WELCOME TO VOICE OF EDAPPARAMBA Log On: www.edapparamba.in

ബുധനാഴ്‌ച, നവംബർ 30, 2011

നന്മ സ്റ്റോര്‍ ക്രിസ്മസ് വിപണി ഒന്നാം തിയ്യതി മുതല്‍


എടപ്പറമ്പ്: സഹകരണ വകുപ്പിന്റെ കീഴില്‍ എടപ്പറമ്പില്‍ പ്രവര്‍ത്തിക്കുന്ന നന്മ സ്റ്റോറില്‍ ക്രിസ്മസ് വിപണി നാളെ (ഡിസ:ഒന്ന് ) ആരംഭിക്കും.സാധാരണ ലഭിക്കുന്ന ഇരുപത് ശതമാനം ഇളവിന്‌ പുറമേ സഹകരണ വകുപ്പ് ക്രിസ്മസ്സിനോടനുബന്ധിച്ച് നല്‍കുന്ന സ്പെഷ്യല്‍ ഇളവും കൂടി നാളെമുതല്‍ ലഭ്യമാവും.റേഷന്‍ കാര്‍ട് അടിസ്ഥാനത്തിലായിരിക്കും വിതരണം.ഇതിനായി എത്തിയ സാധനങ്ങള്‍ പാക്ക് ചെയ്യുന്ന തിരക്കിലാണിപ്പോള്‍ സ്റ്റോര്‍ ജീവനക്കാര്‍ .വിപണി ഉദ്ഘാടനം നാളെ രാവിലെ പി.പരമേശ്വരന്‍ നിര്‍വഹിക്കും. ഈമാസം അവസാനം വരെ നീണ്ട് നില്‍ക്കുന്ന വിപണി വഴി വന്‍ ആനുകൂല്യങ്ങളാണ്‌ ഉപഭോഗ്താക്കള്‍ക്ക് ലഭിക്കാന്‍ പോകുന്നത്.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക