ജില്ലയില്‍ മെഡിക്കല്‍ കോളജിന് ആവശ്യം ശക്തം
മഞ്ചേരി: സ്ഥലവും സൗകര്യങ്ങളും അത്യാവശ്യത്തിനുള്ള മഞ്ചേരി ജനറല്‍ ആശുപത്രിയെ മെഡിക്കല്‍കോളജായി ഉയര്‍ത്തണമെന്ന ആവശ്യം ശക്തമായി. സംസ്ഥാനത്ത് ഏറ്റവുമധികം ജനസംഖ്യയുള്ള ജില്ല പൊതുമേഖലയിലെ ചികിത്സാ സൗകര്യങ്ങളുടെ കാര്യത്തില്‍ വളരെ പിന്നിലാണ്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയെ ആശ്രയിക്കുന്നവരില്‍ മുന്‍പന്തിയിലും മലപ്പുറം ജില്ലക്കാരാണ്.
മഞ്ചേരി ജനറല്‍ ആശുപത്രിയാണ് സര്‍ക്കാര്‍ സ്ഥാപനമായി ജില്ലയുടെ ആതുരാലയം. പത്ത് കോടി രൂപ ചെലവില്‍ ഇതിനു സമീപം പണിതീര്‍ത്ത മാതൃശിശു ആശുപത്രി, 18 കോടി ചെലവഴിച്ച് ജില്ലാ പഞ്ചായത്ത് പൂര്‍ത്തിയാക്കിയ പുതിയ അഞ്ചുനില ബ്ലോക്ക് എന്നിവ കെട്ടിട സമുച്ചയങ്ങളുടെ പോരായ്മ തീര്‍ക്കും. ചെരണിയില്‍ മാത്രം ജില്ലാ ടി.ബി സെന്ററിന്റെ 5.2 ഏക്കര്‍ ഭൂമിയുണ്ട്. ഇവിടെ ഓഫിസ് കെട്ടിടങ്ങള്‍ കഴിഞ്ഞാല്‍ നാലേക്കറിലേറെ ഒഴിഞ്ഞുകിടക്കുന്നു.
ജില്ലക്കൊരു സര്‍ക്കാര്‍ മെഡിക്കല്‍കോളജ് എന്ന ആവശ്യത്തിന് ജില്ലയിലെ എം.എല്‍.എമാരുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും വിവിധ രാഷ്ട്രീയ കക്ഷികളുടെയും പിന്തുണയുണ്ട്. പരിമിതികളില്‍ വീര്‍പ്പുമുട്ടുന്ന ജനറല്‍ ആശുപത്രിയില്‍ ലഭ്യമല്ലാത്ത സ്‌പെഷാലിറ്റി വിഭാഗങ്ങളുടെ സേവനങ്ങള്‍ക്ക് രോഗികളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയാണ്. അടുത്ത കാലത്തായി നിലവിലുള്ള സൗകര്യങ്ങളും ഉപയോഗപ്പെടുത്താനാവാത്ത സ്ഥിതിയാണ്.
പ്രതിരോധ കുത്തിവെപ്പുകളിലൂടെ പൂര്‍ണമായി നിയന്ത്രിച്ചു എന്ന് ആരോഗ്യവകുപ്പ് അവകാശപ്പെടുന്ന ഡിഫ്തീരിയ, ടെറ്റനസ്, വില്ലന്‍ചുമ എന്നിവ സംസ്ഥാനത്ത് ഏറ്റവുംകൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ജില്ല പ്രതിരോധ കുത്തിവെപ്പിന്റെ കാര്യത്തില്‍ ഏറെ പിറകിലാണ്.
നിലവിലുള്ള സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താവുന്ന രോഗികളുടെ ഇരട്ടിയിലേറെയാണ് ആശുപത്രിയിലെത്തുന്നത്. ഡോക്ടര്‍മാരുടെ തസ്തിക പേരിനുകൂട്ടിയാല്‍ പരിഹരിക്കാവുന്നതല്ല ഈ പ്രശ്‌നങ്ങള്‍.
പി.എച്ച്.സി മുതല്‍ ജനറല്‍ ആശുപത്രി വരെ 120 ആരോഗ്യ കേന്ദ്രങ്ങളാണ് ജില്ലയിലുള്ളത്. സംസ്ഥാനത്തെ സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രികളില്‍ എണ്ണാവുന്നവയും ജില്ലയിലുണ്ട്. എന്നാല്‍, ജീവിതശൈലീ രോഗങ്ങളിലെന്നപോലെ സാംക്രമിക രോഗങ്ങള്‍, കാന്‍സര്‍, വിദഗ്ധ ചികിത്സയും മേല്‍നോട്ടവും ആവശ്യമുള്ള രോഗങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ ജില്ല മുമ്പിലാണ്. സര്‍ക്കാര്‍ മേഖലയില്‍ ഒരു മെഡിക്കല്‍ കോളജ് വന്നിട്ട് പതിറ്റാണ്ടുകളായി. ജില്ല ഉയര്‍ത്തുന്ന ആവശ്യം ന്യായമാണെന്ന് സംസ്ഥാന സര്‍ക്കാറിനും ബോധ്യമുണ്ടെങ്കിലും ജനകീയ മുന്നേറ്റം ഈ മേഖലയില്‍ ആവശ്യമാണ്.

0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക