WELCOME TO VOICE OF EDAPPARAMBA Log On: www.edapparamba.in

ശനിയാഴ്‌ച, ജൂൺ 11, 2011

വിവിധ സ്കോളര്‍ഷിപ്പുകള്‍ കാത്തിരിക്കുന്നു

പ്രത്യേകം താല്‍പര്യമെടുക്കുന്ന ചില കോളജുകളിലും സ്കൂളുകളിലും ഒഴികെ കൃത്യസമയത്ത് സ്കോളര്‍ഷിപ്പുകളെ കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് അറിവ് ലഭിക്കാത്തത് കൊണ്ട് അര്‍ഹരായ പല കുട്ടികള്‍ക്കും സ്കോളര്‍ഷിപ്പുകള്‍ ലഭിക്കാറില്ല. കോളജിയേറ്റ് എഡ്യുക്കേഷന്റെ ംംം. റരലരെവീഹമൃവെശു.സലൃമഹമ.ഴീ്.ശി എന്ന വെബ്സൈറ്റില്‍ ഇത് സംബന്ധമായ വിശദ വിവരങ്ങളുണ്ട്. സ്കോളര്‍ഷിപ്പുകളും ബാങ്ക് മുഖേന വിതരണം ചെയ്യുന്നതുകൊണ്ട് കുട്ടിയുടെ പേരില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിലോ മറ്റ് ദേശസാല്‍കൃത ബാങ്കുകളിലോ സീറോ ബാലന്‍സ് അക്കൗണ്ട് തുടങ്ങി, പാസ്ബുക്കിന്റെ ഒന്നാം പേജിന്റെ അറ്റസ്റ്റ് ചെയ്ത കോപ്പിയും അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്.

സെന്‍ട്രല്‍ സെക്ടര്‍
സ്കോളര്‍ഷിപ്പ്
കേന്ദ്ര സര്‍ക്കാറിന്റെ മാനവ വിഭവശേഷി വകുപ്പിന്റെ കീഴില്‍ പ്ലസ്ടു പരീക്ഷയില്‍ 80 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന സെന്‍ട്രല്‍ സെക്ടര്‍ സ്കോളര്‍ഷിപ്പിന് ജൂണ്‍ജൂലൈ മാസങ്ങളില്‍ അപേക്ഷ ക്ഷണിക്കും. നാലര ലക്ഷം രൂപയില്‍ കുറവ് രക്ഷിതാവിന് വാര്‍ഷിക വരുമാനമുള്ള ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷകള്‍ ഓണ്‍ലൈനായി ംംം.റരലരെവീഹമൃവെശു. സലൃമഹമ.ഴീ്.ശി എന്ന വെബ്സൈറ്റിലാണ് നല്‍കേണ്ടത്. ഓണ്‍ലൈനായി അപേക്ഷ നല്‍കിയതിന്റെ പ്രിന്റ്ഔട്ട്, രക്ഷിതാവിന്റെ വരുമാനം തെളിയിക്കുന്ന നോട്ടറി അറ്റസ്റ്റ് ചെയ്ത വരുമാന അഫിഡവിറ്റ്, എസ്.എസ്.എല്‍.സിപ്ലസ്ടു മാര്‍ക്ക് ലിസ്റ്റ്, കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ്, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം സ്ഥാപന മേധാവികള്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്. ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്ക് വര്‍ഷം പതിനായിരം രൂപയും പ്രസ്തുത വിദ്യാര്‍ത്ഥികള്‍ക്ക് പി.ജി.ക്ക് പ്രവേശനം ലഭിച്ചാല്‍ വര്‍ഷം ഇരുപതിനായിരം രൂപയും ലഭിക്കും. മുന്‍വര്‍ഷത്തെ പരീക്ഷകളില്‍ 50 ശതമാനം മാര്‍ക്ക് ലഭിക്കുന്നവര്‍ക്ക് മാത്രമേ തുടര്‍ വര്‍ഷങ്ങളില്‍ സ്കോളര്‍ഷിപ്പ് പുതുക്കാന്‍ സാധിക്കുകയുള്ളൂ.
പോസ്റ്റ് മെട്രിക്
സ്കോളര്‍ഷിപ്പ്
കേന്ദ്ര സര്‍ക്കാറിന്റെ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴില്‍ മുസ്ലിം/ക്രിസ്ത്യന്‍ വിഭാഗത്തില്‍പെടുന്ന പ്ലസ്ടു, ഡിഗ്രി, പി.ജി., എം.ഫില്‍, പി.എച്ച്.ഡി കോഴ്സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പിന് ജൂണ്‍ജൂലൈ മാസങ്ങളില്‍ അപേക്ഷ ക്ഷണിക്കും. രണ്ട് ലക്ഷം രൂപയില്‍ കുറവ് രക്ഷിതാവിന് വാര്‍ഷിക വരുമാനവും വാര്‍ഷിക പരീക്ഷയില്‍ 50 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്കുമുള്ള ഒന്നാം വര്‍ഷ ഡിഗ്രി, പി.ജി, എം.ഫില്‍, പി.എച്ച്.ഡി വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ഓണ്‍ലൈനായി ംംം.റരലരെവീഹമൃവെശു. സലൃമഹമ.ഴീ്.ശി എന്ന വെബ്സൈറ്റിലാണ് നല്‍കേണ്ടത്. ഓണ്‍ലൈനായി അപേക്ഷ നല്‍കിയതിന്റെ പ്രിന്റ്ഔട്ട്, ഒറിജിനല്‍ വരുമാന സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ അറ്റസ്റ്റ് ചെയ്ത കോപ്പി (അല്ലെങ്കില്‍ 10 രൂപയുടെ മുദ്ര പേപ്പറിലുള്ള രക്ഷിതാവിന്റെ അഫിഡവിറ്റ്), കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് (അല്ലെങ്കില്‍ 10 രൂപയുടെ മുദ്രപ്പേപ്പറിലുള്ള രക്ഷിതാവിന്റെ അഫിഡവിറ്റ്), നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ് എന്നിവയുടെ അറ്റസ്റ്റ് ചെയ്ത കോപ്പി എന്നിവ സഹിതം സ്ഥാപന മേധാവികള്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്. മറ്റ് സ്കോളര്‍ഷിപ്പുകളെ അപേക്ഷിച്ച് ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പ് നല്‍കുന്നതുകൊണ്ട് അപേക്ഷ നല്‍കിയ ഭൂരിപക്ഷം വിദ്യാര്‍ത്ഥികള്‍ക്കും സ്കോളര്‍ഷിപ്പ് ലഭിച്ച് വരുന്നുണ്ട്. പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് കൂടാതെ വര്‍ഷം 1400 രൂപയും ഡിഗ്രി, പി.ജി. വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് കൂടാതെ വര്‍ഷം 1850 രൂപയും ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്നവര്‍ക്ക് വര്‍ഷം 3350 രൂപയും ലഭിക്കും. എം.ഫില്‍, പി.എച്ച്.ഡി വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് കൂടാതെ വര്‍ഷം 3300 രൂപയും ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്നവര്‍ക്ക് വര്‍ഷം 5100 രൂപയും ലഭിക്കും. മുന്‍വര്‍ഷത്തെ പരീക്ഷകളില്‍ 50 ശതമാനം മാര്‍ക്ക് ലഭിക്കുന്നവര്‍ക്ക് മാത്രമേ തുടര്‍ വര്‍ഷങ്ങളില്‍ സ്കോളര്‍ഷിപ്പ് പുതുക്കാന്‍ സാധിക്കുകയുള്ളൂ.
മുസ്ലിം ഗേള്‍സ്
സ്കോളര്‍ഷിപ്പ്
ഒന്നാം വര്‍ഷ ഡിഗ്രി, പി.ജി കോഴ്സുകള്‍ക്കും പ്രൊഫഷണല്‍ കോഴ്സുകള്‍ക്കും ഗവണ്‍മെന്റ്/ എയ്ഡഡ് കോളജുകളിലും സ്വാശ്രയ കോളജുകളില്‍ ഗവണ്‍മെന്റ് അലോട്ട്മെന്റ് മെമോ പ്രകാരം അഡ്മിഷന്‍ ലഭിച്ച് പഠിക്കുന്ന മുസ്ലിം പെണ്‍കുട്ടികള്‍ക്ക് കേരള സര്‍ക്കാര്‍ നല്‍കുന്ന സ്കോളര്‍ഷിപ്പിനും (ഡിഗ്രി 3000 രൂപ, പി.ജി. 4000 രൂപവര്‍ഷം) ഹോസ്റ്റല്‍ സ്റ്റൈപ്പന്റിനും (10000 രൂപ വര്‍ഷം) ജൂണ്‍ ജൂലൈ മാസങ്ങളില്‍ അപേക്ഷ ക്ഷണിക്കും. രണ്ടര ലക്ഷം രൂപയില്‍ കുറവ് രക്ഷിതാവിന് വാര്‍ഷിക വരുമാനവും കഴിഞ്ഞ വാര്‍ഷിക പരീക്ഷയില്‍ 50 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്കുമുള്ള മുസ്ലിം പെണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷകള്‍ഓണ്‍ലൈനായി ംംം. റരലരെവീഹമൃവെശു.സലൃമഹമ.ഴീ്.ശി എന്ന വെബ്സൈറ്റിലാണ് നല്‍കേണ്ടത്. ഓണ്‍ലൈനായി അപേക്ഷ നല്‍കിയതിന്റെ പ്രിന്റ്ഔട്ട്, ഓറിജിനല്‍ വരുമാന സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ അറ്റസ്റ്റ് ചെയ്ത കോപ്പി, കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ്, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ് എന്നിവയുടെ ഗസറ്റഡ് ഓഫീസര്‍ അറ്റസ്റ്റ് ചെയ്ത കോപ്പി എന്നിവ സഹിതം സ്ഥാപന മേധാവികള്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്. ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ വാര്‍ഡനില്‍ നിന്ന് വാങ്ങിയ ഹോസ്റ്റല്‍ ഇന്‍മേറ്റ് സര്‍ട്ടിഫിക്കറ്റ് കൂടി അപേക്ഷയോടൊപ്പം നല്‍കേണ്ടതാണ്. മുന്‍വര്‍ഷത്തെ പരീക്ഷകളില്‍ 45 ശതമാനം മാര്‍ക്ക് ലഭിക്കുന്നവര്‍ക്ക് മാത്രമേ തുടര്‍ വര്‍ഷങ്ങളില്‍ സ്കോളര്‍ഷിപ്പ് പുതുക്കാന്‍ സാധിക്കുകയുള്ളൂ.
സുവര്‍ണ്ണ ജൂബിലി മെരിറ്റ്
സ്കോളര്‍ഷിപ്പ്
ഒന്നാം വര്‍ഷ ഡിഗ്രി, പി.ജി കോഴ്സുകള്‍ക്കു ഗവണ്‍മെന്റ്/എയ്ഡഡ് കോളജുകളില്‍ പഠിക്കുന്ന ബി.പി.എല്‍ കുടുംബത്തില്‍ പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് കേരള സര്‍ക്കാര്‍ നല്‍കുന്ന സുവര്‍ണ്ണ ജൂബിലി മെരിറ്റ് സ്കോളര്‍ഷിപ്പിന് ജൂണ്‍ജൂലൈ മാസങ്ങളില്‍ അപേക്ഷ ക്ഷണിക്കും. വാര്‍ഷിക പരീക്ഷയില്‍ 50 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്കുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ഓണ്‍ലൈനായി ംംം.റരലരെവീഹമൃവെശു.സലൃമഹമ.ഴീ്.ശി എന്ന വെബ്സൈറ്റിലാണ് നല്‍കേണ്ടത്. ഓണ്‍ലൈനായി അപേക്ഷ നല്‍കിയതിന്റെ പ്രിന്റ്ഔട്ട്, എസ്.എസ്.എല്‍.സിപ്ലസ്ടു മാര്‍ക്ക് ലിസ്റ്റ്, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അറ്റസ്റ്റ് ചെയ്ത കോപ്പി, പഞ്ചായത്തില്‍നിന്ന് ലഭിക്കുന്ന ബി.പി.എല്‍. സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം സ്ഥാപന മേധാവികള്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്. സ്കോളര്‍ഷിപ്പിന് അര്‍ഹരാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 10000 രൂപ വീതം ലഭിക്കും.
ഹയര്‍ എഡ്യുക്കേഷന്‍
സ്കോളര്‍ഷിപ്പ്
ഒന്നാം വര്‍ഷ കോഴ്സുകള്‍ക്ക് ഗവണ്‍മെന്റ്/ എയ്ഡഡ് കോളജുകളില്‍ പഠിക്കുന്ന മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ 1000 ഹയര്‍ എഡ്യൂക്കേഷന്‍ സ്കോളര്‍ഷിപ്പുകള്‍ നല്‍കുന്നു. ജൂണ്‍ ജൂലൈ മാസങ്ങളില്‍ അപേക്ഷ ക്ഷണിക്കും. സയന്‍സ് വിഷയങ്ങളില്‍ വാര്‍ഷിക പരീക്ഷയില്‍ 50 ശതമാനവും മറ്റ് വിഷയങ്ങള്‍ക്ക് 45 ശതമാനവും മാര്‍ക്കുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷകള്‍ ഓണ്‍ലൈനായി ംംം. സവെലര.സലൃമഹമ.ഴീ്.ശി എന്ന വെബ്സൈറ്റിലാണ് നല്‍കേണ്ടത്. ഓണ്‍ലൈനായി അപേക്ഷ നല്‍കിയതിന്റെ പ്രിന്റ്ഔട്ട്, എസ്.എസ്.എല്‍.സിപ്ലസ്ടു മാര്‍ക്ക് ലിസ്റ്റ്, ബാങ്ക് പാസ് ബുക്കിന്റെ ഒന്നാം പേജ് എന്നിവയുടെ അറ്റസ്റ്റ് ചെയ്ത കോപ്പി, ബി.പി.എല്‍. വിഭാഗത്തില്‍ പെടുന്നവര്‍ പഞ്ചായത്തില്‍നിന്ന് ലഭിക്കുന്ന ബി.പി.എല്‍. സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അറ്റസ്റ്റ് ചെയ്ത കോപ്പി സഹിതം സ്ഥാപന മേധാവികള്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്. സ്കോളര്‍ഷിപ്പിന് അര്‍ഹരാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നാം വര്‍ഷം 12000 രൂപയും രണ്ടാം വര്‍ഷം 18000 രൂപയും മൂന്നാം വര്‍ഷം 24000 രൂപയും ലഭിക്കുന്നതാണ്. ഡിഗ്രി തലത്തില്‍ സ്കോളര്‍ഷിപ്പ് ലഭിച്ച കുട്ടി പി.ജി. തലത്തില്‍ തുടര്‍ പഠനം നടത്തുകയാണെങ്കില്‍ ഒന്നാം വര്‍ഷം 40000 രൂപയും രണ്ടാം വര്‍ഷം 60000 രൂപയും ലഭിക്കുന്നതാണ്.
പ്രീമെട്രിക്
സ്കോളര്‍ഷിപ്പ്
കേന്ദ്ര സര്‍ക്കാറിന്റെ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴില്‍ മുസ്ലിം/ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെടുന്ന ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു കഴിഞ്ഞു. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് (സര്‍ക്കാര്‍ അംഗീകാരമുള്ള), അഫിലിയേഷനുള്ള സി.ബി.എസ്.സി/ എെ.സി.എസ്.സി. എന്നീ സ്കൂളുകളില്‍ പഠിക്കുന്ന രക്ഷിതാവിന് ഒരു ലക്ഷം രൂപയില്‍ കുറവ് വാര്‍ഷിക വരുമാനവും കഴിഞ്ഞ വാര്‍ഷിക പരീക്ഷയില്‍ 50 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്കുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ഒന്നാം തരത്തിലെ കുട്ടികള്‍ക്ക് മാര്‍ക്ക് ബാധകമല്ല.
അപേക്ഷയും കൂടുതല്‍ വിവരങ്ങളും ംംം.ശsേരവീീഹ.ഴീ്.ശി, ംംം.ലറൗരമശേീി.സലൃമഹമ.ഴീ്.ശി എന്നി വെബ്സൈറ്റുകളില്‍ ലഭിക്കും. അപേക്ഷ കുട്ടിയുടെ മതം, രക്ഷിതാവിന്റെ വാര്‍ഷിക വരുമാനം എന്നിവ തെളിയിക്കുന്നതിന് 10 രൂപയുടെ മുദ്രപേപ്പറിലുള്ള രക്ഷിതാവിന്റെ അഫിഡവിറ്റ് (രണ്ടും കൂടി ഒരു മുദ്രപത്രം മതി) എന്നിവ സഹിതം കുട്ടി പഠിക്കുന്ന സ്കൂള്‍ ഹെഡ്മാസ്റ്റര്‍ക്ക് ജൂണ്‍ 30ന് മുമ്പ് സമര്‍പ്പിക്കേണ്ടതാണ്. കേന്ദ്ര ഗവണ്‍മെന്റ്കേരളത്തിന്റെ ക്വാട്ട വര്‍ദ്ധിപ്പിച്ചത് കൊണ്ട് മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് പ്രീമെട്രിക് സ്കോളര്‍ഷിപ്പ് ലഭിക്കാന്‍ സാധ്യതയുണ്ട്. മുന്‍വര്‍ഷത്തെ പരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക് ലഭിച്ചവര്‍ക്ക് മാത്രമേ ഈ വര്‍ഷം സ്കോളര്‍ഷിപ്പ് പുതുക്കാന്‍ സാധിക്കുകയുള്ളൂ. പരമാവധി വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് ലഭിക്കാന്‍ സ്കൂള്‍ പി.ടി.എ. കമ്മിറ്റികളും അദ്ധ്യാപകരും രക്ഷിതാക്കളേയും വിദ്യാര്‍ത്ഥികളേയും ബോധവാന്മാരാക്കേണ്ടതുണ്ട്.

Posted By: Muhammed Chittangadan

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക