WELCOME TO VOICE OF EDAPPARAMBA Log On: www.edapparamba.in

ശനിയാഴ്‌ച, സെപ്റ്റംബർ 17, 2011

കുറി നടത്തുന്നവരുടെ തലവേധനക്ക് പരിഹാരം


എടപ്പറമ്പ് : ചിട്ടികളോ...കുറിയോ.. ഏതുമാകട്ടെ നിങ്ങളെ സഹായിക്കാൻ ഇനി സോഫ്റ്റ് വെയറും. എടപ്പറമ്പിൽ താമസിക്കുന്ന ബി ടെക് വിദ്യാർത്ഥിയായ സഹൽ ആണ്'കുറി'സോഫ്റ്റ് വെയറിനു രൂപം നൽകിയത്. '-കുറി' എന്ന് പേരിട്ടിരിക്കുന്ന ഒട്ടേറെ സൗകര്യങ്ങളുള്ള ഈ പ്രോഗ്രാം കുറി നടത്തുന്നവരുടെ തലവേധന കുറക്കുമെന്നതു തീർച്ചയാണ്. പുതിയ ആളുകളെ ചേർകുന്നതോടെ അവർ അതിൽ രജിസ്റ്റർ ചെയ്യപ്പെടും, ഒരു കുറ്റിയിൽ നാലുപേരുണ്ടങ്കിൽ അവരെ പ്രത്യേകം ചേർകുന്നതിനും ഇതിൽ സൗകര്യമുണ്ട്. പണം നൽകാനുള്ളവരുടെ വിവരം, പണം അടച്ചവരുടെ വിവരം, കുറി ലഭിച്ചവരുടെ വിവരം എന്നിങ്ങനെ പ്രത്യേകം തിരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ട്. വേണമെങ്കിൽ വെത്യസ്ഥ വിവരങ്ങൾ പ്രിന്റെടുത്ത് സൂക്ഷിക്കാനും പറ്റും. ഈയിടെ പൂർത്തീകരിച്ച ഈ പ്രോജക്റ്റിനു ആവശ്യക്കാർ ഏറെയാണ്, പുതുതായി തുടങ്ങാനിരിക്കുന്ന യൂത്ത്ലീഗ് കുറി ഈ സോഫ്റ്റ് വെയറിലൂടെ നടത്തുന്നതിലൂടെ ആദ്യത്തെ കമ്പ്യൂട്ടർ വൽകൃത കുറി എന്ന പേർ ലീഗ് കുറിക്ക് ലഭിക്കും., കൂടുതൽ വിവരങ്ങൾക്ക് സഹ്ലുമായി ബന്ദപ്പെടാം
e-mail : mohammedsahl@gmail.com
Ph: 9037230437
-കുറി സോഫ്റ്റ് വെയറിന്റെ സ്ക്രീൻ ഷോട്ട്

4 comments:

അജ്ഞാതന്‍ പറഞ്ഞു...

Well work... Sahl..Well work... Sahl..

Ozhukoorukaran പറഞ്ഞു...

കുറിക്കും സോഫ്റ്റ്വേറോ?!!

CHEEEERU പറഞ്ഞു...

Nice Job....... All the very best

അജ്ഞാതന്‍ പറഞ്ഞു...

mandan

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക