WELCOME TO VOICE OF EDAPPARAMBA Log On: www.edapparamba.in

ചൊവ്വാഴ്ച, നവംബർ 22, 2011

ഈ നാടിന്റെ പ്രാർഥനയിൽ നമുക്കും പങ്കാളികളാകാം.



   എടപ്പറമ്പ്;ഒരു നാടു മുഴുവൻ പ്രാർഥിക്കുകയാണ്,ഒരു ചെറുപ്പക്കാരന്റെ ജീവനു വേണ്ടി.തങ്ങളുടെ എല്ലാ കാര്യങ്ങൾക്കും മുന്നിൽ നിന്നു പ്രവർത്തിക്കുന്ന പ്രിയപ്പെട്ട ഗഫൂറിനു വേണ്ടി.
പാലക്കാട് പഴയ പള്ളിക്ക് സമീപം താമസിക്കുന്ന ചിറ്റങ്ങാടൻ ഉണ്ണിമാമുവിന്റെ മകൻ അബ്ദുൽ ഗഫൂറിന്റെ ജീവനു വേണ്ടിയാണ് നാടിന്റെ പ്രാർഥന.കഴിഞ്ഞ വെള്ളിയാഴ്ച് രാത്രി പാലക്കാട് പള്ളിക്ക് സമീപമുള്ള പാടത്ത് സുഹ്രുത്തുക്കളുമൊന്നിച്ച് കാറ്റ്കൊണ്ടിരിക്കുമ്പോഴായിരുന്നു ഗഫൂറിനു നേരെ അപകടം ഇഴെഞ്ഞെത്തിയത്.എന്തോ കാലിൽ തട്ടിയത് പോലെ തോന്നിയ ഗഫൂർ കാലും പരിസരവും ശ്രദ്ധിച്ചെങ്കിലും ഒന്നും കാണാത്തതിനാൽ ഗൗരവത്തിലെടുക്കാതെ വീട്ടിലേക്ക്പൊയി.രാത്രി വൈകി ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടെങ്കിലും കാര്യമാക്കാതെ കിടന്നുറങ്ങി.ഗ്യാസ് സപ്ളേ ലോറിയിൽ ജോലി ചെയ്യുന്ന ഗഫൂറിനെ സമയം വൈകിയിട്ടും കാണാതെ വന്ന ലോറി ഡ്രൈവർ പാപർതൊടി നിയാസ് വീട്ടിൽ ചെന്ന് വിളിച്ചപ്പോഴാണ്,ഗഫൂർ അബോധാവസ്ഥയിലാണെന്നും അവന്റെ ശരീരത്തിന് നിറ വെത്ത്യാസമുണ്ടെന്നും മനസ്സിലാകുന്നത്.വിഷം തീണ്ടി എന്ന സംശയത്തിൽ സുഹ്രുത്തുക്കൾ കൊണ്ടൊട്ടി റിലീഫ് ഹോസ്പിറ്റലിൽ എത്തിച്ചു.രോഗ നിർണയം നടത്തുന്നതിൽ പരാജയപ്പെട്ട ഡോക്ടർമാർ,നില വഷളായതൊടുകൂടി കൈ മലർത്തി.അടുത്ത ദിവസം മഞ്ചേരി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉടൻ വിദഗ്ദചികിൽസക്ക് കോഴിക്കൊട് മെഡിക്കൽ കോളേജിൽ എത്തിക്കാൻ നിർദ്ദേശിച്ചു.മെഡിക്കൽ കോളേജിൽ എത്തിയപ്പോഴാണ് ഗഫൂറീന് പാമ്പ് കടിയേറ്റതാണെന്നും അതീവ ഗുരുതരാവസ്ഥയിലാണെന്നും മനസ്സിലായത്.ശരീരത്തിൽ പാടോ മുറിവോ ഇല്ലാത്തതിനാലാണ് നേരത്തേ രോഗനിർണയം പിഴച്ചതും വേണ്ട ചികിൽസ ലഭിക്കാതെ അപകടാവസ്ഥയിലായതും.
       വിവരം അറിഞ്ഞതോടെ സുഹ്രുത്തുക്കളും നാട്ടുകാരും മെഡിക്കൽ കോളെജിലേക്ക് ഓടി.പ്രതീക്ഷക്ക് വകയില്ല എന്ന് ഡോക്ടർമാർ അറിയിക്കുകയും ബന്ധുക്കളെ വിവരമറിയിക്കാനും നിർദേശിച്ചു.മെഡിക്കൽ ICU വിൽ ക്രിത്രിമ ശ്വാസോച്ച്വോസം നൽകിക്കൊണ്ടിരിക്കുന്ന ഗഫൂറിന്റെ അപകട നില ഇപ്പോഴും തരണം ചെയ്തിട്ടില്ല.ചാത്തംപടി പ്രദേശത്തെ മുഴുവൻ ചെറുപ്പക്കാരും പ്രാർഥനയോടെ തങ്ങളുടെ പ്രിയപ്പെട്ട ഗഫൂറിന്റെ അടുക്കൽ വിങ്ങുന്ന മനസ്സുമായി കഴിയുകയാണ്.ഗഫൂറോ വീട്ടുകാരോ ഇപ്പോഴും പാമ്പുകടിയേറ്റ വിവരം അറിഞ്ഞിട്ടില്ല.ഗഫൂറിന് വേണ്ടി നമുക്കും സർവശക്തനോട് പ്രാർഥിക്കാം,ഈ നാടിന്റെയും കുടുംബത്തിന്റെയും വേദനയിൽ നമുക്കും പങ്കുചേരാം......

4 comments:

Edapparamb Voice പറഞ്ഞു...

നമ്മുടെയൊക്കെ പ്രാർഥന സർവ്വശക്തൻ സ്വീകരിച്ചിരിക്കുന്നു എന്ന് നമുക്ക് പ്രതീക്ഷിക്കാം,ഗഫൂർ അപകടനില തരണം ചെയ്തതിരിക്കുന്നു എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.ഗഫൂരിന്റെ ഹോസ്പിറ്റലിൽ നിന്നുള്ള ഫോട്ടോ സുഹ്രത്തുക്കൾ അയച്ച് തന്നത് ഞങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.

അജ്ഞാതന്‍ പറഞ്ഞു...

ALHAMDULILLA

അജ്ഞാതന്‍ പറഞ്ഞു...

God is great.....

Ayyoob b പറഞ്ഞു...

Alhamdulillah !!!!!!!!!!!!!!

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക