WELCOME TO VOICE OF EDAPPARAMBA Log On: www.edapparamba.in

തിങ്കളാഴ്‌ച, ഒക്‌ടോബർ 17, 2011

'നന്മ' പ്രവര്‍ത്തനമാരംഭിച്ചു.

എടപ്പറമ്പ് : കേരള സഹകരണ കണ്‍സ്യൂമര്‍ ഫെഡറേഷന്റെ നിയന്ത്രണത്തിലുള്ള 'നന്മ' കണ്‍സ്യൂമര്‍ സ്റ്റോര്‍ മോങ്ങം വനിതാ സഹകരണത്തിന്റെ ആഭിമുഖ്യത്തില്‍ മൊറയൂര്‍ പഞ്ചായത്തിലെ എടപ്പറമ്പില്‍ആരംഭിച്ചു.പദ്ധതിയുടെ ഉദ്ഘാടനം മൊറയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രിമതി. ബി.സക്കീന ആദ്യ കിറ്റ്‌ എന്‍ കുഞ്ഞര്‍മുട്ടിക്ക് നല്‍കിക്കൊണ്ട് നിര്‍വഹിച്ചു.. 20% സബ്സിഡി നിരക്കില്‍ നിത്യോപയോഗ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന്‌ ആവിഷ്കരിച്ചിട്ടുള്ളതാണ്‌ 'നന്മ' പദ്ധതി. എടപ്പറമ്പ് ജുമുഅത്ത് പള്ളിയുമായി ചാരിയുള്ള ബി.ട്ടി.സി ക്കാരുടെ ബില്‍ഡിങിലാണ്‌ 'നന്മ' പ്രവര്‍ത്തനമാരഭിച്ചത്. ഈ സേവനം എടപ്പറമ്പിലെത്തിയതിലൂടെ നാട്ടുകാര്‍ക്ക് ഇനി കുറഞ്ഞ വിലക്ക് നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാവും .

2 comments:

sharafudheen പറഞ്ഞു...

എടപ്പരംബിന്റെ വികസനത്തില്‍ ഒരു നിര്‍ണായക ചുവട് വെപ്പ് നടത്തിയ മോങ്ങം വനിതാ സഹകരണ സംഗത്തിന്ന്‍ ഒരായിരം അഭിവാദ്യങ്ങള്‍

അജ്ഞാതന്‍ പറഞ്ഞു...

സ്നേഹം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക