WELCOME TO VOICE OF EDAPPARAMBA Log On: www.edapparamba.in

ചൊവ്വാഴ്ച, ഒക്‌ടോബർ 25, 2011

സര്‍വ്വീസ് വെട്ടിക്കുറക്കാനുള്ള എയറിന്ത്യയുടെ നടപടിക്കെതിരെ ഗള്‍ഫില്‍ വ്യാപക പ്രധിഷേധം.



ദുബൈ:സര്‍‌വ്വീസുകള്‍ വെട്ടിക്കുറച്ചും പഴയവിമാനങ്ങള്‍ ഉപയോഗിച്ച് സര്‍‌വ്വീസ് നടത്തുന്നതിനെതിരിലും ഗള്‍ഫില്‍ വന്‍ പ്രധിഷേധം.ഇന്ത്യയില്‍ നിന്നും ഏറ്റവും കൂടുതല്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നതും കേരളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ ആളുകള്‍ വിദേശത്തേക്ക് പോകുന്നതുമായ കോഴിക്കോട് എയര്‍പൊര്‍ട്ടില്‍ നിന്നും ദുബൈ,ഷാര്‍ജ റൂട്ടുകളില്‍ ദിവസേന നടത്തിവരാറുള്ള 2 വിമാനങ്ങള്‍ ഒന്നാക്കി ചുരുക്കിക്കൊണ്ടാണ്‌ നടപടി.ഇല്ലാത്ത നഷ്ടത്തിന്റേ പേര് പറഞ്ഞാണ് അധികാരികളുടെ കെടുകാര്യസ്ഥതയും പിടിപ്പുകേടും ഗള്‍ഫ് മലയാളികളുടെ തലയില്‍ കെട്ടിവെക്കുന്നത്.
സീസണില്‍ ചാര്‍ജ്ജ് കുത്തനെ കൂട്ടിയും പെടുന്നനെയും അപ്രതീക്ഷിതമായും സര്‍‌വ്വിസ് റദ്ദാക്കിയും കോഴിക്കോട്ടേക്ക് ടിക്കറ്റെടുത്തവരേ തിരുവനന്തപുരത്ത് ഇറക്കിയും കുപ്രസിദ്ദിയാര്‍ജ്ജിച്ച എയറിന്ത്യയുടെ മറ്റോരു ക്രൂരമായ തമാശ മാത്രമാണിത്. നിലവില്‍ ഷെട്യൂളുകള്‍ ഉള്ള റാസല്‍ഖൈമ, ഫുജൈറ എന്നിവിടെങ്ങളിലേക്ക് സര്‍‌വ്വിസ് നടത്താതെയും,പുതുതായി സര്‍‌വ്വീസിന് വേണ്ടിയുള്ള മുറവിളിയും നിലനില്‍ക്കുമ്പോഴാണ്‌ പുതിയ പ്രഖ്യാപനം.അതോടൊപ്പം കോഴിക്കോട് നിന്നും സര്‍‌വ്വീസ് നടത്തിയിരുന്ന എ 321 വിഭാഗത്തില്‍‌പെട്ട പുതിയ വിമാനം പിന്‍‌വലിച്ച് ഇരുപത്തഞ്ച് വര്‍ഷം പഴക്കം ഉള്ള വിമാനമാണ്‌ സര്‍‌വ്വീസ് നടത്തുന്നത്.മംഗലാപുരം ദുരന്തത്തിന്‌ ഒന്നര വര്‍ഷം കഴിയുന്നതിന്‌ മുമ്പാണ്‌ എയര്‍ ഇന്ത്യയുടെ ഈ കൊലവിളി.
പ്രവാസി പ്രതിനിധിയായി പത്മശ്രീ എം എ യൂസുഫലി ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമാവുകയും ശ്രീ വയലാര്‍ രവി വ്യോമയാന മന്ത്രിയാവുകയും ചെയ്തെങ്കിലും ഒരു ഫലവും ഉണ്ടായില്ല.പ്രവാസികളുടെ ഒരു വിമാന കമ്പനി തുടങ്ങുന്നതിനെ ക്കുറിച്ച് ആലോചിച്ച് വരുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
എന്നാല്‍ ഇപ്പോഴത്തെ നടപടി സര്‍‌വ്വീസ് വെട്ടിക്കുറക്കലിന്റെ ഭാഗമല്ലെന്നും സീസണല്ലാത്തത് കൊണ്ടുള്ള താത്കാലിക ക്രമീകരണം മാത്രമാണെന്നും ഔദ്യോഗിക വ്രത്തങ്ങള്‍ അറ്യിച്ചു.സീസണാകുന്നതോടെ സര്‍‌വ്വീസുകള്‍ പഴയപോലെ ആകുമെന്നാണ്‌ വിശദീകരണം.
റിപ്പോര്‍ട്ട്: ഷറഫുദ്ദീന്‍ കെ (ഫുജൈറ)

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക