ചൊവ്വാഴ്ച, ഓഗസ്റ്റ് 02, 2011
നോക്കുകുത്തിയായി... തെരുവുവിളക്ക്
എടപ്പറമ്പ്:കെ.എസ്.ഇ.ബിയുടെ അനാസ്ഥ കാരണം എടപ്പറമ്പ് ജുമാ മസ്ജിദിന്‍റ മുന്നിലുള്ള തെരുവ് വിളക്ക് പ്രവര്‍ത്തനരഹിതമായീട്ട് വര്‍ഷങ്ങളായി, ഇത്രയും കാലമായീട്ടും നടപടിയെടുക്കാത്തതില്‍ നാട്ടുകാര്‍ പ്രധിഷേധം അറിയിച്ചു, തറാവീഹ് നമസ്ക്കാരം കഴിഞ് മടങ്ങി വരുന്ന വിശ്വാസികള്‍ കൂരിരുട്ടില്‍ തപ്പിത്തടയുന്നത് പതിവ് കാഴ്ചയായി .സലാല ഫാന്‍സിയുടെ മുന്നിലുള്ള സ്വിച്ച് ബോര്‍ഡും അവതാളത്തിലായി,ഈ സ്വിച്ചിലാണ് എടപ്പറമ്പിലെ എല്ലാ തെരുവ് വിളക്കുകളും പ്രവര്‍ത്തിക്കുന്നത്, ഈ സ്വിച്ച് ഓണാക്കുന്നത് തന്നെ അതി സാഹസികമായാണ്. തെരുവ് വിളക്കിന്‍റ ലാംബ് വാങ്ങി വച്ചിട്ടുണ്ടെങ്കിലും തുടര്‍ നടപടികള്‍ എടുക്കാന്‍ അധികൃതര്‍ ഇനിയും തയ്യാറായീട്ടില്ല ,ഈ കാര്യം വീണ്ടും ശ്രദ്ദയില്‍ പെടുത്തുമെന്നും ,എത്രയും പെട്ടന്ന് പരിഹരിക്കാന്‍ കെ.എസ്.ഇ.ബി അധികൃതരോട് ആവശ്യപ്പെടുമെന്നും യൂത്ത് ലീഗ് അറിയിച്ചു.
ഫോട്ടോ:ഇല്യാസ് പൂന്തല
2 comments:
ഒരു വര്‍ഷത്തിലേറെ ആയങ്കില്‍ അതു യൂത്ത് ലീഗ് ഇപ്പോഴാണോ കാണുന്നത്?
യൂത്ത് ലീഗ് ഈ പ്രശ്നം കെ.എസ്.ഇ.ബിയുടെ ശ്രദ്ദയില്‍ പെടുത്തിയതാണ്.... പക്ഷേ...സാശ്വത നടപടികള്‍ എടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക