WELCOME TO VOICE OF EDAPPARAMBA Log On: www.edapparamba.in

ബുധനാഴ്‌ച, ഓഗസ്റ്റ് 10, 2011

കടലവിളി കേള്‍ക്കാത്ത എടപ്പറമ്പില്‍ ഇനി കക്കരിക്കയുടെ കിളിനാഥം

എടപ്പറമ്പ്: എല്ലാ വര്‍ഷവും നോമ്പിന്‌ മഗ്‌രിബിനു ശേഷം എടപ്പറമ്പില്‍ 'കടല..കടല..'എന്ന കടലവില്‍പ്പനയുടെ വിളി കേള്‍ക്കാത്ത ഇടമില്ലായിരുന്നു.എന്നാല്‍ ഇന്ന് ഇത്തരം ശബ്ദങ്ങള്‍ ഇവിടെ വിരളമാണ്‌.പകരം കക്കരിക്കയില്‍ മുളകുപൊടി മസാലകള്‍ ചേര്‍ത്ത് തകൃതിയില്‍ ഇവിടെ വില്‍പ്പന പൊടിപൊടിക്കുന്നു.5-6 ക്ലാസ്സുകളില്‍ പഠിക്കുന്ന ഒരുകൂട്ടം കുട്ടികളാണ്‌ ഈ പുതിയ വില്‍പ്പനയുമായി രംഗത്തെത്തിയത്.പെരുന്നാളിന്‌ പുതിയ വസ്ത്രമെടുക്കാനും അത്യാവശ്യ കാര്യത്തിന്‌ പോക്കറ്റ് മണിയായും ഇവര്‍ ഈ കച്ചവടത്തിലൂടെ പണം ശേഖരിക്കുന്നു.പൊള്ളുന്ന വിലയില്‍ കടലവിളി കേള്‍ക്കാത്തതില്‍ എടപ്പറമ്പുകാര്‍ക്ക് ചെറിയ തോതിലെങ്കിലും ദുഃഖമുണ്ട്.ഏതായാലും കക്കരിക്കാ വില്‍പ്പനയിലൂടെ നിത്യജീവിതത്തിലെ ഗണിതക്രിയകള്‍ വശമാക്കാന്‍ ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ ശ്രമിക്കുന്നു.

എടപ്പറമ്പില്‍ കക്കരി കച്ചവടത്തില്‍ നിന്ന്



ഫോട്ടോ : ഇല്‍യാസ് പൂന്തല

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക