WELCOME TO VOICE OF EDAPPARAMBA Log On: www.edapparamba.in

വെള്ളിയാഴ്‌ച, നവംബർ 18, 2011

കെ. സി.എഫ്.പൂന്തലപ്പറമ്പ് മെഡിക്കല്‍ ക്യാമ്പ് നടത്തി.

മെഡിക്കൽ ക്യാമ്പ് പൂന്തല വീരാൻ കുട്ടിഹാജി ഉദ്ഘാടനം ചെയ്യുന്നു.യൂത്ത് കോർഡിനേറ്റർ മുജീബ് റഹ്മാൻ,മെമ്പർ സൈനബ ടീച്ചർ,സഹദ് തുടങ്ങിയവർ സമീപം.
പൂന്തലപ്പറമ്പ്: പൂന്തലപ്പറമ്പ് കെ.സി.എഫ്.ആര്‍ട്സ് & സ്പോര്‍ട്സ് ക്ളബ് സൗജന്യ കണ്ണ് പരിശോധനയും രക്ത ഗ്രൂപ് നിര്‍ണയ ക്യാമ്പും നടത്തി. ഇന്ന് രാവിലെ ഒമ്പത് മണിക്ക് ആരംഭിച്ച ക്യാമ്പ് ഉച്ചക്ക് മൂന്ന് മണി വരെ നീണ്ടു.നൂറൂകണക്കിന് ആളുകള്‍ പങ്കെടുത്ത ക്യാമ്പില്‍ പാലക്കാട് അഹല്ല്യ ഫൗണ്ടേഷന്‍ കണ്ണാശുപത്രിയിലെ ഡോക്ടര്‍ ശ്രീലതയുടെ നേത്രത്വത്തിലുള്ള മെഡിക്കല്‍ ടീം രോഗികളെ പരിശോധിച്ചു.പരിപാടി മുൻ പഞ്ചായത്ത് പ്രസിഡന്റ് പൂന്തല വീരാൻ കുട്ടിഹാജി ഉൽഘാടനം ചെയ്തു.കെ.സി.എഫ്.പ്രസിഡന്റ് ബി.സഹദ് ആധ്യക്ഷം വഹിച്ചു.പഞ്ചായത്ത് യൂത്ത് കോർഡിനേറ്റർ കെ.സി.മുജീബ് റഹ്മാൻ എന്ന സലീം,വാർഡ് മെമ്പർ സൈനബ ടീച്ചർ,പി പരമേശ്വരൻ,പി.ടി ഹനീഫ,തുടങ്ങിയവർ ആശംസകളർപിച്ചു പ്രസംഗിച്ചു.ക്യാമ്പിൽ നിന്നും പതിനൊന്ന് പേരുടെ സൗജന്യ നേത്ര ശസ്ത്രക്രിയ അഹല്ല്യ ഫൗണ്ടേഷൻ ഏറ്റെടുത്തു.കെ.സി.എഫ്.ജനറൽ സെക്രട്ടറി പി.റൗഫ് സ്വാഗതവും കെ.സി.എഫ്.ട്രഷറർ പി.ഷാഫി നന്ദിയും പറഞ്ഞു.







Read more

വായനക്കാര്‍ക്കും റിപ്പോര്‍ട്ടര്‍മാരാകാം.



വോയ്സ് ഓഫ് എടപ്പറമ്പിന്റെ പ്രിയ വായനക്കാര്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത..!!!! നിങ്ങള്‍ക്കും ഇപ്പോള്‍ റിപ്പോര്‍ട്ടര്‍മാരാകാനുള്ള അവസരം വോയ്സ് ഓഫ് എടപ്പറമ്പ് ഒരുക്കുന്നു.എടപ്പറമ്പുമായോ നമ്മുടെ നാടുമായോ നാട്ടുകാരുമായോ ബന്ധമുള്ള വാര്‍തകള്‍ക്കായിരിക്കണം പ്രാധാന്യം നല്‍കേണ്ടത്.പൊതു താല്പര്യം ഉയര്‍ത്തുന്ന വാര്‍ത്തകളും പ്രസിദ്ദീകരിക്കാം.നിങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളും edapparamba.in .673642 @ blogger.comഎന്ന വിലാസത്തിലേക്ക് മെയില്‍ ചെയ്താല്‍ ഉടന്‍ അവ പ്രസിദ്ധീക്രതമാകുന്നതാണ്‌.ഈ സൈറ്റിന്റെ പൊതു നിലപാടുകള്‍ക്കും താല്പര്യങ്ങള്‍ക്കും വിരുദ്ധമായ പരാമര്‍ശങ്ങളോ ചിത്രങ്ങളോ പോസ്റ്റ് ചെയ്താല്‍ ഞങ്ങള്‍ കത്രികക്ക് വിധേയമാക്കുന്നതാണ്‌.പ്രിയ പ്രവാസി സുഹ്രുത്തുക്കളും നാട്ടുകാരും ഈ സൗകര്യം വിനിയോഗിക്കാന്‍ ശ്രമിക്കുക.


വിശ്വസ്തതയോടേ,
ചീഫ് എഡിറ്റര്‍
Read more

വ്യാഴാഴ്‌ച, നവംബർ 17, 2011

സന്ദര്‍ശകര്‍ 30000 കവിഞ്ഞു ..!!!

വോയ്സ് ഓഫ് എടപ്പറമ്പ് സന്ദര്‍ശകര്‍ 30000 കവിഞ്ഞു ..!!! വിവിധ നിര്‍ദ്ദേശങ്ങള്‍ നല്‍കി ഞങ്ങളെ നയിച്ച, പ്രവാസി വായനക്കാര്‍ക്കും മറ്റു വായനക്കര്‍ക്കും ഹ്റ്ദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.തുടര്‍ന്നും നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു...
Read more

ബി.അബ്ദുഹാജി അനുസ്മരണം.


മൊറയൂര്‍‌ : പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിക്കുന്ന അബ്ദുഹാജി അനുസ്മരണ സമ്മേളനം 20 -11 -2011 ഞാറാഴ്ച വൈകുന്നേരം 6 .30 ന് വാലഞ്ചേരി അങ്ങാടിയില്‍ വച്ച് നടക്കും.പ്രസ്ഥുത പരിപാടിയില്‍ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി.,മുന്‍ മന്ത്രി പി.കെ.കെ.ബാവ,പി.ഉബൈദുള്ള എം.എല്‍‌ എ.,മറ്റു രാഷ്ട്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
Read more

പൗരാവകാശ രേഖാപ്രകാശനവും കുടുംബശ്രീ ശില്‍‌പശാലയും.



മൊറയൂര്‍ : മൊറയൂര്‍ ഗ്രാമ പഞ്ചായത്ത് പൗരാവകാശ രേഖാപ്രകാശനവും കുടുംബശ്രീ ശില്‍‌പശാലയും. 18 -11 -11 വെള്ളിയ്ഴ്ച ഉച്ചക്ക് 2 .30 ന് മൊറയൂര്‍ ജി.എം.എല്‍‌ .പി സ്കൂളില്‍ വച്ച് നടക്കും.പരിപാടിയുടെ ഔദ്യോഗികമായ ഉല്‍ഘാടനം പഞ്ചായത്ത് വകുപ്പ് മന്ത്രി ഡോ:എം.കെ മുനീര്‍ നിര്‍‌വഹിക്കും.പി ഉബൈദുള്ള എം.എല്‍.എ.ആധ്യക്ഷനായിരിക്കും.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി.സകീന,വൈസ് പ്രസി:വി.പി.അബൂബക്കര്‍ മാസ്റ്റര്‍ ,വിവിധ രാഷ്ട്ട്രീയ കക്ഷി നേതാക്കള്‍,കുടുംബശ്രീ പ്രവര്‍ത്തകര്‍ ,സാമൂഹിക പ്രവര്‍ത്തകര്‍ സംബന്ധിക്കും.
Read more

ബുധനാഴ്‌ച, നവംബർ 16, 2011

പോത്തിന്റെ പരാക്രമം,നിരവധി പേര്‍ക്ക് പരുക്ക്.

എടപ്പറമ്പ്: കാവന്നൂരില്‍ നിന്നെത്തിയ പോത്തിന്റെ ആക്രമണത്തില്‍ പത്തോളം പേര്‍ക്ക് പരുക്കേറ്റു.മണിക്കൂരുകള്‍ക്ക് ശേഷം വിരണ്ട പോത്തിനെ അതിസാഹസികമായി കീഴടക്കി.എടപ്പറമ്പ് പാലീരി കുന്നുമ്മലാണ്‌ പ്രദേശത്തെ മുള്‍മുനയില്‍ നിര്‍ത്തിയ രംഗങ്ങള്‍ അരങ്ങേറിയത്.
കാവനൂരില്‍ മുടികളച്ചില്‍ കര്‍മത്തിനായി എത്തിച്ച പോത്താണ്‌ കയര്‍ പൊട്ടിച്ച് ഇവിടെയെത്തിയത്.അതിരാവിലെ നടക്കാനിറങ്ങിയ കളത്തിപ്പറമ്പിലെ കുഞ്ഞാനെ ഇടിച്ചു വീഴ്ത്തിയാണ്‌പരാക്രമം തുടങ്ങിയത്.പത്ര വിതരണം നടത്തുന്ന ഉമ്മര്‍ എന്ന വിദ്ദ്യാര്‍ഥിയേയും ഇടിച്ചിട്ട ശേഷം കുന്നുമ്മ്ലെത്തിയ പോത്ത് കുളിച്ചുവരികയായിരുന്ന ആനക്കല്ലന്‍ ശശിയെയും(45 ) മകള്‍ ശാമിലിയെയും(20 ) കുത്തി മറിച്ചിട്ടു.പരുക്കെറ്റ ഇരുവരെയും മഞ്ചേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കുന്നുമ്മല്‍ സുബ്രമണ്യനടക്കമുള്ളവര്‍ ഈ പോത്തിനെ തന്ത്രപൂര്‍‌വം ശശിയുടെ പോത്തിങ്കുട്ടിയുടെ അടുത്തെത്തിച്ചു.പിന്നീടും പോത്ത് പല പ്രാവശ്യം ജനക്കൂട്ടത്തിന്‌ നേരെ പാഞ്ഞടുത്തു.ആക്രമണ സ്വഭാവം കാട്ടിയ പോത്തിനെ തളകാനെത്തിയപോത്തിന്റെ ഉടമകളെയും നാട്ടുകാരെയെല്ലാം ആക്രമിച്ചു പരുക്കേല്പിച്ചു.കളത്തിപ്പറമ്പ് തൊണ്ടിയില്‍ സുബൈറിനും35 ) ഒഴുകൂര്‍ ചോലക്കല്‍ നാറക്കോടന്‍അബ്ദുറഹ്മാനും(30 )ഗുരുതരമായി പരുക്കേറ്റു.കൊമ്പുകള്‍ക്കിടയില്‍ കൈ കുടുങ്ങി എല്ലൊടിഞ്ഞ അബ്ദുറഹ്മാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലാണ്‌.സുബൈറിനെ കൊണ്ടോട്ടി റിലീഫ് ഹോസ്പിറ്റലില്‍ ചികില്‍സക്ക് വിധേയനാക്കിഓട്ടത്തിനിടയില്‍ വീണും പലര്‍ക്കും മുറിവേറ്റു. കൊണ്ടോട്ടി സി.ഐ.അസൈനാരുടെ നേത്രത്ത്വത്തില്‍ പോലീസും മൊറയൂറ് വില്ലേജ് ഓഫീസറും സ്ഥലത്തെത്തി.കാവനൂര്‍ ,കിഴിശ്ശേരി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും പോത്തിനെ തളക്കാന്‍ വിദഗ്ദ്ധര്‍എത്തിയെങ്കിലും ആര്‍ക്കും അതിന്‍` സാധിച്ചില്ല. സ്ഥിതിഗതികള്‍ വിലയിരിത്തിയ പോലീസ്-റവന്യൂ സംഘം പോത്തിനെ വെടിവെച്ച് വീഴ്ത്താനുള്ള തീരുമാനമെടുത്തു..അവസാനവട്ട ശ്രമമെന്ന നിലയില്‍ അസാമാന്യ ധൈര്യത്തോടെ കാഞ്ഞിരങ്ങാടന്‍ സലാമും മഞ്ചേരി മുട്ടിപ്പാലം സ്വദേശി ഷറഫുദ്ദീനും അതിസാഹസികമായി വടമെറിഞ്ഞു കുടുക്കി.കുരുക്കിലകപ്പെട്ടതോടെ പോലീസും നാട്ടുകാരും ചേര്‍ന്ന് പോത്തിനെ വീഴ്ത്തി.പലവട്ടം പോത്ത് കയര്‍ പൊട്ടിച്ചെങ്കിലും സലaമും ഷറഫുവും ബഷീറും മറ്റു തൊഴിലാളികളും അവസാനം പോത്തിനെ കീഴ്പെടുത്തി കൊണ്ടുപോയി.പോലീസ് സലാമിനെയും ഷറഫുദ്ദീനെയും പ്രത്ത്യേകം അഭിനന്ദിച്ചു.ഇവര്‍ ധൈര്യം കാണിച്ചില്ലായിരുന്നെങ്കില്‍ പോത്തിനെ വെടിവച്ച് കൊല്ലേണ്ടി വരുമായിരുന്നെന്ന് പോലീസ് വോയ്സ് ഓഫ് എടപ്പറമ്പിനോട് പറഞ്ഞു..നാടിന്റെ അഭിമാനമായി മാറിയ കളത്തിപ്പറമ്പില്‍ കെ.സലാമിനെ നാട്ടുകാര്‍ അനുമോദിച്ചു.






Read more

തിങ്കളാഴ്‌ച, നവംബർ 14, 2011

നിര്യാതയായി


ഒഴുകൂര്‍:കുന്നക്കാട് താമസിക്കുന്ന കാരാട്ടുചാലി കുസ്സായിക്കുട്ടിയുടെ ഉമ്മ ചിറ്റങ്ങാടന്‍ ആയിഷാബി (88)ഇന്ന് വൈകുന്നേരം നിര്യാതയായി.ദീര്‍ഘനാളായി അസുഖ ബാധിതയായിരുന്നു.മയ്യിത്ത് നമസ്കാരവും ഖബറടക്കവും നാളെ രാവിലെ ഒമ്പത് മണിക്ക് ഒഴുകൂര്‍ പള്ളിമുക്ക് പഴയ ജുമുഅത്ത് പള്ളിയില്‍ വച്ച് നടക്കും.
Read more

ഞായറാഴ്‌ച, നവംബർ 13, 2011

നേത്ര പരിശോധന ക്യാമ്പും ബ്ലഡ് ഗ്രൂപ്പ് നിര്‍ണ്ണയവും

K.C.F ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബ് പൂന്തലപ്പറമ്പും,അഹല്യ ഫൗണ്ടേഷന്‍ ഐ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിക്കുന്ന
നേത്ര പരിശോധന ക്യാമ്പും
ബ്ലഡ് ഗ്രൂപ്പ് നിര്‍ണ്ണയവും
2011 നവമ്പര്‍ 18 വെള്ളിയാഴ്ച്
9 .30 മുതല്‍ 2 .30 വരെ

പൂന്തലപ്പറമ്പ് മദ്രസ്സ പരിസരത്ത് വെച്ച്
  • പാലക്കാട് അഹല്യ ഐ ഹോസ്പിറ്റലിലെ പാരാമെഡിക്കല്‍ സംഘം ക്യാമ്പില്‍ പങ്കെടുക്കുന്നു.
  • തിമിരം ബാധിച്ച രോഗികള്‍ക്ക് സൗജന്യ ഓപറേഷന്‍ ചൈതുകൊടുക്കുന്നു.
  • തിമിര രോഗികള്‍ക്ക് യാത്രാചെലവ്, ഭക്ഷണം, താമസം എന്നിവ സൗജന്യമായിരിക്കും.
  • കണ്ണട ആവശ്യമുള്ള രോഗികള്‍ക്ക് കുറഞ്ഞ നിരക്കില്‍ കണ്ണട നല്‍കുന്നു.
എല്ലാവര്‍ക്കും സ്വാഗതം.
Read more

ശനിയാഴ്‌ച, നവംബർ 12, 2011

മോഷണ ശല്യം രൂക്ഷമാകുന്നു.

എടപ്പറമ്പ്: പ്രദേശത്ത് മോഷണം വ്യാപകമാകുന്നു.കഴിഞ്ഞ രാത്രി കുടുമ്പിക്കല്‍ , പള്ളിമുക്ക് , ,നെരവത്ത് തുടങ്ങിയ സ്ഥലങ്ങളിലാണ് മോഷണ പരമ്പര നടന്നത്.ക്രസന്റ് ഹൈസ്കൂളിലെയും നെരവത്ത് ഹോട്ടല്‍ ഉടമ സൈദലവി,അറഫയില്‍ അസ്സന്‍‌മമ്മദ് ഹാജി,പള്ളിമുക്ക് കെ.സി.സൈദലവി തുടങ്ങിയവരുടെ മോട്ടോറുകള്‍ മോഷണത്തിനിരയായി.കുടുമ്പിക്കലില്‍ വട്ടപ്പറമ്പന്‍ മുഹമ്മദ് ഹാജിയുടെതുള്‍പെടെ പല വീടുകളിലും മോഷണ ശ്രമം നടന്നത് ജനങ്ങളെ ഭീതിയിലാക്കുന്നു.കഴിഞ്ഞാഴ്ച ഒഴുകൂര്‍ പലേക്കോട് പല കടകളും കൊള്ളയടിക്കപ്പെട്ടിരുന്നു.പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട് .നാട്ടുകാരുടെ ഉറക്കം നഷ്ട്ടപ്പെടുത്തി മോഷ്ട്ടാക്കള്‍ അരങ്ങു വാഴുമ്പോള്‍ നാട്ടുകാരും ജാഗ്രതയിലാണ്‌.
Read more

വെള്ളിയാഴ്‌ച, നവംബർ 11, 2011

വിവാഹിതരായി.

എടപ്പറമ്പ് : നന്ദി ദാറുസ്സലാം വൈസ് പ്രിന്‍സിപ്പലും എടപ്പറമ്പ് മഹല്ല് പ്രസിഡന്റുമായ ഇ.കെ അബൂബക്കര്‍ മുസ്ലിയാരുടെ മകന്‍ ഇ.കെ അബ്ദുറഹ്മാന്‍ അസ്‌അദിയും വെട്ടുപാറ അബ്ദുള്ള മുസ്ലിയാരുടെ മകള്‍ വി.പി ഫത്തിമ്മ ഫുള്‌ലയും തമ്മില്‍ വിവാഹിതരായി. ദാറുല്‍ ഹുദാ അധ്യാപകന്‍ ഹസ്സന്‍കുട്ടി മുസ്ലിയാര്‍ എടപ്പറമ്പ് പള്ളിയില്‍ വെച്ച് വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിക്ക് നടന്ന നികാഹ് കര്‍മ്മത്തിന്‌ നേത്രത്വം നല്‍കി. നന്ദി സെക്രട്ടറി എ.വി . അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, ഐ.ടി. അബൂബക്കര്‍ മുസ്ലിയാര്‍മഹല്ലു ഖാസി അബ്ദുല്‍മജീദ് ബാഖവി തുടങ്ങിയവര്‍ പങ്കെടുത്തു.
Read more

ബുധനാഴ്‌ച, നവംബർ 09, 2011

എടപ്പറമ്പ് കുണ്ടുലങ്ങാടി മുത്തു ബീവി മരണപ്പെട്ടു.

എടപ്പറമ്പ് : കുണ്ടുലങ്ങാടി താമസിക്കുന്ന എസ്.കെ.പി.എം ഇബ്ബിച്ചികോയ തങ്ങളുടെ ഭാര്യയും മുസ്ലിയാരങ്ങാടി ചെറിയാപ്പു തങ്ങളുടെ സഹോദരിയുമായ മുത്തുബീവി (65) മരണപ്പെട്ടു. പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.. നിരവധി ആളുകള്‍ക്ക് സാന്ത്വന സ്പര്‍ശവുമായി ജീവിച്ച അവരുടെ അപ്പ്രതീക്ഷിത വിയോഗം നാടിനെ ദു:ഖത്തിലാഴ്ത്തി. മയ്യിത്ത് അല്പ്പ സമയത്തിനകം വീട്ടിലെത്തിക്കും. മരണവാര്‍ത്ത അറിഞ്ഞ ഉടനെ ആളുകള്‍ വീട്ടിലേകെത്തികൊണ്ടിരിക്കുന്നു. നാളെ രാവിലെ പതിനൊന്ന് മണിക്ക് എടപ്പറമ്പ് ജുമാ മസ്ജിദില്‍നിന്നും മയ്യിത്ത് നമസ്കരിച്ചതിനുശേഷം മുസ്ലിയാരങ്ങാടി പള്ളിയിലെ കുടുംബ ഖബര്‍ സ്ഥാനിലായിരിക്കും കബറടക്കം .
Read more

ചൊവ്വാഴ്ച, നവംബർ 08, 2011

ജിദ്ദയിലെ നാട്ടുകാര്‍ ഒത്തോരുമിച്ചൊരു പെരുന്നാള്‍

ജിദ്ദ : ജിദ്ദയിലുള്ള എടപ്പറമ്പിന്റെ പൊന്നോമനകള്‍ ഒത്തോരുമിച്ച് പെരുന്നാള്‍ ആഘോഷിച്ചത് വേറിട്ട അനുഭവമായി മാറി. നെച്ചിത്തടയന്‍ മന്‍സൂറിന്റെ നേത്രത്വത്തിലുള്ള പ്രവാസികളാണ്‌ ഈ അസുലഭ മുഹൂര്‍ത്തത്തിന് കളമൊരുക്കിയത് . എല്ലാവരും മതിമറന്ന് പരസ്പരം കൈക്കോര്‍ത്തു. നാട്ടിലെ പ്രധീതിയാണ് അവിടെ കണ്ടത്, ഒരു പാത്രത്തില്‍ ഒരുമിച്ച് ഗള്‍ഫിലെ പ്രിയപ്പെട്ട മന്ദി ച്ചോര്‍!! കഴിച്ച് അവര്‍ പരസ്പരം കൈകോര്‍ത്തു. പെരുന്നാള്‍ ആഘോഷത്തില്‍ ഈയിടെ ഗള്‍ഫിലെത്തിയ ജസീര്‍, സാജു, മന്‍സൂര്‍ ,സമീര്‍,സൈനു തുടങ്ങിയവരും സംബന്ധിച്ചു. പെരുന്നാള്‍ ദിവസം വിദേശത്തേക്ക് പുറപ്പെട്ട ജസീര്‍ ഒമ്പതാം തിയ്യതി തായിഫിലെ ജോലിസ്ഥലത്തേക്ക് പോവും.
ഫോട്ടോ അയച്ചു തന്നത് : മന്‍സൂര്‍ നെച്ചിത്തടയന്‍





Read more

തിങ്കളാഴ്‌ച, നവംബർ 07, 2011

ജസീറിന്‌ ഫിഫ ക്ലബ്ബ് യാത്രയപ്പ് നല്‍കി

എടപ്പറമ്പ് : പെരുന്നാള്‍ ദിനത്തില്‍ വിദേശത്തേക്ക് പോവുന്ന കേലന്‍ തൊടുവില്‍ താമസിക്കുന്ന കളത്തിങ്ങല്‍ ജസീറിനു ഫിഫ ക്ലബ്ബ് അംഗങ്ങള്‍ യാത്രയപ്പ് നല്‍കി. ജിദ്ദയിലെ കുടുംബാംഗങ്ങളുടെ അടുത്തേക്കാണ് ജസീര്‍ പുറപ്പെട്ടത് , കാലത്തേ ആയതിനാല്‍ നാട്ടില്‍ പെരുന്നാള്‍ ആഘോഷിക്കാന്‍ കഴിയാത്തതില്‍ ദു:ഖമുണ്ടെന്ന് ജസീര്‍ പറഞ്ഞു.
Read more

ഉളുഹിയത്ത് കര്‍മ്മവും എടപ്പറമ്പുകാരും

എടപ്പറമ്പ് : എടപ്പറമ്പ് മഹല്ലിലെ ഉളുഹിയത്ത് കര്‍മ്മം വീക്ഷിക്കാനും സാക്ഷിയാവാനും വലിയ ജനക്കൂട്ടമാണ്‌ കര്‍മ്മം നടക്കുന്ന സ്ഥലത്തെത്തിയത്. കര്‍മ്മം നിര്‍ വഹിക്കുന്നവരുടെ എല്ലാവരുടെയും ആടുമാടുകളെ ഒന്നിച്ച് അറുക്കലാണ്‌ പതിവ് . ഈ പ്രാവശ്യം 10 പോത്തുകളാണ് ഈ വകയില്‍ മഹല്ലിലുള്ളത് . ഉളുഹിയത്ത് കര്‍മ്മമെന്നാല്‍ എടപ്പറമ്പുകാര്‍ക്ക് ആവേശമാണ് , നമസ്ക്കാര്‍ത്തിനു നേരത്തെ എത്തിയില്ലെങ്കിലും ഉളുഹിയത്ത് കര്‍മ്മം നടക്കുന്ന സ്ഥലത്തേക്ക് ഒരുപടി നേരത്തെയെങ്കിലും എടപ്പറമ്പുകാരെത്തും.പലരും കാഴ്ചക്കാര്‍,സ്ഥലത്തെ കാരണവന്മാര്‍ക്ക് കുറച്ചൊന്നുമല്ല ഇത് തലവേധന ശ്രഷ്ടിക്കുന്നത് . ചെറിയ കുട്ടികളടക്കം വലിയ ജന സമൂഹത്തെ കണ്ട് പല വര്‍ഷങ്ങളിലും പോത്തുകള്‍ ഇടയാറുണ്ട്, അതുകൊണ്ടുതന്നെ ഇവയെ നിയന്ത്രിക്കാന്‍ കാരണവന്മാര്‍ക്ക് ജനത്തിരക്ക് നിയത്രിക്കേണ്ടിവരുന്നു. അഥവാ പോത്ത് ഇടഞ്ഞാല്‍ ആകെ പുലിവാലായി. കാരണം മറ്റൊന്നുമല്ല !! ഇനി അതിനെ നിയന്ത്രിക്കണമെങ്കില്‍ നൂറുകൂട്ടം അഭിപ്രായങ്ങളാണ്‌. ആരുടെ അഭിപ്രായം കേള്‍ക്കും എന്നതാണ്‌ പ്രശ്നം.എന്നിരുന്നാലും ഇടഞ്ഞ പോത്തിനെ വരുതിയില്‍ നിര്‍ത്തിയ പാരമ്പര്യവും എടപ്പറമ്പുകാര്‍ക്കുണ്ട് . പണ്ട് ഇതേപോലൊരു സംഭവത്തില്‍ കീരിയാടന്‍ മുഹമ്മദിന്റെ സാഹസിക പ്രകടനങ്ങള്‍ നാട്ടുകാര്‍ ഒരിക്കലും മറന്നുകാണില്ല. അതുപോലെ പുതിയൊരു ഷോ! കാണാനാണ്‌ ജനം തിരക്ക് കൂട്ടുന്നത് എന്നതില്‍ തെല്ലും സംശയമില്ല. ഉച്ചയോടെ മഹല്ലത്തിലെ എല്ലാവര്‍ക്കും തുല്യമായി ഇറച്ചി വിതരണം ചെയ്യും.ഇറച്ചി വിതരണത്തിനായി ഈ പ്രാവശ്യം ടോക്കണ്‍ സമ്പ്രദായമാണുള്ളത്.























Read more