മൊറയൂര്‍ :റോയല്‍ റയിന്‍ബോ ക്ളബ് പഞ്ചായത്ത് സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച അഖിലേന്ത്യാ വടം വലി മത്സരം ശരിക്കും ആഘോഷരാത്രിയായി.ഫുട്ബോള്‍ മത്സരത്തിന് പിന്നാലെ ഇന്നലെ രാത്രി നടന്ന ഫ്ളഡ് ലൈറ്റ് വടം വലി പുതുമകൊണ്ട്ശ്രദ്ദേയമായത്.ആയിരങ്ങളാണ് 17ടീമുകള്‍ പങ്കെടുത്ത മത്സരം കാണാന്‍ രാത്രി വൈകിയും ഗ്രൗണ്ടില്‍ തിങ്ങിനിറഞ്ഞത്.മൊറയൂര്‍ ജെന്റില്‍ ഗ്രൂപ്പും മുസ്ലിയാരങ്ങാടി ഫ്രണ്ട്സും തമ്മില്‍ നടന്ന ഫൈനലില്‍ വിജയം ജെന്റില്‍ ഗ്രൂപ് വലിച്ചു നേടി.മൊറയൂരിന് വേണ്ടി എറണാകുളം ടീമാണ് കളത്തിലിറങ്ങിയത്.മത്സരം കൊണ്ടോട്ടി സി.ഐ.അസൈനാര്‍ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി.അബൂബക്കര്‍ ആധ്യക്ഷത വഹിച്ചു.എസ്.ഐ.മുഹമ്മദ് ഹനീഫ ടീമിനെ പരിചയപ്പെട്ടു. ക്ളബ് ഭാരവാഹികളായ കെ.മന്‍സൂര്‍ ,യാസര്‍ ,ഉമ്മര്‍ ,ശ്രീകുമാര്‍ ,മുസ്തഫ,മാനു,പി.ടി.ഹനീഫ,മുജീബ് തുടങ്ങിയവര്‍ മത്സരത്തിന് നേത്രത്വം നല്‍കി.
1 comments:
morayourum akilandia vadam valiyo
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക