WELCOME TO VOICE OF EDAPPARAMBA Log On: www.edapparamba.in

തിങ്കളാഴ്‌ച, നവംബർ 07, 2011

ബലി പെരുന്നാളിന്റെ സന്ദേശവുമായി എടപ്പറമ്പ്

എടപ്പറമ്പ് : ബലിപെരുന്നാള്‍ സമാഗതമായി, എടപ്പറമ്പ് മഹല്ലിലെ വിവിധ ദിക്കിലുള്ളവര്‍ ഒരു കുടക്കീഴില്‍ ഒന്നിച്ചു. വിശ്വാസികളെകൊണ്ട് ജുമാമസ്ജിദ് വീര്‍പ്പുമുട്ടി. പതിവിലും കൂടുതല്‍ ആളുകളാണ്‌ ഈ പ്രാവശ്യം പെരുന്നാള്‍ നമസ്ക്കാരത്തിനായി പള്ളിയിലെത്തിയത്. പുതിയ ഖത്തീബിന്റെ നേത്രത്വത്തിലുള്ള എടപ്പറമ്പ് മഹല്ലിലെ ആധ്യത്തെ പെരുന്നാളായിരുന്നു ഇത്. നമസ്കാരാനന്തരം ഖത്തീബ് വിശ്വാസികളെ അബിസംബോധനം ചെയ്ത് പെരുന്നാള്‍ സന്ദേശം കൈമാറി. കുടുംബ വീടുകളില്‍ പരസ്പരം സന്ദര്‍ശനം നടത്തുകയും അയല്‍ ബന്ദങ്ങള്‍ ഊട്ടിയുറപ്പിച്ചും മാന്യമായ രീതിയില്‍ പെരുന്നാള്‍ ആഘോഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പരസ്പരം ആശ്ലേശിച്ചും സലാം പറഞ്ഞും വിശ്വാസികള്‍ പരിചയം പുതുക്കി. ചെറിയ ചെറിയ പിണക്കങ്ങള്‍ പുണ്യ ദിവസത്തില്‍ കഴുകപ്പെട്ടു. വിവിധ സംഘടനകള്‍ മധുര വിതരണം നടത്തി.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക