WELCOME TO VOICE OF EDAPPARAMBA Log On: www.edapparamba.in

തിങ്കളാഴ്‌ച, ഓഗസ്റ്റ് 22, 2011

അണ്ണാ ഹസാരയുടെ സമരം ഹൈജാക്ക് ചെയ്യപ്പെടുന്നു ?.


ജനകീയ വിഷയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് അണ്ണാ ഹസാരെ സമരമുഖത്തേക്ക് വന്നത്. അതുകൊണ്ടുതന്നെ ജനങ്ങള്‍ സമരത്തിലേക്ക് ആകര്ഷിക്കപ്പെടുക സ്വാഭാവികം. വിഷയം അഴിമതിയാണ്. സമീപ കാലത്തായി ഒട്ടേറെ വന്‍ അഴിമതികള്‍ പുറത്തുവന്നിരിക്കുന്നതിനാല്തന്നെ പൊതുമണ്ഡലത്തില്‍ അഴിമതിക്കെതിരായ ശക്തമായ ജനവികാരം രൂപപ്പെട്ടിരിക്കുന്നു. അഴിമതി ഒരു ദേശീയ ദുരന്തമായി മാറിയിരിക്കുകയാണ് എന്നതില്‍ തര്‍ക്കമില്ല. ഇവ തടയാന്‍ കേന്ദ്രം ഭരിക്കുന്ന യു പി എ സര്‍ക്കാരിനോ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനോ കഴിയുന്നില്ല എന്ന ആക്ഷേപം ശക്തമായിരിക്കുന്ന പക്ഷാതലത്തില്‍ സമരത്തിന്റ്റെ സാംഗത്യത്തെ ആരും ചോദ്യം ചെയ്യില്ല. സര്‍ക്കാരിനെക്കൊണ്ട് ശക്തമായ നടപടികള്‍ എടുപ്പിക്കാന്‍ അണ്ണാ ഹസാരയെക്കൊണ്ട് സാധിക്കുമെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നു. സ്വാഭാവികമായും സമരം സര്‍ക്കാരിനെതിരെ തിരിയാനോ, തിരിച്ചുവിടാനോ എളുപ്പമാണ്.
സര്‍കാരിനെ താഴെയിറക്കാന്‍ അവസരത്തിനായി കാത്തിരുന്ന ബി ജെ പിയും കഴിഞ്ഞ സര്‍ക്കാര്നു പിന്തുണ പിന്‍വലിച്ചു വെട്ടിലായ ഇടതുപക്ഷവും നടത്തുന്ന രാഷ്ട്ട്രീയ നാടകങ്ങളെ ജനാതിപത്യ വ്യവസ്ഥിതിയില്‍ നിന്നുകൊണ്ട് കുറ്റം പറയാനാവില്ല. സാഹചര്യം വഷളാക്കിയത് പക്ഷെ സര്‍ക്കാരിന്റ്റെ വീണ്ടുവിചാരമില്ലാത്ത നടപടികളും അനാവശ്യ പ്രസ്താവനകളും തന്നെയാണ്. അണ്ണാ ആദ്യ നിരാഹാര സമരം നടത്തിയപ്പോള്‍ പതറിപ്പോയ സര്‍ക്കാര്‍, തിരക്കിട്ട് പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ ഇറങ്ങിപ്പുരപ്പെട്ടപ്പോള്‍ തന്നെ സര്‍ക്കാരിനു ആദ്യ ചുവടു പിഴച്ചിരുന്നു. അപ്പോള്‍ തന്നെ
സര്‍വകക്ഷിയോഗം വിളിച്ചുകൂട്ടി ദേശീയ സമവായത്തിന് ശ്രമിക്കേണ്ടതായിരുന്നു. പൊതുസമൂഹ പ്രതിനിധികള്‍ എന്നുപറഞ്ഞു രംഗത്തുവന്നവരോട് ഒത്തുതീര്‍പ്പുണ്ടാക്കിയത് പ്രതിപക്ഷ കക്ഷികള്‍ക്ക് ദഹിച്ചിരുന്നില്ല. സര്‍ക്കാര്‍ അണ്ണാ ടീമുമായി ഉടക്കിയത്തിനു ശേഷം വിളിച്ചുചേര്‍ത്ത കക്ഷിനേതാക്കളുടെ യോഗത്തില്‍ അവര്‍ ഒളിച്ചുകളി നടത്തി. സര്‍ക്കരിന്റ്റെ ലോക്പാല്‍ ബില്ലിനെ കുറിച്ചും അവര്‍ അഭിപ്രായം പ്രകടിപ്പിച്ചില്ല. മാത്രവുമല്ല ടീം അണ്ണാ യെ അവര്‍ എതിര്‍ത്ത് സംസാരിക്കുകയും പാര്‍ലമന്റിനാണ് നിയമനിര്മാന്നത്തിനുള്ള അവകാശമെന്നും പാര്‍ലമന്ടിനു മീതെ അധികാരഷക്തിയാകാനാണ് പൊതുസമൂഹ പ്രതിനിധികള്‍ എന്നവകാശപ്പെടുന്നവര്‍ ശ്രമിക്കുന്നതെന്നുമാണ് പ്രതിപക്ഷം അഭിപ്രായപ്പെട്ടത്. സര്‍ക്കാര്‍ അവരുമായി ചര്‍ച്ച നടത്തിയതിനെയും വിമര്‍ശിക്കുകയുണ്ടായി.
രാഷ്ട്ട്രീയ കക്ഷികള്‍ക്കിടയില്‍ സമവായമുണ്ടായി എന്ന തോന്നലുമുണ്ടായി. എന്നാല്‍ അണ്ണാ യുടെ രണ്ടാം സമരം ശക്തിപ്പെട്ടപ്പോള്‍ അതിനുകിട്ടുന്ന ജനപിന്തുണ കണ്ടു പ്രതിപക്ഷം മലക്കം മറിഞ്ഞു. സമരത്തിന്റ്റെ ഉത്തരവാതിത്വം യു പി എയുടെ മാത്രം മേല്‍ ചുമത്താനും സമരം സര്‍ക്കാരിനെതിരെ തിരിച്ചുവിട്ടു കലക്ക് വെള്ളത്തില്‍ മീന്‍ പിടിക്കുവാനുമാനവര്‍ ശ്രമിക്കുന്നത്. കൂടാതെ ആര്‍ എസ് എസ് പോലത്തെ മത മൌലികവാതികളും ഹസാരെ സമരത്തെ തങ്ങളുടെ അജണ്ട നടപ്പാക്കാന്‍ വേണ്ടി ഉപയോഗപ്പെടുത്തുകയാണ്. ശ്രീ ശ്രീ രവിശങ്കറും രാംദേവും മറ്റുപല ഹൈന്ദവ നേതാക്കളും സമരത്തില്‍ വലിയ ആവേശം കാണിക്കുന്നത് അഴിമതിക്കെതിരെയുള്ള ജനവികാരത്തെ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാണ് ശ്രമിക്കുന്നത് എന്ന് വിശ്വസിക്കുന്നതില്‍ എന്താണ് തെറ്റ്.?. ഹസാരയുടെ ആത്മാര്തതെയെ ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ ഹസാരെയുടെ പേരില്‍ പലരും സമരത്തെ ഹൈജാക്ക് ചെയ്യുന്നത് ജനാധിപത്ത്യത്തിന് ദോഷമേ ചെയ്യൂ. തന്റ്റെ നിര്‍ദേശം തന്നെ നടപ്പാകനമെന്ന ദുര്‍വാശിയില്‍ ഹസാരെ ഇക്കാര്യം കാന്നാതെ പോകരുത്. തര്‍ക്കബുദ്ധി ഉപേക്ഷിച്ചു കേന്ദ്ര സര്‍ക്കാരും സന്ദര്ഭോജിതമായി നടപടികള്‍ കൈകൊള്ളട്ടെ.

2 comments:

അജ്ഞാതന്‍ പറഞ്ഞു...

very good. your oppinian is very correct.

അജ്ഞാതന്‍ പറഞ്ഞു...

ningalude apiprayayhode nan yojikkunnilla ... azhimathikkethireyanu yellavarum prathikarikkunnath
jithin.V

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക