WELCOME TO VOICE OF EDAPPARAMBA Log On: www.edapparamba.in

ബുധനാഴ്‌ച, ഓഗസ്റ്റ് 31, 2011

പെരുന്നാള്‍ ദിനത്തില്‍ എടപ്പറമ്പില്‍ കാണാനായത്

  • എടപ്പറമ്പില്‍ വിശ്വാസികള്‍ പെരുന്നാളാഘോഷിച്ചു .
  • ജുമാമസ്ജിദ് വിശ്വാസികളെ കൊണ്ട് നിറഞ്ഞു കവിഞ്ഞു .
  • എടപ്പറമ്പ് മഹല്ല് ഖാളി ബഷീര്‍ ദാരിമി തല്‍കാലത്തേക്ക് വിടവാങ്ങി .
  • പല ആളുകളും പ്രത്യേക വേഷത്തില്‍ എത്തി . പരസ്പരം ആസ്ലേഷിച്ചും കൈ കൊടുത്തും ജനങ്ങള്‍ സന്തോഷം പങ്കുവെച്ചു .
  • എസ്.കെ.എസ്.എസ്.എഫിന്റെ ആഭിമുഖ്യത്തില്‍ മധുരവിതരണം നടന്നു .
  • 8.30 നായുരുന്നു പെരുന്നാള്‍ നമസ്കാരം.
  • വിശ്വാസികള്‍ നേരത്തെ തന്നെ എത്തി .
  • പെരുന്നളിനു സവനപ്പ് ആളുകളുടെ താരമായി .
  • യെല്ലാവരും വീട്ടിലേക്ക്‌ ഭക്ഷണത്തോടൊപ്പം കഴിക്കാന്‍ സവനപ്പുമായി പോയി.
  • ഹൈദറാജിയുടെ സവനപ്പ് കച്ചവടം പോടിപോടിച്ചു.

എടപ്പറമ്പ് ജുമാമസ്ജിദില്‍ നിന്നും പെരുന്നാള്‍ നമസ്കാരം കഴിഞ്ഞു പുറത്തിറങ്ങുന്നവര്‍

എസ്.കെ.എസ്.എസ്.എഫിന്റെ ആഭിമുഖ്യത്തില്‍ നടന്ന മധുരവിതരണം

പെരുന്നാള്‍ ദിനത്തില്‍ വിദേശത്തുനിന്നും എത്തിയ ശറഫുദ്ധീന്‍

വിവിധ വേഷ വിധാനങ്ങള്‍ ധരിച്ചെത്തിയവര്‍

വേഷ വിധാനങ്ങള്‍ ഇല്ലാതെ കുഞ്ഞാണിയുടെ പെരുന്നാള്‍

ആളുകളുടെ താരമായ സവനപ്പ്

ആശംസകളറിയിച്ച് എസ്.കെ.എസ്.എസ്.എഫ്




Read more

ചൊവ്വാഴ്ച, ഓഗസ്റ്റ് 30, 2011

എടപ്പറമ്പ് ബ്ലോഗിന് ഡൊമൈനായി

എടപ്പറമ്പ്: വോയ്സ് ഓഫ് എടപ്പറമ്പ് ഇനി രണ്ടുപേരില്‍ ലഭ്യമാവും. www.edapparamba.blogspot.com യെന്നായിരുന്നു ആധ്യത്തെ പേര് അതു ഇനി .www.edapparamba.in, എന്ന പേരില്‍ അറിയപ്പെടും, എന്നാല്‍ ആധ്യത്തെ പേരിലും ലഭ്യമാവും. സൈബ്രോണ്‍സ് എന്ന കമ്പനിയില്‍ നിന്നുമാണ് പൂന്തലപ്പറമ്പിലെ ഷരീഫിലൂടെ ഡൊമൈന്‍ നെയിം വാങ്ങിയത്. ബ്ലോഗ്‌ വിപുലപെടുതുന്നതുന്റെ ഭാഗമായാണ് പുതിയ നെയിം .

Read more

"പെരുന്നാള്‍ ചന്ദ്രിക" -സുബൈര്‍ പൂന്തല

മാനത്ത് ശവ്വാലിന്‍ പൊന്നമ്പിളി . വിശ്വാസി വൃന്ദത്തെ സന്തോഷ പുളകമണിയിച്ച് ഈതുല്‍ ഫിത്വര്‍ വരവായി. പുണ്യങ്ങള്‍ പെയ്തിറങ്ങിയ വിശുദ്ദ റംസാനിന്റെ അനുഗ്രഹീത രാത്രികര്‍ക്ക് വിടചൊല്ലി മുസ്ലിം സമൂഹം പെരുന്നാളിനെ വരവേല്‍ക്കുകയായി. അള്ളാഹു അക്ബര്‍...... വലില്ലാഹില്‍ഹംദ്

വൃതം ഒരു കവചമാണ് തിരുനബി പഠിപിച്ചിരിക്കുന്നു വ്രതാനുഷ്ടാനത്തിലൂറെ ഒരുപാട് മഹത്തായ ഗുണങ്ങളാണ് വിശ്വാസി സമൂഹം കൈവരിക്കുന്നത് . എന്തും ത്വജിക്കാനുള്ള മനക്കരുത്ത് , ഏതു പ്രകോപനങ്ങണിലും കൈവെടിയാത്ത ക്ഷമ, അതിരുകളില്ലാത്ത മനുഷ്യസ്നേഹം, മാനുഷിക കൂട്ടായ്മയും ഐശ്വര്യവും. ഈ ഗുണങ്ങള്‍ മുറുകെ പിടിച്ച് പാവപ്പെട്ടവന് അത്താണിയായി, മര്‍ദ്ധിതന്റെ മോചനമായി മാറാന്‍ ശ്രമിക്കനെമെന്ന പ്രടിക്ഞ്ഞയുടെ ദിനമാണ് പെരുന്നാള്‍.
പവിത്രതയുറടെയും മുക്തിയുറെയും പുണ്യ നാളുകളിലൂടെ , പാരത്രിക മോക്ഷത്തിന്റെ ഉല്‍കര്‍ഷ നിമിശങ്ങളിലൂടെ വൃതം സഹനത്തിന്റെയും സഹാനുഭൂതിയുടെയും ദാരിദ്ര്യത്തിന്ടെയും നൂതന പാഠങ്ങള്‍ റമളാന്‍ നമ്മെ വീണ്ടും ഓര്‍മപ്പെടുത്തി. റമളാനിലൂടെ നാം ആവാഹിച്ച പവിത്രതയുടെ പ്രഥമ ആഘോഷ ദിനമാണ് ഈതുല്‍ ഫിത്വര്‍.

പുത്തന്‍ പുടവകളും ഉടയാടകളുമണിഞ്ഞു അത്തര്‍ പൂശി പള്ളിയിലേക്ക് പോകുംബോഴും മക്കളെ പള്ളിയിലേക്ക് പറഞ്ഞയക്കുംബോഴും നമ്മുടെ ഹൃദയാന്തരങ്ങളില്‍ ഉയര്‍ന്നുവരുന്നത് സ്നേഹവും വാത്സല്യവും മുറ്റിയ സവിശേഷ വികാരമല്ലേ ?, അത് നിലനിര്‍ത്താനായാല്‍ നമ്മുടെ സാമൂഹിക ചുറ്റുപാടും വൈയക്തിക ബന്ദങ്ങളും എത്രമാത്രം ഉജ്വലമായിരിക്കും ?. ഹൃതയം തുറന്നുള്ള ഒരു പുഞ്ചിരി , സ്നേഹമയമായ ഒരു ആലിംഗനം , പെരുന്നാളിലാവുമ്പോള്‍ അത് കൂടുതല്‍ അഗാതവും ഹൃദ്യവുമായിരിക്കും . സാമൂഹിക വയക്തിക വിദ്വേഷങ്ങള്‍ ഉരുകിയൊലിച്ച് സൗഹൃദാന്തരീക്ഷത്തിന്റെ ബന്ദങ്ങള്‍ സ്ഥാപിക്കലാവും അതിന്റെ ഫലം . അതാണ്‌ ഈദിന്റെ പൊരുള്‍.

പെരുന്നാള്‍, ശരീരങ്ങളുടെ മാത്രമല്ല, മനസ്സുകളുടെ കൂടി ആഘോഷമാണ് ഹൃദയത്തിന്റെ ഉല്ലാസ വേളയാണ്, നിറമയമായ പൂക്കളോ കര്‍ണാന്ദകരവും ദൃശ്യാ നന്ദകരമെന്നു കരുതപ്പെടുന്ന ശബ്ദ കൊലാഹലങ്ങലോ ഇല്ലതിരുന്നിട്ടുപോലും ഈദ് അതി തീവ്രമായ ഒരു അനുഭൂടിയായി ത്തീരുന്നതു അതുകൊണ്ടാണ് . വ്രതത്തിലൂടെ അതി മൈത്രിയിലായ മുസ്ലിം ഉമ്മത്തിന്റെ നിറവിലാണ് ഈദിന്റെ സൗകുമാര്യത കുടികൊള്ളുന്നത് . പള്ളികളിലും ഈദുഗാഹുകളിലും മറ്റു പൊതു സ്ഥലങ്ങളിലും സമ്മേളിക്കുന്ന സ്നേഹ സംഗമങ്ങളിലൂറെ ഈദിന്റെ പൊലിമ ഇതര മതസ്ഥര്‍ക്ക് കൂടി അനുഭവഭേദ്യമാക്കാന്‍ കഴിയുന്നു.

"അല്ലാഹു അക്ബര്‍ .....അല്ലാഹു അക്ബര്‍ ........അല്ലാഹു അക്ബര്‍... അല്ലാഹു അക്ബര്‍... വലില്ലാഹു അല്ലാഹു അക്ബര്‍... .......അല്ലാഹു അക്ബര്‍ വാലില്ലാ ഇല്‍ഹംദ്"
"വോയ്സ് ഓഫ് എടപ്പറമ്പിന്റെ എല്ലാ വായനക്കാര്‍ക്കും ഈദ് ആശംസകള്‍"
-സുബൈര്‍ പൂന്തല-
Read more

പെരുന്നാളാഘോഷിക്കാന്‍ ഗള്‍ഫ് നാട്ടുകാരുടെ സാനിധ്യം


എടപ്പറമ്പ്:ഇത്തവണ പെരുന്നാളാഘോഷിക്കാന്‍ ഗള്‍ഫ് നാട്ടുകാരുടെ സാനിധ്യം കൊണ്ട് ശ്രദ്ദേയമായി . പലരും നോമ്പിനുതന്നെ നാട്ടിലെത്തി , നാട്ടില്‍ പെരുന്നാളിന് കൂടാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് എല്ലാവരും , ദുബായ്, സൗദി, ജിദ്ദ തുടങ്ങിയവിടങ്ങളില്‍ നിന്നായി ഏകദേശം പത്തോളം ഗള്‍ഫ്‌ നാട്ടുകാരന് ഈ വര്ഷം നാട്ടില്‍ പെരുന്നാളാഘോഷിക്കുന്നത് . നോമ്പുകാലത്ത് അവിടെത്തെ കാലാവസ്ഥ ജോലിക്ക് പറ്റിയതെല്ലെന്നും, കനത്ത ചൂടുകാരണമാണ് അതിക പേരും നാട്ടിലെത്തിയതെന്നും അഷ്‌റഫ്‌ പാലത്തിങ്ങല്‍ വോയിസ്‌ ഓഫ് എടപ്പറമ്പിനോടു പറഞ്ഞു ,ബങ്കാളന്‍ മമ്മദിഷ, ബങ്കാളന്‍ മുഹമ്മദ്‌, ബങ്കാളന്‍ ഷാജി, റൗഫ് കാക ,സത്താര്‍, അഷ്‌റഫ്‌ ,ഹനീഫ, തുടങ്ങിയവരാണ് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയത്.
Read more

പൂന്തലപ്പറമ്പില്‍ നടന്ന ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി.

സ്വന്തം ലേഖകന്‍
പൂന്തലപ്പറമ്പ്: അങ്ങാടിയിലെ മിസ്ബാഹുസ്സുന്ന മദ്രസ്സയില്‍ നടന്ന ഇഫ്താര്‍ മീറ്റ്‌ ജനപങ്കാളിത്തം കൊണ്ടും യുവാക്കളുടെ കര്‍മ കുഷലത കൊണ്ടും ശ്രദ്ധേയമായി. പൂന്തലപ്പരമ്പിലെ വിവിധ യുവജന സംഘടനകളുടെ കൂട്ടായ്മയിലാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്. ജാതിമത ഭേതമന്ന്യേ എല്ലാ വിഭാഗം ജനങ്ങളും പരിപാടിയില്‍ ആദ്യാവസാനം പങ്കാളികളായി എന്നത് ഒരുപക്ഷെ പൂന്തലപ്പറബിന്റെ മാത്രം പ്രത്യേകതയാവാം. യുവാകളും മുതിര്‍ന്നവരും കുട്ടികളും ഒരേമനസ്സോടെ പ്രവര്‍ത്തിക്കുന്നത് അവിടം സാധാരണമാണ്. രണ്ടു ദിവസമായി വന്‍ ഒരുക്കങ്ങളാണ് അങ്ങാടി കേന്ദ്രീകരിച്ചു നടന്നുവന്നിരുന്നത്. ഈ യുവ കൂട്ടായ്മയില്‍ ഒരുക്കിയ വിഭവ സമൃധമായ നോമ്പ് തുറക്ക് മുന്നൂറോളം പേര്‍ പങ്കെടുത്തു. പി ടി ഹനീഫ, പൂന്തല ഉബൈസ്‌,സാജിബ്, പി മമ്മദ്,പി മുജീബ്,റഫീക്ക്,ഫൈസല്‍, മഹറൂഫ്, കരീം,കുട്ടിയാപ്പു,തുടങ്ങിയവര്‍ നേത്രത്ത്വം നല്‍കി.











Read more

തിങ്കളാഴ്‌ച, ഓഗസ്റ്റ് 29, 2011

പാലീരിയില്‍ ഇഫ്താര്‍ സംഗമം നടത്തി.


പാലീരി: പാലീരി പൌരസമിതിയുടെ കീഴില്‍ ഇഫ്താര്‍ സംഗമം നടത്തി. കാഞ്ഞിരങ്ങാടന്‍ മുഹമ്മദാജി, എന്‍ സലാം, പി സുഹൈല്‍, കെ സത്താര്‍, ജാഫര്‍ പാലീരി എന്നിവര്‍ നേത്രത്തം നല്‍കി. പാലീരിയിലെ എല്ലാ വീട്ടില്‍ നിന്നുമുള്ള അംഗങ്ങള്‍ പങ്കെടുത്തു.
Read more

മണ്ണുമാന്തി ഇല്ലായിരുന്നെങ്കില്‍ കാണാമായിരുന്നു...

എടപ്പറമ്പ്: മൂസ്സകുട്ടി യുടെ ബില്‍ഡിങ് പണിക്കു മണലുമായി വന്ന ലോറി മണ്ണില്‍ താഴ്ന്നു, ഒരു മണിക്കൂറോളം മണ്ണില്‍ നിന്നും ഉയര്താനാവാതെ ബുദ്ധിമുട്ടി . ഈയിടെ പെയ്ത മഴയാണ് ഇതിനു കാരണമായത് . അപ്പുറത്ത് തന്നെ മണ്ണുമാന്തി ഉള്ളതുകൊണ്ട് മന്നുമാന്തിയുടെ സഹായത്താല്‍ ഏറെ പണി പെട്ടാണെങ്കിലും ലോറി ഉയര്‍ത്താനായി .















Read more

'പപ്പായ പോലൊരു തത്ത '


പൂന്തലപ്പറമ്പ്:"പപ്പായ പോലൊരു തത്ത" -'അല്ല', തത്ത പോലെ തോനിക്കുന്ന പപ്പായ!!. തെക്കേ പൂന്തല താമസിക്കുന്ന ഇല്യാസ്,സുബൈര്‍,ഉബൈസ് എന്നിവരുടെ വീട്ടില്‍ നിന്നുമാണ് ഈ അപൂര്‍വ പപ്പായ ലഭിച്ചത് . വീട്ടുകാരിലും പരിസരവാസികള്‍ക്കും ഈ അപൂര്‍വ പപ്പായ കൌതുകമുനര്‍ത്തി . ഇടക്കിടക്ക് ഇത്തരത്തില്‍ പപ്പയകള്‍ ലഭിക്കാറുണ്ടെന്നു ഇല്യാസ് പറഞ്ഞു.
Read more

മാപ്പിളപ്പാടങ്ങളില്‍ കൊയ്ത യുദ്ധം


""ഓരോ യുദ്ധത്തിലും മാപ്പിളമാര്‍ പ്രദര്‍ശിപ്പിച്ച പോര്‍ വീരതയും ധൈര്യപരാക്രമവും മലയാളത്തിനു മുഴുവനും അഭിമാനകരവും ഗൂര്‍ഖയെ കിടിലം കൊള്ളിച്ചവയുമായിരുന്നു. ആ കഥകള്‍ അനുഭവസ്ഥനായ ആമു സൂപ്രണ്ട് തന്നെ വിവരിച്ചു കേള്‍ക്കണം''. "ജീവിതകഥ' എന്ന പുസ്തകത്തില്‍ മൊയാരത്ത് ശങ്കരന്‍ മലബാര്‍ കലാപത്തിലെ മനുഷ്യക്കശാപ്പുകാരനുമായി നടത്തിയ അഭിമുഖം വിവരിക്കുകയാണ്. ""പകലെന്ന പോലെ രാത്രിയിലും പട്ടാള കേമ്പ് ഏത് സമയവും മാപ്പിളമാരുടെ ആക്രമണവും കാത്തിരിക്കണം. പകല്‍ സമയം പട്ടാളത്തിന് എത്താനും ഊഹിക്കാനും കഴിയാത്ത കാടുകളില്‍ അവര്‍ ഒളിച്ചിരിക്കും. സന്ധ്യമയങ്ങിയാല്‍ സ്വന്തം ചവിട്ടടിയില്‍ നിന്നെന്ന പോലെ ചാടിവീണു പട്ടാള കേമ്പുകളെ കൂട്ടം കൂട്ടമായും ചെറുസംഘമായും കടന്നാക്രമിക്കും......
ഉണ്ട വര്‍ഷിക്കുന്ന മെഷീന്‍ തോക്കിനു മുമ്പില്‍ അതു പിടിച്ചെടുപ്പാന്‍ ആയിരക്കണക്കില്‍ ഓടിവന്നിട്ടും, രാത്രി കാലത്ത് ഇങ്ങനെ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പുരുഷന്‍മാരുടെ വീടുകളിലെ സ്ത്രീകളും കുട്ടികളും നൂറുക്കണക്കിനു ഒളിച്ചിരിക്കുന്ന കാടുകളെ, പട്ടാളം വളഞ്ഞ് ലൂയിസ്സ് ഗണ്‍ വെച്ച് വെടി കൊണ്ടിട്ടും ഗൂര്‍ഖാ കൃപാണങ്ങളാലും ഏറനാട് മുസല്‍മാന്‍മാര്‍ നശിച്ചതിനു കയ്യും കണക്കുമില്ലായിരുന്നു.''
ആമു സൂപ്രണ്ട് മാപ്പിളയാണെങ്കിലും മലബാര്‍ കലാപത്തെ കുറിച്ച് അതിശയോക്തി കലര്‍ത്തില്ലെന്ന് മൊയാരത്തിനറിയാം. ഖാന്‍ ബഹദൂര്‍ ഇ.വി. ആമു സാഹിബ് മലബാര്‍ ജില്ലാ പോലീസ് ഡെപ്യൂട്ടി സൂപ്രണ്ടായിരുന്നു. ഹിച്ച് കോക്ക് സൂപ്രണ്ടും. കൊല്ലുന്ന രാജാവിനു തിന്നുന്ന മന്ത്രി. 1925ല്‍ കുറ്റ്യാടി മദ്രസത്തുല്‍ ഇസ്ലാമിയ്യയുടെ ഉദ്ഘാടനത്തിന് മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബുള്ള വേദിയില്‍ ആമു സൂപ്രണ്ടുമുണ്ടായിരുന്നു. അവിടെ വെച്ചാണ് മൊയാരത്ത് ശങ്കരന്‍ അഭിമുഖം നടത്തിയത്. 1921 ഓഗസ്റ്റ്, സപ്തംബര്‍ മാസത്തെ മാത്രം കണക്കുകള്‍ വെച്ചാവണം ആമു സൂപ്രണ്ട് പറയുന്നു: ""ഇരുന്നൂറും മുന്നൂറും മാപ്പിളമാര്‍ നശിക്കാത്ത ദിവസങ്ങളുണ്ടായിരുന്നില്ല. ഏതാണ്ട് രണ്ടു മാസത്തോളം ആ നില തുടരുകയും ചെയ്തു. 300 പേര്‍ ദിവസം പ്രതി നശിക്കുമ്പോള്‍ രണ്ടു മാസത്തേക്ക് 18000 മാപ്പിളമാര്‍ നശിച്ചിട്ടുണ്ടാവണം. 8000 മാപ്പിളമാര്‍ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചിട്ടുണ്ട്. തെക്കെ ഇന്ത്യയിലെ വിവിധ ജയിലുകളിലായി 2000 മാപ്പിളമാരെ തൂക്കികൊന്നിട്ടുണ്ട്. 5000 മാപ്പിളമാരെ കാണാതായിട്ടുണ്ട്''. താനുള്‍പ്പടെയുള്ളവര്‍ നടത്തിയ കൂട്ടക്കുരുതികളില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം ഒരു മദ്രസാ ഉദ്ഘാടന ചടങ്ങിനെത്തിയ ഡെപ്യൂട്ടി സൂപ്രണ്ട് പറയുമ്പോള്‍ എത്രമാത്രം ഔദ്യോഗികവും വെട്ടിച്ചുരുക്കിയതുമായിരിക്കുമെന്നത് വെച്ചുവേണം ഈ കണക്കുകളെ കാണാന്‍. ഇതിലൊന്നും പെടാതെ അഞ്ചു വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവിനു ശിക്ഷിക്കപ്പെട്ട 12000 മാപ്പിളമാര്‍ ബെല്ലാരി ജയിലില്‍ മാത്രം.
കണ്ണൂര്‍, കോയമ്പത്തൂര്‍, വെല്ലൂര്‍ ജയിലുകളിലും ഇതേ കണക്കില്‍ മാപ്പിളതടവുകാര്‍. 1911ലെ സെന്‍സസ് പ്രകാരം കലാപബാധിത പ്രദേശങ്ങളിലെ മുസ്ലിം ജനസംഖ്യ: ഏറനാട് 223000 (ആകെ 393000), വള്ളുവനാട് 1,19000 (ആകെ 3,74000), പൊന്നാനി 222000 (ആകെ 529000), കോഴിക്കോട് 82000 (ആകെ 221000) എന്നീ ക്രമത്തിലായിരുന്നു. കലാപത്തില്‍ ബ്രിട്ടീഷ് പട്ടാളത്തിന്റെ മരണവിധിക്കിരയായവരില്‍ ഏറനാടന്‍ മാപ്പിളമാര്‍ മാത്രം ഇരുപതിനായിരത്തോളം വരും. അതായത് നിലവിലുണ്ടായിരുന്ന മുസ്ലിം ജനസംഖ്യയുടെ പത്ത് ശതമാനം പേര്‍ ഭൂരിപക്ഷവും യുവാക്കള്‍ രണ്ടു മാസത്തിനുള്ളില്‍ അയല്‍ഗ്രാമങ്ങളിലായി വധിക്കപ്പെടുക. ഇതു സര്‍ക്കാര്‍ കണക്ക്. കാല്‍ ലക്ഷത്തിലേറെ ജീവഹാനിയും. ജയിലിലടക്കപ്പെട്ടതും നാടുകടത്തിയതും കാണാതായതുമുള്‍പ്പടെ അര ലക്ഷത്തോളം വേറെയും ബ്രിട്ടീഷ് തേര്‍വാഴ്ചയുടെ ഇരകളായി ജീവിതം ഹോമിക്കപ്പെട്ടവരാണ്. അവരുടെ കുടുംബങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നത് ഒരിക്കലും നിവരാനാവാത്ത ആഘാതവും. സമരത്തില്‍ പങ്കാളികളാവാത്ത മുസ്ലിംകളെയും ഇതര സമുദായക്കാരെയും ബ്രിട്ടീഷ് സൈന്യം വെറുതെവിട്ടില്ല.
മലബാര്‍ കലാപത്തിന് 90 വയസ്സ് തികയുന്ന ഓഗസ്റ്റാണിത്. 1921ലെ പോലെ കലണ്ടറില്‍ ഒരേ തീയതിയും ദിവസവും. ഓര്‍മകളുടെ ആവര്‍ത്തനം. പൂക്കോട്ടൂര്‍ യുദ്ധം നടന്ന ഓഗസ്റ്റ് 26 വെള്ളിയാഴ്ച. അതിനു മുമ്പ് തിരൂരങ്ങാടി കലാപം. പാണ്ടിക്കാട്, മഞ്ചേരി, നിലമ്പൂര്‍. തലങ്ങും വിലങ്ങും യുദ്ധത്തിന്റെ നകാര മുഴക്കം. തക്ബീര്‍ വിളികള്‍. വൈദേശിക ശക്തിയില്‍ നിന്നും രാജ്യത്തെ രക്ഷിക്കാന്‍ ദരിദ്രരായ മാപ്പിള ജനത ഉത്തരീയമണിഞ്ഞ കാലം. എരിക്കുന്നന്‍ പാലത്ത് മൂലയില്‍ ആലി മുസ്ലിയാരും വാരിയങ്കുന്നത്ത് കുഞ്ഞഹമ്മദാജിയും നയിച്ച വിമോചനപ്പോരാട്ടം. കെ.എം. മൗലവി, ഇ. മൊയ്തുമൗലവി, മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ്, കട്ടിലശ്ശേരി മുഹമ്മദ് മുസ്ലിയാര്‍, മലപ്പുറം കുഞ്ഞി തങ്ങള്‍, ചെമ്പ്രശ്ശേരി തങ്ങള്‍, പാങ്ങില്‍ അഹമ്മദ്കുട്ടി മുസ്ലിയാര്‍, കളത്തിങ്ങല്‍ വടക്കുവീട്ടില്‍ മമ്മദ്, ഉമൈത്താനകത്ത് കുഞ്ഞിക്കാദര്‍, പരീക്കുട്ടി മുസ്ലിയാര്‍, പൊന്മാടത്ത് മൊയ്തീന്‍ കോയ, ഇ.കെ. മൗലവി, കുഞ്ഞലവി, ലവക്കുട്ടി തുടങ്ങിയ നായകര്‍. മാപ്പിളമാരെ ജീവനുതുല്യം സ്നേഹിച്ചതിന് യാതനകളേറ്റു വാങ്ങിയ എം.പി. നാരായണമേനോനും മോഴിക്കുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടും. പോരാട്ടത്തിന്റെ വിവിധ ഘട്ടങ്ങളില്‍ വ്യത്യസ്ത നിലപാടുകളെടുത്തവരെങ്കിലും രാജ്യസ്വാതന്ത്രyത്തിനായുള്ള മാപ്പിള പോരാട്ടങ്ങളെ ഉയര്‍ത്തിക്കാട്ടിയ യു. ഗോപാലമേനോന്‍, കെ. രാമുണ്ണി മേനോന്‍, കെ. മാധവന്‍ നായര്‍, കെ.പി. കേശവമേനോന്‍ തുടങ്ങിയവര്‍. പേരറിയുന്നവരും അറിയപ്പെടാത്തവരുമായ പതിനായിരക്കണക്കിന് ധീര രക്തസാക്ഷികള്‍. ബ്രിട്ടീഷ് പട്ടാളത്തില്‍ നിന്നും അവരുടെ ഏജന്റുമാരില്‍ നിന്നും മാനം രക്ഷിക്കാന്‍ കിണറിലും കുളത്തിലും ചാടി ആത്മാഹൂതി ചെയ്ത മാപ്പിളപ്പെണ്ണുങ്ങള്‍. പുരുഷ വേഷം ധരിച്ച് കയ്യില്‍ വാളുമായി പട്ടാളത്തെ നേരിട്ട പൂക്കോട്ടൂരിലെ ധീരവനിതാ രക്തസാക്ഷി. സ്വാതന്ത്രyത്തിന്റെ നീലാകാശച്ചുവട്ടില്‍ സ്വൈരവിഹാരം ചെയ്യുന്ന ഓരോ തലമുറയും കടപ്പെട്ടിരിക്കുന്നു ആ വീര സ്മരണകളോട്. 1921 ഓഗസ്റ്റില്‍ തുടങ്ങി 1922 ഫെബ്രുവരി വരെ നിലക്കാതെ നീണ്ട വെടിയൊച്ചകള്‍, ഒരു സമുദായമെന്ന നിലയില്‍, മലബാറിലെ മാപ്പിള സമൂഹം വൈദേശിക ശക്തികള്‍ക്കെതിരെ നാലര നൂറ്റാണ്ടായി തുടര്‍ന്ന, ദേശാഭിമാനപ്പോരാട്ടത്തിന്റെ രക്തരൂക്ഷിതമായ പരിസമാപ്തിയായിരുന്നു.
1498 ല്‍ വാസ്കോഡ ഗാമ ഇന്ത്യന്‍ മണ്ണില്‍ കാലു കുത്തിയതു മുതല്‍ പോര്‍ത്തുഗീസുകാര്‍ക്കെതിരെ തുടക്കമിട്ട അങ്കം. സാമൂതിരി രാജവംശത്തിനു മാപ്പിളമാര്‍ നല്‍കിയ പിന്‍ബലം. ഇന്ത്യയുടെ പ്രഥമ നാവികപ്പടയുണ്ടാക്കി അറബിക്കടലിന്റെ മധ്യത്തില്‍ സ്വന്തം ഹൃദയ രക്തം കൊണ്ട് യുദ്ധക്കളം തീര്‍ത്ത കുഞ്ഞാലിമാര്‍. 1792ല്‍ എളമ്പുലാശ്ശേരി ഉണ്ണിമൂസ മൂപ്പനും അത്തന്‍ കുരിക്കളും ചെമ്പന്‍ പോക്കരും നയിച്ച ബ്രിട്ടീഷ് വിരുദ്ധ ഒളിപ്പോരുകള്‍. 1857ലെ ഒന്നാം സ്വാതന്ത്രy സമരത്തിനു മുമ്പ് മലബാര്‍ മാപ്പിള നയിച്ച സ്വാതന്ത്രy വിപ്ലവങ്ങളായിരുന്നു ഇവ.
പോര്‍ത്തുഗീസ് വിരുദ്ധ പോര്‍ വീര്യമുണര്‍ത്തിയ തുഹ്ഫത്തുല്‍ മുജാഹിദീനും പടപ്പാട്ടുകളും ഏറ്റുപാടിയ അടുത്ത തലമുറ. പത്തൊമ്പതാം നൂറ്റാണ്ട് വെള്ളക്കാരെ തുരത്താനുള്ള മാപ്പിളകലാപ പരമ്പരകളുടെ കാലം. ആദ്യ നാല്‍പത് വര്‍ഷത്തിനകം 90 കലാപങ്ങള്‍. 1852ല്‍ സ്ട്രേഞ്ച് കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നു. 31 പ്രധാന കലാപങ്ങളില്‍ നാലെണ്ണം കാര്‍ഷിക പ്രശ്നവും 27 എണ്ണം വിദേശികളെന്ന പേരില്‍ ബ്രിട്ടീഷ് വാഴ്ചയെ തകര്‍ക്കാനുള്ളതുമായിരുന്നു.'' മാപ്പിളമാരെ വെടിവെച്ചു കൊല്ലുക, നാടുകടത്തുക, കൂട്ടപ്പിഴ ചുമത്തുക തുടങ്ങിയവയായിരുന്നു കമ്മീഷന്റെ പരിഹാര നിര്‍ദ്ദേശങ്ങള്‍.
"അസ്സ്വൈഫുല്‍ബത്വാര്‍' എന്ന കൃതിയിലൂടെ മമ്പുറം സയ്യിദലവി തങ്ങള്‍ മാപ്പിളമാരെ സമരപ്രചോദിതരാക്കി. മമ്പുറം സയ്യിദ് ഫസല്‍ തങ്ങളും പാണക്കാട് സയ്യിദ് ഹുസൈന്‍ ആറ്റക്കോയ തങ്ങളും നാടു കടത്തപ്പെട്ടു. ഉമര്‍ ഖാസിയെ തടവിലിട്ടു. ആയിരക്കണക്കിനു മാപ്പിളമാര്‍ ബ്രിട്ടീഷ് സൈന്യത്തിന്റ വെടിയേറ്റു മരിച്ചു. തടവിലാക്കപ്പെട്ടിരുന്ന മാപ്പിളമാരില്‍ നാലു പേര്‍ കോഴിക്കോട് ജയില്‍ ചാടി പുറത്തു കടന്ന് അന്നത്തെ കിരാതനായ മലബാര്‍ കലക്ടര്‍ കെനോലിയെ 1855 സെപ്തം. 11ന് ബംഗ്ലാവില്‍ കയറി വെട്ടിക്കൊന്നു.
1920 ജൂണ്‍ 14ന് ഗാന്ധിജിയും മൗലാനാ ഷൗക്കത്തലിയും കോഴിക്കോട് വന്ന് മലബാര്‍ ജനതയില്‍ സമരോര്‍ജ്ജം പകര്‍ന്നു. ഖിലാഫത്ത് കോണ്‍ഗ്രസ് കമ്മിറ്റികള്‍ ഒരു മെയ്യായി പ്രവര്‍ത്തിച്ചു. ബ്രിട്ടീഷ് സൈന്യം മാപ്പിളമാരെ തെരഞ്ഞെടുപിടിച്ചു ദ്രോഹിച്ചു. സായുധമായ ചെറുത്തുനില്‍പുകള്‍ അനിവാര്യമായി. പൂര്‍വകാലത്തിന്റെ പടപ്പാട്ടുകള്‍ തലമുറകളെ പുളകമണിയിച്ചു.
ആലി മുസ്ലിയാര്‍ തിരൂരങ്ങാടിയില്‍ ഖിലാഫത്ത് പ്രസ്ഥാനത്തിന് നേതൃത്വം നല്‍കി. 1921 ഓഗസ്റ്റ് 19ന് മലബാര്‍ കലക്ടര്‍ തോമസ്, ജില്ലാ പോലീസ് സൂപ്രണ്ട് ഹിച്ച് കോക്ക്, ഡെപ്യൂട്ടി സൂപ്രണ്ട് ആമു തുടങ്ങിയവരും അഞ്ഞൂറു വെള്ളപ്പട്ടാളക്കാരും അപ്രതീക്ഷിതമായി തിരൂരങ്ങാടിയില്‍ എത്തി. അകാരണമായി അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്ന നിവേദനവുമായി 20ന് ആലി മുസ്ലിയാരും ഏതാനും അനുയായികളും കലക്ടറെ കാണാന്‍ പോലീസ് സ്റ്റേഷനിലേക്ക് പുറപ്പെട്ടു. ജനക്കൂട്ടത്തിനു നേരെ വെടിയുണ്ടകള്‍ പ്രവഹിച്ചു. 17 മാപ്പിളമാര്‍ രക്തസാക്ഷികളായി. ആറു പോലീസുകാരും വധിക്കപ്പെട്ടു. ഇതായിരുന്നു മലബാറിനെ കൂട്ടക്കുരുതിയിലാഴ്ത്തിയ സംഭവ പരമ്പരകളുടെ തുടക്കം. ഓഗസ്റ്റ് 23ന് വന്‍ സേനാവ്യാഹം തിരൂരങ്ങാടിയിലെത്തി. പട്ടാളക്കാര്‍ പള്ളിക്കു നേരെ തുരുതുരാ നിറയൊഴിച്ചു. സമര ഭടന്‍മാരും പ്രത്യാക്രമണം നടത്തി. പട്ടാളദ്രോഹത്തില്‍ നിന്നു പള്ളിയെയും ജനതയെയും രക്ഷിക്കാന്‍ ആലി മുസ്ലിയാര്‍ 37 അനുയായികളുമായി പുറത്തു വന്ന് കീഴടങ്ങി. ആ രാത്രി തിരൂരങ്ങാടി പട്ടണം കൊള്ളയടിച്ചു പട്ടാളക്കാര്‍ തീയിട്ടു.
ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ശക്തികേന്ദ്രമായി പൂക്കോട്ടൂര്‍. കോവിലകം കാര്യസ്ഥനായ വടക്കുവീട്ടില്‍ മമ്മദ് ഖിലാഫത്ത് നേതാവായി ഉയര്‍ന്നപ്പോള്‍ ബ്രിട്ടീഷ് ഏജന്റുമാരും കോവിലകത്തെ ചിന്നനുണ്ണി തമ്പുരാനും ചേര്‍ന്ന് മമ്മദിനെ കള്ളക്കേസില്‍ കുടുക്കി. മമ്മദിനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് ശ്രമിച്ചു. അഞ്ഞൂറോളം ഖിലാഫത്ത് പ്രവര്‍ത്തകര്‍ കോവിലകത്തേക്ക് മാര്‍ച്ച് ചെയ്തു. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ നാരായണ മേനോന്‍ മാപ്പിളമാരോട് മാപ്പ് പറഞ്ഞ് രക്ഷപ്പെട്ടു. ഇതിനിടെയാണ് തിരൂരങ്ങാടി പള്ളിക്ക് പട്ടാളം വെടിവെച്ച വാര്‍ത്ത പരന്നത്. അതു പൂക്കോട്ടൂരിനെ തിളപ്പിച്ചു. കണ്ണൂരില്‍ നിന്ന് കോഴിക്കോട് വഴി ഒരു സംഘം പട്ടാളം പൂക്കോട്ടൂരിലേക്കു പുറപ്പെട്ടുവെന്ന വിവരം കിട്ടി ജനം പ്രതിരോധ മാര്‍ഗങ്ങളാലോചിച്ചു. കോഴിക്കോട് മലപ്പുറം റൂട്ടില്‍ പലേടത്തും മാര്‍ഗ്ഗതടസ്സം സൃഷ്ടിച്ചു. ഓഗസ്റ്റ് 25ന് അറവങ്കര പാപ്പാട്ടുങ്ങല്‍ പള്ളിയുടെ മുന്‍വശം വരെ എത്തി. പാലം പൊളിച്ചതിനാല്‍ മുന്നോട്ടു പോവാനായില്ല. 22 ലോറികളിലും 25 സൈക്കിളിലുമായിരുന്നു സൈന്യം. 26ന് വെള്ളിയാഴ്ച പട്ടാളം പൂക്കോട്ടൂരില്‍ കടന്നു. മാപ്പിളമാര്‍ ചെറുത്തു. പിലാക്കലില്‍ മുഖാമുഖമുള്ള പോരാട്ടം. ഇന്ത്യന്‍ സ്വാതന്ത്രy സമരര ചരിത്രത്തിലെ ഏക യുദ്ധം. 420 മാപ്പിളപ്പോരാളികള്‍ രക്തസാക്ഷികളായി. പട്ടാളക്കാരുടെ മൃതദേഹവും വഹിച്ച് മലപ്പുറത്തേക്ക് പുറപ്പെട്ട ലോറിയിലേക്ക് ബോംബെറിഞ്ഞ് അസി. കമാണ്ടന്റ് ലങ്കാസ്റ്റര്‍ അടക്കം നാലു പട്ടാളക്കാര്‍ കൊല്ലപ്പെട്ടു. മരക്കൊമ്പില്‍ സ്വയം ബന്ധിതനായി കിടന്നായിരുന്ന ആ മാപ്പിള സേനാനി സ്ഫോടനം നടത്തിയത്. യുദ്ധം കഴിഞ്ഞ് പൂക്കോട്ടൂരിലെ മുന്നൂറോളം വീടുകള്‍ പട്ടാളം വെണ്ണീറാക്കി. നിരവധി പേരെ വെടിവെച്ചു കൊന്നു. ഒക്ടോബര്‍ 25ന് മേല്‍മുറിയില്‍ വീടുകളില്‍ കയറി 256 പേരെ വെള്ളപട്ടാളം കൊന്നു. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിനുള്ളില്‍ ഇന്ത്യക്കാരുടെ ഭരണം സ്ഥാപിച്ച് വാരിയങ്കുന്നത്ത് കുഞ്ഞഹമ്മദാജിയുടെ ഗവണ്‍മെന്റ് മുന്നോട്ട് പോവുകയാണ്. പാണ്ടിക്കാട് ചന്തപ്പുരക്കുള്ളില്‍ കേമ്പ് ചെയ്ത ഗൂര്‍ഖാ പട്ടാളത്തിനു നേര്‍ക്ക് കുഞ്ഞഹമ്മദാജിയുടെ നേതൃത്വത്തില്‍ മാപ്പിളമാര്‍ ഒത്തുചേര്‍ന്ന് ചന്തമതില്‍ ഉന്തിമറിച്ചിട്ടു.
നവ. 20ന് എം.എസ്.എല്‍.വി 1711 ചരക്കു വാഗണില്‍ നൂറില്‍പ്പരം മാപ്പിളത്തടവുകാരെ കുത്തിനിറച്ച് ബെല്ലാരിയിലേക്കു കൊണ്ടുപോയി. 72 പേര്‍ ശ്വാസം മുട്ടി മരിച്ച "വാഗണ്‍ ട്രാജഡി' ലണ്ടന്‍ പത്രങ്ങളുടെ പോലും പ്രതിഷേധത്തിനിരയായി. 1922 ജനു. 6ന് വാരിയങ്കുന്നത്ത് കുഞ്ഞഹമ്മദാജിയെ പട്ടാളം പിടിച്ചു. ജനു. 20ന് മലപ്പുറം കോട്ടക്കുന്നിന്റെ വടക്കെ ചെരിവില്‍ മരത്തില്‍ ബന്ധിച്ച് വെടിവെച്ച് കൊന്നു. ഫെബ്രു. 17ന് ആലി മുസ്ലിയാര്‍ അനുചരന്‍മാരോടൊപ്പം കോയമ്പത്തൂര്‍ ജയിലില്‍ തൂക്കിലേറ്റപ്പെട്ടു.
കോടമഞ്ഞ് മൂടിയ ഏറനാടന്‍ താഴ്വാരയില്‍ നിന്ന് വെടിയൊച്ചകള്‍ പിന്നെയും മുഴങ്ങിക്കൊണ്ടിരുന്നു. വിലാപങ്ങളും. പക്ഷെ ചെറുത്തുനില്‍ക്കാനാവാത്ത വിധം രാജ്യസ്നേഹികളുടെ മണ്ണിനെ ലോകത്തിലെ വന്‍സൈനിക ശക്തി കശക്കിയെറിഞ്ഞു കഴിഞ്ഞിരുന്നു. ഈ ആലംബഹീനരുടെ രക്ഷക്കെത്താന്‍ ഒരു ദേശീയനായകനുമുണ്ടായിരുന്നില്ല. ആശ്വാസവാക്കുകള്‍ പോലുമുയര്‍ന്നില്ല. സമരത്തിനു ഊര്‍ജ്ജം പകര്‍ന്നു കടന്നുപോയ രാഷ്ട്രനായകരാരും പിന്നീട് ഈ വഴിയെ വന്നില്ല. ഉണ്ടായത് കുറ്റപ്പെടുത്തലുകള്‍ മാത്രം. തീ തുപ്പുന്ന തോക്കുകള്‍ക്കു മുന്നിലേക്കു അനുയായിയും നേതാവും ഒരു പോലെ അങ്കത്തിനിറങ്ങിയത് ഈ മലബാര്‍ യുദ്ധത്തിലാണ്. ഉത്തരേന്ത്യയിലെ പോലെ അധികാരം നിലനിര്‍ത്താനും തിരിച്ചുപിടിക്കാനും നടത്തിയ ചക്രവര്‍ത്തിമാരുടെ പോരാട്ടമായിരുന്നില്ല. ഭരണം രാജ്യക്കാര്‍ക്കു നേടിക്കൊടുക്കാനായിരുന്നു. ഉത്തരേന്ത്യയിലെ സ്വാതന്ത്രy സമര നേതാക്കളെ പോലെ പട്ടാളത്തിലും ഭരണത്തിലും തങ്ങളോട് കൂറുള്ള ഒരാള്‍ പോലും മലബാര്‍ മാപ്പിളക്കില്ലായിരുന്നു. എല്ലാവരും ശത്രുക്കള്‍. കൊല്ലാന്‍ തക്കം പാര്‍ക്കുന്നവര്‍.
അന്നന്നത്തെ അധികാരികള്‍ക്കു കീഴൊതുങ്ങി ജീവിച്ചു പോയിരുന്നെങ്കില്‍ മലബാര്‍ മാപ്പിളക്ക് ഇത്രയും ജീവന്‍ കുരുതി കൊടുക്കേണ്ടി വരില്ലായിരുന്നു. പില്‍ക്കാലം പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ സംവരണപ്പോരാട്ടവും ആവശ്യമാകുമായിരുന്നില്ല. പഠിച്ചും കഠിനാധ്വാനം ചെയ്തും എവിടെയൊക്കെയോ എത്താമായിരുന്നു സാഹസികത ജന്മനക്ഷത്രമായ ഈ ജനതക്ക്. വര്‍ഗീയ കലാപത്തിന്റെ മുദ്രയും കിട്ടുമായിരുന്നില്ല. പക്ഷേ ജീവന്‍ വെടിഞ്ഞും കുടുംബം വെടിഞ്ഞും രാജ്യത്തെ സ്നേഹിക്കുന്നത് വിശ്വാസത്തിന്റെ ഭാഗമായി കരുതിയവരുടെ ചെവിയില്‍ ഇതൊന്നും കയറില്ലായിരുന്നു. അവര്‍ക്ക് രാജ്യമായിരുന്നു വലുത്. ജീവനേക്കാളും.
Read more

എടപ്പറമ്പ് മസ്ജിദിലെ ആത്മീയ ജ്യോതി പരത്തിയ രാവുകള്‍ക്ക് വിരാമമായി.




(സ്വന്തം ലേഖകന്‍ )
എടപ്പറമ്പ്: ആത്മീയ ജ്യോതി പരത്തിയ എടപ്പറമ്പ് മസ്ജിദിലെ 'ഖതമുല്‍ ഖുര്‍ആന്‍' തരാവീഹു നമസ്കാരത്തിന് ലൈലത്തുല്‍ ഖദര്‍ പ്രതീക്ഷിക്കാവുന്ന 29 )൦ രാവില്‍ ഇ കെ അബൂബക്കര്‍ മുസ്ലിയാരുടെ ദുആയോടെ സമാപനമായി. കോഴിക്കോട് അത്തോളി സ്വദേശി ഹാഫിള് അനസ് ആയിരുന്നു തറാവീഹു നമസ്കാരത്തിന് നെത്രത്തം നല്‍കിയിരുന്നത്. ഖുര്‍ആന്‍ മുഴുവന്‍ അധ്യായങ്ങളും ഓതിത്തീര്തത്തിനു ശേഷം ആദ്യ അദ്ധ്യായത്തിലെ ഏതാനും വരികള്‍ പാരായണം ചെയ്തുകൊണ്ടാണ് 'ഖതമുല്‍ ഖുര്‍ആന്‍' സമാപനമായത്. ഇമ്പമാര്‍ന്ന ശൈലിക്കുടമയായ ഹാഫിള് വളരെ കൃത്യതയോടെയാണ് പാരായണം നടത്തിയത്. ഒരിക്കല്‍പോലും തെറ്റുവരുത്തുകയോ,മടക്കി ഒതെയ്ണ്ടിവരികയോ ഖുര്‍ആന്‍ നോക്കി ഒതെണ്ടിവരികയോ ചെയ്തിട്ടില്ല. അദ്ദേഹം മഹല്ലുനിവാസികളോട് യാത്രചോദിച്ചു. 30. )൦ രാവുകൂടി കഴിഞ്ഞാല്‍ പെരുന്നാള്‍ ആഘോശിക്കാന്‍ നാട്ടിലേക്ക് പോകും.
അവസാനത്തെ പത്തിലെ എല്ലാ രാത്രികളിലും മസ്ജിദില്‍ തറാവീഹു നമസ്കാനാനന്തരം ഖതമുല്‍ ഖുര്‍ആന്‍, ദിക്ര്ദുആ, യാസീന്‍ പാരായണം, തസ്ബീഹു നമസ്കാരം എന്നിവ ഉണ്ടായിരുന്നു. ഇ കെ ഉസ്താദും മുഹമ്മതിഷക്കുട്ടി ഹാജിയും പള്ളി ഖതീബു ബഷീര്‍ ദാരിമിയുമാണ് നെത്രത്തം നല്‍കുക. ബക്തിനിര്‍ബരമായ ദുആയിലൂടെ മുഹമ്മതിഷക്കുട്ടി ഹാജി സദസ്സിനു സമ്പൂര്‍ണ്ണമായ ആത്മീയ നിര്‍വ്ര്തി നല്‍കി. വളരെയേറെ ദു:ഖത്തോടെയാണ് മഹല്ലുനിവാസികള്‍ ഇപ്പ്രാവശ്യം റമദാനിനെ സലാം ചൊല്ലി വിടനല്കിയത്.
എടപ്പറമ്പ് ജുമാ മസ്ജിദില്‍ തറാവീഹ് നമസ്ക്കാരത്തിനു നേത്രത്വം നല്‍കിയ 'ഹാഫിള്‌'അനസ്
Read more

ശനിയാഴ്‌ച, ഓഗസ്റ്റ് 27, 2011

C H സെന്റര്‍ ഫണ്ട് ശേഖരണം നടത്തി.

(സ്വന്തം ലേഖകന്‍)
എടപ്പറമ്പ്: പാവപ്പെട്ട രോഗികളുടെ ക്ഷേമത്തിന് സൌജന്യ ഡയാലിസിസ്, മരുന്ന്, ഭക്ഷണം തുടങ്ങി ഒട്ടേറെ സേവനങ്ങള്‍ നടത്തി കേരള മന്ത്രിസഭയുടെ പോലും സന്ദര്‍ശനത്തിനും അനുമോധനതിനും വരെ പാത്രമായി മുന്നോട്ടു കുതിച്ചുകൊണ്ടിരിക്കുന്ന കോഴിക്കോട് C H സെന്റെരിലേക്ക് പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളുടെ ആഹ്വാനം അനുസരിച്ച് എടപ്പറമ്പ് യുത്ത് ലീഗ് കമ്മിറ്റി വിഭവസമാഹരണം നടത്തി. യുത്ത് ലീഗ് സെക്രട്ടറി പി ജാഫര്‍ എന്ന ചെറിയാപ്പു, ജോ. സെക്രട്ടറിമാരായ പൂക്കോടന്‍ നിസാര്‍, എന്‍ പി അസീസ്‌, ബാങ്കാളന്‍ ജംഷീര്‍ എന്നിവരുടെ നെത്രത്തത്തിലായിരുന്നു വിഭവസമാഹരണം. ഫണ്ട് പഞ്ചായത്ത് വൈസ് പ്രസി. വി പി അബൂബക്കര്‍ മാസ്റ്റര്‍ക്ക് കൈമാറി.

Read more

വെള്ളിയാഴ്‌ച, ഓഗസ്റ്റ് 26, 2011

റമളാനിലെ അവസാന വെള്ളി -"ലക്കീ ഡേ"

  • എടപ്പറമ്പ്: റമളാന്‍ വിടവാങ്ങലില്‍..... "അവസാനത്തെ വെള്ളിയായിച്ചയും .... ഒപ്പം ലൈലത്തുല്‍ ഖദറിന്റെ പുണ്ണ്യ രാവുമായി വിശ്വാസികള്‌ക്ക് ഇന്ന് ലക്കീഡേ".....
  • അവസാന വെള്ളിയയിച്ചയില്‍ വിശ്വാസികളെ കൊണ്ട് എടപ്പറമ്പ് ജുമാ മസ്ജിദ് നിറഞ്ഞു കവിഞ്ഞു .
  • എടപ്പറമ്പ് ഖാളി ബഷീര്‍ ധാരിമിയുടെ നേത്രത്വത്തില്‍ പ്രത്യേക പ്രാര്‍ത്ഥനയും നടന്നു.
  • ഒട്ടേറെ ആശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സി .എച് സെന്റര് സഹായ ഫണ്ട് ശേഖരണം എടപ്പറമ്പ് യൂണിറ്റില്‍ നിന്നും പൂകോടന്‍ ജാഫറിന്റെ നേത്രത്വത്തില്‍ നടന്നു .ജംഷീര്‍ ,നിസാര്‍, അസീസ്‌ തുടങ്ങിയവര്‍ ഫണ്ട് ശേഖരണത്തില്‍ സംബന്ദിച്ചു
പൂകോടന്‍ ജാഫറിന്റെ നേത്രത്വത്തില്‍ സി.എച് സെന്റെറിലേക്കുനടന്ന സഹായഫണ്ട് ശേഖരണം
Read more

വ്യാഴാഴ്‌ച, ഓഗസ്റ്റ് 25, 2011

വികസനത്തിന്റ്റെയും കരുതലിന്റ്റെയും നൂറു ദിനങ്ങള്‍.


വികസനവും കരുതലുമെന്ന മുദ്രാവാക്യം പ്രവര്‍ത്തികളിലൂടെ നടപ്പാക്കി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇന്ന് നൂറു ദിനം പൂര്‍ത്തിയാക്കുന്നു. സംഭവബഹുലമായിരുന്നു സര്‍ക്കാരിന്റെ ആദ്യദിനങ്ങള്‍. ജനങ്ങള്‍ക്ക്‌ വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന തോന്നലുണ്ടാക്കാന്‍ യു ഡി എഫ് സര്‍ക്കാരിന് കുറഞ്ഞ നാളുകള്‍ കൊണ്ടുതന്നെ സാധിച്ചു എന്നതാണ് ഏറ്റവും ശ്രദ്ധേയം. സുതാര്യതയാണ് സര്‍ക്കാരിന്റ്റെ മുഖമുദ്ര. മുഖ്യമന്ത്രിയുടെ ഓഫീസ് വെബ്കാസ്റിംഗ് വഴി ഇരുപത്തിനാല് മണിക്കൂറും ലോകം മുഴുവന്‍ കാണുന്നു. ലോക മാധ്യമങ്ങള്‍പോലും ഇതിനെ പ്രശംശിച്ചിട്ടുണ്ട് സര്‍ക്കാരിന് ഒന്നും മറച്ചു വയ്ക്കാനില്ല. എല്ലാം ജനങ്ങള്‍ക്ക്‌ വേണ്ടിയാണ് എന്ന സന്ദേശം നല്‍കുന്ന ഈ മഹത്തായ മാതൃക ലോകത്ത് ഏതു ഭരണകൂടത്തിനു സാധിക്കും?.
പെട്രോളിന്റ്റെയും ദീസലിന്ററെയും അധിക നികുതി ഒഴിവാക്കിയതായിരുന്നു സര്‍ക്കാരിന്റ്റെ ആദ്യ തീരുമാനം. തുടര്‍ന്നങ്ങോട്ട് ജന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഘോഷയാത്രയായിരുന്നു. കാസര്‍ക്കോട്ടേ എന്ടോസള്‍ഫാന്‍ ഇരകള്‍ക്ക് വേണ്ടി അച്ചുതാനന്തന്‍ ചെയ്തതുപോലെ ഉച്ചയുണ് ഒഴിവാക്കുകയല്ല,അവര്‍ക്ക് വേണ്ടി ഒരു ലക്ഷം രൂപ വീതം മുഖ്യമന്ത്രി നേരിട്ടെത്തി നല്‍കുകയാണ് ചെയ്തത്. കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാര്‍ അവഗണിച്ചവരെ ഓരോരുത്തരെയായി ഈ സര്‍ക്കാര്‍ ദുരിതജീവിതത്തില്‍നിന്നും കരകയറ്റി. ചെങ്ങറയിലെ പട്ടികജാതിക്കാരുടെ സമരം, അട്ടപ്പാടിയിലെ ആദിവാസികളുടെ പ്രശ്നം, മൂലമ്പള്ളിയില്‍ കുടിയൊഴിപ്പിക്കപ്പെട്ടവരുടെ സമരം എന്നിവ സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതി അവശവിഭാകത്തോടുള്ള യു ഡി എഫിന്റ്റെ പ്രതിബദ്ധത തെളിയിക്കുന്നു. ഒട്ടേറെ സാമൂഹ്യപ്രവര്‍ത്തകരുല്ല്പെടെ സമൂഹതിന്റ്റെ എല്ലാ തുറകളിലുള്ളവരും ഇക്കാര്യത്തില്‍ സര്‍ക്കാരിനെ പ്രശംസിക്കുന്നത് നാം കണ്ടതാണ്.
വികസനക്കാര്യത്തില്‍ വന്‍ കുതിച്ചുചാട്ടത്തിന്റ്റെ നാളുകളാണ് വരാന്‍ പോകുന്നതെന്നാണ് സര്‍ക്കാരിന്റ്റെ ദിശാബോതമുള്ള പ്രവര്‍ത്തനങ്ങള്‍ കണ്ടാല്‍ ബോധ്യപ്പെടുന്നത്. വന്‍ പ്രതീക്ഷകളുയര്‍ത്തിയാണ് സ്മാര്‍ട്സിറ്റി,കൊച്ചി മെട്രോ, വിഴിഞ്ഞം തുറമുഖം,കണ്ണൂര്‍ വിമാനത്താവളം തുടങ്ങി കഴിഞ്ഞ സര്‍ക്കാര്‍ അടയിരുന്ന പദ്ധതികളെല്ലാം യു ഡി എഫ് നിര്‍മാനപപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. വ്യവസായ നിക്ഷേപം ആഘര്‍ഷിക്കുന്നതിനുവേണ്ടി നടത്തുന്ന എമെര്‍ജിംഗ് കേരള പരിപാടികൂടി കഴിയുന്നതോടെ കൂടുതല്‍ പദ്ധതികള്‍ ആരംഭിക്കാന്‍ കഴിയും.
മലപ്പുറം ഉള്‍പെടെ നാല് മെഡിക്കല്‍ കോളേജുകള്‍, തിരൂരിലെ മലയാളം സര്‍വകലാശാല, മലയാളം ഒന്നാം ഭാഷയാക്കല്, പ്ലസ്ടു സീറ്റു വര്‍ധിപ്പിക്കല്‍, സ്കൂളുകളില്‍ തലയെന്നല്‍ നിര്‍ത്തി അധ്യാപകരുടെ ജോലിസ്ഥിരത ഉറപ്പാക്കല്‍, പതിനായിര അധ്യാപകരുടെ നിയമനം അങ്ങീകരിക്കല്‍, വിദ്യാഭ്യാസ മേഖലയിലെ ഫലപ്രതമായ ഇടപെടല്‍, ഒട്ടേറെ സാമൂഹ്യക്ഷേമ പദ്ധതികള്‍ എന്നിവയൊക്കെ നൂറു ദിനം പൂര്‍ത്തിയാക്കുന്ന സര്‍ക്കാരിന്റ്റെ തലയിലെ പൊന്‍തൂവലുകലാണ്. നൂറു ദിന കര്‍മപരിപാടി പൂര്‍ത്തിയാകുന്ന സെപ്. 11 നു അതിന്റ്റെ പ്രോഗ്രസ്സ് റിപ്പോര്‍ട്ട് പുറത്തിറക്കുമ്പോള്‍ സര്‍ക്കാരിന്റ്റെ ദിശ നേര്‍ രേഖയിലാനെന്നു നമുക്ക് കൂടുതല്‍ ബോധ്യപ്പെടും. . . .
Read more

ബുധനാഴ്‌ച, ഓഗസ്റ്റ് 24, 2011

വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നു.

നോക്കുകുത്തിയായി... തെരുവുവിളക്ക്

നോക്കുകുത്തിയായി തെരുവുവിളക്ക് എന്ന വാര്‍ത്തക്ക് അഭി പ്രായമരിയിച്ച്ചുകൊണ്ട്‌ "ഒരു വര്‍ഷമായെങ്കില്‍ യുത്ത് ലീഗ് ഇപ്പോഴാണോ കാണുന്നത്". എന്ന പരാമര്‍ശത്തോട് എടപ്പറമ്പ് യുത്ത് ലീഗ് കമ്മറ്റിയുടെ പ്രതികരണം. 
      ഈ  വാര്‍ത്തയിലൂടെ എടപ്പറമ്പ് അങ്ങാടിയിലെ ഒരു ജനകീയ പ്രശ്നം ചര്‍ച്ചയാക്കാനാണ് ഞങ്ങള്‍ ശ്രമിച്ചത്. ഒരു വര്‍ഷത്തിലധികമായി കണ്ണ് ചിമ്മിക്കിടക്കുന്ന പള്ളിയുടെ മുന്‍വശത്തെ വിളക്കിനെ കുറിച്ച്  മുന്‍ വാര്‍ഡ്‌ മെമ്പര്‍ പി പരമേശ്വരന്‍ മുഖേന പലപ്രാവശ്യം പഞായത്തുമായി ബന്ധപ്പെട്ടതിന്റ്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് നടപടികളെടുത്തു. നാല് വശങ്ങളിലേക്കും പോകുന്ന ലൈനുകള്‍ക്കിടയില്‍ ലൈറ്റ് നില്‍ക്കുന്നതുകൊണ്ട് കെ എസ് ഇ ബിയുടെ സഹായമില്ലാതെ പോസ്റ്റില്‍ കയറി നന്നാക്കാന്‍ സാധിക്കാതെ മെമ്പര്‍ അരിമ്പ്ര ഹംസയുടെ നേത്രത്തത്തിലുള്ള ജോലിക്കാര്‍ മടങ്ങിപോകുകയായിരുന്നു. ഈ പ്രശ്നം പരമേശ്വരന്‍ കെ എസ് ഇ ബിയെ അറിയിച്ചെങ്കിലും സഹകരിക്കാന്‍ അവര്‍ ഇത് വരെ തയ്യാറായിട്ടില്ല. വിലയേറിയ മെര്‍ക്കുറി ലാമ്പ് വാങ്ങാനുള്ള പണം യുത്ത് ലീഗ് സ്വരൂപിച്ചു കെ എസ് എ ബിയെ കാത്തിരിക്കുകയാന്നിപ്പോള്‍. മഴ നനഞ്ഞു ഇടയ്ക്കിടെ കേടാകുന്ന സലാല ഫാന്സിക്ക് മുന്‍പിലുള്ള സ്വിച്ച് ഞങ്ങള്‍ പണം കണ്ടെത്തി നന്നാക്കാരാണ് പതിവ്. മഴ നനയാതിരിക്കാന്‍ സ്വിച്ച് ഏതെങ്കിലും കടയുടെ വരാന്തയിലേക്ക്‌ മാറ്റാന്‍ കെ എസ് ഇ ബി അനുവധിക്കുകയുമില്ല. ഈ പ്രശ്നം പരിഹരിക്കാന്‍ ഇത് വരെ ഞങ്ങള്‍ പരിശ്രമിച്ചിട്ടുണ്ട്. ഇനിയും അതിനു തയ്യാറുമാണ്. കാര്യമറിയാതെ വിമര്‍ശിക്കുന്നതില്‍ കഴമ്പില്ല. വിമര്‍ശനം ഞങ്ങള്‍ക്ക് ഊര്‍ജം പകരുകയേയുള്ളൂ.      
Read more

ചൊവ്വാഴ്ച, ഓഗസ്റ്റ് 23, 2011

പുരാതന മുസ്ലിം പള്ളികളുടെ വെര്‍ച്വല്‍ ടൂറിനായി ഇവിടെ ക്ലിക്ക് ചെയ്യുക(posted-muhammed chittangadan)


Read more

ചരിത്രവും വാസ്തുഭംഗിയും ഒരുമിക്കുന്ന പുരാതന മുസ്‌ലിം പള്ളികള്‍






പോര്‍ച്ചുഗീസ് ആക്രമണത്തെ അതിജീവിച്ച ചരിത്രമാണ് കോഴിക്കോട് കുറ്റിച്ചിറയതിലെ മിസ്‌കാല്‍ പള്ളിയുടേത്. വാസ്‌കോ ഡ ഗാമയുടെ പിന്‍ഗാമിയായി കോഴിക്കോട്ടെത്തിയ അല്‍ ബുക്കര്‍ക്കിന്റെ നേതൃത്വത്തില്‍ നടന്ന സൈനിക നീക്കമാണ് മിസ്‌കാല്‍ പള്ളി തീവെക്കുന്നതുവരെ എത്തിയത്. 1510 ജനവരി മൂന്നിന് (ഹിജ്‌റ 915 റംസാന്‍ 22-ാം തീയതി) ആയിരുന്നു ആ സംഭവം.

14-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കപ്പലുടമയായ നഹൂദമിസ്‌കാല്‍ എന്ന അറബിയാണ് ഈ പള്ളി നിര്‍മിച്ചത്. ഇരുപതിലേറെ ചരക്കുകപ്പലുകള്‍ ഇദ്ദേഹത്തിന് സ്വന്തമായി ഉണ്ടായിരുന്നു. ചരക്കുകള്‍ സുരക്ഷിതമായി കൊണ്ടുപോകുന്നതിനായി നേര്‍ച്ചകള്‍ നേരുന്ന പതിവ് അക്കാലത്തുണ്ടായിരുന്നു. ഭക്തനായിരുന്ന നഹൂദയുടെ നേര്‍ച്ചയുടെയും ആഗ്രഹത്തിന്റെയും ഫലമായാണ് കോഴിക്കോട്ട് വലിയൊരു പള്ളി നിലവില്‍ വന്നത്. കേരളീയ വാസ്തുശൈലിയുടെ ഉദാത്ത മാതൃകയാണ് മിസ്‌കാല്‍പള്ളി.

പൗരാണിക രൂപത്തില്‍ നിലനില്‍ക്കുന്ന കോഴിക്കോട്ടെ ചരിത്രപ്രസിദ്ധമായ രണ്ടു മുസ്‌ലിംപള്ളികളാണ് കുറ്റിച്ചിറ ജുമു അത്ത് പള്ളിയും മുച്ചുന്തി പള്ളിയും. നഗര പൈതൃകങ്ങളെ സംരക്ഷിച്ചുകൊണ്ടുള്ള പദ്ധതി നടപ്പാവുമ്പോള്‍ മിസ്‌കാല്‍ പള്ളിക്കൊപ്പം ഇവയുടെ പ്രാധാന്യവും അംഗീകരിക്കപ്പെടുന്നു.സഹസ്രാബ്ദത്തിന്റെ പഴക്കവും പ്രാധാന്യവുമുള്ള കുറ്റിച്ചിറ ജുമുഅത്ത് പള്ളി ഒരു കാലത്ത് കോഴിക്കോട്ടെ മതകാര്യങ്ങള്‍ നിയന്ത്രിച്ചിരുന്ന കേന്ദ്രമായിരുന്നു.

ഈ പള്ളിയുടെ നിര്‍മാണകാലത്തെക്കുറിച്ച് രേഖകള്‍ ലഭ്യമല്ല. എന്നാല്‍ സഞ്ചാരികളുടെ കുറിപ്പുകളില്‍നിന്നും പള്ളിയിലെ ലിഖിതങ്ങളില്‍നിന്നും ആയിരം വര്‍ഷത്തെ പഴക്കം കല്പിക്കാവുന്നതാണെന്ന് ചരിത്രപണ്ഡിതന്മാര്‍ പറയുന്നു. 1342-ല്‍ കോഴിക്കോട് സന്ദര്‍ശിച്ച ഇബ്‌നു ബത്തൂത്തയും 1442-ല്‍ സന്ദര്‍ശിച്ച അബ്ദുറസാഖും ജുമുഅത്ത് പള്ളിയെക്കുറിച്ച് പറയുന്നുണ്ട്. ഖാജാ ബദറുദ്ദീന്‍ ശരീഫ് ഹുസൈന്‍ എന്നയാള്‍ 1468-ല്‍ പള്ളിയില്‍ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി രേഖപ്പെടുത്തിയിട്ടുണ്ട്.

രണ്ടു നിലാമുറ്റങ്ങളോടുകൂടിയ അകംപള്ളിയുടെ വിസ്തീര്‍ണം 5500 ചതുരശ്ര അടിയാണ്. പുറംഹാളും ഉമ്മറവും മനോഹരമാണ്. കരിങ്കല്‍ പടികളും പഴയ കാലത്തെ മാര്‍ബിളും ഇവയെ അലങ്കരിക്കുന്നു. അയ്യായിരത്തോളം പേര്‍ക്ക് ഒരുമിച്ച് നിസ്‌കരിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്.നൂറ്റാണ്ടുകള്‍ക്കിപ്പുറവും യാതൊരു രൂപഭാവഭേദവും കൂടാതെ നില്‍ക്കുന്ന അപൂര്‍വം പള്ളികളിലൊന്നാണ് മുച്ചുന്തിപ്പള്ളി. 1100 വര്‍ഷം പഴക്കം ഇതിനുണ്ടെന്ന് കരുതപ്പെടുന്നു. ഇതിന്റെ നിര്‍മാണ രീതി അതിശയിപ്പിക്കുന്നതാണ്.
 കടപ്പാട് - മാത്രുഭൂമി
Read more

തിങ്കളാഴ്‌ച, ഓഗസ്റ്റ് 22, 2011

അണ്ണാ ഹസാരയുടെ സമരം ഹൈജാക്ക് ചെയ്യപ്പെടുന്നു ?.


ജനകീയ വിഷയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് അണ്ണാ ഹസാരെ സമരമുഖത്തേക്ക് വന്നത്. അതുകൊണ്ടുതന്നെ ജനങ്ങള്‍ സമരത്തിലേക്ക് ആകര്ഷിക്കപ്പെടുക സ്വാഭാവികം. വിഷയം അഴിമതിയാണ്. സമീപ കാലത്തായി ഒട്ടേറെ വന്‍ അഴിമതികള്‍ പുറത്തുവന്നിരിക്കുന്നതിനാല്തന്നെ പൊതുമണ്ഡലത്തില്‍ അഴിമതിക്കെതിരായ ശക്തമായ ജനവികാരം രൂപപ്പെട്ടിരിക്കുന്നു. അഴിമതി ഒരു ദേശീയ ദുരന്തമായി മാറിയിരിക്കുകയാണ് എന്നതില്‍ തര്‍ക്കമില്ല. ഇവ തടയാന്‍ കേന്ദ്രം ഭരിക്കുന്ന യു പി എ സര്‍ക്കാരിനോ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനോ കഴിയുന്നില്ല എന്ന ആക്ഷേപം ശക്തമായിരിക്കുന്ന പക്ഷാതലത്തില്‍ സമരത്തിന്റ്റെ സാംഗത്യത്തെ ആരും ചോദ്യം ചെയ്യില്ല. സര്‍ക്കാരിനെക്കൊണ്ട് ശക്തമായ നടപടികള്‍ എടുപ്പിക്കാന്‍ അണ്ണാ ഹസാരയെക്കൊണ്ട് സാധിക്കുമെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നു. സ്വാഭാവികമായും സമരം സര്‍ക്കാരിനെതിരെ തിരിയാനോ, തിരിച്ചുവിടാനോ എളുപ്പമാണ്.
സര്‍കാരിനെ താഴെയിറക്കാന്‍ അവസരത്തിനായി കാത്തിരുന്ന ബി ജെ പിയും കഴിഞ്ഞ സര്‍ക്കാര്നു പിന്തുണ പിന്‍വലിച്ചു വെട്ടിലായ ഇടതുപക്ഷവും നടത്തുന്ന രാഷ്ട്ട്രീയ നാടകങ്ങളെ ജനാതിപത്യ വ്യവസ്ഥിതിയില്‍ നിന്നുകൊണ്ട് കുറ്റം പറയാനാവില്ല. സാഹചര്യം വഷളാക്കിയത് പക്ഷെ സര്‍ക്കാരിന്റ്റെ വീണ്ടുവിചാരമില്ലാത്ത നടപടികളും അനാവശ്യ പ്രസ്താവനകളും തന്നെയാണ്. അണ്ണാ ആദ്യ നിരാഹാര സമരം നടത്തിയപ്പോള്‍ പതറിപ്പോയ സര്‍ക്കാര്‍, തിരക്കിട്ട് പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ ഇറങ്ങിപ്പുരപ്പെട്ടപ്പോള്‍ തന്നെ സര്‍ക്കാരിനു ആദ്യ ചുവടു പിഴച്ചിരുന്നു. അപ്പോള്‍ തന്നെ
സര്‍വകക്ഷിയോഗം വിളിച്ചുകൂട്ടി ദേശീയ സമവായത്തിന് ശ്രമിക്കേണ്ടതായിരുന്നു. പൊതുസമൂഹ പ്രതിനിധികള്‍ എന്നുപറഞ്ഞു രംഗത്തുവന്നവരോട് ഒത്തുതീര്‍പ്പുണ്ടാക്കിയത് പ്രതിപക്ഷ കക്ഷികള്‍ക്ക് ദഹിച്ചിരുന്നില്ല. സര്‍ക്കാര്‍ അണ്ണാ ടീമുമായി ഉടക്കിയത്തിനു ശേഷം വിളിച്ചുചേര്‍ത്ത കക്ഷിനേതാക്കളുടെ യോഗത്തില്‍ അവര്‍ ഒളിച്ചുകളി നടത്തി. സര്‍ക്കരിന്റ്റെ ലോക്പാല്‍ ബില്ലിനെ കുറിച്ചും അവര്‍ അഭിപ്രായം പ്രകടിപ്പിച്ചില്ല. മാത്രവുമല്ല ടീം അണ്ണാ യെ അവര്‍ എതിര്‍ത്ത് സംസാരിക്കുകയും പാര്‍ലമന്റിനാണ് നിയമനിര്മാന്നത്തിനുള്ള അവകാശമെന്നും പാര്‍ലമന്ടിനു മീതെ അധികാരഷക്തിയാകാനാണ് പൊതുസമൂഹ പ്രതിനിധികള്‍ എന്നവകാശപ്പെടുന്നവര്‍ ശ്രമിക്കുന്നതെന്നുമാണ് പ്രതിപക്ഷം അഭിപ്രായപ്പെട്ടത്. സര്‍ക്കാര്‍ അവരുമായി ചര്‍ച്ച നടത്തിയതിനെയും വിമര്‍ശിക്കുകയുണ്ടായി.
രാഷ്ട്ട്രീയ കക്ഷികള്‍ക്കിടയില്‍ സമവായമുണ്ടായി എന്ന തോന്നലുമുണ്ടായി. എന്നാല്‍ അണ്ണാ യുടെ രണ്ടാം സമരം ശക്തിപ്പെട്ടപ്പോള്‍ അതിനുകിട്ടുന്ന ജനപിന്തുണ കണ്ടു പ്രതിപക്ഷം മലക്കം മറിഞ്ഞു. സമരത്തിന്റ്റെ ഉത്തരവാതിത്വം യു പി എയുടെ മാത്രം മേല്‍ ചുമത്താനും സമരം സര്‍ക്കാരിനെതിരെ തിരിച്ചുവിട്ടു കലക്ക് വെള്ളത്തില്‍ മീന്‍ പിടിക്കുവാനുമാനവര്‍ ശ്രമിക്കുന്നത്. കൂടാതെ ആര്‍ എസ് എസ് പോലത്തെ മത മൌലികവാതികളും ഹസാരെ സമരത്തെ തങ്ങളുടെ അജണ്ട നടപ്പാക്കാന്‍ വേണ്ടി ഉപയോഗപ്പെടുത്തുകയാണ്. ശ്രീ ശ്രീ രവിശങ്കറും രാംദേവും മറ്റുപല ഹൈന്ദവ നേതാക്കളും സമരത്തില്‍ വലിയ ആവേശം കാണിക്കുന്നത് അഴിമതിക്കെതിരെയുള്ള ജനവികാരത്തെ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാണ് ശ്രമിക്കുന്നത് എന്ന് വിശ്വസിക്കുന്നതില്‍ എന്താണ് തെറ്റ്.?. ഹസാരയുടെ ആത്മാര്തതെയെ ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ ഹസാരെയുടെ പേരില്‍ പലരും സമരത്തെ ഹൈജാക്ക് ചെയ്യുന്നത് ജനാധിപത്ത്യത്തിന് ദോഷമേ ചെയ്യൂ. തന്റ്റെ നിര്‍ദേശം തന്നെ നടപ്പാകനമെന്ന ദുര്‍വാശിയില്‍ ഹസാരെ ഇക്കാര്യം കാന്നാതെ പോകരുത്. തര്‍ക്കബുദ്ധി ഉപേക്ഷിച്ചു കേന്ദ്ര സര്‍ക്കാരും സന്ദര്ഭോജിതമായി നടപടികള്‍ കൈകൊള്ളട്ടെ.
Read more

"ശ്രുതി തരംഗ" ത്തിനു സെപ്. 12 നു തുടക്കമാകും.

  കേരളത്തില്‍ ഇനി കേള്‍ക്കാനും സംസാരിക്കാനും കഴിവില്ലാത്ത ഒരു കുട്ടിയും ഉണ്ടാകരുതെന്ന ലക്‌ഷ്യം മുന്‍നിര്‍ത്തി സംസ്ഥാനസര്‍ക്കാര്‍ ആവിഷ്കരിച്ച സമഗ്രര്‍ കോക്ലിയര്‍  ഇമ്പ്ലാന്റ് പദ്ധതിക്ക് 'ശ്രുതി തരംഗം'എന്ന് പേര്നല്‍കി. ഗാനഗന്ധരവന്‍ കെ ജെ യേശുദാസിന്റ്റെ ദിവ്യകാരുന്ന്യ ട്രസ്റ്റ് ആരംഭിച്ച പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നു. സര്‍ക്കാര്‍ അധികാരമേറ്റ്‌ നൂറു ദിനം പൂര്‍ത്തിയാകുന്ന സെപ്. 12 നു അഞ്ചു ശാസ്ത്രക്ക്രിയകളോടെ പദ്ധതിക്ക് തുടക്കമാകും. ഈ വര്‍ഷംതന്നെ ഇരുനൂറു കുട്ടികള്‍ക്ക്, ഒരു കുട്ടിക്ക് അഞ്ചുലക്ഷം തോതില്‍ പത്തുകൊടിരൂപ അനുവദിക്കും. മൂന്നുവയസ്സിനു മുന്‍പേ ബധിരത കണ്ടെത്തിയാലെ ഓപ്പറേഷന്‍  ഫലപ്രതമാകൂ. ഈ പ്രായത്തില്‍ തന്നെ പരിശോതനനടത്താന്‍ എല്ലാ മെഡിക്കല്‍ കോള്ലെജുകളിലും ജില്ലാ ആശുപത്ത്രികളിലും സൗകര്യം ചെയ്യും. സമഗ്ര ആരോഗ്യ ഇന്ശൂറന്‍സ് പദ്ധതി വരുമ്പോള്‍ ശ്രുതി തരംഗവും അതിന്റ്റെ ഭാഗമാകും. മുഖ്യമന്ത്രിയുടെ ഫണ്ടില്‍ നിന്നും രണ്ടു ലക്ഷവും സാമൂഹ്യ ക്ഷേമ വകുപ്പില്‍നിന്നും മൂന്നു ലക്ഷവും വീതം ഓരോ കുട്ടിക്കും ഓപ്പറേഷന് വേണ്ടി നല്‍കുമെന്ന് മന്ത്രി എം കെ മുനീര്‍ അറിയിച്ചു. രണ്ടു ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ള കുടുംബത്തിലെ കുട്ടികള്‍ക്കാകും സഹായം ലഭിക്കുക.    കോക്ലിയര്‍  ഇമ്പ്ലാന്റ് ശാസ്ത്രക്ക്രിയകല്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോള്ളേജില്‍ സൗകര്യം ഏര്‍പെടുത്തിയതായി മന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു.  
Read more

ശനിയാഴ്‌ച, ഓഗസ്റ്റ് 20, 2011

ദുരിതമനുഭവിക്കുന്നവര്‍ക്ക് കനിവേകാന്‍ മഹല്ല് കമ്മറ്റിയുടെ "കനിവ്"

എടപ്പറമ്പ്:മഹല്ലുനിവാസികളുടെ ദുരിതങ്ങള്‍ക്ക് കൈത്താങ്ങായി എടപപറമ്പ് മഹല്ല് കമ്മറ്റിയുടെ മാതൃകാപ്രവര്‍ത്തനം മൂന്നുവര്‍ഷം പിന്നിടുകയാണ്. "കനിവ്"എന്നപേരില്‍ മഹല്ല് കമ്മറ്റിയുടെ കീഴില്‍ ആരംഭിച്ച റിലീഫ്സെല്ല് ഒരുപാടുപേര്‍ക്ക് അനുഗ്രഹമാകുകയാണ്. നിത്യരോഗത്തിനടിമപ്പെട്ടു സ്ഥിരമായിമരുന്നുകഴിക്കുന്നവര്‍ക്ക് മാസംതോറും സാമ്പത്തികസഹായംനല്കി അവരുടെ പ്രയാസത്തില്‍ "കനിവും പങ്കാളിയാകുന്നു. പാവപ്പെട്ടവരുടെ വിവാഹത്തിനും വീട്‌നിര്‍മാന്നത്തിനും ചെറിയതോതിലെങ്കിലും സഹായിക്കാന്‍ "കനിവിന്റെ കരങ്ങളെത്തുന്നു. അടിയന്തിരമായിവരുന്ന ആശുപത്രി ചെലവുകള്‍, പാവപ്പെട്ടവരുടെ മയ്യിത്ത്‌പരിപാലനം എന്നിവക്കും മഹല്ല് നിവാസികള്‍ക്ക് "കനിവിന്റെ കൈത്താങ്ങ് ലഭിക്കുന്നു. എല്ലാവേള്ളിയായ്ച്ചയും പള്ളിയില്‍നിന്നെടുക്കുന്ന ബക്കറ്റുകലക്ഷനിലൂടെയാണ് "കനിവിലേക്ക് വിഭവസമാഹരണം നടക്കുന്നതു. സത്പ്രവര്‍ത്തനം വിപുലീകരിക്കാന്‍തന്നെയാണ് ചെയര്‍മാന്‍ ഇകെ ഉസ്താദിന്റെയും കണവീനാര്‍ പൂന്തല ഉവൈസിന്റെയും നേത്രത്തത്തിലുള്ള കമ്മറ്റി ശ്രമിക്കുന്നത്. പക്ഷേ പൊതുജനങ്ങള്‍ നിര്‍ലോഭമായി സഹകരിച്ചെങ്കില്‍ മാത്രമേ "കനിവിന്റെ" പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുകയുള്ളൂ. ഈ മാത്ര്കാപ്രവര്‍ത്തനങ്ങളില്‍ നമുക്കും പങ്കാളികളാകാം. "തെണ്ടല്‍ സര്ടിഫിക്കട്റ്റ്" നല്‍കി പാവപ്പെട്ടവരെ കയ്യൊഴിയുന്ന മഹല്ല് കമ്മറ്റികള്‍ കണ്ണുതുറന്നു കാണട്ടെ ഈ സ്വയംസഹായ മാത്രക. .
Read more

റോഡപകടങ്ങള്‍- കരുതിയിരിക്കുക-(വീഡിയോ)




റോഡപകടങ്ങള്‍- കരുതിയിരിക്കുക , ചെറിയ അശ്രദ്ധ ഒരുപക്ഷെ..... നിങ്ങളുടെ ജീവിതംതന്നെ നശിപ്പിചെകാം ...ട്രാഫിക് നിയമങ്ങള്‍ പാലിക്കാന്‍ നാം എല്ലാവരും ബാധ്യസ്ഥരാണ് . ഫസ്റ്റ് എഇഡ് ബോക്ക്സുകള്‍ എല്ലാ വാഹനങ്ങളിലും കരുതുക .അമിത വേഗത്തില്‍ വാഹനമോടിക്കുന്നത് ഒഴിവാക്കുക ... ജാഗ്രത പാലിക്കുക -
Read more

മൊറയൂര്‍ പഞ്ചായത്ത് വിശേഷങ്ങള്‍


'ആട് ഗ്രാമം പദ്ധതി'
സര്‍കാരിന്‍റെ നൂറു ദിന കര്‍മപരിപാടിയില്‍ ഉള്‍പെടുത്തിയ ആടുഗ്രാമം പദ്ധതി മൊറയൂര്‍ പഞ്ചായത്തിലും നടപ്പാകുന്നു. ആടുവളര്‍ത്തളില്‍ താല്പര്യമുള്ള ദരിദ്രരെ സി ഡി എസിന്‍റെ കീഴില്‍ കണ്ടെത്തി പരിശീലനം നല്‍കും. അഞ്ചു അംഗങ്ങള്‍ വീതമുള്ള യൂണിറ്റുകള്‍ രൂപീകരിക്കും. ഓരോഅങ്ങത്തിനും അഞ്ചുവീതം ആടുകളെവാങ്ങാനും കൂടുനിര്‍മിക്കുവാനുമായി 20000 രൂപയാണ് പദ്ധതിച്ചെലവ്. അമ്പതുശതമാനം തുക സര്‍ക്കാര്‍ നല്‍കും. ബാക്കിതുക ബാങ്ക്വായ്പയായി ലഭിക്കും
കൂടുതല്‍വിവരങ്ങള്‍ക്ക് വാര്‍ഡ്‌ മെമ്പര്‍മാരുമായോ അയല്‍കൂട്ടം ഭാരവാഹികളുമായോ ബന്ധപ്പെടുക.
Read more

ബുധനാഴ്‌ച, ഓഗസ്റ്റ് 17, 2011

ബദര്‍ ശുഹതാക്കളുടെ സ്മരണ പുതുക്കി എടപ്പറമ്പ് (ചിത്രങ്ങള്‍)

എടപ്പറമ്പ്: ബദ്ര്‍‍ ധീര പോരാളികളുടെ സ്മരണ പുതുക്കി എടപ്പറമ്പില്‍ ആണ്ട് നേര്‍ച്ച നടത്തി,നേര്‍ച്ചയുടെ ഭാഗമായി എടപ്പറമ്പ് മഹല്ല് കമ്മറ്റിയുടെ കീഴില്‍ മൗലൂദ് പാരായണവും അന്നദാനവും നടന്നു.എല്ലാവര്‍ഷവും നേര്‍ച്ചക്ക് ചുക്കാന്‍ പിടിക്കുന്നത് കാഞ്ഞീരങ്ങാടന്‍ അഹമ്മദ് ഹാജ്ജിയാണ്‌..പതിവുപോലെ ഈ വര്‍ഷവും തുടക്കത്തില്‍ തന്നെ അഹമ്മദ് ഹാജ്ജി നിറ സാനിധ്യമായി.. നേര്‍ച്ചക്ക് മാറ്റ് കൂട്ടാന്‍ പതിവുപോലെ കൂട്ടിന്‌ കമ്മദ് കാക്കയും ,അബു എളാപ്പയും ,കീരിയാടന്‍ മുഹമ്മദ് കാക്കയും...പിന്നെ പറയണോ...ഗള്‍ഫില്‍ നിന്നും ലീവെടുത്ത് നാട്ടിലെത്തിയ ജംഷീറുംകൂടിയായപ്പോള്‍ അന്നദാനത്തിന്‌ മാറ്റുകൂടി. കൂടാതെ കൊടിയില്‍ ഹൈദര്‍ ഹാജ്ജിയുടെ പതിവ് സ്പെഷല്‍ പൂളയും...ചുരുക്കി പ്പറഞ്ഞാല്‍ എടപ്പറമ്പുകാര്‍ക്ക് ഈ ദിവസം ആഘോഷം തന്നെയാണ്‌... എടപ്പറമ്പ് മഹല്ലില്‍ പെട്ട 400ഓളം കുടുംബങ്ങള്‍ക്കാണ്‌ ഇറച്ചി വിതരണം നടത്തിയത്‌. എല്ലാ വര്‍ഷവും ഇറച്ചി വേവിച്ചാണ്‌ നല്‍‍കിയിരുന്നത് എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി വേവിക്കാതെ പൊതികളാക്കിയാണ്‌ നടക്കുന്നത്. നേര്‍ച്ചയായി നല്‍കിയ വസ്തുക്കള്‍ ലേലം ചെയ്താണ്‌ ഇതിനുവെണ്ടി പണം കണ്ടത്തിയത്.
























































ഫോട്ടോ : നിസാര്‍ പൂകോടന്‍
Read more