എടപ്പറമ്പ്: പാലീരി ദാറുല്‍ ഹികം ഹയര്‍ സെക്കണ്ടറി മദ്രസ്സയുടെ ഈ വര്‍ഷത്തെ
നബിദിനാഘോഷം റബീഉല്‍ അവ്വല്‍ 12ന് (ഫെബ്രു.5 ഞാറാഴ്ച) വിപുലമായ പരിപാടികളോടെ നടത്തുവാന്‍ ഇന്നലെ ചേര്‍ന്ന രക്ഷിതാക്കളുടെയും പൂര്‍വ വിദ്ദ്യാര്‍ഥികളുടെയും യോഗം തീരുമാനിച്ചു.രാവിലെ 7 .30ന് പാലീരി മദ്രസ്സയില്‍ പതാക ഉയര്‍ത്തുന്നതോടെ ആരംഭിക്കുന്ന നബിദിനാഘോഷം, ഘോഷയാത്രക്കും മൗലീദ് പാരായണത്തിനും ശേഷം വൈകിട്ട് എടപ്പറമ്പ് മദ്രസ്സയില്‍ നടക്കുന്ന കലാപരിപാടികളോടെ സമാപിക്കും.പരിപാടിയുടെ വിജയത്തിനായി എന്‍ ബാപ്പുട്ടി ചെയര്‍മാനും കുറുവാളില്‍ സി.മുഹാമ്മദ് (കുഞ്ഞാപ്പു) കണ്‍വീനറും ബാലവാടി മുനീര്‍ ട്രഷററുമായി 33 അംഗ സ്വാഗതസംഘം രൂപീകരിച്ചു.യോഗം സദര്‍ മുഅല്ലിം അലവിക്കുട്ടി ഫൈസി ഉത്ഘാടനം ചെയ്തു. മദ്രസ്സ പ്രസിഡന്റ് വി.കെ മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു.സെക്രട്ടറി കീരിയാടന്‍ മുഹമ്മദലി സ്വാഗതവും കണ്‍വീനര്‍ സി മുഹമ്മദ് നന്ദിയും പറഞ്ഞു.ഭാരവാഹികള്‍ :ചെയര്‍മാന്‍ : നെച്ചിത്തടയന്‍ മുഹമ്മദ് (ബാപുട്ടി),വൈസ് ചെയര്‍ :പൂന്തല മുഹമ്മദലി,അബ്ദുല്‍ ഹമീദ് മുസ്ലിയാരകത്ത്,ബി.ജംഷീര്‍ .കണ്‍ :കുറുവാളില്‍ മുഹമ്മദ് .ജോയിന്റ്:മുഹമ്മദിശ ബംഗാളന്‍ ,നമീര്‍ കളത്തിങ്ങല്‍ ,ട്രഷറര്‍ :പൂകോടന്‍ മുനീര്‍ (ബാലവാടി)
2 comments:
balavadi gulfil poonilllaaaaaaaaaaaa
ambi ambippooyooooooooooooooo
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക