WELCOME TO VOICE OF EDAPPARAMBA Log On: www.edapparamba.in

ശനിയാഴ്‌ച, ഓഗസ്റ്റ് 13, 2011

നൂറ്റാണ്ടിന്‍റ്റെ അനുഭവ സക്ഷ്യവുമായി ഏന്തീന്‍കുട്ടികാക്ക യാത്രയായി

മൊറയൂര്‍: ഇരുനൂറ്റാണ്ടിന്റ് സാക്ഷിയായി മൊറയൂരിന്‍റ്റെ കാരണവര്‍ കാളങ്ങാടന്‍ ഏന്തീന്‍കുട്ടികാക്ക
വിട പറഞ്ഞു.115 വയസ്സ് പ്രായമായ ഇദ്ധേഹം കഴിഞ്ഞ ദിവസം രാത്രിയാണു നിര്യാതനായത്.
മുസ്ലിം ലീഗിനെക്കുറിച്ച് ഉറക്കെ പറയാന്‍ മടിച്ച കാലത്തും പച്ചക്കൊടി പിടിച്ച് മുന്നില്‍ നിന്ന
ഏന്തീന്‍കുട്ടി കാക്ക പ്രവര്‍ത്തകര്‍ക്ക് ആവേശമായിരുന്നു.
ഖായിദെമില്ലത്ത്, ബാഫഖി തങ്ങള്‍ തുടങ്ങി പൂകൊയ തങ്ങളിലൂടെ പാണക്കാട്
കുടുംബത്തിന്റെ നെത്രുത്ത്വത്തിനു കീഴിലും മരിക്കും വരെ സടകുടഞ്ഞ പ്രവര്‍ത്തകനായി.
കൊഴിക്കൊട്ടു നിന്ന് കാല്‍ നടയായി വന്ന പഴയ കാലം, വെളളപ്പട്ടാലക്കാരുടെ നരനായാട്ടുകള്‍,
പട്ടിണിയുടെ പഴങ്കഥയിലും സ്വതന്ത്ര ഇന്ത്യയില്‍ ലീഗ് പ്രസ്താനത്തിന്റ് അനിവാര്യ പടപ്പുറപ്പാട്,
ഫർഖകളില്‍ ലീഗ് പൊതുയൊഗങ്ങള്‍, പഴയകാലത്തെ രാഷ്ട്രീയക്കഥകളുടെ അനുഭവ
സാക്ഷിയായിരുന്നു ഈ ലീഗ് കാരണവര്‍.
പ്രയാധിക്യം അലട്ടാതെ നടന്നു നീങ്ങിയ ഏന്തീന്‍കുട്ടികാക്ക മലഞ്ചരക്ക് കച്ചവടവുമായി
അടുത്ത കാലം വരെ അങ്ങാടിയില്‍ സജീവമായിരുന്നു.ഭാര്യയും രണ്ട് ആണ്‍ മക്കളും നാലു പെണ്‍
മക്കളും അടങ്ങുന്നതാണു കുടുംബം.ഏന്തീന്‍കുട്ടികാക്കയുടെ മയ്യത്ത് ഇന്നലെ രാവിലെ മൊറയൂര്‍
ഖബര്‍സ്ഥാനില്‍ ഖബറടക്കി.പി ഉബൈദുളള എം എല്‍ എ സന്ദര്‍ശിച്ചു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക