WELCOME TO VOICE OF EDAPPARAMBA Log On: www.edapparamba.in

തിങ്കളാഴ്‌ച, ജൂൺ 20, 2011

അതിവേഗത്തിന്റെ 30 നാള്‍ [posted by anwar sadath]

അതിവേഗത്തിന്റെ 30 നാള്‍
ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി കേവലം ഒരു മാസം പിന്നിടുമ്പോഴേക്കും അതിവേഗ പ്രവര്‍ത്തനങ്ങളുടെ ഫലങ്ങള്‍ ജനങ്ങളിലെത്തി തുടങ്ങി.
എന്‍ഡോസള്‍ഫാന്‍ നഷ്ടപരിഹാരം
എന്‍ഡോസള്‍ഫാന്‍ ദുരിതത്തിനിടയില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് ഒരു ലക്ഷം രൂപ വീതം അടിയന്തരസഹായം. ഈ ദുരന്തത്തില്‍ 2008 വരെ 486 പേരാണു മരിച്ചത്. മുന്‍ സര്‍ക്കാര്‍ 178 പേര്‍ക്കു മാത്രമാണ് സഹായം നല്‍കിയത്. ബാക്കിയുള്ളവര്‍ക്കും ഒരു ലക്ഷം രൂപ വീതം നല്‍കും. 2008നു ശേഷം മരിച്ചവരുടെയും കണക്കെടുക്കും. അവശത അനുഭവിക്കുന്നവരെ പരിശോധിക്കാന്‍ വിദഗ്ധ ഡോക്ടര്‍മാരുടെ പാനല്‍ രൂപീകരിക്കും. അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് എന്‍ഡോസള്‍ഫാന്‍ കൊണ്ടുവരുന്നതു തടയാന്‍ ചെക്കുപോസ്റ്റുകളില്‍ കര്‍ശന പരിശോധന.
മൂലമ്പള്ളി പാക്കേജ്
വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിന് മൂലമ്പള്ളിയില്‍ കുടിയൊഴിപ്പിക്കപ്പെട്ടവരുടെ മൂന്നര വര്‍ഷം നീണ്ട പുനരധിവാസ പ്രശ്നത്തിനു പരിഹാരമായി. പന്ത്രണ്ടു കുടുംബങ്ങള്‍ക്കു നിഷേധിക്കപ്പെട്ട പട്ടയം ഉടന്‍ നല്‍കും. പുനരധിവാസത്തിനു കണ്ടെത്തിയ പത്തു കേന്ദ്രങ്ങളിലേക്ക് അടിസ്ഥാന സൗകര്യങ്ങള്‍ എത്തിക്കും. വീടുവയ്ക്കുന്നതിനു മുമ്പ് നടത്തേണ്ട പൈലിംഗിന് ഒരു കുടുംബത്തിന് 75,000 രൂപ വീതം നല്‍കും. കെട്ടിടങ്ങളുടെ പണി പൂര്‍ത്തിയാകും വരെ താമസിക്കുന്നതിന് വാടകക്ക് വീടെടുക്കാന്‍ ഓരോ കുടുംബത്തിനും 5000 രൂപ വീതം നല്‍കും. 27 മാസത്തെ കുടിശികയടക്കമാണു വാടക നല്‍കുന്നത്. നഷ്ടപരിഹാര തുകക്ക് വരുമാന നികുതി ഇളവു നല്‍കും. ബാങ്ക് വായ്പക്ക് പട്ടയത്തില്‍ ഇളവു നല്‍കും. കിടപ്പാടം നഷ്ടപ്പെട്ട കുടുംബങ്ങളിലെ ഒരംഗത്തിനു വീതം വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് തൊഴില്‍ നല്‍കും. 
കുട്ടനാട് പാക്കേജ്
കുട്ടനാട് പാക്കേജ് നടപ്പാക്കാന്‍ ബജറ്റില്‍ ആവശ്യമായ തുക വകയിരുത്തും. ചീഫ് എന്‍ജിനീയറുടെ നേതൃത്വത്തില്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കും. പാക്കേജില്‍ 3500 കോടിയുടെ പദ്ധതികളാണ് മൂന്നുവര്‍ഷംകൊണ്ടു നടപ്പാക്കുക. ഇതില്‍ 523 കോടിയുടെ പദ്ധതികള്‍ക്ക് ഇതിനകം അനുമതി ലഭിച്ചു. സംസ്ഥാനം പണം ചെലവിട്ടാല്‍ കേന്ദ്രം തിരിച്ചു നല്‍കുന്നതാണു രീതി. തണ്ണീര്‍മുക്കം ബണ്ട്, തോട്ടപ്പള്ളി സ്പില്‍വേ എന്നിവ പുനരുദ്ധരിക്കാന്‍ ചെന്നൈ എെഎെടിയുടെ റിപ്പോര്‍ട്ട് പ്രകാരം അറ്റകുറ്റപ്പണികള്‍ നടത്തും. ഇപ്പോള്‍ വാങ്ങിയ കൊയ്ത്തുയന്ത്രങ്ങള്‍ അനുയോജ്യമല്ലാത്തതിനാല്‍ അവ പാലക്കാടിനു നല്‍കി കുട്ടനാടിന് അനുയോജ്യമായ 150 കൊയ്ത്തുയന്ത്രങ്ങള്‍ വാങ്ങും. മങ്കൊമ്പ് വിത്തുഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത പ്രത്യാശ നെല്‍വിത്ത് കൂടുതല്‍ പ്രചരിപ്പിക്കും. 
കൊച്ചി മെട്രോ
കൊച്ചി മെട്രോ ചെന്നൈ മാതൃകയില്‍ നിര്‍മിക്കും. ഇതിന് സ്പെഷ്യല്‍ പര്‍പസ് വെഹിക്കിള്‍ രൂപീകരിക്കും. 15% വീതം തുക സംസ്ഥാനവും കേന്ദ്രവും വഹിക്കും. ബാക്കി തുക ബാങ്കുകളില്‍ നിന്നും ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും വായ്പയെടുക്കും. പദ്ധതിക്ക് അടിസ്ഥാന സൗകര്യങ്ങള്‍ക്കുള്ള നിര്‍മാണ പ്രവര്‍ത്തനം തുടങ്ങി. ജിസിഡിഎയുടെ പക്കലുള്ള മണപ്പാട്ടിപ്പറമ്പ്, കെഎസ്ആര്‍ടിസിയുടെ സ്ഥലം എന്നിവ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനു കൈമാറി. ജവഹര്‍ലാല്‍ നെഹ്റു നഗര നവീകരണ പദ്ധതി (ജെന്‍റം) യില്‍ കോര്‍പറേഷനു ലഭിച്ച 154 കോടി രൂപ ഉപയോഗിച്ച് കൊച്ചി ഷിപ്പ് യാര്‍ഡ് ഭാഗത്ത് പാലം പണിയും. ഇതിനു സ്ഥലം ഏറ്റെടുക്കാന്‍ കൊച്ചി നഗരസഭക്ക് 48 കോടി അനുവദിച്ചു. കൊച്ചി നഗരത്തില്‍ നടപ്പാക്കുന്ന കുടിവെള്ള പദ്ധതിക്ക് ജെന്‍റം പദ്ധതിയില്‍ അനുവദിച്ച 232 കോടി രൂപ പാഴാകുന്ന സാഹചര്യം ഒഴിവാക്കാന്‍ കുടിവെള്ള പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കാന്‍ 11 കോടി രൂപ കോര്‍പറേഷനും നല്‍കും. 
ചെങ്ങറ പാക്കേജ് നടപ്പാക്കും
ചെങ്ങറ സമരം അവസാനിപ്പിക്കാന്‍ മുന്‍ സര്‍ക്കാര്‍ നടപ്പാക്കിയ പാക്കേജിലെ പോരായ്മകള്‍ പരിഹരിച്ച് നടപ്പാക്കും. കാസര്‍കോഡ് പേരിയയില്‍ അവര്‍ക്ക് അനുവദിച്ച ഭൂമി വിജനമായ സ്ഥലത്താണ്. അവിടെ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. കാസര്‍കോഡ്, ഇടുക്കി, അട്ടപ്പാടി എന്നിവിടങ്ങളിലെ പുനരധിവാസ സ്ഥലങ്ങള്‍ റവന്യൂ മന്ത്രി സന്ദര്‍ശിച്ച് നടപടിയെടുക്കും. 
റാങ്ക് ലിസ്റ്റ് കാലാവധി നീട്ടി
മെയ് 31ന് അവസാനിക്കുന്ന റാങ്ക് ലിസ്റ്റിന്റെ കാലാവധി ആറു മാസം കൂടി നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പിഎസ്സി അത് മൂന്നു മാസം എന്നാക്കി.
പുല്ലുമേട് ദുരന്തം
ശബരിമല പുല്ലുമേട് ദുരന്തത്തില്‍ മരിച്ചവരുടെയും ആശ്രിതര്‍ക്ക് പ്രഖ്യാപിച്ച അഞ്ചു ലക്ഷം രൂപ വീതമുള്ള ധനസഹായം, യഥാര്‍ത്ഥ അവകാശികളെ ഉടനേ കണ്ടെത്തി ഏല്‍പിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാകുന്നു.
കണമല ദുരന്തം
കണമലയില്‍ മരിച്ച ആന്ധ്രയില്‍ നിന്നുള്ള 11 അയ്യപ്പഭക്തരുടെ ആശ്രിതര്‍ക്ക് നാലു ലക്ഷം രൂപ വീതം ധനസഹായം സര്‍ക്കാരും ദേവസ്വം ബോര്‍ഡും ചേര്‍ന്നു നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.
പെട്രോള്‍: അധിക നികുതി ഒഴിവാക്കി
പെട്രോളിന് കൂട്ടിയ വിലയ്ക്കുള്ള വില്പന നികുതി ഉപേക്ഷിച്ചു. ഇതോടെ പെട്രോളിന് 1.22 രൂപ കുറഞ്ഞു. സംസ്ഥാനത്തിന് 131.94 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. 
മലയാളം ഒന്നാം ഭാഷ
സംസ്ഥാനത്തെ സ്കൂളുകളില്‍ മലയാളം ഒന്നാം ഭാഷയാക്കണമെന്ന തീരുമാനം ഈ വര്‍ഷം തന്നെ നടപ്പാക്കാന്‍ തീരുമാനിച്ചു. മുന്‍ സര്‍ക്കാര്‍ മലയാളം ഒന്നാം ഭാഷയാക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും നടപ്പാക്കിയിരുന്നില്ല.
തിരിച്ചറിയല്‍ കാര്‍ഡ്
സംസ്ഥാനത്ത് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് ഒരു വര്‍ഷത്തിനകം നടപ്പാക്കും. ഇതിന് 31 താത്കാലിക തസ്തികകളും ഭരണച്ചെലവിന് 140 ലക്ഷം രൂപയും അനുവദിച്ചു. കാര്‍ഡിന് ഫോട്ടോ എടുക്കാന്‍ എത്തുന്ന ബിപിഎല്‍ കുടുംബത്തിന് 150 രൂപ വീതം നല്‍കും. അക്ഷയ, കെല്‍ട്രോണ്‍, എെടിണ്ടസ്കൂള്‍ എന്നിവരാണ് പദ്ധതി നടപ്പാക്കുന്നത്. മൂന്നു വര്‍ഷംകൊണ്ട് നടപ്പാക്കേണ്ട പദ്ധതി ഒരു വര്‍ഷംകൊണ്ടു പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്നു. അതു നടന്നാല്‍ രാജ്യത്ത് എല്ലാവര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍്കുന്ന ആദ്യ സംസ്ഥാനം കേരളമാകും.
അവിവാഹിതരായ ആദിവാസി 
അമ്മമാരുടെ പെന്‍ഷന്‍
അവിവാഹിതരായ ആദിവാസി അമ്മമാരുടെ പെന്‍ഷന്‍ 300ല്‍ നിന്ന് 1000 രൂപയാക്കി വര്‍ധിപ്പിച്ചു. ഇവര്‍ക്കു സ്ഥലം നല്‍കി പുനരധിവാസ പാക്കേജ് നടപ്പാക്കും.
പ്ലസ് ടു സീറ്റ് കൂട്ടി
സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും പ്ലസ് ടുവിന് 20 % സീറ്റ് കൂട്ടി. കാലാവധി തീരുന്ന 600ല്‍പ്പരം സ്പെഷല്‍ സ്കൂളുകളുടെ പ്രവര്‍ത്തനം വിദ്യാഭ്യാസ അവകാശ നിയമം പൂര്‍ണമായി നടപ്പാകുന്നതു വരെ തുടരും. 
ആദിവാസികള്‍ക്ക് ഭൂമി
6037 ആദിവാസി കുടുംബങ്ങള്‍ക്ക് വനാവകാശ നിയമപ്രകാരം നേരത്തെ കണ്ടെത്തിയ ഭൂമി നൂറു ദിവസത്തിനകം വിതരണം ചെയ്യുന്ന നടപടി നടന്നുവരുന്നു. ഭൂമി നഷ്ടപ്പെട്ടവരും ഒട്ടും ഭൂമിയില്ലാത്തവരുമായ 943 ആദിവാസി കുടുംബങ്ങള്‍ക്കും ഭാഗികമായി ഭൂമിയുള്ള 1169 കുടുംബങ്ങള്‍ക്കും ആറു മാസത്തിനകം ഭൂമി കണ്ടെത്താന്‍ നടപടി എടുത്തുവരുന്നു. 
പുകയില വില്പന നിയന്ത്രിക്കും
വിദ്യാലയങ്ങളുടെ പരിസരത്ത് പുകയിലയും പുകയില ഉല്പന്നങ്ങളും വില്‍ക്കുന്നതിനെതിരേയുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കും. 
അരി വിഹിതം
ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ഓണത്തിന് കിലോഒരു രൂപ നിരക്കില്‍ 25 കിലോ അരി നല്‍കാനുള്ള നടപടികള്‍ പൂര്‍ത്തിയാകുന്നു. 
ബംഗ്ലാദേശ് കോളനിക്കാര്‍ക്ക് വീട്
കോഴിക്കോട് ബംഗ്ലാദേശ് കോളനിയില്‍ ദുരിതമനുഭവിക്കുന്ന 340 കുടുംബങ്ങള്‍ക്ക് അവിടെത്തന്നെ 170 ഇരട്ടവീടുകള്‍ പണിത് അടിസ്ഥാനസൗകര്യമൊരുക്കാന്‍ 15 കോടി അനുവദിച്ചു. 
കേന്ദ്ര സിലബസ് സ്കൂള്‍
സംസ്ഥാനത്ത് കൂടുതല്‍ സിബിഎസ്ഇ എെസിഎസ്ഇ സ്കൂളുകള്‍ക്ക് എന്‍ഒസി നല്‍കാന്‍ തീരുമാനിച്ചു. 
വീട് തകര്‍ന്നാല്‍ ഒരു ലക്ഷം വരെ നഷ്ടപരിഹാരം
കാലവര്‍ഷത്തില്‍ വീട് പൂര്‍ണമായി തകര്‍ന്നവര്‍ക്ക് നല്‍കിവരുന്ന നഷ്ടപരിഹാരം 35,000 രൂപയില്‍ നിന്ന് ഒരു ലക്ഷമാക്കി ഉയര്‍ത്തി. ഇടിമിന്നലേറ്റു മരിച്ചവരുടെയും പാമ്പുകടിയേറ്റു മരിച്ചവരുടെയും കുടുംബത്തിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം. 
പല്ലനകുമരകോടി പാലം
പല്ലന കുമരകോടി പാലത്തിന് തറക്കല്ലിട്ടു. 32. 8 കോടിയാണു ചെലവ്. 
ബാലവേല തടയാന്‍ റെയ്ഡുകള്‍
ബാലഭിക്ഷാടനവും ബാലവേലയും തടയാന്‍ വ്യാപകമായി റെയ്ഡുകള്‍ നടത്താന്‍ തീരുമാനിച്ചു. കാണാതാകുന്ന കുട്ടികളെ കണ്ടെത്തുന്നതിന് വെബ്സൈറ്റ് ആരംഭിക്കാനും സംസ്ഥാന ബാലാവകാശ കമ്മീഷന്‍ രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. കമ്മീഷന്‍ രൂപീകരിക്കുന്നതോടെ ബാലനീതി നിയമം ശക്തമായി നടപ്പാക്കുന്നതിനും കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും സാധിക്കും. 
തെരുവുകുട്ടികളുടെ പിതൃത്വം തെളിയിക്കുന്നതിന് ആവശ്യമായാല്‍ ഡിഎന്‍എ ടെസ്റ്റ് നടത്തും. അവരെ പുനരധിവസിപ്പിക്കുന്നതിന് സമഗ്ര പദ്ധതി നടപ്പാക്കും. കാലാവധി കഴിഞ്ഞ ഏഴ് ജില്ലകളില്‍ പുതിയ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികള്‍ രൂപീകരിക്കും. ഇവര്‍ക്ക് കംപ്യൂട്ടറും മറ്റ് സൗകര്യങ്ങളും ലഭ്യമാക്കും. എല്ലാ ജില്ലകളിലും ബാലസംരക്ഷണ യൂണിറ്റുകളും സ്പെഷല്‍ ജുവനൈല്‍ പൊലീസ് യൂണിറ്റുകളും സ്ഥാപിക്കും.

ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി പൈതൃക 
മേഖലയ്ക്ക് 51 കോടി
ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി പൈതൃക മേഖലയുടെ സംരക്ഷണത്തിനും വികസനത്തിനും 51 കോടി രൂപയുടെ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചു. 
യുനെസ്കോയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ ഒന്നാം ഘട്ട പ്രവര്‍ത്തനത്തിന് 15 കോടി രൂപ അനുവദിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ജവഹര്‍ലാല്‍ നെഹ്റു നഗര നവീകരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഈ പദ്ധതിക്ക് കേന്ദ്രസഹായവും ലഭിക്കും. കൊച്ചിന്‍ കോര്‍പറേഷന്നാണു പദ്ധതിയുടെ നടത്തിപ്പിന്റെ ചുമതല.
പദ്ധതിയുടെ പ്രവര്‍ത്തനം ജൂലൈയില്‍ ആരംഭിച്ച് 2013ല്‍ പൂര്‍ത്തിയാക്കും. 500 വര്‍ഷത്തെ പഴക്കമുള്ള ഫോര്‍ട്ട് കൊച്ചിയിലെയും മട്ടാഞ്ചേരിയിലെയും പൈതൃക മേഖലകളെ സംരക്ഷിക്കാനും അവയെ വികസിപ്പിച്ചെടുക്കാനുമുള്ള പദ്ധതി നടപ്പാക്കുന്നതോടെ കൊച്ചിയുടെ ടൂറിസം, ഭൗതികസാഹചര്യങ്ങള്‍ ഏറെ മെച്ചപ്പെടും. 
മലബാര്‍ കാന്‍സര്‍ സെന്ററിന് സഹായം
മലബാര്‍ കാന്‍സര്‍ സെന്ററി(എം.സി.സി)ലെ പശ്ചാത്തല സൗകര്യങ്ങള്‍ അടിയന്തരമായി വികസിപ്പിക്കാന്‍ തീരുമാനിച്ചു. നേരത്തെ അനുവദിച്ച 86 തസ്തികകളില്‍ ഉടനെ നിയമനം നടത്തും. ഇതില്‍ 20 തസ്തികകള്‍ ഡോക്ടര്‍മാരുടേതാണ്. എം.സി.സിയിലെ ഡോക്ടര്‍മാരുടെ ശമ്പളം ആര്‍.സി.സിയിലെ ഡോക്ടര്‍മാരുടെ ശമ്പളത്തിനു തുല്യമാക്കും. പുതിയ കെട്ടിടം പണി പൂര്‍ത്തിയാക്കുമ്പോള്‍ ബെഡിന്റെ എണ്ണം 110ല്‍ നിന്ന് 220 ആയി ഉയര്‍ത്തും. ഇതിന് ആനുപാതികമായി കൂടുതല്‍ സ്റ്റാഫിനെ നിയമിക്കും. 
എം.സി.സിയില്‍ ബിഎസ്സി നഴ്സിംഗ് കോളജും കുട്ടികളുടെ കാന്‍സര്‍ വിഭാഗവും തുടങ്ങാന്‍ തീരുമാനിച്ചു. ഇതിന് പ്രത്യേക കെട്ടിടം നിര്‍മിക്കും. 
കേന്ദ്രസര്‍ക്കാരില്‍ നിന്ന് കൂടുതല്‍ ഫണ്ട് ലഭ്യമാക്കാന്‍ ശ്രമം നടത്തും. എം.സി.സിയെ ആര്‍.സി.സിയുടെ പദവിയിലേക്ക് ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തും. മജ്ജമാറ്റിവയ്ക്കല്‍ ചികിത്സ, വിത്തുകോശ ചികിത്സ എന്നീ പദ്ധതികള്‍ തുടരും. റേഡിയേഷന്‍ ചികിത്സയില്‍ ഏറ്റവും ആധുനികമായ ലീനിയര്‍ ആക്സിലറേറ്റര്‍ മെഷീന്‍ സ്ഥാപിക്കും.
സ്നേഹയുടെ വിദ്യാഭ്യസച്ചെലവ്
കിളിരൂര്‍ പീഡനക്കേസില്‍ മരണമടഞ്ഞ ശാരിയുടെ മകള്‍ സ്നേഹയുടെ വിദ്യാഭ്യാസച്ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തു.
മൂന്നാര്‍ ഒഴിപ്പിക്കല്‍
മൂന്നാറില്‍ സര്‍ക്കാരിനു നഷ്ടപ്പെട്ട ഭൂമി തിരിച്ചുപിടിക്കാന്‍ തീരുമാനിച്ചു. ഇതിന് സമവായം ഉണ്ടാക്കാന്‍ 24നു സര്‍വകക്ഷിയോഗം ചേരും. സര്‍ക്കാരിനു നഷ്ടപ്പെട്ടതു റവന്യൂ ഭൂമിയായാലും വനമായാലും മറ്റു വകുപ്പുകളുടെ ഭൂമിയായാലും തിരിച്ചുപിടിക്കും. വര്‍ഷങ്ങളായി കൃഷി ചെയ്യുന്ന കര്‍ഷകരെ ഇതു ബാധിക്കില്ല.
ഫ്ളാറ്റ്, ഷെയര്‍ തട്ടിപ്പുകള്‍
ഫ്ളാറ്റ്, ഷെയര്‍ തട്ടിപ്പുകളുടെ മാര്‍ഗം പരിശോധിച്ച് അതിനുള്ള സാധ്യത പൂര്‍ണമായി ഇല്ലാതാക്കാന്‍ നടപടി സ്വീകരിക്കും. ഇക്കാര്യത്തില്‍ നിര്‍ദേശം സമര്‍പ്പിക്കാന്‍ ഡിജിപിയോട് ആവശ്യപ്പെട്ടു.
കാട്ടുപന്നികളില്‍ നിന്ന് കര്‍ഷകര്‍ക്ക് മോചനം
വനത്തിനു സമീപമുള്ള പ്രദേശങ്ങളിലെ കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വനംവകുപ്പ് അധികൃതരുടെ അനുമതിയോടെയും നിയമങ്ങള്‍ക്കു വിധേയമായും കൊല്ലുന്നതിനു കര്‍ഷകര്‍ക്ക് അനുമതി. കൊല്ലുന്ന പന്നിയെ മണ്ണെണ്ണയൊഴിച്ചു കത്തിച്ചു കളയണം. ഇറച്ചി ഭക്ഷിക്കാന്‍ ആരെയും അനുവദിക്കില്ല. 
അഴിമതിക്കെതിരെ പോരാട്ടം
അസി.ഗ്രേഡ് നിയമനം
കേരള സര്‍വകലാശാല അസിസ്റ്റന്റ് ഗ്രേഡ് നിയമനത്തിനുള്ള എഴുത്തുപരീക്ഷയുടെ ഉത്തരക്കടലാസ് ഒളിപ്പിക്കുകയോ നശിപ്പിക്കുകയോ ചെയ്തവരെ കണ്ടെത്താനുള്ള അന്വേണം sൈ്രംബ്രാഞ്ചിന്. ഇതു സംബന്ധിച്ച് അന്വേിച്ച ജഡ്ജി എന്‍. സുകുമാരന്‍ കമ്മീഷന്റെ റിപ്പോര്‍ട്ടിലെ പ്രധാന ശിപാര്‍ശയായിരുന്നു ഇത്. എഴുത്തു പരീക്ഷയുടെ മാര്‍ക്കിന്റെ മൂല്യം കുറച്ചും ഇന്റര്‍വ്യൂവിന്റെ മാര്‍ക്ക് കൂട്ടിയും സ്വന്തക്കാര്‍ക്ക് അസിസ്റ്റന്റ് ഗ്രേഡ് നിയമനം നല്‍കിയെന്നാണ് ആക്ഷേപം.
വിമുക്തഭടന് ഭൂമിദാനം
മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ബന്ധു ടി.കെ. സോമന് കാസര്‍കോഡ് ജില്ലയില്‍ പതിച്ചുനല്‍കിയ ഭൂമി റദ്ദാക്കി. നടപടിയിലെ ക്രമക്കേട് വിജിലന്‍സ് അന്വേിക്കും. ഭൂമി നല്‍കിയതിനെക്കുറിച്ചും വില്‍പനാവകാശം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചതിനെക്കുറിച്ചുമാണ് അന്വേണം. വിമുക്തഭടന്മാര്‍ക്ക് പരമാവധി ഒരേക്കര്‍ ഭൂമിയാണ് നല്‍കാനാകുക എന്നിരിക്കെ സോമന് 2.33 ഏക്കര്‍ പതിച്ചു നല്‍കി, ഭൂമി വില 55000 രൂപയില്‍ കൂടുതലാണെങ്കില്‍ അത് സര്‍ക്കാരിന്റെ പരിഗണനയ്ക്കു വിടണമെന്ന നിര്‍ദേശം പാലിച്ചില്ല, ഇത്തരം ഭൂമി 25 വര്‍ഷത്തേക്ക് കൈമാറ്റം ചെയ്യാന്‍ പാടില്ലെന്ന വ്യവസ്ഥ ഇളവുചെയ്തു എന്നിവയാണ് പ്രധാന ആക്ഷേപങ്ങള്‍.
പരിയാരം മെഡിക്കല്‍ കോളജ് ക്രമക്കേടുകള്‍
പരിയാരം മെഡിക്കല്‍ കോളജിനെതിരേ അന്വേണം പ്രഖ്യാപിച്ചു. അഞ്ചുവര്‍ഷത്തെ പ്രവേശന നടപടികള്‍, ഫീസ്, ക്യാപിറ്റേഷന്‍ ഫീസ് പിരിവ്, സാമ്പത്തിക ഇടപാടുകള്‍ തുടങ്ങിയവയാണ് അന്വേിക്കുന്നത്. മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നു നിര്‍ദേശിച്ചിട്ടുണ്ട്. ധനകാര്യ സെക്രട്ടറി സഞ്ജയ് ഗാര്‍ഗ്, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ വി. ഗീത, സഹകരണ രജിസ്ട്രാര്‍ കെ.വി. സുരേഷ് ബാബു എന്നിവരാണ് അംഗങ്ങള്‍. 
ഉണ്ണികൃഷ്ണനെതിരെ അന്വേണം
പ്ലാനിംഗ് ബോര്‍ഡ് മെംബറും ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വൈസ് ചെയര്‍മാനുമായിരുന്ന പി.വി. ഉണ്ണികൃഷ്ണനെതിരെ വിജിലന്‍സ് അന്വേണത്തിന് ഉത്തരവിട്ടു. പി.സി. ജോര്‍ജ് എംഎല്‍എ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. പഞ്ചായത്ത് കംപ്യൂട്ടര്‍വത്കരണത്തിനു നടത്തിയ അടിയന്തര പര്‍ച്ചേസുകള്‍, ഗാര്‍നര്‍ സോഫ്റ്റ്വെയര്‍ ഇടപാട്, അനര്‍ട്ടിലെ തിരിമറികള്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷനില്‍ നടത്തിയ അഴിമതികള്‍ തുടങ്ങിയവ അന്വേണ പരിധിയില്‍ വരും. 
അരുണ്‍കുമാറിനെതിരെ വിജിലന്‍സ് അന്വേണം
വി.എസ്. അച്യുതാനന്ദന്റെ മകന്‍ അരുണ്‍കുമാറിനെതിരെയുള്ള ആരോപണങ്ങള്‍ വിജിലന്‍സ് അന്വേിക്കും. ഇതു സംബന്ധിച്ച് ലോകായുക്തയില്‍ നടന്ന അന്വേണം പിന്‍വലിച്ചു. 11 ആരോപണങ്ങളാണ് അരുണ്‍കുമാറിനെതിരെ ഉന്നയിച്ചിരുന്നത്. ഇതില്‍ ലോട്ടറി ഇടപാട് സിബിഎെ അന്വേിക്കുന്നതിനാല്‍ ബാക്കിയുള്ള 10 ആരോപണങ്ങളെക്കുറിച്ചാണ് അന്വേിക്കുന്നത്. 
എസ്എസ്എ: വിജിലന്‍സ് അന്വേിക്കും
സര്‍വശിക്ഷാ അഭിയാന്‍ ഫണ്ട് ചെലവഴിച്ചതിനെക്കുറിച്ച് വിജിലന്‍സ് അന്വേണം. അഞ്ചു വര്‍ഷത്തെ ഫണ്ടു വിനിയോഗമാണ് വിജിലന്‍സ് പരിശോധനയ്ക്കു വിധേയമാക്കുക. പ്രസിദ്ധീകരണങ്ങള്‍, അധ്യാപക പരിശീലനം എന്നിവ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ അന്വേണ പരിധിയില്‍ വരും.
 
 
 

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക