കോഴിക്കോട്;മുസ്ലിം ലീഗിനെതിരെയുള്ള എല്ലാ കുപ്രചരണങ്ങളേയും പാർട്ടി ഒറ്റക്കെട്ടായി നേരിടുമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ.മുസ്ലിം ലീഗിന്റെ മതേതരത്വ നിലപാടിനെ ഇല്ലാതാക്കാൻ ചില ശക്തികൾ കുപ്രചരണം നടത്തുകയാണെന്നും തങ്ങൾ കൂട്ടിചേർത്തു.ലീഗ് സംസ്ഥാന കൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു തങ്ങൾ.
പാർട്ടി നേതാക്കൾക്കെതിരെ വന്ന ആരോപണങ്ങളെല്ലാം,മല പോലെ വന്നു മഞ്ഞുപൊലേ ഇല്ലാതാകുകയാണു ഇതുവരേ ഉണ്ടായിട്ടുള്ളത്.തീവ്രവാദത്തിനെതിരായ നിലപാടിൽ ലീഗ് ഉറച്ച്നിൽകുകയാണു.യു ഡി എഫ് സർക്കാരിന്റെ നേട്ടങ്ങൾ ഇല്ലാതാക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും തങ്ങൾ പറഞ്ഞു.
ലീഗിലേക്ക് വർഗീയ ശക്തികൾ നുഴഞ്ഞുകയറുന്നുവെന്ന ആരോപണങ്ങൾക്ക് ഒരുപാട് കാലത്തെ പഴക്കമുണ്ടെന്നും,അതിപ്പോഴും ആവർത്തിക്കുകയാണു ചിലർ ചെയ്യുന്നതെന്നും കിഞ്ഞാലിക്കുട്ടി പറഞ്ഞു.ലീഗിനു തീവ്രവാത നിലപാടില്ലെന്ന് പറഞ്ഞാണു മറ്റ് പല സംഘടനകളും ഉണ്ടായതെന്നു ഓർക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക