WELCOME TO VOICE OF EDAPPARAMBA Log On: www.edapparamba.in

ബുധനാഴ്‌ച, ഒക്‌ടോബർ 19, 2011

ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന്‍ ആയി ലഭിക്കും

Visa extension services in India

ദുബായ്‌ : ഇന്ത്യയിലേക്ക്‌ വിസ എടുക്കാന്‍ ഇനി ഇന്ത്യന്‍ കോണ്‍സുലേറ്റ്‌, എംബസി എന്നിവയിലെ നീണ്ട ക്യൂവില്‍ നില്‍ക്കേണ്ട ആവശ്യമില്ല. വിസയ്ക്കുള്ള അപേക്ഷ ഓണ്‍ലൈന്‍ ആയി പൂരിപ്പിച്ചു നല്‍കാന്‍ ഉള്ള സംവിധാനം നിലവില്‍ വന്നതായി ദുബായില്‍ നടന്ന പത്രസമ്മേളനത്തില്‍ യു.എ.ഇ. യിലെ ഇന്ത്യന്‍ അംബാസിഡര്‍ എം. കെ. ലോകേഷ് അറിയിച്ചു.

ഇന്ന് മുതല്‍ ഈ സൗകര്യം പ്രവര്‍ത്തനക്ഷമമാവും. എന്നാല്‍ തല്‍ക്കാലം പഴയ സംവിധാനവും സമാന്തരമായി പ്രവര്‍ത്തിക്കും. എന്നാല്‍ 2012 ജനുവരിയോടെ കോണ്‍സുലേറ്റുകളിലും എംബസികളിലും വിസാ അപേക്ഷകള്‍ സ്വീകരിക്കുന്നത് നിര്‍ത്തലാക്കും. പൂര്‍ണ്ണമായും ഓണ്‍ലൈന്‍ വഴി മാത്രമാവും പിന്നീട് വിസാ അപേക്ഷകള്‍ സ്വീകരിക്കുക.

ബി. എല്‍. എസ്. ഇന്റര്‍നാഷ്ണല്‍ സര്‍വീസസ്‌ ലിമിറ്റഡ്‌ എന്ന കമ്പനിയുമായി സഹകരിച്ചാണ് ഈ സേവനം ലഭ്യമാക്കിയത് എന്ന് അംബാസിഡര്‍ വിശദീകരിച്ചു. ഓണ്‍ലൈന്‍ ആയി അപേക്ഷകള്‍ സ്വയം പൂരിപ്പിക്കുവാന്‍ ബുദ്ധിമുട്ട് ഉള്ളവര്‍ക്ക് അപേക്ഷാ ഫോറം പൂരിപ്പിക്കാന്‍ ബി. എല്‍. എസ്. ഇന്റര്‍നാഷണല്‍ സര്‍വീസസിന്റെ സഹായം തേടാം. 25 ദിര്‍ഹം ഫീസ്‌ ഇതിനായി ഇവര്‍ ഈടാക്കും.

225 ദിര്‍ഹം ഫീസ്‌ നല്‍കിയാല്‍ ഇവിടെ നിന്നും കൂടുതല്‍ മെച്ചപ്പെട്ട സേവനം ലഭിക്കും എന്നും അംബാസിഡര്‍ അറിയിച്ചു.

ഓണ്‍ലൈന്‍ ആയി അപേക്ഷാ ഫോറം പൂരിപ്പിക്കാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക.

അപേക്ഷ പൂരിപ്പിച്ചു കഴിഞ്ഞാല്‍ കിട്ടുന്ന ഫയല്‍ നമ്പരോ അപേക്ഷ പ്രിന്റ്‌ ചെയ്തതോ മറ്റ് ആവശ്യമുള്ള രേഖകളുമായി യു.എ.ഇ. യിലുള്ള ഏതെങ്കിലും ബി. എല്‍. എസ്. ഇന്റര്‍നാഷ്ണല്‍ സര്‍വീസസ്‌ ഓഫീസുകളില്‍ ഏല്‍പ്പിക്കണം.

ഇത്തരത്തില്‍ വിസാ സേവനങ്ങള്‍ ഓണ്‍ലൈന്‍ ആക്കുന്നതോടെ ഇന്ത്യന്‍ എംബസിയിലും കോണ്‍സുലേറ്റുകളിലും തിരക്ക് കുറയും എന്നും മറ്റ് സേവനങ്ങള്‍ ലഭ്യമാക്കാനുള്ള കാലവിളംബം കുറയ്ക്കുവാനും ഇത് സഹായിക്കും എന്നുമാണ് പ്രതീക്ഷ എന്ന് അംബാസിഡര്‍ പറഞ്ഞു.

കടപ്പാട് : ഇ .പത്രം

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക