എടപ്പറമ്പ് : നേരത്തെയുണ്ടായിരുന്ന ബസ് കാത്തിരിപ്പു കേന്ദ്രം പൊളിച്ചു നീക്കിയതില്‍ പിന്നെ എടപ്പറ മ്പുകാര്‍ക്ക് ബസ് കാത്തിരിക്കാനും സന്ധ്യാ സമയങ്ങളില്‍ സൊറ പറ ഞ്ഞിരിക്കാനും ഒരിട മില്ലായിരുന്നു. ലീഗോഫീസിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി പൊളിച്ചു നീക്കിയിരുന്ന ഷെഡ്, നാട്ടുകാരുടെ നിരന്തര ആവശ്യപ്രകാരം യൂത്ത്ലീഗ് പ്രവര്‍ത്തകര്‍ മുന്‍കയ്യെടുത്ത് പുനര്‍നിര്‍മ്മിക്കുകയായിരുന്നു . കൂടാതെ എടപ്പറമ്പിന്റെ വിവിധ ജങ്ഷനുകളില്‍ ഡയരക്ഷന്‍ ബോര്‍ഡുകളും സ്ഥാപിച്ചിട്ടിട്ടുണ്ട്. യൂത്ത് ലീഗ് പ്രവര്‍ത്തകരായ നമീര്‍ , അംബി, പൂകോടന്‍ നിസാര്‍ , സക്കീര്‍ തുടങ്ങിയവര്‍ നേത്രത്വം നല്‍കി.
വ്യാഴാഴ്ച, ഫെബ്രുവരി 16, 2012
ഞായറാഴ്ച, ഫെബ്രുവരി 12, 2012
എടപ്പറമ്പ് : ദാറുല്‍ ഹുദാ സുന്നി മദ്രസ നബിദിന പരിപാടി ഇന്ന് ( ഞായര്‍ ) എടപ്പറമ്പ് മദ്രസയില്‍ വെച്ച് നടന്നു . ഘോഷയാത്രയില്‍ രക്ഷിതാക്കളും മദ്രസാ വിദ്യാര്‍ത്ഥികളും പങ്കെടുത്തു. വിദ്യാര്‍ത്ഥികളുടെ വിവിധ കലാ പരിപാടികള്‍ അരങ്ങേറി.
കോടാലി സൈദലവി വിവാഹിതനായി
ഒഴുകൂര്‍ : കളത്തിപ്പറമ്പ് -പാലത്തിങ്ങല്‍ താമസിക്കുന്ന കോടാലി മുഹമ്മദിന്റെ മകന്‍ സൈദലവിയും മലപ്പുറം ആലത്തൂര്‍പടി ഇ.കെ ഷരീഫിന്റെ മകള്‍ ഷബാനയും തമ്മില്‍ വിവാഹിതരായി. കൊണ്ടോട്ടി മെഹന്ദി ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു കര്‍മ്മം. വിവാഹ പാര്‍ട്ടിയില്‍ കൊണ്ടോട്ടി മണ്ടലം എം.എല്‍ .എ മമ്മുണ്ണിഹാജ്ജി, കാലിക്കറ്റ് യൂണിവേഴ്സിറ്റി സിണ്ടിക്കേറ്റംഗം ടി.വി ഇബ്രാഹീം,മലപ്പുറം മണ്ഡലം
മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി പി. മുസ്തഫ,യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് നൗഷാദ്മണ്ണിശ്ശേരി, മുജീബ് കാടേരി, വി.ടി. ഷിഹാബ് തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.
ഒഴുകൂര്‍ ജി.എം യു.പി സ്കൂള്‍ വെബ്സൈറ്റ് ഇന്നുമുതല്‍ ജനങ്ങളിലേക്ക്
വെബ്സൈറ്റ് വിലാസം : www.ozhukurgmups.in
വെള്ളിയാഴ്‌ച, ഫെബ്രുവരി 10, 2012
മിസ് ബാഹുസ്സുന്ന നബിദിന പ്രോഗ്രാം ഞായറാഴ്ച
ബുധനാഴ്‌ച, ഫെബ്രുവരി 08, 2012
ഇസ്ലാമിക കഥാ പ്രസംഗം- നെരവത്ത്
ഒഴുകൂര്‍ : തോട്ടക്കര കുവ്വത്തുല്‍ ഇസ്ലാം മദ്രസ കമ്മിറ്റി സംഘടിപ്പിക്കുന്ന ഇസ്ലാമിക കഥാ പ്രസംഗം നെരവത്ത് പാലക്കാട് ഉസ്താത് നഗറില്‍ നാളെ മുതല്‍ ഫെബ്രുവരി 12 വരെ അരങ്ങേറും പ്രസ്തുത പരിപാടിയില്‍ സി.എ ദാരിമി മപ്പാട്ടുകര "ഈജിപ്തിന്റെ മോചനം" എന്ന വിഷയത്തില്‍ കഥ അവതരിപ്പിക്കും.
തിങ്കളാഴ്‌ച, ഫെബ്രുവരി 06, 2012
അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റെറില്‍ നബിദിനം ആഗോഷിച്ചു .
അബുദാബി: അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റെറില്‍ 5000 ത്തോളം ആളുകള്‍ പങ്കെടുത്ത വമ്പിച്ച മീലാദ് പ്രോഗ്രാം സ്ന്ഗടിപിച്ചു. മഗ്രിബ് നമസ്കാരാനന്തരം നടന്ന പ്രോഗ്രാമില്‍ മൌലൂദ് പറയാനാവും അന്നദാനവും പ്രാര്‍ത്ഥനയും നടന്നു. കുണ്ടൂര്‍ മര്‍കസ് പ്രിന്‍സിപ്പല്‍ ഗഫൂര്‍ ഖാസിമി, കരീം മുസ്ലിയാര്‍ എന്നിവര്‍ യോഗത്തില്‍ പ്രസംഗിച്ചു. ശനിയാഴ്ച ബുര്‍ദ പാരായണവും, വ്യാഴാഴ്ച ഇമാം മാലിക് ഇബ്ന്‍ അനസ് മദ്രസയിലെ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും നടക്കും.
ഞായറാഴ്‌ച, ഫെബ്രുവരി 05, 2012
'റബീഅ് 2012' നബിദിനാഘോഷം-എടപ്പറമ്പ്
എടപ്പറമ്പ് : തിരുനെബി (സ) യുടെ ജന്മദിനാഘോഷ പരിപാടി എടപ്പറമ്പ് ദാറുല്‍ ഹിക്കം മദ്രസയില്‍ സമുചിതമായി ആഘോഷിച്ചു. ആഘോഷത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്ര പാലീരി മദ്രസയില്‍ നുന്നും ആരംഭിച്ച് എടപ്പറമ്പ് മദ്രസയില്‍ സമാപിച്ചു . ഘോഷയാത്രയില്‍ മദ്രസാ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും നാട്ടുകാരും പങ്കെടുത്തു. ബാപ്പുട്ടി ചെയര്‍മ്മാനും കുറുവാളില്‍ സി. മുഹമ്മദ് (കുഞ്ഞാപ്പു ) കണ്‍വീനറും മുനീര്‍ ട്രഷററുമായ 33 അംഗ സ്വാഗത സംഘം ആഘോഷ പരിപാടിയെ നയിച്ചു. വീടുകളില്‍ നിന്ന് എല്ലാ വര്‍ഷത്തേക്കാളും വലിയ സ്വീകരണമാണ് ലഭിച്ചത്. തുടര്‍ന്ന് അന്നദാനവും വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
ഫോട്ടോ : പൂകോടന്‍ സുഹൈല്‍
ഫോട്ടോ : പൂകോടന്‍ സുഹൈല്‍
ഒത്തൊരുമയുടെ പ്രതീകം |
എടപ്പറമ്പിന്റെ പകരക്കാരനില്ലാത്ത അനൗണ്‍സര്‍ |
ആവേഷം തീര്‍ത്ത് ദഫ് സംഘം |
ദഫ് സംഘത്തിന് കണ്‍വീനര്‍ നോട്ടുമാല അണിയിക്കുന്നു. |
ദഫ് സംഘത്തിന്റെ പ്രകടനം പകര്‍ത്തുന്ന മൊബൈല്‍ കണ്ണുകള്‍ |
കുറുവാളില്‍ പ്രദേശവാസികളുടെ വക നോട്ട് മാല രായീന്‍ കാക്ക അണിയിക്കുന്നു. |