WELCOME TO VOICE OF EDAPPARAMBA Log On: www.edapparamba.in
മത സംഘടനകള്‍‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
മത സംഘടനകള്‍‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

വെള്ളിയാഴ്‌ച, ജനുവരി 27, 2012

കാന്തപുരത്തിന്റെ കേരളയാത്ര- മഹല്ല് സമ്മേളനം

എടപ്പറമ്പ് : 2012 ഏപ്രില്‍ 12 മുതല്‍ 28 വരെ കാസര്‍ഗോഡ് നിന്നും തിരുവനതപുരത്തേക്ക് നടത്തുന്ന കാന്തപുരത്തിന്റെ കേരളയാത്രയുടെ ഭാഗമായുള്ള എടപ്പറമ്പ് മഹല്ല് സമ്മേളനം 2012 ജനുവരി 31 ,ഫെബ്രുവരി. 1  (ചൊവ്വ,ബുധന്‍ ) ദിവസങ്ങളില്‍ നടക്കും . പ്രസ്ഥുത പരിപാടിയില്‍ സിയാറത്ത്, കൊളാഷ് പ്രദര്‍ശനം, വിദ്യാര്‍ത്ഥി സംഗമം, ആദര്‍ശ പ്രഭാഷണം, പൊതു സമ്മേളനം തുടങ്ങിയവ നടക്കും. ഒന്നാം ദിവസം കെ.സി. ബീരാങ്കുട്ടിഹാജ്ജിയും രണ്ടാം ദിവസം പി.എ.ബഷീര്‍ അരിമ്പ്രയും ഉദ്ഘാടനം നിര്‍ വഹിക്കും .
Read more

ബുധനാഴ്‌ച, ജനുവരി 18, 2012

മൊറയൂര്‍ പഞ്ചായത്ത് മദ്രസാ റെയ്ഞ്ച്

എടപ്പറമ്പ് : മൊറയൂര്‍ പഞ്ചായത്ത് SKIMVB യുടെ കീഴിലുള്ള മദ്രസകളുടെ റെയ്ഞ്ച് യോഗം 14 -01 -2012 ശനിയാഴ്ച ദാറുല്‍ ഹിക്കം ഹയര്‍സെക്കണ്ടറി മദ്രസയില്‍ വെച്ച് നടന്നു . പ്രസ്ഥുത യോഗം എടപ്പറമ്പ് മഹല്ല് ഖാസി ഉദ്ഘാടനം ചെയ്തു.  സമസ്തയുടെ പുതിയ പദ്ദതിയായ ' തദ് രീബിലൂടെ അധ്യാപക പരിശീലനവും ആവശ്യമായ നിര്‍ദ്ദേശങ്ങളും നല്‍കി.
Read more

ബുധനാഴ്‌ച, ഡിസംബർ 14, 2011

മത വിജ്ഞാന സദസ്സ് നാളെ മുതല്‍


കളത്തിപ്പറമ്പ് : ഒഴുകൂര്‍ കളത്തിപ്പറമ്പ് ശാഖാ എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റി സംഘടിപ്പിക്കുന്ന മത വിജ്ഞാന സദസ്സും ദിക്ര് വാര്‍ഷികവും നാളെ മുതല്‍ (ഡിസ:15 -17 വ്യാഴം,വെള്ളി,ശനി) കളത്തിപ്പറമ്പ് നാട്ടിക ഉസ്താദ് നഗറില്‍ വച്ച് നടക്കും.വ്യാഴായ്ച വൈകുന്നേരം 6 .30ന്‌ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കും.തുടര്‍ന്ന് ഷാജഹാന്‍ റഹ്മാനി ഖുര്‍ആന്‍ പ്രഭാഷണം നടത്തും.വെള്ളിയാഴ്ച ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി 'അന്ത്യനാള്‍ അടുത്തുവോ' എന്നവിഷയത്തെ ആസ്പദിച്ച് സംസാരിക്കും.ശനിയാഴ്ച നടക്കുന്ന ദിക്ര്-ദുആ മജ്ലിസിന്‌ മജീദ് ഫൈസി കിഴിശ്ശേരി നേത്രത്വം നല്‍കും.മുഹമ്മദ് ബാഖവി മുഖ്യ പ്രഭാഷണം നടത്തും.

Read more

ഞായറാഴ്‌ച, ഡിസംബർ 11, 2011

മുഅല്ലിം ഡേ സമുചിതമായി ആഘോഷിച്ചു.


എടപ്പറമ്പ്:പാലീരി ദാറുല്‍ഹികം മദ്രസ്സയും പൂന്തലപ്പറമ്പ് മിസ്ബാഹുസ്സുന്ന മദ്രസ്സയും സം‌യുക്തമായി സംഘടിപ്പിച്ച മുഅല്ലിം ദിനാഘോഷം വേറിട്ട അനുഭവമായി.സമസ്ത കേരള ജമിയ്യത്തുല്‍ മുഅല്ലിമീന്റെ ആഹ്വാനപ്രകാരം കഴിഞ്ഞ വര്‍ഷം മുതലാണ്‌ വര്‍ഷത്തില്‍ ഒരു ദിവസം മുഅല്ലിം ദിനാചരണം ആരംഭിച്ചത്.കൂട്ടപ്രാര്‍ഥന,പരിസര ശുചീകരണം,രക്ഷിതാക്കളുടെ കൂട്ടായ്മ,ഉത്ബോധന ക്ളാസ്സുകള്‍ തുടങ്ങിയവയാണ്‌ മുഅല്ലിം ദിനാചരണത്തിന്റെ പ്രധാന സവിസേശതകള്‍ .രാവിലെ 7 മണിക്ക് മദ്രസ്സ-പള്ളി പരിസരവും എടപ്പറമ്പ് അങ്ങാടിയും ശുചീകരിച്ചുകൊണ്ടാണ്‌ പരിപാടി ആരംഭിച്ചത്.വിദ്ദ്യാര്‍ഥികകളും അധ്യാപകരും രക്ഷിതാക്കളും മാനേജ്മെന്റ് ഭാരവാഹികളും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.കുഞ്ഞാലന്‍ കുട്ടിമുസ്ലിയാര്‍ ,റഷീദ് ഫൈസി,അലി ഫൈസി,എന്‍.ഉസ്മാന്‍ ,ബി.മൂസക്കുട്ടി.പി.ഉവൈസ്,വി.കെ.അബൂബക്കര്‍ തുടങ്ങിയവര്‍ നേത്രത്വം നല്‍കി.ഒമ്പത് മണിക്ക് നടന്ന ഖബര്‍ സിയാറത്തില്‍ ഇരു മദ്രസ്സകളിലെയും കുട്ടികളും ഉസ്താതുമാരും രക്ഷിതാക്കളും പങ്കെടുത്തു.മഹല്ല് ഖാസി മജീദ് ബാഖവി ദുആക്ക് നേത്രത്വം നല്‍കി.തുടര്‍ന്ന് നടന്ന മുഅല്ലിം ദിന കൂട്ടായ്മ മജീദ് ബാഖവി ഉദ്ഘാടനം ചെയ്തു. മദ്രസ്സ പ്രസിഡന്റ് വി.കെ.ബാപ്പു ആധ്യക്ഷം വഹിച്ചു.സമസ്ത യുടെ സംസ്ഥാപനവും ലക്ഷ്യങ്ങളും മഹല്ലു ഖാസി വിവരിച്ചു.പി.കരീം മുസ്ലിയാര്‍ ആശംസകളര്‍പിച്ചു സംസാരിച്ചു.സദര്‍ മുഅല്ലിം അലവിക്കുട്ടി ഫൈസി സ്വാഗതവും സെക്രട്ടറി പി. മുഹമ്മദലി നന്ദിയും പറഞ്ഞു.

Read more

വെള്ളിയാഴ്‌ച, ഡിസംബർ 02, 2011

മൊറയൂര്‍ ശ്രീ മഹാ ശിവക്ഷേത്രത്തില്‍ തീ വെപ്പ്,വ്യാപക പ്രതിഷേധം

മൊറയൂര്‍;മൊറയൂര്‍ ശ്രീ മഹാ ശിവക്ഷേത്രം തീ വെച്ച് നശിപ്പിക്കാന്‍ ശ്രമം.ഇന്നലെ പുലര്‍ച്ചെ ക്ഷേത്രത്തോടനുബന്ധിച്ചുള്ള ഭഗവതി ക്ഷേത്രത്തിന്റെ തെക്ക് പടിഞ്ഞാറ്‌ ഭാഗത്തെ മേല്‍കൂരക്കാണ്‌ തീപിടുത്തമുണ്ടായത്.മേല്‍ശാന്തിയാണ്‍`സംഭവം ആദ്യം കണ്ടത്.ഭക്തരും നാട്ടികാരും മോട്ടോര്‍ ഉപയോഗിച്ച് തീ അണച്ചു.നാട്ടിലെ സൗഹാര്‍ദ്ദാന്തരീക്ഷം തകര്‍ത്ത് വര്‍ഗ്ഗീയ വിഭജനത്തിനുള്ള സാമൂഹ്യവിരുദ്ദരുടെ ശ്രമത്തില്‍ പ്രതിഷേധം ആളിക്കത്തി.എം എല്‍ എ മാരായ പി ഉബൈദുള്ള, കെ മുഹമ്മദുണ്ണി ഹാജി ,പഞ്ചായത്ത് പ്രസിഡന്റ് ബി സക്കീന,വൈസ് പ്രസി;വി പി അബൂബക്കര്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സ്തലം സന്ദര്‍ശിച്ചു.മലപ്പുറം എസ്.പി കെ സേതുരാമന്റെ നേത്ര്ത്ത്വത്തില്‍ പോലീസും ഡ്വാഗ് സ്ക്വാര്‍ഡും പരിശോധന നടത്തി.
സംഭവത്തില്‍ സര്‍‌വ്വകക്ഷിയോഗം അപലപിച്ചു.പഞ്ചായത്ത് വൈസ് പ്രസി;വി പി അബൂബക്കര്‍‌‌യോഗം ഉദ്ഘാടനം ചെയ്തു. വിവിധ കക്ഷി നേതാക്കളായ തയ്യില്‍ അബൂബക്കര്‍‌ ,ആനസ്സാന്‍ അബൂബക്കര്‍‌‌ ,സി കെ മുഹമ്മദ്,പി പി ഹംസ, കമ്മദ് മൊറയൂര്‍, പി സി രാജന്‍ ,കോമു മാസ്റ്റര്‍ ,പി വീരാന്‍ കുട്ടി ഹാജി, എന്‍.എസ്.എസ്.കരയോഗം പ്രധിനിതികളായ മണിലാല്‍, ആര്‍ കെ ദാസ്,ക്ഷേത്രം പ്രസിഡന്റ് പരമേശ്വരന്‍,സെക്രട്ടറി ദേവദാസ്, തുടങ്ങിയ പ്രമുഖര്‍ സര്‍‌വ്വകക്ഷി യോഗത്തില്‍ സംബന്ധിച്ചു..പ്രതികളെ എത്രയും പെട്ടെന്ന് നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരണമെന്ന് സര്‍‌വ്വ്കക്ഷി യോഗം ആവശ്യപ്പെട്ടു.
വൈകുന്നേരം മൊറയൂര്‍ അങ്ങാടിയില്‍ സര്‍‌വ്വകക്ഷി പ്രതിശേധ പ്രകടനം നടത്തി.വി ടി ശിഹാബ് മാസ്റ്റര്‍ , സുര്‍ജിത്ത്, ഹംസ , കെ സി സക്കീര്‍ മാസ്റ്റര്‍ , പ്രസാദ് , ആര്‍.രാജഗോപാല്‍ ,മറ്റു യുവജന പ്രധിനിതികള്‍പഞ്ചായത്ത് മെമ്പര്‍മാര്‍തുടങ്ങിയവര്‍ പ്രകടനത്തിന്‌ നേത്രത്ത്വം നല്‍കി.രാത്രി ഹിന്ദു ഐക്യവേദി ടൗണില്‍ പ്രകടനം നടത്തി.ഇന്ന് മുതല്‍ ക്ഷേത്രത്തില്‍ അഘണ്ഡനാമം നടക്കാനിരിക്കെയാണ്‌ സാമൂഹ്യവിരുദ്ദരുടെ ഈ വിളയാട്ടം.പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
Read more

ശനിയാഴ്‌ച, ഒക്‌ടോബർ 22, 2011

അവാര്‍ഡ് ദാനവും അനുമോദന സംഗമവും

എടപ്പറമ്പ്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ ഈ വര്‍ഷത്തെ അഞ്ചാം തരം പൊതു പരീക്ഷയില്‍ എടപ്പറമ്പ് ദാറുല്‍ ഹുദാ സുന്നി മദ്രസ്സയില്‍ നിന്നും റാങ്ക് നേടിയ റിന്ഷ സലീമിനെ അനുമോദിച്ചുകൊണ്ട് ദാറുല്‍ ഹുദാ മദ്രസ്സ കമ്മിറ്റി സംഘടിപ്പിക്കുന്ന അവാറ്ഡ് ദാനവും അനുമോദന സംഗമവും 23-10-2011 ഞാറാഴ്ച വൈകിട്ട് 6.30ന്‌ എടപ്പറമ്പ് അങ്ങാടിയില്‍ വച്ച് നടക്കും.
പ്രസ്ഥുത പരിപാടിയില്‍ എസ് വൈ എസ്. സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്ല്യാര്‍ ,എസ്. വൈ. എസ്. സംസ്ഥാന സെക്രട്ടറി മുഹമ്മദ് മാസ്റ്റര്‍ പറവൂര്‍ ,സയ്യിദ് ഷറഫുദ്ദീന്‍ ജുമലുല്ലൈലി തുടങ്ങിയ നേതാക്കള്‍ സംബന്ധിക്കും.
Read more

ശനിയാഴ്‌ച, ഒക്‌ടോബർ 15, 2011

സലാലയിലേക്ക്‌ പോകുന്ന ഇല്യാസിനു യാത്രായപ്പ് നല്‍കി

എടപ്പറമ്പ് : SKSSF, മുസ്ലിം ലീഗ് , വോയിസ്‌ ഓഫ് എടപ്പറമ്പ് എന്നിവയുടെ സജീവ പ്രവര്‍ത്തകനും, ഇസ്ലാമിക്‌ സെന്റെറിന്റെ വാടക സ്റ്റോര്‍ നടത്തിപ്പുകാരനും, സലാല ഫാന്‍സി ആന്‍ഡ്‌ ഫുടുവേറിലെ ജീവനക്കാരനും ആയ പൂന്തല ഇല്യാസിനു എടപ്പറമ്പ് ശാഖ SKSSF പ്രവര്‍ത്തകര്‍ യാത്ര അയപ്പ് നല്‍കി. ഒമാനിലെ സലാലയിലേക്ക്‌ നാളെ കാലത്ത് 6.00 മണിക്ക് ജോലി ആവശ്യാര്‍ത്ഥം അദ്ദേഹം പുറപ്പെടും.
Read more

ചൊവ്വാഴ്ച, സെപ്റ്റംബർ 20, 2011

സാഹിത്യോൽസവ് 2011"ഉജ്ജ്വലമായി.



"

.
എടപ്പറമ്പ്: .എസ് എസ് എഫ് ഒഴുകൂർ സെക്ടർ സാഹിത്യോൽസവ് സമാപിച്ചു.എടപ്പറമ്പ് ദാറുൽ ഹുദാ സുന്നി മദ്രസ്സയിൽ അരങ്ങേറിയ പരിപാടിയിൽ സെക്ടരിനു കീഴിലെ വിവിധ യൂണിറ്റുകളിൽ നിന്നായി നൂറുകണക്കിനു വിദ്ദ്യാർഥികൾ മാറ്റുരച്ചു.
വിളമ്പര ജാഥയോടെ ആരമ്പിച്ച പരിപാടി കെ പി അബ്ദുറഹ്മാൻ സഖാഫി ഒഴുകൂർ ഉദ്ഘാടനം ചെയ്തു. കാരാട്ടുപറമ്പ് യൂണിറ്റ് ജേതാക്കളായി.രണ്ടും മൂന്നും സ്ഥാനങ്ങൾ യഥാക്രമം കളത്തിപറമ്പ് യൂണിറ്റും എടപ്പറമ്പ് യൂണിറ്റും നേടി.

Read more

ശനിയാഴ്‌ച, സെപ്റ്റംബർ 03, 2011

എടപ്പറമ്പിനു അഭിമാനമായി റിന്‍ഷ.

എടപ്പറമ്പ്:ദാറുല്‍ ഹുദാ സുന്നിമദ്രസക്കും എടപ്പറമ്പിനും ഇത് അഭിമാന മുഹൂര്‍ത്തം.ഈ വര്‍ഷത്തെ സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ അഞ്ചാംതരം പൊതുപരീക്ഷയില്‍ മൂന്നാം റാങ്ക് നേടിയ കെ സി റിന്‍ഷയാണു നാടിന്റെ അഭിമാനപാത്രമായത്.എടപ്പറമ്പ് പിലാകണ്ടിയില്‍ കാരാട്ടുചാലി സലീമിന്റെയും ഹഫ്സത്തിന്റെയും മൂത്തമകളായ റിന്‍ഷ അഞ്ചാണ്ട് പിന്നിട്ട ദാറുല്‍ ഹുദാ സുന്നി മദ്രസ്സയിലെ ആദ്യ റാങ്ക് ജേതാവ്കൂടിയാണു.
എടപ്പറമ്പുകാരും റിന്‍ഷയുടെ റാങ്ക്നേട്ടത്തില്‍ അഭിമാനിക്കുകയാണു.നേരത്തെ ദാറുല്‍ഹിക്കം മദ്രസ്സ പാലീരിയില്‍ നിന്ന് കോടാലി അബ്ദുല്‍ സലാം സല്മാനിയും കാഞ്ഞിരങ്ങാടന്‍ അബ്ദുസ്സലാമും ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അഞ്ചാം തരം പൊതു പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി വളരെക്കാലത്തെ കാത്തിരിപ്പിനു ശേഷമാണു റിന്‍ഷയിലൂടെ വീണ്ടും എടപ്പറമ്പില്‍ റാങ്കിന്റെ തിളക്കമെത്തുന്നത്.ദാറുല്‍ഹുദാ മദ്രസ്സാ മാനേജ്മെന്റ് കമ്മിറ്റി ഉള്‍പെടെ വിവിധ സഘടനകള്‍ റിന്‍ഷയെ അഭിനന്ദിച്ചു.
വോയ്സ് ഓഫ് എടപ്പറമ്പിനു വേണ്ടി അലിഗഢ് റാങ്ക്ജേതാവു കൂടിയായ NP അബ്ദുല്‍ അസീസിന്റെ നേത്രത്വത്തില്‍ പ്രവര്‍ത്തകര്‍ റിന്‍ഷയുടെ വീട്ടിലെത്തി അഭിനന്ദിച്ചു.


Read more

വ്യാഴാഴ്‌ച, സെപ്റ്റംബർ 01, 2011

എടപ്പറമ്പ് മഹല്ല് ഖത്തീബിനു യാത്രയയപ്പ് നല്‍കി.


എടപ്പറമ്പ് :മഹല്ലില്‍ ഏകദേശം ഒമ്പതു മാസത്തൊളമായി ഖത്തീബായി സേവനം അനുഷ്ടിച്ചിരുന്ന TKM ബഷീര്‍ ദാരിമി തൂത, ചെറിയ പെരുന്നാള്‍ ഖുതുബ നിര്‍വഹിച്ചുകൊണ്ട് മഹല്ലില്‍ നിന്നു വിട വാങ്ങി.പൂക്കൊട്ടൂര്‍ ടൗണ്‍ ജുമാ മസ്ജിദിലാണു മികച്ച പ്രഭാഷകന്‍ കൂടുയായ ദാരിമിക്ക് ഇനി പുതിയ ചുമതല.മഹല്ല് നിവാസികള്‍ അദ്ദേഹത്തെ ആശ്ളേഷിച്ചു യാത്രയാക്കി. മഹല്ലിലേ പുതിയ ഖത്തീബായി മേല്മുറി ആലത്തൂര്‍ പടിയിലെ അബ്ദുല്‍ മജീദ് ബാഖവി വെള്ളിയാഴ്ച്ച ചുമതലയേല്‍ക്കും.





Read more

ചൊവ്വാഴ്ച, ഓഗസ്റ്റ് 23, 2011

ചരിത്രവും വാസ്തുഭംഗിയും ഒരുമിക്കുന്ന പുരാതന മുസ്‌ലിം പള്ളികള്‍






പോര്‍ച്ചുഗീസ് ആക്രമണത്തെ അതിജീവിച്ച ചരിത്രമാണ് കോഴിക്കോട് കുറ്റിച്ചിറയതിലെ മിസ്‌കാല്‍ പള്ളിയുടേത്. വാസ്‌കോ ഡ ഗാമയുടെ പിന്‍ഗാമിയായി കോഴിക്കോട്ടെത്തിയ അല്‍ ബുക്കര്‍ക്കിന്റെ നേതൃത്വത്തില്‍ നടന്ന സൈനിക നീക്കമാണ് മിസ്‌കാല്‍ പള്ളി തീവെക്കുന്നതുവരെ എത്തിയത്. 1510 ജനവരി മൂന്നിന് (ഹിജ്‌റ 915 റംസാന്‍ 22-ാം തീയതി) ആയിരുന്നു ആ സംഭവം.

14-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കപ്പലുടമയായ നഹൂദമിസ്‌കാല്‍ എന്ന അറബിയാണ് ഈ പള്ളി നിര്‍മിച്ചത്. ഇരുപതിലേറെ ചരക്കുകപ്പലുകള്‍ ഇദ്ദേഹത്തിന് സ്വന്തമായി ഉണ്ടായിരുന്നു. ചരക്കുകള്‍ സുരക്ഷിതമായി കൊണ്ടുപോകുന്നതിനായി നേര്‍ച്ചകള്‍ നേരുന്ന പതിവ് അക്കാലത്തുണ്ടായിരുന്നു. ഭക്തനായിരുന്ന നഹൂദയുടെ നേര്‍ച്ചയുടെയും ആഗ്രഹത്തിന്റെയും ഫലമായാണ് കോഴിക്കോട്ട് വലിയൊരു പള്ളി നിലവില്‍ വന്നത്. കേരളീയ വാസ്തുശൈലിയുടെ ഉദാത്ത മാതൃകയാണ് മിസ്‌കാല്‍പള്ളി.

പൗരാണിക രൂപത്തില്‍ നിലനില്‍ക്കുന്ന കോഴിക്കോട്ടെ ചരിത്രപ്രസിദ്ധമായ രണ്ടു മുസ്‌ലിംപള്ളികളാണ് കുറ്റിച്ചിറ ജുമു അത്ത് പള്ളിയും മുച്ചുന്തി പള്ളിയും. നഗര പൈതൃകങ്ങളെ സംരക്ഷിച്ചുകൊണ്ടുള്ള പദ്ധതി നടപ്പാവുമ്പോള്‍ മിസ്‌കാല്‍ പള്ളിക്കൊപ്പം ഇവയുടെ പ്രാധാന്യവും അംഗീകരിക്കപ്പെടുന്നു.സഹസ്രാബ്ദത്തിന്റെ പഴക്കവും പ്രാധാന്യവുമുള്ള കുറ്റിച്ചിറ ജുമുഅത്ത് പള്ളി ഒരു കാലത്ത് കോഴിക്കോട്ടെ മതകാര്യങ്ങള്‍ നിയന്ത്രിച്ചിരുന്ന കേന്ദ്രമായിരുന്നു.

ഈ പള്ളിയുടെ നിര്‍മാണകാലത്തെക്കുറിച്ച് രേഖകള്‍ ലഭ്യമല്ല. എന്നാല്‍ സഞ്ചാരികളുടെ കുറിപ്പുകളില്‍നിന്നും പള്ളിയിലെ ലിഖിതങ്ങളില്‍നിന്നും ആയിരം വര്‍ഷത്തെ പഴക്കം കല്പിക്കാവുന്നതാണെന്ന് ചരിത്രപണ്ഡിതന്മാര്‍ പറയുന്നു. 1342-ല്‍ കോഴിക്കോട് സന്ദര്‍ശിച്ച ഇബ്‌നു ബത്തൂത്തയും 1442-ല്‍ സന്ദര്‍ശിച്ച അബ്ദുറസാഖും ജുമുഅത്ത് പള്ളിയെക്കുറിച്ച് പറയുന്നുണ്ട്. ഖാജാ ബദറുദ്ദീന്‍ ശരീഫ് ഹുസൈന്‍ എന്നയാള്‍ 1468-ല്‍ പള്ളിയില്‍ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി രേഖപ്പെടുത്തിയിട്ടുണ്ട്.

രണ്ടു നിലാമുറ്റങ്ങളോടുകൂടിയ അകംപള്ളിയുടെ വിസ്തീര്‍ണം 5500 ചതുരശ്ര അടിയാണ്. പുറംഹാളും ഉമ്മറവും മനോഹരമാണ്. കരിങ്കല്‍ പടികളും പഴയ കാലത്തെ മാര്‍ബിളും ഇവയെ അലങ്കരിക്കുന്നു. അയ്യായിരത്തോളം പേര്‍ക്ക് ഒരുമിച്ച് നിസ്‌കരിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്.നൂറ്റാണ്ടുകള്‍ക്കിപ്പുറവും യാതൊരു രൂപഭാവഭേദവും കൂടാതെ നില്‍ക്കുന്ന അപൂര്‍വം പള്ളികളിലൊന്നാണ് മുച്ചുന്തിപ്പള്ളി. 1100 വര്‍ഷം പഴക്കം ഇതിനുണ്ടെന്ന് കരുതപ്പെടുന്നു. ഇതിന്റെ നിര്‍മാണ രീതി അതിശയിപ്പിക്കുന്നതാണ്.
 കടപ്പാട് - മാത്രുഭൂമി
Read more

ഞായറാഴ്‌ച, ഓഗസ്റ്റ് 07, 2011

അബ്ദുറഹിമാന്‍ എടപ്പറമ്പിന്‌ ഒന്നാം റാങ്ക്

പാപ്പിനിശ്ശേരി വെസ്റ്റ്‌: സമസ്ത കണ്ണൂര്‍ ജില്ല കമ്മിറ്റിയുടെ കീഴില്‍ പാപ്പിനിശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന ഉന്നത മത ഭൌതിക വിദ്യാഭ്യാസ സമുച്ചയമായ ജമിഅ: അസ്-അദിയ്യ ഇസ്ലാമിയ്യ അറബിക് & ആര്‍ട്സ് കോളേജ് അദ്യയാന വര്‍ഷത്തെ അല്‍ അസ്-അദി പരീക്ഷ ഫലം പ്രസ്ദീകരിചചു. മലപ്പുറം മോരയൂര് എടപ്പറമ്പ് സ്വദേശി അബ്ദുറഹ്മാന്‍.ഇ.കെ. ഒന്നാം റാങ്ക് കരസ്തമാക്കി. തൃക്കരിപ്പൂര്‍ ഉടുംബുന്തല സ്വദേശി റാംശാദ് രണ്ടാം റാങ്കും പയ്യന്നൂര്‍ കാറമേല്‍ സ്വദേശി മൂന്നാം റാങ്കും കരസ്ഥമാക്കി നന്തി ദാറുസ്സലം അറബിക് കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഇ.കെ. അബൂബക്കര്‍ മുസ്ലിയാരുടെയും ആയിഷകുട്ടിയുടെയും മകനാണ് അബ്ദുറഹ്മാന്‍ . ഉടുംബുന്തലയിലെ ടി.പി. മുഹമ്മദലിയുടെയും ഫാത്തിമയുടെയും മകനാണ് റാംശാദ്, പരേതനായ കാറമേല്‍ അബൂബക്കറിന്റെയും ആയിഷബിയുടെയും മകനാണ് ഇര്‍ഫാന്‍ .
ഖുര്‍ആന്‍, ഹദീസ്, ഉസൂലുല്‍ ഫിഖ് ഹ്, അറബി സാഹിത്യം, മന്തിക്ക് , ഗോള ശാസ്ത്രം, തച്ചു ശാസ്ത്രം തുടങ്ങിയ മത വിഷയങ്ങളില്‍ അവഗാഹം നെടുന്നതോടപ്പം കാലിക്കറ്റ് സര്‍വകാല ശാലയുടെ ബിരുദാനന്തര ബിരുദവും ഐ.ടി.രംഗത്ത് മികച്ച പരീഷിലനവും നെടിയാണ് അസ്-അദി ബിരുദദാരികള്‍ പുറത്തിറങ്ങുന്നത്. കടപ്പാട് : http://www.skssfnews.com
Read more

വെള്ളിയാഴ്‌ച, ജൂലൈ 29, 2011

എടപ്പറമ്പ് യൂണിറ്റ് യാത്രയപ്പ് നല്‍കി


എടപ്പറമ്പ്:എസ്.കെ.എസ്.എസ്.എഫ് സജീവ പ്രവര്‍ത്തകനും എടപ്പറമ്പ് യൂണിറ്റ് പ്രസിഡന്‍റ്ഉം ആയിരുന്ന കാഞ്ഞീരങ്ങാടന്‍ സാദിഖ് അലി റഹ്മാനിക്ക് എസ്.കെ.എസ്.എസ്.എഫ് എടപ്പറമ്പ് യൂണിറ്റ് യാത്രയപ്പ് നല്‍കി. ജോലി ആവശ്യാര്‍ത്ഥം ഗള്‍ഫിലേക്ക് പോകുകയായിരുന്നു,ദുബൈയിലുള്ള ജേഷ്ടന്‍ ഷറഫുദ്ദീന്‍റ് അരികിലേക്കാണു യാത്ര. യാത്രയപ്പ് സമ്മേളനത്തില്‍ കരുത്തനായ നേത്രത്വത്തെ പിരിയുന്നതിലുള്ള ദുഃഖം പ്രവര്‍ത്തകരില്‍ പ്രകടമായിരുന്നു, ഗള്‍ഫില്‍ ആണെങ്കിലും സംഘടനാപ്രവര്‍ത്തനങ്ങള്‍ വീക്ഷിച്ച് ആവഷ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുമെന്ന് റഹ്മാനി പ്രവര്‍ത്തകര്‍ക്ക് ഉറപ്പുനല്‍കി.ഒരിക്കലും പകരക്കാരനാവില്ലെങ്കിലും പുതിയ നേത്രത്വത്തെ ഉടന്‍ തിരഞ്ഞെടുക്കുമെന്ന് സംഘടനാ വൃത്തങ്ങള്‍ അറിയിച്ചു.
Read more