ഞങ്ങളുടെ വെള്ളരി കാഴ്ച - P.V.Rasheed
നാലാം തവണയും വെള്ളരിമല കയറുന്ന 'ഗുരുസ്വാമി' തോമസ് മാസ്റ്ററുടെ നായകത്വത്തില്‍ തന്നെയായിരുന്നു ഇത്തവണയും 'ഇ.എം.ഇ.എ' സംഘത്തിന്റെ മലകയറ്റം. ഡിസമ്പര്‍ 26 ന് ഉച്ചക്ക് ആനക്കാം പൊയില്‍ എന്ന ഗ്രാമത്തിലെ ഒരു വീട്ടില്‍ ഞങ്ങള്‍ വന്ന മൂന്ന് കാറൂകളൂം സുരക്ഷിതമായി പാര്‍ക്ക് ചെയ്ത് , ഞങ്ങളുടെ ഗൈഡ് ജോസിന്റെ കൂടെ കൃത്യം 2 .30 ന് ഒരു മൗന പ്രാര്‍ത്ഥനക്ക് ശേഷം ഞങ്ങള്‍ 14 പേര്‍ യാത്ര ആരംഭിച്ചു.യാത്രക്കായുള്ള ഒരുക്കം |
പ്രകൃതിയുടെ അനുഗ്രഹം ഏറെ സിദ്ധിച്ചിട്ടുള്ള വെള്ളരിമല ചെങ്കുത്തായ ഒരു നിത്യ ഹരിത വനമേഘലയാണ് , മലകയറിയെത്തുന്ന പ്രകൃതി സ്നേഹികള്‍ക്ക് മനം മയക്കുന്ന കാഴ്ച്ചയാണ് പ്രകൃതി ഒരുക്കിയിരിക്കുന്നത്. ആ നിത്യ ഹരിത പ്രൗഢിയില്‍ അലിഞ്ഞില്ലാതാകുന്ന രണ്ട് ദിനരാത്രങ്ങളായിരുന്നു ഞങ്ങളുടെ മനസ്സ് നിറയെ.തുടക്കത്തിന്റെ ആവേശംകൊണ്ടാവാം ഞങ്ങള്‍ ഉദ്ദേശിച്ചതിലും നേരത്തെ "ഒലിച്ചു ചാട്ടത്തില്‍" എത്തി .
ഒലിച്ചു ചാട്ടത്തില്‍.. |
ഒലിച്ചു ചാട്ടത്തിന്റെ മുകള്‍ ഭാഗത്ത് എത്തിയപ്പോയേക്കും പടിഞ്ഞാറന്‍ ചക്രവാളം വര്‍ണ്ണാഭമായിരുന്നു . അരുവിയുടെ അടുത്ത് ഒരു പരന്ന വിശാലമായ പാറക്ക് സമീപം ഞങ്ങള്‍ അന്നത്തെ യാത്ര അവസാനിപ്പിച്ചു.
തണുപ്പേറിയ ഒരു പ്രഭാത പോസിങ് |
ക്രസ്തുമസ് ആഘോഷത്തില്‍ |
ആനത്താരിയിലൂടെ നടന്ന് നടന്ന് ചെങ്കുത്തായ വഴികള്‍ പിന്നിട്ട് കടന്നുപോയപ്പോള്‍ വഴിയില്‍ കണ്ട ആനപിണ്ഡം ഞങ്ങളില്‍ വിസ്മയമുണര്‍ത്തി. ചിലരുടെ മനസ്സില്‍ ഒരു കൊള്ളീയാന്‍ മിന്നിയോ..? ഇത്രയും ഇടുങ്ങിയ ചെങ്കുത്തായ വഴികളില്‍ ആനകള്‍ക്ക് എത്തിപ്പെടാന്‍ കഴിയുമോ?!!.. പൗരാണിക കഥകളിലെ ചിറകുള്ള ആനകള്‍ ഇനി യാഥാര്‍ത്ഥ്യമാണോ ?!!.. .
ആനത്താരിയിലൂടെ.. അല്പം ഭയത്തോടെ.. |
അല്‍പ സമയം അവിടെ തങ്ങി. തുടര്‍ന്ന് ഒരു പത്തുമിനിറ്റുകൂടി നടന്ന് ഞങ്ങള്‍ വെള്ളെരിമലയുടെ വിസ്മയത്തുമ്പത്തെത്തി. മുന്നില്‍ തുറന്നുവെച്ച വിശാലമായ ഒരു കാല്പനിക ലോകം !! . മുകളീല്‍ നിന്നുള്ള താഴ്വര കാഴ്ചയും പച്ചില കോട്ടക്കണക്കെ ഉയര്‍ന്നു നില്‍കുന്ന കുന്നുകളും ഞങ്ങളുടെ 28 കണ്ണൂകള്‍കും മൂന്ന് സൂപ്പര്‍ ക്യാമറകള്‍ക്കും ഒപ്പിയെടുക്കാന്‍ പറ്റുന്നതിന് അപ്പുറമായിരുന്നു.
Great Velleri |
പുതിയ കാഴ്ചപ്പുറങ്ങള്‍ തേടിയുള്ള അലച്ചിലില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഇരുണ്ട ഓടമരങ്ങള്‍ക്കിടയിലൂടെ ഉള്ള നടത്തത്തില്‍ മുന്നില്‍ കണ്ട ചൂടുള്ള ആനപ്പിണ്ഢവും മൂക്കില്‍ തുളച്ചുകയറുന്ന ആനച്ചൂരും നിശബ്ദരാകാനുള്ള ജോസിന്റെ മുന്നറിയിപ്പും ഞങ്ങളില്‍ പരിഭ്രാന്തി പരത്തി.
ആനത്താവളത്തിലൊരു പോസിങ്.. |
മരങ്ങള്‍ തീര്‍ത്ത വേലിക്കെട്ടിനുള്ളീല്‍ ആര്‍.ഇ.സി പാറക്ക് മുകളീല്‍ ടെന്റ് കെട്ടി അന്ന് രാത്രി താമസിച്ചു.
മലമുകളിലെ ഇടതൂര്‍ന്ന് നില്‍കുന്ന കുറിയ മരങ്ങള്‍ ഒരു സമാഹാരത്തിലെ വ്യത്യസ്ഥ കവിതകളെ പോലെ രൂപത്തിലും വര്‍ണ്ണത്തിലും വൈവിദ്യമുള്ളവയായിരുന്നു. വൈകുന്നേരം തന്നെ മലയെ തണുപ്പ് മൂടിയിരുന്നു. രാത്രിയിലെ തണുത്ത കാറ്റ് തീയണച്ചു കളഞ്ഞു.
മൂന്ന് ചതുരശ്രമീറ്റര്‍ മാത്രം വിസ്തീര്‍ണ്ണമുള്ള ടെന്റില്‍ 14 പേര്‍ കിടന്നിട്ടും സ്ഥലം ബാക്കിയായിരുന്നു.!!! . മൂന്നു ദിവസത്തെ പഠന സാഹസിക യാത്രയില്‍ പ്രകൃതിയെ ഒരുനുള്ളുപോലും നോവിക്കാതെ... കാട്ടുതീ പടര്‍ത്താതെ... മലിനമാക്കാതെ... ഇനിയും കാണാമെന്ന സാന്ത്വന വാക്കോടെ... മൂന്നാം ദിവസം രാവിലെ ഞങ്ങള്‍ വെള്ളരി മലയോട് യാത്ര ചോദിച്ചു. ഒപ്പം അവളുടെ പ്രശാന്തതയെ അസ്വസ്ഥമാക്കിയതിന് ക്ഷമയും.
വാല്‍കണ്ണ്
ക്ഷമിക്കുക ! 14 പേരുടെ വനവാസം നിന്‍ ഉറവയെ മലിനമാക്കിയെങ്കില്‍...
ആതിഥേയരെ ക്ഷമിക്കുക. ! ഞങ്ങളുടെ പടക്കങ്ങളും തീയും നിങ്ങളുടെ ഉറക്കം കെടുത്തിയെങ്കില്‍!!
വെള്ളരിയുടെ നെറുകയില്‍.... |
Oh Velleri !! ..we will return to your lap for you have captured our mind and heart...!
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക