WELCOME TO VOICE OF EDAPPARAMBA Log On: www.edapparamba.in

തിങ്കളാഴ്‌ച, നവംബർ 28, 2011

ഇനി മൂത്രമൊഴിച്ചും കളിക്കാം !!


മൂത്രമൊഴിക്കുന്നത് വിരസമായ ഒരു സംഗതിയായി തോന്നുന്നയാളാണോ നിങ്ങള്‍. എങ്കില്‍ നിങ്ങള്‍ക്കായി ഇതാ കമ്പ്യൂട്ടര്‍ ഗെയിം എത്തുന്നു. മൂത്രമൊഴിച്ച് ഗെയിം കളിക്കാനുള്ള വഴിതുറക്കുകയാണ് ബ്രിട്ടനിലെ ഒരു കമ്പനി.

മൂത്രപ്പുരയില്‍ യൂറിനലിന് മുകളിലായി സ്ഥാപിച്ചിട്ടുള്ള ഹൈഡെഫിനിഷന്‍ സ്‌ക്രീനിലാണ് ഗെയിം കാണാനാവുക. മൂത്രധാരയുടെ ദിശയുപയോഗിച്ച് ഗെയിം നിയന്ത്രിക്കാന്‍ കഴിയും. യൂറിനലിലുള്ള മൂന്ന് വ്യത്യസ്ത ഇന്‍ഫ്രാറെഡ് സെന്‍സറുകളാണ് മൂത്ര ഗെയിമിങ് സാധ്യമാക്കുക.

നാലു മാസമായി കേംബ്രിഡ്ജിലെ ഒരു ബാറില്‍ പരീക്ഷണ ഉപയോഗത്തിലായിരുന്നു പുതിയ ഗെയിം. നല്ലൊരു ബിസിനസ് സാധ്യത ഇത് മുന്നോട്ടുവെയ്ക്കുന്നതായി ഗെയിം ഡിസൈന്‍ ചെയ്ത ക്യാപ്റ്റീവ് മീഡിയയും അതിന്റെ സഹസ്ഥാപകനായ ഗോര്‍ഡന്‍ മാക്‌സ്വീനും കരുതുന്നു.

യൂറിനലിന്റെ മുന്നിലേക്ക് ഒരാള്‍ എത്തിയാലുടന്‍ ഗെയിമിങ് മോഡിലേക്ക് മാറാന്‍ പാകത്തിലാണ് പുതിയ സംവിധാനം രൂപപ്പെടുത്തിയിരിക്കുന്നത്. മൂത്രത്തിന്റെ ദിശയ്ക്കനുസരിച്ച് ഗെയിം നിയന്ത്രിക്കാനാവും. വിദഗ്ധമായി രൂപപ്പെടുത്തിയിട്ടുള്ള ആല്‍ഗരിതമാണ് ഗെയിമിന്റെ നട്ടെല്ല്. അതിനാല്‍ ഗെയിമിങ് സംവിധാനം ഫലപ്രദമായി നിയന്ത്രിക്കാന്‍ മൂത്രമൊഴിക്കുക വഴി സാധിക്കും.

ട്രയലിനെ തുടര്‍ന്ന് വെള്ളിയാഴ്ച്ച ഈ സംവിധാനം ബ്രിട്ടനിലെ ഒരു ബാറില്‍ ആദ്യമായി സ്ഥാപിച്ചു. കൂടുതല്‍ കുടിയന്‍മാരെ ബാറിലേക്ക് ആകര്‍ഷിക്കാന്‍ ഇത് സഹായിക്കുമെന്നാണ് ബാറുടമ ഡ്ര്യൂ വെതര്‍ഹെഡിന്റെ പ്രതീക്ഷ.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക