| മൊറയൂര്‍ : മൊറയൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് സമ്മേളനം 14 -01 -2012 ശനിയാഴ്ച വൈകിട്ട് നാലുമണിക്ക് അന്‍വാറുല്‍ ഇസ്ലാം മദ്രസയില്‍ വെച്ച് നടക്കും ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി ഉസ്മാന്‍ താമരത്ത് , മലപ്പുറം മണ്ടലം യൂത്ത് ലീഗ് പ്രസിഡന്റ് മുജീബ് കാടേരി, ശിഹാബ് മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. "അതിജീവനത്തിന്റെ 90 വര്‍ഷം" എന്ന ടൈറ്റിലില്‍ നടക്കുന്ന സമ്മേളനത്തില്‍ കഴിഞ്ഞ 90 വര്‍ഷത്തില്‍ കേരളത്തിലെ ജനങ്ങളില്‍ മുസ്ലിം ലീഗ് ചെലുത്തിയ സ്വാധീനവും പ്രകടമായ മാറ്റങ്ങളെ പറ്റിയും ചര്‍ച്ച ചെയ്യും. |
രാഷ്ട്രീയ സഘടനകള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
രാഷ്ട്രീയ സഘടനകള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
വ്യാഴാഴ്‌ച, ജനുവരി 12, 2012
മൊറയൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് സമ്മേളനം
തിങ്കളാഴ്‌ച, ജനുവരി 02, 2012
മൂന്നാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി,മൂസ്സ പ്രസിഡന്റ്.
കുടുമ്പിക്കല്‍ :പഞ്ചായത്ത് മൂന്നാം വര്‍ഡ് മുസ്ലിം ലീഗ് പ്രസിഡന്റായി സൈകോ മൂസ്സയെ തിരഞ്ഞെടുത്തു.ആലുങ്ങല്‍ സൈദ(പരിവാടി)സെക്രട്ടറിയായും വി. മുഹമ്മദ് കുട്ടി(മൊല്ലാപ്പു) ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.കുടുമ്പിക്കല്‍ വച്ച് ചേര്‍ന്ന വാര്‍ഡ് കണ്‍വന്‍ഷന്‍ ബ്ളോക്ക് പഞ്ചായത്തംഗം പൂന്തല സുലൈമാന്‍ ഉദ്ഘാടനം ചെയ്തു.റിട്ടേണിങ് ഓഫീസര്‍ കുഞ്ഞിമുഹമ്മദ് മോങ്ങം തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.മമ്പാടന്‍ മുഹമ്മദ്,കറളിക്കാടന്‍ വീരാന്‍കുട്ടി,ആലിഹസ്സന്‍ ,പി.മൊയ്തീന്‍കുട്ടി,തുടങ്ങിയവര്‍ പ്രസംഗിച്ചു.
തിങ്കളാഴ്‌ച, ഡിസംബർ 12, 2011
സമാധാന സന്ദേശ റാലി.
Read more
വ്യാഴാഴ്‌ച, നവംബർ 17, 2011
ബി.അബ്ദുഹാജി അനുസ്മരണം.
മൊറയൂര്‍ : പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിക്കുന്ന അബ്ദുഹാജി അനുസ്മരണ സമ്മേളനം 20 -11 -2011 ഞാറാഴ്ച വൈകുന്നേരം 6 .30 ന് വാലഞ്ചേരി അങ്ങാടിയില്‍ വച്ച് നടക്കും.പ്രസ്ഥുത പരിപാടിയില്‍ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി.,മുന്‍ മന്ത്രി പി.കെ.കെ.ബാവ,പി.ഉബൈദുള്ള എം.എല്‍ എ.,മറ്റു രാഷ്ട്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
Labels:
പ്രോഗ്രാമുകള്‍,
രാഷ്ട്രീയ സഘടനകള്‍,
രാഷ്ട്രീയം
ബുധനാഴ്‌ച, നവംബർ 02, 2011
തയ്യില്‍ അബൂബക്കര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു
മൊറയൂര്‍ : സി.പി.ഐ.(എം) മൊറയൂര്‍ ലോക്കല്‍ സെക്രട്ടറിയായി തയ്യില്‍ അബൂബക്കര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. അരിമ്പ്ര സൈതാലിക്കുട്ടി നഗറില്‍ വെച്ചു നടന്ന മൊറയൂര്‍ ലോക്കല്‍ സമ്മേളനത്തിലാണ് അദ്ദേഹം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത് . 28 നടക്കാനിരുന്ന പൊതു സമ്മേളനം സമ്മേളന പരിസരത്തെ മരണത്തെ തുടര്‍ന്ന് മാറ്റിവെച്ചിരുന്നു.
Read more
ഞായറാഴ്‌ച, സെപ്റ്റംബർ 04, 2011
ലീഗിനെതിരേ കുപ്രചരണം നടത്തുന്നു; ഹൈദരലി തങ്ങൾ
കോഴിക്കോട്;മുസ്ലിം ലീഗിനെതിരെയുള്ള എല്ലാ കുപ്രചരണങ്ങളേയും പാർട്ടി ഒറ്റക്കെട്ടായി നേരിടുമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ.മുസ്ലിം ലീഗിന്റെ മതേതരത്വ നിലപാടിനെ ഇല്ലാതാക്കാൻ ചില ശക്തികൾ കുപ്രചരണം നടത്തുകയാണെന്നും തങ്ങൾ കൂട്ടിചേർത്തു.ലീഗ് സംസ്ഥാന കൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു തങ്ങൾ.
പാർട്ടി നേതാക്കൾക്കെതിരെ വന്ന ആരോപണങ്ങളെല്ലാം,മല പോലെ വന്നു മഞ്ഞുപൊലേ ഇല്ലാതാകുകയാണു ഇതുവരേ ഉണ്ടായിട്ടുള്ളത്.തീവ്രവാദത്തിനെതിരായ നിലപാടിൽ ലീഗ് ഉറച്ച്നിൽകുകയാണു.യു ഡി എഫ് സർക്കാരിന്റെ നേട്ടങ്ങൾ ഇല്ലാതാക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും തങ്ങൾ പറഞ്ഞു.
ലീഗിലേക്ക് വർഗീയ ശക്തികൾ നുഴഞ്ഞുകയറുന്നുവെന്ന ആരോപണങ്ങൾക്ക് ഒരുപാട് കാലത്തെ പഴക്കമുണ്ടെന്നും,അതിപ്പോഴും ആവർത്തിക്കുകയാണു ചിലർ ചെയ്യുന്നതെന്നും കിഞ്ഞാലിക്കുട്ടി പറഞ്ഞു.ലീഗിനു തീവ്രവാത നിലപാടില്ലെന്ന് പറഞ്ഞാണു മറ്റ് പല സംഘടനകളും ഉണ്ടായതെന്നു ഓർക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
വെള്ളിയാഴ്‌ച, സെപ്റ്റംബർ 02, 2011
കുടുംബിക്കലില്‍ റിലീഫ് വിതരണം നടത്തി.
(സ്വന്തം ലേഖകന്‍ )
എടപ്പറമ്പ്:കുടുംബിക്കല്‍ യുണിറ്റ് മുസ്ലിം യുത്ത് ലീഗിന്റെ കീഴിലുള്ള ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ ചെറിയ പെരുന്നാളിനൊടനുബന്ധിച്ച് പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു.മുസ്ലിം യുത്ത് ലീഗ് മലപ്പുറം മണ്ഡലം പ്രസിഡന്റും മികച്ച പ്രഭാഷകനുമായ മുജീബ് കാടേരി ഉല്‍ഘാടനം ചെയ്തു. എടപ്പറമ്പ് യുണീറ്റ് മുസ്ലിം ലീഗ് സെക്രട്ടറി പൂന്തല മൊയ്തീന്‍ കുട്ടി അധ്യക്ഷനായിരുന്നു.
പ്രദേശത്തെ നൂറൂകുടുംബങ്ങള്‍ക്കാണു റിലീഫ് വിതരണം നടത്തിയത്.
ദാരിദ്ര്യനിര്‍മാര്‍ജന രങ്ങത്ത് ലീഗിന്റെ പ്രതിബദ്ദതയും കാഴ്ചപ്പാടും മുഖ്യ പ്രഭാഷണം നടത്തിയ മുജീബ് കാടേരി വരച്ചുകാട്ടി.ഇത്തരത്തിലുള്ള സത്പ്രവര്‍ത്തികള്‍ കൂടുതല്‍ വിപുലീകരിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം എടുത്തകാട്ടി.
സൈക്കൊ മൂസ്സ,കീരിയാടന്‍ അബൂബക്കര്‍,അലി കൊളക്കണ്ണി തുടങ്ങിയവര്‍ ആശംസകളര്‍പിച്ചു പ്രസംഗിച്ചു.ബ്ലൊക്ക് മെംബെര്‍ പൂന്തല സുലൈമാന്‍ സ്വാഗതവും ആനത്താന്‍ റഷീദ് എന്ന നാണി നന്നിയും പറഞ്ഞു.ഒരു വര്‍ഷത്തിലതികമയി പ്രവര്‍ത്തിച്ചു വരുന്ന ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ പ്രദേശത്ത് ഒട്ടേറെ ജീവകാരുണ്ണ്യപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്.വീട് നിര്‍മാണ ധനസഹായം,
വിവാഹ ധനസഹായം,പൊതുജന പ്രാധാന്യമുള്ള സേവനങ്ങള്‍ എന്നിവ വിപുലമായരീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ഉദ്ദേശിക്കുന്നതായി റിലീഫ്സെല്ലിന്റ് മുഖ്യസംഘാടകരായ പി സുലൈമാന്‍,സൈക്കോ മൂസ്സ,കെ അലി,നാണി എന്നിവര്‍ വോയ്സ് ഓഫ് എടപ്പറമ്പിനോട് പറഞ്ഞു.

തിങ്കളാഴ്‌ച, ഓഗസ്റ്റ് 15, 2011
വിജയത്തേരില്‍ .M.S.F
കുറ്റിക്കാട്ടൂര്‍: എ.ഡബ്ലിയു.എച്ച് പോളിടെക്നിക്കില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഒറ്റക്ക മത്സരിച്ച എം.എസ്.എഫ് ഉജ്വല വിജയം നേടി ഏഴ് ജനറല്‍ സീറ്റില്‍ അഞ്ചിലും എം.എസ്.എഫ് ഭൂരിപക്ഷത്തോടെ ജയിച്ചു.
എം.അല്‍ത്താഫ് (ചെയര്‍മാന്‍)
പി.വി സഹന,കെ.പി അബ്ദുല്‍ മുനീര്‍ (വൈസ് ചെയര്‍)
മുഹമ്മദ് ഷാമില്‍ (എഡിറ്റര്‍)
ഷബീബ് എടപ്പറമ്പ് (ആര്‍ട്സ് ക്ലബ് സെക്രട്ടറി)
എടപ്പറമ്പ് മുസ്ലിം ലീഗിന്‍റ്റെ സജീവ പ്രവര്‍ത്തകനും m.s.f വൈസ് പ്രസിഡന്റ്റുമാണ് ആര്‍ട്സ് ക്ലബ് സെക്രട്ടറിയായി തെരഞ്ഞെടുത്ത ഷബീബ്.
കൊണ്ടോട്ടി: ഇതുവരെ തെരഞ്ഞെടുപ്പുകളൊന്നും ഇല്ലാതിരുന്ന കൊണ്ടോട്ടി-കോ.ഓപ്റേറ്റീവ് കോളേജില്‍ ഇതാദ്യമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത് കന്നിയങ്കത്തില്‍ തന്നെ ആകെയുള്ള അഞ്ചു സീറ്റില്‍ അഞ്ചും എം.എസ്.എഫ് നിലനിര്‍ത്തി സ്റ്റുടന്‍ട് എഡിറ്ററായി എടപ്പറമ്പിലെ അല്‍ത്താഫ് റഹ്മാന്‍ തിരഞ്ഞെടുക്കപ്പെട്ടു