ചൊവ്വാഴ്ച, ജനുവരി 31, 2012
മൊറയൂരില്‍ കൈകരുത്തിന്റെ ആവേശരാവ്.
ഞായറാഴ്‌ച, ജനുവരി 29, 2012
എടപ്പറമ്പില്‍ വന്യ ജീവികള്‍ കാടിറങ്ങുന്നു.
എടപ്പറമ്പ് : നാടുതോറും പ്രകൃതിയുടെ മാറ് തകര്‍ത്ത് മനുഷ്യന്‍ സുഖവാസ കേന്ദ്രങ്ങള്‍ തീര്‍ക്കുമ്പോള്‍ ആവാസകേന്ദ്രം നഷ്ടപെട്ട വന്യജീവികള്‍ ഒരുനേരത്തെ അന്നത്തിനായി കാടിറങ്ങുന്നു. എടപ്പറമ്പ് കക്കാടമ്മല്‍ ,പാലീരി , തുടങ്ങിയ സ്ഥലങ്ങളിലാണ് ഈയിടെയായി വന്യജീവികള്‍ കാടിറങ്ങുതായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് . മുള്ളന്‍ പന്നി, കുരങ്ങുകള്‍ , മയില്‍ , മെരുക് , കാട്ടുകോഴി തുറങ്ങീ അനേകം വന്യ ജീവികള്‍ ഈ പ്രദേശത്ത് കണ്ടുവരുന്നുണ്ട്. ചെറിയ കാടായതിനാല്‍ ഇവക്ക് ഇവിടെ വേണ്ടത്ര സുരക്ഷിതത്വം കിട്ടുന്നില്ല.
കഴിഞ്ഞദിവസം കരിമ്പനക്കല്‍ പ്രദേശത്ത് കണ്ടത്തിയ മയില്‍ - പുറ്റേകടവന്‍ യാസിര്‍ പകര്‍ത്തിയ ചിത്രം |
വിവാഹിതരായി.
ശനിയാഴ്‌ച, ജനുവരി 28, 2012
'റബീഅ് 2012' സ്വാഗത സംഘം രൂപീകരിച്ചു.
വെള്ളിയാഴ്‌ച, ജനുവരി 27, 2012
കാന്തപുരത്തിന്റെ കേരളയാത്ര- മഹല്ല് സമ്മേളനം
എടപ്പറമ്പ് : 2012 ഏപ്രില്‍ 12 മുതല്‍ 28 വരെ കാസര്‍ഗോഡ് നിന്നും തിരുവനതപുരത്തേക്ക് നടത്തുന്ന കാന്തപുരത്തിന്റെ കേരളയാത്രയുടെ ഭാഗമായുള്ള എടപ്പറമ്പ് മഹല്ല് സമ്മേളനം 2012 ജനുവരി 31 ,ഫെബ്രുവരി. 1 (ചൊവ്വ,ബുധന്‍ ) ദിവസങ്ങളില്‍ നടക്കും . പ്രസ്ഥുത പരിപാടിയില്‍ സിയാറത്ത്, കൊളാഷ് പ്രദര്‍ശനം, വിദ്യാര്‍ത്ഥി സംഗമം, ആദര്‍ശ പ്രഭാഷണം, പൊതു സമ്മേളനം തുടങ്ങിയവ നടക്കും. ഒന്നാം ദിവസം കെ.സി. ബീരാങ്കുട്ടിഹാജ്ജിയും രണ്ടാം ദിവസം പി.എ.ബഷീര്‍ അരിമ്പ്രയും ഉദ്ഘാടനം നിര്‍ വഹിക്കും .
|
ഒഴുകൂര്‍ ജി.എം.യു.പി സ്കൂളിന് അവാര്‍ഡ്..
നെരവത്ത് : വിവിധ പ്രവര്‍ത്തനപദ്ധതികളിലൂടെ കേരളജനതയുടെ ശ്രദ്ദപിടിച്ചുപറ്റിയ ഒഴുകൂര്‍ ജി.എം.യു.പി സ്കൂള്‍ "ജൈവവൈവിധ്യ ഗ്രാമം വിദ്യാര്‍ത്ഥികളിലൂടെ" എന്ന പദ്ധതിക്ക് വീഗാലാന്റ് വണ്ടര്‍ലാ ഏര്‍പെടുത്തിയ പരിസ്ഥിതി ഊര്‍ജ്ജ അവാര്‍ഡിന് അര്‍ഹമായി. സംസ്ഥാന തലത്തില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ സ്കൂളിന് സിനിമാ സംവിധായകന്‍ ശ്രീ. സത്യന്‍ അന്തിക്കാട് അവാര്‍ഡ് സമ്മാനിച്ചു.വീഗാര്‍ഡ് ഗ്രൂപ്പ് ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി സന്നിഹിതനായിരുന്നു..
വ്യാഴാഴ്‌ച, ജനുവരി 26, 2012
മഞ്ഞപ്പിത്തം -മൊറയൂരില്‍ ജനം ആശങ്കയില്‍
മൊറയൂര്‍ : മൊറയൂര്‍ സ്കൂളിലെ മഞ്ഞപ്പിത്ത ബാധ പ്രദേശവാസികളെ ഒന്നടങ്കം ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. വിനോദയാത്രക്ക് പോയിരുന്ന വിദ്യാര്‍ത്ഥികള്‍ വഴിയാണ് മഞ്ഞപ്പിത്തം സ്കൂളിലെ കുട്ടികളിലെത്തിയത്. മഞ്ഞപ്പിത്തം ബാധിച്ച് കഴിഞ്ഞ ദിവസം പുല്ലാരയിലുള്ള വിദ്യാര്‍ത്ഥി മരണപ്പെട്ടിരുന്നു. 20 ഓളം വിദ്യാര്‍ത്ഥികളില്‍ ബാധ സ്ഥിതീകരിച്ചിട്ടുണ്ട് . നാടിനെ ആശങ്കയിലാഴ്ത്തിയ ബാധയെ തുടര്‍ന്ന് ഇന്നുമുതല്‍ 15 ദിവസത്തേക്ക് മൊറയൂര്‍ വി.എച്ച്.എം.എച്ച്.എസ് സ്കൂള്‍ അടച്ചിട്ടു. ബാധ പടരാന്‍ സാധ്യതയുള്ള മിഠായികള്‍, അച്ചാറുകള്‍, ഐസ്ക്രീം തുടങ്ങിയവ വില്‍കുന്നത് പഞ്ചായത്ത് അതിക്റ്തര്‍ വിലക്കീട്ടുണ്ട്. * തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക * വൃത്തിയായി കൈ കഴുകിയശേഷം മാത്രം ഭക്ഷണം കഴിക്കുക * ഐസും ശീതളപാനീയങ്ങളും ശുദ്ധമായ വെള്ളത്തില്‍ തയ്യാറാക്കുന്നതാണെന്ന് ഉറപ്പുവരുത്തുക * കുടിവെള്ള സ്രോതസ്സുകള്‍ വൃത്തിയായി സൂക്ഷിക്കുക * വൃത്തിയുള്ള ചുറ്റുപാടില്‍ മാത്രം ഭക്ഷണം ഉണ്ടാക്കുക * രോഗബാധിതര്‍ ഭക്ഷണം കഴിച്ച പാത്രങ്ങള്‍ ചൂടുവെള്ളത്തില്‍ കഴുകിയശേഷം മാത്രം വീണ്ടും ഉപയോഗിക്കുക * മഞ്ഞപ്പിത്തം ബാധിച്ചവര്‍ക്ക് മൂന്ന് ആഴ്ചയെങ്കിലും വിശ്രമം വേണം |
തിങ്കളാഴ്‌ച, ജനുവരി 23, 2012
തേര്‍പൂജ മഹോത്സവത്തിന് ഇന്ന് സമാപനം
വ്യാഴാഴ്‌ച, ജനുവരി 19, 2012
എടപ്പറമ്പ് - കരിമ്പനക്കല്‍ റോഡിന് ശാപ മോചനം
എടപ്പറമ്പ് : എടപ്പറമ്പ് - കരിമ്പനക്കല്‍ റോഡില്‍ വഴിയാത്രക്കാരും മദ്രസ വിദ്യാര്‍ത്ഥികളും കൂരിരുട്ടില്‍ തപ്പുന്നതിന് പരിഹാരമാവുന്നു. സ്വകാര്യസ്വത്തിലെ പോസ്റ്റുകള്‍ മാറ്റി റോഡ് സൈഡില്‍ സ്ഥാപിക്കുന്നതും തെരുവുവിളക്ക് ഘടിപ്പിക്കുന്നതുമായ കാര്യങ്ങള്‍ കെ.എസ്.ഇ.ബി സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനിയര്‍ നേരിട്ടെത്തി പരിശോധിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി . അപകടമാം വിധം കടന്നുപോവുന്ന പോസ്റ്റുകള്‍ ഉടന്‍ മാറ്റി സ്ഥാപിക്കുമെന്നും. രണ്ടു ദിവസത്തിനകം തന്നെ ഇതുമായി ബന്ധപ്പെട്ട എസ്റ്റിമേറ്റ് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ഈ പാതയില്‍ തെരുവിളക്ക് സ്ഥാപിക്കണമെന്ന ആവശ്യം ഏറെ വര്‍ഷങ്ങളായി ഉയര്‍ന്നിരുന്നു. രാത്രികാല യാത്രകള്‍ ഏറെ ബുദ്ദിമുട്ടായ സാഹചര്യത്തില്‍ അതിക്റ്തരുടെ പുതിയ സമീപനം പരിസരവാസികള്‍ക്ക് ഏറെ പ്രദീക്ഷയാണ് നല്‍കിയിരിക്കുന്നത്.
|
ബുധനാഴ്‌ച, ജനുവരി 18, 2012
മൊറയൂര്‍ പഞ്ചായത്ത് മദ്രസാ റെയ്ഞ്ച്
എടപ്പറമ്പ് : മൊറയൂര്‍ പഞ്ചായത്ത് SKIMVB യുടെ കീഴിലുള്ള മദ്രസകളുടെ റെയ്ഞ്ച് യോഗം 14 -01 -2012 ശനിയാഴ്ച ദാറുല്‍ ഹിക്കം ഹയര്‍സെക്കണ്ടറി മദ്രസയില്‍ വെച്ച് നടന്നു . പ്രസ്ഥുത യോഗം എടപ്പറമ്പ് മഹല്ല് ഖാസി ഉദ്ഘാടനം ചെയ്തു. സമസ്തയുടെ പുതിയ പദ്ദതിയായ ' തദ് രീബിലൂടെ അധ്യാപക പരിശീലനവും ആവശ്യമായ നിര്‍ദ്ദേശങ്ങളും നല്‍കി. |
തിങ്കളാഴ്‌ച, ജനുവരി 16, 2012
മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം.
Vocational Training for Minority Community ദേശീയ ന്യൂനപക്ഷ വികസന ധനകാര്യകോര്‍പറേഷന്റെ സാമ്പത്തിക സഹായത്തോടെ കേരള സ്ംസ്ഥാന പിന്നോക്ക വികസന കോര്‍പ്പറേഷന്‍ നടത്തുന്ന സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. കേരള സര്‍ക്കാര്‍ സ്ഥാപനമായ സി.ഡിറ്റ് മുഖേനയാണ് പരിശീലനം നല്‍ക്കുന്നത്. എസ്.എസ്.എല്‍.സി പാസായ 18 നും 35 നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം . വാര്‍ഷിക വരുമാനം ഗ്രാമത്തിലുള്ളവര്‍ക്ക് 40000 രൂപയും നഗരത്തിലുള്ളവര്‍ക്ക് 55000 രൂപയുള്ളവര്‍കുമാണ് പരിശീലനം. പരിശീലനത്തിനു തിരഞ്ഞെടുക്കുന്നവര്‍ക്ക് 500 നിരക്കില്‍ പ്രതിമാസം സ്റ്റൈപ്പന്റ് നല്‍കും . താല്പര്യമുള്ളവര്‍ നിര്‍ദ്ദിഷ്ടമാത്റ്കയില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് , വരുമാന സര്‍ട്ടിഫിക്കറ്റ്, എന്നിവ സഹിതം രജിസ്ട്രാര്‍, സി-ഡിറ്റ് , ചെറുനിയൂര്‍ ടവേഴ്സ് , വഞ്ചിയൂര്‍ പി.ഒ , തിരുവനതപുരം- 695035 എന്ന വിലാസത്തില്‍ 2012 ജനുവരി 20നകം അപേക്ഷിക്കേണ്ടതാണ് അപേക്ഷാ ഫോറത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക |
വ്യാഴാഴ്‌ച, ജനുവരി 12, 2012
മൊറയൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് സമ്മേളനം
മൊറയൂര്‍ : മൊറയൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് സമ്മേളനം 14 -01 -2012 ശനിയാഴ്ച വൈകിട്ട് നാലുമണിക്ക് അന്‍വാറുല്‍ ഇസ്ലാം മദ്രസയില്‍ വെച്ച് നടക്കും ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി ഉസ്മാന്‍ താമരത്ത് , മലപ്പുറം മണ്ടലം യൂത്ത് ലീഗ് പ്രസിഡന്റ് മുജീബ് കാടേരി, ശിഹാബ് മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. "അതിജീവനത്തിന്റെ 90 വര്‍ഷം" എന്ന ടൈറ്റിലില്‍ നടക്കുന്ന സമ്മേളനത്തില്‍ കഴിഞ്ഞ 90 വര്‍ഷത്തില്‍ കേരളത്തിലെ ജനങ്ങളില്‍ മുസ്ലിം ലീഗ് ചെലുത്തിയ സ്വാധീനവും പ്രകടമായ മാറ്റങ്ങളെ പറ്റിയും ചര്‍ച്ച ചെയ്യും. |
ബുധനാഴ്‌ച, ജനുവരി 11, 2012
തേര്‍പൂജ മഹോത്സവം
തേര്‍പൂജ മഹോത്സവം
ഒഴുകൂര്‍ ശ്രീ ബാല സുബ്രഹ് മണ്യ കോവില്‍
വര്‍ഷം തോറും നടത്തിവരാറുള്ള തേര്‍പൂജ മഹോത്സവത്തിന് 2012 ജനുവരി 23 തിങ്കളാഴ്ച കൊടിയേറും .
കാര്യ പരിപാടികള്‍
രാവിലെ 5 .00 : ഗണപതി ഹോമം6 .30 : ഉദയ പൂജ 8 .00 : കാവടിപൂജ ഉച്ചക്ക് 2 .30 : കലശത്തിന് പുറപ്പെടല്‍ വൈകു 4 .00 : മൊറയൂരില്‍ നിന്ന് ഒഴുകൂര്‍ ശിവക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളുന്നു. 6 .00 : കലാശാട്ട് 8 .00 : അത്തായപ്പൂജ 9 .00 : താഴമ്പക വെള്ളീമുക്ക് ശ്രീധരന്‍ & പാര്‍ട്ടി 10 .30 : മലയാള ചലച്ചിത്ര താരം പ്രകാശ് പയ്യാനക്കല്‍ & കലാഭവന്‍ ടീം പ്രസന്റ്സ് JOX -BOX
കാമഡി ഷോ & ഗാനമേള
മാജിക് ഡാന്‍സ്3 .00 : എഴുന്നള്ളിപ്പ് |
തിങ്കളാഴ്‌ച, ജനുവരി 09, 2012
പ്രകൃതിയുടെ ഉള്ളറകളിലേക്ക് ഇ.എം.ഇ.എ സംഘം
ഞങ്ങളുടെ വെള്ളരി കാഴ്ച - P.V.Rasheed
നാലാം തവണയും വെള്ളരിമല കയറുന്ന 'ഗുരുസ്വാമി' തോമസ് മാസ്റ്ററുടെ നായകത്വത്തില്‍ തന്നെയായിരുന്നു ഇത്തവണയും 'ഇ.എം.ഇ.എ' സംഘത്തിന്റെ മലകയറ്റം. ഡിസമ്പര്‍ 26 ന് ഉച്ചക്ക് ആനക്കാം പൊയില്‍ എന്ന ഗ്രാമത്തിലെ ഒരു വീട്ടില്‍ ഞങ്ങള്‍ വന്ന മൂന്ന് കാറൂകളൂം സുരക്ഷിതമായി പാര്‍ക്ക് ചെയ്ത് , ഞങ്ങളുടെ ഗൈഡ് ജോസിന്റെ കൂടെ കൃത്യം 2 .30 ന് ഒരു മൗന പ്രാര്‍ത്ഥനക്ക് ശേഷം ഞങ്ങള്‍ 14 പേര്‍ യാത്ര ആരംഭിച്ചു.യാത്രക്കായുള്ള ഒരുക്കം |
പ്രകൃതിയുടെ അനുഗ്രഹം ഏറെ സിദ്ധിച്ചിട്ടുള്ള വെള്ളരിമല ചെങ്കുത്തായ ഒരു നിത്യ ഹരിത വനമേഘലയാണ് , മലകയറിയെത്തുന്ന പ്രകൃതി സ്നേഹികള്‍ക്ക് മനം മയക്കുന്ന കാഴ്ച്ചയാണ് പ്രകൃതി ഒരുക്കിയിരിക്കുന്നത്. ആ നിത്യ ഹരിത പ്രൗഢിയില്‍ അലിഞ്ഞില്ലാതാകുന്ന രണ്ട് ദിനരാത്രങ്ങളായിരുന്നു ഞങ്ങളുടെ മനസ്സ് നിറയെ.തുടക്കത്തിന്റെ ആവേശംകൊണ്ടാവാം ഞങ്ങള്‍ ഉദ്ദേശിച്ചതിലും നേരത്തെ "ഒലിച്ചു ചാട്ടത്തില്‍" എത്തി .
ഒലിച്ചു ചാട്ടത്തില്‍.. |
ഒലിച്ചു ചാട്ടത്തിന്റെ മുകള്‍ ഭാഗത്ത് എത്തിയപ്പോയേക്കും പടിഞ്ഞാറന്‍ ചക്രവാളം വര്‍ണ്ണാഭമായിരുന്നു . അരുവിയുടെ അടുത്ത് ഒരു പരന്ന വിശാലമായ പാറക്ക് സമീപം ഞങ്ങള്‍ അന്നത്തെ യാത്ര അവസാനിപ്പിച്ചു.
തണുപ്പേറിയ ഒരു പ്രഭാത പോസിങ് |
ക്രസ്തുമസ് ആഘോഷത്തില്‍ |
ആനത്താരിയിലൂടെ നടന്ന് നടന്ന് ചെങ്കുത്തായ വഴികള്‍ പിന്നിട്ട് കടന്നുപോയപ്പോള്‍ വഴിയില്‍ കണ്ട ആനപിണ്ഡം ഞങ്ങളില്‍ വിസ്മയമുണര്‍ത്തി. ചിലരുടെ മനസ്സില്‍ ഒരു കൊള്ളീയാന്‍ മിന്നിയോ..? ഇത്രയും ഇടുങ്ങിയ ചെങ്കുത്തായ വഴികളില്‍ ആനകള്‍ക്ക് എത്തിപ്പെടാന്‍ കഴിയുമോ?!!.. പൗരാണിക കഥകളിലെ ചിറകുള്ള ആനകള്‍ ഇനി യാഥാര്‍ത്ഥ്യമാണോ ?!!.. .
ആനത്താരിയിലൂടെ.. അല്പം ഭയത്തോടെ.. |
അല്‍പ സമയം അവിടെ തങ്ങി. തുടര്‍ന്ന് ഒരു പത്തുമിനിറ്റുകൂടി നടന്ന് ഞങ്ങള്‍ വെള്ളെരിമലയുടെ വിസ്മയത്തുമ്പത്തെത്തി. മുന്നില്‍ തുറന്നുവെച്ച വിശാലമായ ഒരു കാല്പനിക ലോകം !! . മുകളീല്‍ നിന്നുള്ള താഴ്വര കാഴ്ചയും പച്ചില കോട്ടക്കണക്കെ ഉയര്‍ന്നു നില്‍കുന്ന കുന്നുകളും ഞങ്ങളുടെ 28 കണ്ണൂകള്‍കും മൂന്ന് സൂപ്പര്‍ ക്യാമറകള്‍ക്കും ഒപ്പിയെടുക്കാന്‍ പറ്റുന്നതിന് അപ്പുറമായിരുന്നു.
Great Velleri |
പുതിയ കാഴ്ചപ്പുറങ്ങള്‍ തേടിയുള്ള അലച്ചിലില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഇരുണ്ട ഓടമരങ്ങള്‍ക്കിടയിലൂടെ ഉള്ള നടത്തത്തില്‍ മുന്നില്‍ കണ്ട ചൂടുള്ള ആനപ്പിണ്ഢവും മൂക്കില്‍ തുളച്ചുകയറുന്ന ആനച്ചൂരും നിശബ്ദരാകാനുള്ള ജോസിന്റെ മുന്നറിയിപ്പും ഞങ്ങളില്‍ പരിഭ്രാന്തി പരത്തി.
ആനത്താവളത്തിലൊരു പോസിങ്.. |
മരങ്ങള്‍ തീര്‍ത്ത വേലിക്കെട്ടിനുള്ളീല്‍ ആര്‍.ഇ.സി പാറക്ക് മുകളീല്‍ ടെന്റ് കെട്ടി അന്ന് രാത്രി താമസിച്ചു.
മലമുകളിലെ ഇടതൂര്‍ന്ന് നില്‍കുന്ന കുറിയ മരങ്ങള്‍ ഒരു സമാഹാരത്തിലെ വ്യത്യസ്ഥ കവിതകളെ പോലെ രൂപത്തിലും വര്‍ണ്ണത്തിലും വൈവിദ്യമുള്ളവയായിരുന്നു. വൈകുന്നേരം തന്നെ മലയെ തണുപ്പ് മൂടിയിരുന്നു. രാത്രിയിലെ തണുത്ത കാറ്റ് തീയണച്ചു കളഞ്ഞു.
മൂന്ന് ചതുരശ്രമീറ്റര്‍ മാത്രം വിസ്തീര്‍ണ്ണമുള്ള ടെന്റില്‍ 14 പേര്‍ കിടന്നിട്ടും സ്ഥലം ബാക്കിയായിരുന്നു.!!! . മൂന്നു ദിവസത്തെ പഠന സാഹസിക യാത്രയില്‍ പ്രകൃതിയെ ഒരുനുള്ളുപോലും നോവിക്കാതെ... കാട്ടുതീ പടര്‍ത്താതെ... മലിനമാക്കാതെ... ഇനിയും കാണാമെന്ന സാന്ത്വന വാക്കോടെ... മൂന്നാം ദിവസം രാവിലെ ഞങ്ങള്‍ വെള്ളരി മലയോട് യാത്ര ചോദിച്ചു. ഒപ്പം അവളുടെ പ്രശാന്തതയെ അസ്വസ്ഥമാക്കിയതിന് ക്ഷമയും.
വാല്‍കണ്ണ്
ക്ഷമിക്കുക ! 14 പേരുടെ വനവാസം നിന്‍ ഉറവയെ മലിനമാക്കിയെങ്കില്‍...
ആതിഥേയരെ ക്ഷമിക്കുക. ! ഞങ്ങളുടെ പടക്കങ്ങളും തീയും നിങ്ങളുടെ ഉറക്കം കെടുത്തിയെങ്കില്‍!!
വെള്ളരിയുടെ നെറുകയില്‍.... |
Oh Velleri !! ..we will return to your lap for you have captured our mind and heart...!
വെള്ളിയാഴ്‌ച, ജനുവരി 06, 2012
എടപ്പറമ്പ് യൂത്ത് ലീഗിന് പുതിയ സാരഥികള്‍ .
എടപ്പറമ്പ്: എടപ്പറമ്പ് ശാഖാ യൂത്ത് ലീഗ് പ്രസിഡന്റായിലെ നമീറിനെയും സെക്റട്ടറിയായി എം.അബ്ദുല്‍ ഹമീദി(അമ്പി)നേയും ട്രഷററായി ബി.ജംഷീറിനേയും തിരഞ്ഞെടുത്തു.കണ്‍വന്‍ഷന്‍ യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് കെ.സി.സകീര്‍ ഉദ്ഘാടനം ചെയ്തു. എന്‍ അന്‍വര്‍ ആധ്യക്ഷനായിരുന്നു.ബ്ളോക്ക് മെംബെര്‍ പി.സുലൈമാന്‍ ,സൈകോ മൂസ്സ, പി. കുഞ്ഞാപ്പു,പി. ഉബൈസ്,തുടങ്ങിയവര്‍ സംസാരിച്ചു.പി. ജാഫര്‍ സ്വാഗതവും അബ്ദുല്‍ ഹമീദ് നന്ദിയും പറഞ്ഞു.
|
ബുധനാഴ്‌ച, ജനുവരി 04, 2012
ഈ കസേരയില്‍ ഇരിപ്പുറക്കുന്നില്ല.
എടപ്പറമ്പ്: മസ്ജിദ് ബില്‍ഡിങ്ങിലെ പൂക്കോട്ടില്‍ ഹനീഫയുടെ സ്റ്റേഷനറി കടയ്ക്ക് വീണ്ടും ഉടമസ്ഥ മാറ്റം. താറമ്പത്ത് മുഹമ്മദ് ഹാജിയാണ് പുതിയ ഉടമ.കൊടിയില്‍ ഹൈദര്‍ ഹാജി മൂന്ന് വര്‍ഷം മുമ്പ് ആരംഭിച്ച കടക്ക് അഞ്ചാം തവണയാണ് ആളുമാറുന്നത്.ഓരോ തവണ ഉടമ മാറുമ്പോഴും ബ്രോക്കര്‍ സ്ഥിരം ആള്‍ തന്നെ,പൂക്കോടന്‍ ബഷീര്‍ .അതു കൊണ്ട് തന്നെ ഈ പീടികയുടെ സനദ് തെറ്റാതെ നല്‍കാന്‍ ബഷീറിനെ കൊണ്ട് സാധിക്കും.അല്ലാതെ നമുക്കെങ്ങനെ കണ്ടുപിടിക്കാന്‍ കഴിയും? രാത്രി കട അടക്കുന്ന ആളായിരിക്കില്ല പിറ്റേന്ന് രാവിലെ കട തുറക്കുക.ഏതായാലും പുതിയ ഉടമ മുഹമ്മദാജിക്ക് ദീര്‍ഘ കാലം സ്ഥാപനം നടത്തിക്കൊണ്ട് പോകാന്‍ സാധിക്കട്ടേ എന്ന് പ്രാര്‍ഥിക്കാം.
|
തിങ്കളാഴ്‌ച, ജനുവരി 02, 2012
മൂന്നാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി,മൂസ്സ പ്രസിഡന്റ്.
കുടുമ്പിക്കല്‍ :പഞ്ചായത്ത് മൂന്നാം വര്‍ഡ് മുസ്ലിം ലീഗ് പ്രസിഡന്റായി സൈകോ മൂസ്സയെ തിരഞ്ഞെടുത്തു.ആലുങ്ങല്‍ സൈദ(പരിവാടി)സെക്രട്ടറിയായും വി. മുഹമ്മദ് കുട്ടി(മൊല്ലാപ്പു) ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.കുടുമ്പിക്കല്‍ വച്ച് ചേര്‍ന്ന വാര്‍ഡ് കണ്‍വന്‍ഷന്‍ ബ്ളോക്ക് പഞ്ചായത്തംഗം പൂന്തല സുലൈമാന്‍ ഉദ്ഘാടനം ചെയ്തു.റിട്ടേണിങ് ഓഫീസര്‍ കുഞ്ഞിമുഹമ്മദ് മോങ്ങം തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.മമ്പാടന്‍ മുഹമ്മദ്,കറളിക്കാടന്‍ വീരാന്‍കുട്ടി,ആലിഹസ്സന്‍ ,പി.മൊയ്തീന്‍കുട്ടി,തുടങ്ങിയവര്‍ പ്രസംഗിച്ചു.