WELCOME TO VOICE OF EDAPPARAMBA Log On: www.edapparamba.in

ശനിയാഴ്‌ച, ഒക്‌ടോബർ 29, 2011

അവാര്‍ഡ് ദാനം നടത്തി



എടപ്പറമ്പ്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ ഈ വര്‍ഷത്തെ അഞ്ചാം തരം പൊതു പരീക്ഷയില്‍ എടപ്പറമ്പ് ദാറുല്‍ ഹുദാ സുന്നി മദ്രസ്സയില്‍ നിന്നും റാങ്ക് നേടിയ റിന്ഷ സലീമിനെ അനുമോദിച്ചുകൊണ്ട് ദാറുല്‍ ഹുദാ മദ്രസ്സ കമ്മിറ്റി സംഘടിപ്പിച്ച അവാറ്ഡ് ദാനവും അനുമോദന സംഗമവും 23-10-2011 ഞാറാഴ്ച വൈകിട്ട് 6.30ന്‌ എടപ്പറമ്പ് ദാറുല്‍ ഹുദാ സുന്നി മദ്രസ്സയില്‍ വച്ച് നടന്നു.
പ്രസ്ഥുത പരിപാടി എസ് വൈ എസ്. സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്തു , ,സയ്യിദ് ഷറഫുദ്ദീന്‍ ജുമലുല്ലൈലി , കുട്ട്രായീന്‍ മാസ്റ്റര്‍ , മുഹമ്മദലി മുസ്ലിയാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Read more

"ബൈത്തുറഹ് മ " - വിഭവ സമാഹരണം നടത്തി.

എടപ്പറമ്പ് : പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഓര്‍മ്മക്കായി പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കാനുള്ള "ബൈത്തുറഹ് മ " - ഭവപദ്ധതിക്കായി എടപ്പറമ്പ് യൂണിറ്റ് വിഭവ സമാഹരണം നടത്തി. 26 - 10 -2011 ബുധനാഴ്ച് വിവിധ വാര്‍ഡുകളിലായി ഫണ്ട് സമാഹരണം നടന്നു. എടപ്പറമ്പ് - പാലീരി ഭാഗത്തുനിന്നും ജാഫര്‍ , സുഹൈല്‍ , അന് വര്‍ , നിസാര്‍ , വളപ്പില്‍ ജസീദ് , സഹ്ല്‍ , സുഹല്‍ , ശിഹാബ് തുടങ്ങിയവരും കടുമ്പിക്കല്‍ ഭാഗത്തുനിന്നും മൊയ്തീങ്കുട്ടി, പൂന്തല സുലൈമാന്‍ , നാണി തുടങ്ങിയവര്‍ നേത്രത്വം നല്‍കി. ഇതുവരെ ജില്ലയില്‍ 206 വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ഒരേ മാത്രകയില്‍ നിര്‍മ്മിക്കുന്ന വീടുകള്‍ക്ക് 4 ലക്ഷം രൂപ വീതമാണ ചെലവ് പ്രതീക്ഷിക്കുന്നത്. എല്ലാവീടുകളും മേയ് ഒന്നിന്‌ കൈമാറും വിധമാണ്‌ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുന്നേറുന്നത്. തന്റെ പേരില്‍ സ്മാരകങ്ങള്‍ കെട്ടിപ്പൊക്കെരുതെന്നും ആ തുക പാവങ്ങള്‍ക്കായി വിനിയോഗിക്കണമെന്നുന്മുള്ള ശിഹാബ് തങ്ങളുടെ ആഗ്രഹം കൂടിയാണ്‌ മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി നിറവേറ്റുന്നത്. ഒരു വര്‍ഷംകൊണ്ട് അവസാനിപ്പിക്കാതെ തുടര്‍ന്നു കൊണ്ടുപോകാനാണ്‌ ലക്ഷ്യമിടുന്നതെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അബ്ദുല്‍ ഹമീദ് വോയ്സ് ഓഫ് എടപ്പറമ്പിനോടു പറഞ്ഞു.
Read more

ചൊവ്വാഴ്ച, ഒക്‌ടോബർ 25, 2011

സര്‍വ്വീസ് വെട്ടിക്കുറക്കാനുള്ള എയറിന്ത്യയുടെ നടപടിക്കെതിരെ ഗള്‍ഫില്‍ വ്യാപക പ്രധിഷേധം.



ദുബൈ:സര്‍‌വ്വീസുകള്‍ വെട്ടിക്കുറച്ചും പഴയവിമാനങ്ങള്‍ ഉപയോഗിച്ച് സര്‍‌വ്വീസ് നടത്തുന്നതിനെതിരിലും ഗള്‍ഫില്‍ വന്‍ പ്രധിഷേധം.ഇന്ത്യയില്‍ നിന്നും ഏറ്റവും കൂടുതല്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നതും കേരളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ ആളുകള്‍ വിദേശത്തേക്ക് പോകുന്നതുമായ കോഴിക്കോട് എയര്‍പൊര്‍ട്ടില്‍ നിന്നും ദുബൈ,ഷാര്‍ജ റൂട്ടുകളില്‍ ദിവസേന നടത്തിവരാറുള്ള 2 വിമാനങ്ങള്‍ ഒന്നാക്കി ചുരുക്കിക്കൊണ്ടാണ്‌ നടപടി.ഇല്ലാത്ത നഷ്ടത്തിന്റേ പേര് പറഞ്ഞാണ് അധികാരികളുടെ കെടുകാര്യസ്ഥതയും പിടിപ്പുകേടും ഗള്‍ഫ് മലയാളികളുടെ തലയില്‍ കെട്ടിവെക്കുന്നത്.
സീസണില്‍ ചാര്‍ജ്ജ് കുത്തനെ കൂട്ടിയും പെടുന്നനെയും അപ്രതീക്ഷിതമായും സര്‍‌വ്വിസ് റദ്ദാക്കിയും കോഴിക്കോട്ടേക്ക് ടിക്കറ്റെടുത്തവരേ തിരുവനന്തപുരത്ത് ഇറക്കിയും കുപ്രസിദ്ദിയാര്‍ജ്ജിച്ച എയറിന്ത്യയുടെ മറ്റോരു ക്രൂരമായ തമാശ മാത്രമാണിത്. നിലവില്‍ ഷെട്യൂളുകള്‍ ഉള്ള റാസല്‍ഖൈമ, ഫുജൈറ എന്നിവിടെങ്ങളിലേക്ക് സര്‍‌വ്വിസ് നടത്താതെയും,പുതുതായി സര്‍‌വ്വീസിന് വേണ്ടിയുള്ള മുറവിളിയും നിലനില്‍ക്കുമ്പോഴാണ്‌ പുതിയ പ്രഖ്യാപനം.അതോടൊപ്പം കോഴിക്കോട് നിന്നും സര്‍‌വ്വീസ് നടത്തിയിരുന്ന എ 321 വിഭാഗത്തില്‍‌പെട്ട പുതിയ വിമാനം പിന്‍‌വലിച്ച് ഇരുപത്തഞ്ച് വര്‍ഷം പഴക്കം ഉള്ള വിമാനമാണ്‌ സര്‍‌വ്വീസ് നടത്തുന്നത്.മംഗലാപുരം ദുരന്തത്തിന്‌ ഒന്നര വര്‍ഷം കഴിയുന്നതിന്‌ മുമ്പാണ്‌ എയര്‍ ഇന്ത്യയുടെ ഈ കൊലവിളി.
പ്രവാസി പ്രതിനിധിയായി പത്മശ്രീ എം എ യൂസുഫലി ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമാവുകയും ശ്രീ വയലാര്‍ രവി വ്യോമയാന മന്ത്രിയാവുകയും ചെയ്തെങ്കിലും ഒരു ഫലവും ഉണ്ടായില്ല.പ്രവാസികളുടെ ഒരു വിമാന കമ്പനി തുടങ്ങുന്നതിനെ ക്കുറിച്ച് ആലോചിച്ച് വരുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
എന്നാല്‍ ഇപ്പോഴത്തെ നടപടി സര്‍‌വ്വീസ് വെട്ടിക്കുറക്കലിന്റെ ഭാഗമല്ലെന്നും സീസണല്ലാത്തത് കൊണ്ടുള്ള താത്കാലിക ക്രമീകരണം മാത്രമാണെന്നും ഔദ്യോഗിക വ്രത്തങ്ങള്‍ അറ്യിച്ചു.സീസണാകുന്നതോടെ സര്‍‌വ്വീസുകള്‍ പഴയപോലെ ആകുമെന്നാണ്‌ വിശദീകരണം.
റിപ്പോര്‍ട്ട്: ഷറഫുദ്ദീന്‍ കെ (ഫുജൈറ)
Read more

തിങ്കളാഴ്‌ച, ഒക്‌ടോബർ 24, 2011

എടപ്പറമ്പ് നന്മ സ്റ്റോര്‍ വില നിലവാരം


ക്രമനമ്പര്‍ ഐറ്റം
വില
1
കടല
30
2
ഗ്രീന്‍പീസ്
29
3
ശര്‍ക്കര
36
4
ചായ
125
5
വേവ് സോപ്പ്
17
6
കേരള സാന്റല്‍
20.5
7
ജീവ സാന്റല്‍
17
8
കൈരളി
33
9
വാഷ് വെല്‍
14
10
അരി കുറുവ
18
11
മട്ട
19
12
പച്ചരി
16
13
പഞ്ചസാര
25
14
മല്ലി
56
15
മുളക്
95
16
ചെറുപയര്‍
55
17
ഉഴുന്ന് ബോള്‍
58
18
വെളിച്ചണ്ണ
85



20 ശതമാനം സബ്സിഡി നിരക്കില്‍ റേഷന്‍ കാര്‍ഡ് അടിസ്ഥാനത്തില്‍ ലഭിക്കുന്നു
Read more

സി.പി എം ലോക്കല്‍ സമ്മേളനം വ്യാഴാഴ്ച് തുടങ്ങും

മൊറയൂര്‍ : സി. പി.(എം) ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായി നടക്കുന്ന മൊറയൂര്‍ ലോക്കല്‍ സമ്മേളനം ഒക്ടോബര്‍ 27 , 28 (വ്യാഴം,വെള്ളി ) ദിവസങ്ങളില്‍ അരിമ്പ്ര സൈതാലിക്കുട്ടി നഗറില്‍ അരങ്ങേറും, പ്രധിനിധി സമ്മേളനം 27 നും പൊതു സമ്മേളനം 28 നുമാണ് നടകുക. സമ്മേളനത്തില്‍ സഖാക്കളായ അഡ്വ. കെ.പി. സുമതി, കെ രാമദാസ്, പ്രഭാകരന്‍ എന്നിവര്‍ സമ്പന്ദിക്കും.
Read more

ശനിയാഴ്‌ച, ഒക്‌ടോബർ 22, 2011

അവാര്‍ഡ് ദാനവും അനുമോദന സംഗമവും

എടപ്പറമ്പ്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ ഈ വര്‍ഷത്തെ അഞ്ചാം തരം പൊതു പരീക്ഷയില്‍ എടപ്പറമ്പ് ദാറുല്‍ ഹുദാ സുന്നി മദ്രസ്സയില്‍ നിന്നും റാങ്ക് നേടിയ റിന്ഷ സലീമിനെ അനുമോദിച്ചുകൊണ്ട് ദാറുല്‍ ഹുദാ മദ്രസ്സ കമ്മിറ്റി സംഘടിപ്പിക്കുന്ന അവാറ്ഡ് ദാനവും അനുമോദന സംഗമവും 23-10-2011 ഞാറാഴ്ച വൈകിട്ട് 6.30ന്‌ എടപ്പറമ്പ് അങ്ങാടിയില്‍ വച്ച് നടക്കും.
പ്രസ്ഥുത പരിപാടിയില്‍ എസ് വൈ എസ്. സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്ല്യാര്‍ ,എസ്. വൈ. എസ്. സംസ്ഥാന സെക്രട്ടറി മുഹമ്മദ് മാസ്റ്റര്‍ പറവൂര്‍ ,സയ്യിദ് ഷറഫുദ്ദീന്‍ ജുമലുല്ലൈലി തുടങ്ങിയ നേതാക്കള്‍ സംബന്ധിക്കും.
Read more

വെള്ളിയാഴ്‌ച, ഒക്‌ടോബർ 21, 2011

ഫഹദിന്‌ ഫിഫ ക്ലബ്ബ് യാത്രയപ്പ് നല്‍കി.

എടപ്പറമ്പ് : ജോലി ആവശ്യത്തിനായി വിദേശത്തേക്ക് പോവുന്ന ഫഹദിന്‌ ഫിഫ ക്ലബ്ബ് അഗങ്ങള്‍ യാത്രയപ്പ് നല്‍കി. കീഴിശ്ശേരി - മൊറയൂര്‍ റൂട്ടിലോടുന്ന ബസ്സിലെ ജീവനക്കാരനായിരുന്നു ഫഹദ്. എടപ്പറമ്പില്‍ നിന്നും വിദേശത്തേക്ക് പോവുന്നവരുടെ എണ്ണത്തില്‍ ഈയിടെ വര്‍ദ്ദനവുണ്ടായീട്ടുണ്ട്. എല്ലാവരും വിദേശത്തെ ആശ്രയിക്കുന്നതോടെ നാട്ടിലിപ്പോള്‍ ആളൊഴിഞ്ഞ അവസ്ഥയാണുള്ളത്.
Read more

വ്യാഴാഴ്‌ച, ഒക്‌ടോബർ 20, 2011

ഇനി കറന്‍സി വിനിമയ നിരക്കും വോയിസ്‌ ഓഫ് എടപ്പറമ്പിലൂടെ

വോയിസ്‌ ഓഫ് എടപ്പറമ്പ് മുഖേന ഇനി തല്‍സമയ കറന്‍സി വിനിമയ നിരക്കും അറിയാം. ഗള്‍ഫ്‌ മലയാളികളെ ഉദ്ദേശിച്ചുകൊണ്ട് ഉള്ളതാണ് ഈ സൗകര്യം. യു.എ.ഇ യിലെ 2000 ദിര്‍ഹംസ് ഇന്ത്യന്‍ രൂപയില്‍ എത്ര ഉണ്ടാവും എന്നറിയാന്‍ നിങ്ങള്‍ ചെയ്യേണ്ടതു ഇത്രമാത്രം. 2000 എന്ന് ടെക്സ്റ്റ്‌ ബോക്സില്‍ (1 എന്ന് എഴുതിയ സ്ഥലം ) ടൈപ്പ് ചെയ്യുക. അതിനു ശേഷമുള്ള ഡ്രോപ്പ് ഡൌണ്‍ ലിസ്റ്റില്‍ (SAR എന്ന് എഴുതിയ സ്ഥലം) AED എന്നും തൊട്ടടുത്തതില്‍ INR എന്നും ഉള്ള കറന്‍സി കോഡ് സെലക്ട്‌ ചെയ്യുക. അല്പസമയത്തിനുള്ളില്‍ അതിനു താഴെ അനുസൃതമായ ഇന്ത്യന്‍ രൂപ കാണാം. ചിത്രത്തില്‍ കാണിച്ചിട്ടുള്ളത് 1 സൗദി റിയാലിനനുസൃതമായ ഇന്ത്യന്‍ രൂപ ആണ്.

ഓരോ കറന്‍സി കോഡും അറിയാന്‍ താഴെയുള്ള പച്ച നിറത്തിലുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുകയോ, അല്ലെങ്ങില്‍ ഡ്രോപ്പ് ഡൌണ്‍ ലിസ്റ്റിലെ ഓരോ വിഭാഗത്തിനും നേരെ മൗസ് പൊയന്റെര്‍ വെച്ച് കാണുകയോ ചെയ്യാം .
Read more

ബുധനാഴ്‌ച, ഒക്‌ടോബർ 19, 2011

മുസ്ലിം ലീഗ് യോഗം- തീരുമാനങ്ങള്‍

എടപ്പറമ്പ് : എടപ്പറമ്പ് മുസ്ലിം ലീഗ് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ദാറുല്‍ ഹിക്കംനഴ്സറി സ്കൂള്‍ ഹാളില്‍ വെച്ച് നടന്നു.
യോഗ തീരുമാനങ്ങള്‍
  • ശിഹാബ് തങ്ങളുടെ പേരില്‍ പാവങ്ങള്‍ക്കായി നിര്‍മ്മിക്കുന്ന 'ബൈത്തുറഹ്മ' ഭവന നിര്‍മ്മാണ പദ്ധതിക്കായുള്ള ഫണ്ട് സ്വരൂപണത്തിന്‌ സ്ക്ദ്വാഡ് രൂപീകരിച്ചു.
  • ബുധനാഴ്ച്ച നടക്കുന്ന പഞ്ചായത്ത് കണ്‍വെന്‍ഷന്‍ വിജയിപ്പിക്കുന്നതിന്‌ ആഹ്വാനം ചെയ്തു.
  • എടപ്പറമ്പില്‍ പുതുതായി നിര്‍മ്മിക്കുന്ന ലീഗോഫീസിന്റെ ഇതുവരെയുള്ള കണക്ക് അവതരിപ്പിച്ചു.
ബ്ലോക്ക് മെമ്പര്‍ സുലൈമാന്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശ്ം നല്‍കി. കൂടുതല്‍ യുവാക്കളെ കര്‍മ്മ രംഗത്തേക്ക് കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
പൂകോടന്‍ ജാഫര്‍ നന്ദി പറഞ്ഞു.



ഫോട്ടോ : സുധീര്‍ പാലം
Read more

പാമ്പുകളെ പിടികൂടി.

എടപ്പറമ്പ് : ഇന്ന് ഉച്ചക്ക് അങ്ങാടിയില്‍ നിന്നും രണ്ടു പാമ്പുകളെ പിടികൂടി. ഹനീഫയുടെ പീടികക്ക് മുന്‍ വശത്താണ്‌ കട പൂട്ടിപ്പോയ സമയത്ത് പാമ്പിനെ കണ്ടത്തിയത് . പൊതുസ്ഥലത്തായതിനാല്‍ ആളുകള്‍ക്ക് ബുദ്ദിമുട്ടാക്കും എന്നതിനാല്‍ പിന്നീട് അവയെ കൊന്നുകളഞ്ഞു. രണ്ടു പാമ്പുകളും വിശമുള്ളവയാനെന്നു പിടികൂടിയവര്‍ അറിയിച്ചു.
Read more

ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന്‍ ആയി ലഭിക്കും

Visa extension services in India

ദുബായ്‌ : ഇന്ത്യയിലേക്ക്‌ വിസ എടുക്കാന്‍ ഇനി ഇന്ത്യന്‍ കോണ്‍സുലേറ്റ്‌, എംബസി എന്നിവയിലെ നീണ്ട ക്യൂവില്‍ നില്‍ക്കേണ്ട ആവശ്യമില്ല. വിസയ്ക്കുള്ള അപേക്ഷ ഓണ്‍ലൈന്‍ ആയി പൂരിപ്പിച്ചു നല്‍കാന്‍ ഉള്ള സംവിധാനം നിലവില്‍ വന്നതായി ദുബായില്‍ നടന്ന പത്രസമ്മേളനത്തില്‍ യു.എ.ഇ. യിലെ ഇന്ത്യന്‍ അംബാസിഡര്‍ എം. കെ. ലോകേഷ് അറിയിച്ചു.

ഇന്ന് മുതല്‍ ഈ സൗകര്യം പ്രവര്‍ത്തനക്ഷമമാവും. എന്നാല്‍ തല്‍ക്കാലം പഴയ സംവിധാനവും സമാന്തരമായി പ്രവര്‍ത്തിക്കും. എന്നാല്‍ 2012 ജനുവരിയോടെ കോണ്‍സുലേറ്റുകളിലും എംബസികളിലും വിസാ അപേക്ഷകള്‍ സ്വീകരിക്കുന്നത് നിര്‍ത്തലാക്കും. പൂര്‍ണ്ണമായും ഓണ്‍ലൈന്‍ വഴി മാത്രമാവും പിന്നീട് വിസാ അപേക്ഷകള്‍ സ്വീകരിക്കുക.

ബി. എല്‍. എസ്. ഇന്റര്‍നാഷ്ണല്‍ സര്‍വീസസ്‌ ലിമിറ്റഡ്‌ എന്ന കമ്പനിയുമായി സഹകരിച്ചാണ് ഈ സേവനം ലഭ്യമാക്കിയത് എന്ന് അംബാസിഡര്‍ വിശദീകരിച്ചു. ഓണ്‍ലൈന്‍ ആയി അപേക്ഷകള്‍ സ്വയം പൂരിപ്പിക്കുവാന്‍ ബുദ്ധിമുട്ട് ഉള്ളവര്‍ക്ക് അപേക്ഷാ ഫോറം പൂരിപ്പിക്കാന്‍ ബി. എല്‍. എസ്. ഇന്റര്‍നാഷണല്‍ സര്‍വീസസിന്റെ സഹായം തേടാം. 25 ദിര്‍ഹം ഫീസ്‌ ഇതിനായി ഇവര്‍ ഈടാക്കും.

225 ദിര്‍ഹം ഫീസ്‌ നല്‍കിയാല്‍ ഇവിടെ നിന്നും കൂടുതല്‍ മെച്ചപ്പെട്ട സേവനം ലഭിക്കും എന്നും അംബാസിഡര്‍ അറിയിച്ചു.

ഓണ്‍ലൈന്‍ ആയി അപേക്ഷാ ഫോറം പൂരിപ്പിക്കാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക.

അപേക്ഷ പൂരിപ്പിച്ചു കഴിഞ്ഞാല്‍ കിട്ടുന്ന ഫയല്‍ നമ്പരോ അപേക്ഷ പ്രിന്റ്‌ ചെയ്തതോ മറ്റ് ആവശ്യമുള്ള രേഖകളുമായി യു.എ.ഇ. യിലുള്ള ഏതെങ്കിലും ബി. എല്‍. എസ്. ഇന്റര്‍നാഷ്ണല്‍ സര്‍വീസസ്‌ ഓഫീസുകളില്‍ ഏല്‍പ്പിക്കണം.

ഇത്തരത്തില്‍ വിസാ സേവനങ്ങള്‍ ഓണ്‍ലൈന്‍ ആക്കുന്നതോടെ ഇന്ത്യന്‍ എംബസിയിലും കോണ്‍സുലേറ്റുകളിലും തിരക്ക് കുറയും എന്നും മറ്റ് സേവനങ്ങള്‍ ലഭ്യമാക്കാനുള്ള കാലവിളംബം കുറയ്ക്കുവാനും ഇത് സഹായിക്കും എന്നുമാണ് പ്രതീക്ഷ എന്ന് അംബാസിഡര്‍ പറഞ്ഞു.

കടപ്പാട് : ഇ .പത്രം

Read more

ചൊവ്വാഴ്ച, ഒക്‌ടോബർ 18, 2011

ബസ് സമയവിവരം


എടപ്പറമ്പില്‍ നിന്നും
കൊണ്ടോട്ടിയില്‍ നിന്നും

കൊണ്ടോട്ടി
മഞ്ചേരി
കാരാപറമ്പ്
മലപ്പുറം
ഒഴുകൂര്‍ ഭാഗത്തേക്ക്
06.00 AM
08.15 AM
07.10 AM
07.50 AM
07.40 AM
07.00 AM
08.45 AM
12.25 PM

08.05 AM
08.00 AM
09.30 AM
02.00 PM

08.25 AM
08.30 AM
09.45 AM
03.50 PM

09.10 AM
09.20 AM
10.15 AM
04.20 PM

09.20 AM
09.40 AM
10.45 AM
05.50 PM

09.50 AM
10.05 AM
11.25 AM


10.25 AM
10.45 AM
11.45 AM


11.05 AM
11.00 AM
01.00 PM


11.20 AM
11.50 AM
01.30 PM


12.10 PM
12.50 PM
02.05 PM


12.35 PM
01.25 PM
03.00 PM


01.15 PM
02.15 PM
04.15 PM


01.35 PM
02.30 PM
04.45 PM


01.45 PM
03.00 PM
05.20 PM


02.10 PM
03.35 PM
05.30 PM


02.45 PM
03.45 PM
06.30 PM


03.30 PM
04.30 PM
0640 PM


03.55 PM
05.00 PM
07.15 PM


04.10 PM
05.30 PM



04.25 PM
05.45 PM



05.00 PM
06.15 PM



05.10 PM
07.00 PM



05.35 PM




06.00 PM




06.20 PM




06.40 PM




07.20 PM




08.10 PM

Read more

തിങ്കളാഴ്‌ച, ഒക്‌ടോബർ 17, 2011

'നന്മ' പ്രവര്‍ത്തനമാരംഭിച്ചു.

എടപ്പറമ്പ് : കേരള സഹകരണ കണ്‍സ്യൂമര്‍ ഫെഡറേഷന്റെ നിയന്ത്രണത്തിലുള്ള 'നന്മ' കണ്‍സ്യൂമര്‍ സ്റ്റോര്‍ മോങ്ങം വനിതാ സഹകരണത്തിന്റെ ആഭിമുഖ്യത്തില്‍ മൊറയൂര്‍ പഞ്ചായത്തിലെ എടപ്പറമ്പില്‍ആരംഭിച്ചു.പദ്ധതിയുടെ ഉദ്ഘാടനം മൊറയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രിമതി. ബി.സക്കീന ആദ്യ കിറ്റ്‌ എന്‍ കുഞ്ഞര്‍മുട്ടിക്ക് നല്‍കിക്കൊണ്ട് നിര്‍വഹിച്ചു.. 20% സബ്സിഡി നിരക്കില്‍ നിത്യോപയോഗ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന്‌ ആവിഷ്കരിച്ചിട്ടുള്ളതാണ്‌ 'നന്മ' പദ്ധതി. എടപ്പറമ്പ് ജുമുഅത്ത് പള്ളിയുമായി ചാരിയുള്ള ബി.ട്ടി.സി ക്കാരുടെ ബില്‍ഡിങിലാണ്‌ 'നന്മ' പ്രവര്‍ത്തനമാരഭിച്ചത്. ഈ സേവനം എടപ്പറമ്പിലെത്തിയതിലൂടെ നാട്ടുകാര്‍ക്ക് ഇനി കുറഞ്ഞ വിലക്ക് നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാവും .
Read more

ശനിയാഴ്‌ച, ഒക്‌ടോബർ 15, 2011

സലാലയിലേക്ക്‌ പോകുന്ന ഇല്യാസിനു യാത്രായപ്പ് നല്‍കി

എടപ്പറമ്പ് : SKSSF, മുസ്ലിം ലീഗ് , വോയിസ്‌ ഓഫ് എടപ്പറമ്പ് എന്നിവയുടെ സജീവ പ്രവര്‍ത്തകനും, ഇസ്ലാമിക്‌ സെന്റെറിന്റെ വാടക സ്റ്റോര്‍ നടത്തിപ്പുകാരനും, സലാല ഫാന്‍സി ആന്‍ഡ്‌ ഫുടുവേറിലെ ജീവനക്കാരനും ആയ പൂന്തല ഇല്യാസിനു എടപ്പറമ്പ് ശാഖ SKSSF പ്രവര്‍ത്തകര്‍ യാത്ര അയപ്പ് നല്‍കി. ഒമാനിലെ സലാലയിലേക്ക്‌ നാളെ കാലത്ത് 6.00 മണിക്ക് ജോലി ആവശ്യാര്‍ത്ഥം അദ്ദേഹം പുറപ്പെടും.
Read more

എടപ്പറമ്പിന്ടെ കുറിപ്പെരുമ

എടപ്പറമ്പ് :കുറികളുടെ സ്വന്തം നാടാണ്‌എടപ്പ്റമ്പ്.ഓരോ നാടും ശ്രദ്ധിക്കപ്പെടൂന്നത് എന്തെങ്കിലും പ്രത്യേകതയുടെ പേരിലായിരിക്കും.എടപ്പ്റമ്പ് പ്രധാനമായും അറിയപ്പെടുന്നത് കുറികളുടെ (ചിട്ടി) പേരിലാണ്‌.
എടപ്പറമ്പില്‍ സംഘടനകളും സ്ഥാപനങ്ങളൂം പലതുണ്ട്.പലസംഘടനകളും വ്യത്യസ്ഥ വീക്ഷണം വച്ചു പുലര്‍ത്തുന്നു,വ്യത്യസ്ഥ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നു,വ്യത്യസ്ഥ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു, പല സംഘടനകളും പരസ്പരം എതിര്‍ക്കുന്നു.പക്ഷെ ഒരു കാര്യത്തില്‍ എല്ലാവര്‍ക്കും ഒരേ സ്വരം ,ഒരേ താളം ,ഒരേ നിലപാട്.അത് കുറിയുടെ കാര്യത്തിലാണ്. എല്ലാവര്‍ക്കും സാമ്പത്തിക സമാഹരണത്തിന്‌ ആശ്രയം കുറികളാണ്.ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ മുതല്‍ വരുമാന മാര്‍ഗങ്ങള്‍ക്കും സ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കാന്‍ വരെ ഉപയോഗപ്പെടുത്തുന്നത് കുറികളെയാണ്. ഇവയില്‍ മത സംഘടനകളുണ്ട്,മദ്രസ്സകളുണ്ട്,ക്ളബുകളുണ്ട്.
സംഘടനകള്‍ മാത്രമല്ല വാണീജ്യ സ്ഥാപനങ്ങളായ രണ്ട് ബാങ്കുകളും എടപ്പറമ്പില്‍ കുറികള്‍ നടത്തുന്നു.പോരാത്തതിന് വ്യക്തികള്‍ സ്വന്തം നിലക്കും കുറികള്‍ നടത്തുന്നു.പല തരത്തിലിള്ള പതിനാല്‌ കുറികളാണ്‌ എടപ്പറമ്പ് കേന്ത്രമായി നടന്നു വരുന്നത്.എടപ്പറമ്പിന്റെ പ്രാന്ത പ്രദേശങ്ങളായ കുടുമ്പിക്കല്‍ ,പൂന്തലപ്പറമ്പ് എന്നിവിടങ്ങളില്‍ ആറു കുറികള്‍ വേറെയും .
എന്തുകൊണ്ടാണ്‌ എല്ലാവരും കുറികളുടെ പിന്നാലെ പോകുന്നത്.? ഉത്തരം ലളിതം .ഒരു നറുക്കിന്റെ പണം സംഘാടകറ്ക്ക്ലഭിക്കും .ആളുകളോട് കൈ നീട്ടേണ്ട,ബക്കറ്റില്‍ പിരിവെടുക്കേണ്ട,ആളുകള്‍ ഇങ്ങോട്ട് പണം കൊണ്ട്വന്ന് തരും .ലക്ഷങ്ങളാണ്‌ ഇതുവഴി കമ്മറ്റികള്‍ക്ക് വരുമാനം ലഭിക്കുന്നത്.ഇത്രയൊക്കെ കുറികളുണ്ടായിട്ടും പുതുതായി രണ്ട് കുറികല്‍ പതിനഞ്ച് ദിവസത്തിനിടെ ആരംഭിച്ചു.ഒന്ന് ലീഗ് കമ്മറ്റി ഓഫിസ് നിര്‍മാണത്തിനായും മറ്റൊന്ന് എസ്. വൈ. എസ്. (എ പി) കമ്മറ്റിയും .രണ്ട് കുറികളിലും പ്രതീക്ഷിച്ചതിലും അധികം ആളുകളെയാണ്‌ ലഭിച്ചത്.ഇതിന്‌ കാരണം കുറി നടത്തിപ്പിലുള്ള എടപ്പറമ്പിന്റെ പാരമ്പര്യവും വിശ്വാസ്യതയുമാണ്‌.വര്‍ഷങ്ങളായി എടപ്പറമ്പുകാരുടെ കുറികളില്‍ ചേരുന്നവരാണ്‌ സമീപ നാടുകളിലെല്ലാമുള്ളവര്‍ . സംഘടനകളില്‍ ആദ്യമായി കുറി ആരംഭിച്ചത് പാലീരി ദാറുല്‍ ഹിക്കം മദ്രസ്സ കമ്മറ്റിയാണ്‌.1990-ല്‍ 25,000 രൂപയുടെ കുറി വച്ച് ആരംഭിച്ച വാടക സ്റ്റോറിന്‌ ഇന്ന് ലക്ഷങ്ങളുടെ ആസ്ഥിയുണ്ട്.അതിന്‌ ശേഷം എസ്.കെ.എസ്.എസ് എഫ്.കമ്മിറ്റിയും എസ്.വൈ.എസ് (എ.പി) ഉം ഏതാണ്ട് ഒരേ കാലയളവില്‍ കുറികള്‍ ആരംഭിച്ചു.1500 രൂപയില്‍ തുടങ്ങിയ ഇരു കമ്മറ്റികളും ഇന്ന് ലക്ഷങ്ങളുടെ കുറികളാണ്‌ നടത്തുന്നത്.എസ്.വൈ.എസ്.(എ.പി.) ന്റെ സ്ഥാപനങ്ങളെല്ലാം ഉണ്ടായത് കുറികളുടെ ബലത്തിലാണ്‌. പാര്‍ട്ടി ഓഫിസ് നിര്‍മാണത്തിനായാണ്‌ സി.പി.എം .കുറീ ആദ്യമായി തുടങ്ങിയത്.എടപ്പറമ്പിലെ രണ്ട് സഹകരണ ബാങ്കുകളും രണ്ട് ക്ളബുകളും പല തരം കുറികള്‍ നടത്തുന്നു.
ആദ്യ കാലത്ത് വ്യക്തികളായിരുന്നു കുറികള്‍ നടത്തിയിരുന്നത്.പരേതനായ കീരിയാടന്‍ അബൂബക്കര്‍ ,ബങ്കാളന്‍ അലവി ,കണ്ടോളത്ത് പോക്കര്‍ ഹാജി തുടങ്ങി പലരും അന്ന് കുറികള്‍ നടത്തിയിരുന്നു.സംഘടനകള്‍ രംഗം കയ്യടക്കിയതോടെ വ്യക്തികള്‍ക്ക് പിന്‍മാറേണ്ടി വന്നു.ഏതായാലും കുറികള്‍ തന്നെയാണ്‌ എടപ്പറമ്പിന്റെ ഗതിവിഗതികള്‍ നിയന്ത്രിക്കുന്നത്.ഗുള്‍ഫുകാരുടെ പോകറ്റിന്‌ കത്തി വെക്കാതെ,നാട്ടുകാരെ പിഴിയാതെ,ബിസിനസുകാരെ ബ്ളാക്ക്‌മെയില്‍ ചെയ്യാതെ,എല്ലാസ്ഥാപനങ്ങളും സാമ്പത്തിക പ്രതിസന്ധിയില്ലാതെ മുന്നോട്ട് പോകുന്നതിന്റെ പിന്നിലെ ശക്തിയിതാണ്‌. മാത്രമല്ല,നാട്ടുകാര്‍ക്ക് ഇത് ഏറ്റവും നല്ല സമ്പാദ്യ പദ്ദതിയാണ്.ഈ കുറികള്‍ കൊണ്ട് ജീവിത മാര്‍ഗം കണ്ടെത്തിയവരും വീട് വച്ചവരും പെണ്‍ മക്കളെ കെട്ടിച്ചവരും വാഹനങ്ങള്‍ വാങ്ങിയവരുമൊക്കെയായി നേട്ടത്തിന്റെ മാത്രം കഥകള്‍ പറയാനുള്ള ഈ ശ്രംഖല തുടര്‍ന്ന് പോകുകയാണ്.
Read more

ബുധനാഴ്‌ച, ഒക്‌ടോബർ 12, 2011

വരുന്നു..... എടപ്പറമ്പില്‍ കണ്‍സ്യൂമര്‍ സ്റ്റോര്‍ .

എടപ്പറമ്പ്:പൊള്ളുന്ന വിലക്കയറ്റത്തിന്‌ ആശ്വാസമായി എടപ്പറമ്പില്‍ കണ്‍സ്യൂമര്‍ സ്റ്റോര്‍ വരുന്നു.മോങ്ങം വനിതാ സഹകരണ സംഘമാണ്‌ സംസ്ഥാന സഹകരണ കണ്‍സ്യൂമര്‍ ഫെഡിന്റെ സഹകരണത്തോടെ 'നന്‍മ'എന്ന പേരില്‍ സ്റ്റോര്‍ ആരംഭിക്കുന്നത്.
റേഷന്‍ കാര്‍ഡ്‌ അടിസ്ഥാനത്തില്‍ ആഴ്ചയില്‍ 600 കുടുംബങ്ങള്‍ക്ക് 20 % സബ്‌സിഡി നിരക്കില്‍ നിത്യോപയോഗ സാധനങ്ങള്‍ വിതരണം ചെയ്യാനാകുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്.
പധ്ദതിയുടെ ഉല്‍ഘാടനം 2011ഒക്ടൊബര്‍ 14 വെള്ളിയഴ്ച വൈകുന്നേരം 3 മണിക്ക് പഞ്ചായത്ത് പ്രസി;ശ്രിമതി ബംഗാളത്ത് സകീന നിര്‍വഹിക്കും. എടപ്പറമ്പിലെ പ്രമുഖ പൊതു പ്രവര്‍ത്തകന്‍ പി.പരമേശ്വരന്‍ ആണ്‌ സ്റ്റോര്‍ എടപ്പറമ്പില്‍ എത്തിക്കാനുള്ള ശൃമങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
Read more

അബ്ദുള്ള ഹുസൈന്‍ അല്‍ ഖൂരിയുടെ മരണം എടപ്പറമ്പിനെയും ദു;ഖത്തിലാഴ്ത്തി



എടപ്പറമ്പ്: അബുദാബിയിലെ വ്യാപാര പ്രമുഖനും മതസാംസ്കാരികജീവകാരുണ്യ രംഗങ്ങളിലെ നിറ സാന്നിധ്യവുമായിരുന്ന അബ്ദുല്‍ റഹീം അബ്ദുല്ല ഹുസൈന്‍ അല്‍ ഖൂരി (68) നിര്യാതനായി. ഹൃദ്രോഗം മൂലം ചികിത്സയിലായിരുന്ന അദ്ദേഹം അബൂദാബിയിലെ ശൈഖ് ഖലീഫ ഹോസ്പിറ്റലില്‍ ഇന്നലെ ഉച്ചക്കു ശേഷമാണ് അന്തരിച്ചത്. വിദഗ്ധ ചികിത്സക്കായി അമേരിക്കയിലേക്ക് കൊണ്ടുപോകാനിരിക്കുകയായിരുന്നു. പാണക്കാട് കുടുംബവുമായി ആത്മ ബന്ധം പുലര്‍ത്തിയിരുന്ന അബ്ദുല്‍ റഹീം അബ്ദുല്ല ഹുസൈന്‍ അല്‍ ഖൂരി സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഉറ്റ സുഹൃത്തുമായിരുന്നു. ഇന്ത്യയിലെ ജീവ കാരുണ്യ മേഖലയില്‍ ഒട്ടേറെ സംഭാവനകള്‍ അര്‍പ്പിച്ച അദ്ദേഹം മുംബൈയിലും കേരളത്തിലുമായി 12 പള്ളികള്‍ നിര്‍മിച്ചിട്ടുണ്ട്.
സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ മുഖേന എടപ്പറമ്പ് ജുമാ മസ്ജിദിന്റെ പുനരുദ്ദാരണ പ്രവര്‍ത്തനത്തിന്‌ ലക്ഷങ്ങള്‍ സഹായം നല്കിയിരുന്നു.അദ്ദേഹത്തിന്റെ നിര്യാണം മഹല്ല്‌ നിവാസികളെ ദു:ഖത്തിലാഴ്ത്തി.അദ്ദേഹത്തിന്റെ പരലോക ഗുണത്തിനായി വെള്ളിയാഴ്ച് പള്ളിയില്‍ പ്രത്യേക പ്രാര്‍ത്ഥന സംഘടിപ്പിക്കുമെന്ന് മഹല്ല്‌ സെക്രട്ടറി അറിയിച്ചു.
Read more

തിങ്കളാഴ്‌ച, ഒക്‌ടോബർ 10, 2011

സി.പി.എമ്മില്‍ തമ്മില്‍ തല്ല്‌

എടപ്പറമ്പ്;സി.പി.എമ്മുകാര്‍ നടുറോഡില്‍ തമ്മിലടിച്ചു.മൊറയൂര്‍ ലോക്കല്‍ സെക്രട്ടറി തയ്യില്‍ അബുവും സി.പി.എം സജീവ പ്രവര്‍ത്തകന്‍ പി അബ്ദുറഹിമാനുമാണ്‌ ഇന്നു രാവിലെ എടപ്പറമ്പ് കുണ്ടില്‍ അമ്പലത്തിന്റെ പരിസരത്ത് വെച്ച്‌ തമ്മിലടിച്ചത്‌. ചന്ദ്രിക ദിനപ്പത്രത്തില്‍ ഇന്നലെ പ്രസിദ്ദീകരിച്ച "മൊറയൂരില്‍ സി.പി.എം കുറിയില്‍ കറങ്ങി വീഴുന്നു" എന്ന വാര്‍ത്തയെ തുടര്ന്നാണ് എടപ്പറമ്പിലെ സി.പി.എമ്മിലെ വിഭാഗീയത മറ നീക്കി പുറത്ത് വന്നത്.സി.പി.എമ്മിലെ ഗ്രൂപ്പ്‌ വഴക്കും സാമ്പത്തിക തിരിമറികളും,ലോക്കല്‍ സെക്രട്ടറിയുടെയും അദ്ദേഹത്തെ അനുകൂലി ക്കുന്നവരുടെയും ഏകാധിപത്യ നടപടികളും വാര്‍ത്തയില്‍ പരാമര്ശിച്ചിരുന്നു.വാര്‍ത്തക്ക് പിന്നില്‍ അബ്ദുറഹ്മാനാണെന്നാണ്‌ ആരോപണം .ഇക്കാര്യങ്ങള്‍ നേരെത്തെ അബ്ദുറഹിമാന്‍ പാര്‍ട്ടിയില്‍ ചോദ്യം ചെയ്തതിരുന്നു. ഇതിന്റെയെല്ലാം വൈരാഗ്യം തീര്‍ക്കാനാണു ലോക്കല്‍ സെക്ക്രട്ടറി അദ്ദെഹത്തെ മര്‍ദ്ദിച്ചതെന്ന്‌ അറിയുന്നു.മൊറയൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം അലിയുടെ മൂത്ത സഹോദരനാണ്‌ അബ്ദുറഹിമാന്‍ .മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ നായര്‍ത്തൊടി ആലി ഹാജി ഇടപെട്ടാണു ഇരുവരെയും പിടിച്ച്‌മാറ്റിയത്‌.മൊറയൂര്‍ ലോക്കല്‍ സമ്മേളനം നടക്കാനിരിക്കെ ഈ സംഭവം പാര്‍ട്ടിക്ക്‌ കനത്ത വെല്ലുവിളിയായിരിക്കുകയാണു ഒക്ടൊബര്‍ രണ്ടിന്‌ നടന്ന എടപ്പറമ്പ് ബ്രാഞ്ച് സമ്മേളനത്തില്‍ ദീറ്ഘ കാലമായി സെക്രട്ടറിയായിരുന്ന സ: ബാലനെ മാറ്റി, അയ്യപ്പനെ പുതിയ ബ്രാഞ്ച് സെക്ക്രട്ടറിയായി തെരെഞ്ഞെടുത്തിരുന്നു.

Read more

ശനിയാഴ്‌ച, ഒക്‌ടോബർ 08, 2011

വോയ്സ് ഓഫ് എടപ്പറമ്പ്' സന്ദര്‍ശകര്‍ 20000 കടന്നു. ഒരുപാട് പരിമിതികള്‍കുള്ളില്‍ നിന്നും ആളുകള്‍ ശ്രദ്ധിക്കപ്പെടുന്ന പോസ്റ്റുകള്‍ ചെയ്യാന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്. ഇനിയും ഒരുപാട് ആളുകള്‍ ശ്രദ്ദിക്കപ്പെടണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഞങ്ങളുടെ മുഴുവന്‍ സന്ദര്‍ശകര്‍ക്കും എല്ലാവിധ നന്ദിയും കടപ്പാടും അറിയിക്കുന്നു. തുടര്‍ന്നും നിങ്ങളുടെ കമന്റുകളും സഹകരണവും പ്രതീക്ഷിക്കുന്നു.
-ചെയര്‍മാന്‍ -
Read more

വെള്ളിയാഴ്‌ച, ഒക്‌ടോബർ 07, 2011

എടപ്പറമ്പ്-കുടുമ്പിക്കല്‍ -പാലക്കാട് റോഡിനു ശാപ മോക്ഷമാകുന്നു.

എടപ്പറമ്പ്:ഒടുവില്‍ നാട്ടുകാരുടെ ദുരിതത്തിന്‌
രിഹാരമാകുന്നു.കുടുമ്പിക്കല്‍ റോഡിലൂടെ യാത്ര ഇനി ആയാസ രഹിതമാകും . റോഡിനു അറ്റകുറ്റപണിക്ക് 5 ലക്ഷം രൂപ വകയിരുത്തിയതായി സ്ഥലം എം. എല്‍ . പി. ഉബൈദുള്ള വോയ്സ് ഓഫ് എടപ്പറമ്പ് ' നോട പറഞ്ഞു. ഖത്തര്‍ കെ.എം.സി.സി.നേതാവ് കുടുമ്പിക്കല്‍ കീരിയാടന്‍ അലിയുടെ വീട്ടില്‍ സൌഹാര്‍ദ സന്ദര്‍ശനത്തിനു എത്തിയതായിരുന്നു എം. എല്‍ . റോഡിന്റെ ശോചനീയാവസ്ഥ നേരത്തെ വോയ്സ് ഓഫ് എടപ്പറമ്പ് ഫോട്ടോ സഹിതം ചൂണ്ടിക്കാണിച്സിരുന്നു. ഇതിനെ തുടര്‍ന്ന്‍ റോഡ്‌ നന്നാക്കണമെന്ന ആവശ്യം ശക്തമായതിനാലാണ് നടപടി.എടപ്പറമ്പ് യുത്ത് ലീഗ് കമ്മറ്റി നേരത്തെ റോഡ്‌ നന്നാക്കണമെന്ന് ജനാപ്രതിനിധികളോടു ആവശ്യപ്പെട്ടിരുന്നു.
Read more

പ്രവാചക നിന്ദക്കെതിരെ ബഹുജന പ്രക്ഷോഭം

കിഴിശ്ശേരി: കൊണ്ടോട്ടി ഏരിയ SKSSF കമ്മിറ്റിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച വൈകുന്നേരം കിഴിശ്ശേരി അങ്ങാടിയില്‍ വെച്ച് പ്രവാചക നിന്ധക്കെതിരെ ആയിരങ്ങള്‍ അണിനിരന്ന പ്രക്ഷോഭ റാലിയും സമ്മേളനവും നടന്നു. പ്രവാചക കേശമെന്ന പേരില്‍ ചിലര്‍ കൊണ്ടുവന്ന മുടി വ്യാജമെന്ന് തെളിഞ്ഞതായും, ബന്ധപ്പെട്ടവര്‍ അതില്‍ നിന്ന് പിന്മാറണമെന്നും, പിന്മാറുന്നത് വരെ പ്രക്ഷോഭം തുടരുമെന്നും സമ്മേളനം പ്രഖ്യാപിച്ചു.

K.A റഹ്മാന്‍ ഫൈസി യോഗം ഉദ്ഘാടനം ചെയ്തു. വിഷയം അവതരിപ്പിച്ചു കൊണ്ട് സംസാരിച്ച മുജീബ് ഫൈസി പൂലോട് ഗുരുതരവും ഞെട്ടിപ്പിക്കുന്നതുമായ ചില കാര്യങ്ങളിലേക് വിരല്‍ ചൂണ്ടുകയും, വരാനിരിക്കുന്ന ദിവസങ്ങളില്‍ കൂടുതല്‍ അറിയാമെന്നു സൂചന നല്‍കുകയും ചെയ്തു. എതിര്‍ വിഭാഗം മുടി വാങ്ങിയത് SKSSF കാര്‍ മുടി വാങ്ങിയ ബോംബെക്കാരന്‍ ഇഖ്‌ബാല്‍ ജലിയാവാലയില്‍ നിന്ന് തന്നെ ആണെന്ന് സമ്മതിച്ച സാഹചര്യത്തില്‍ മുടിയുടെ കാലപ്പഴക്കം നിര്‍ണയിക്കാന്‍ ബാംഗ്ലൂരില്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചതായും അദ്ദേഹം വെളിപ്പെടുത്തി.

യോഗത്തില്‍ ജാബിര്‍ ഹുദവി തൃക്കരിപ്പൂര്‍, M.T അബൂബക്കര്‍ ദാരിമി പനങ്ങാങ്ങര, അലവിക്കുട്ടി ഹുദവി കുഴിമണ്ണ എന്നിവര്‍ പ്രസംഗിച്ചു.
Read more

ചൊവ്വാഴ്ച, ഒക്‌ടോബർ 04, 2011

കോറിയില്‍ നിന്നും ലോഡുമായിവന്ന ലോറി അപകടത്തില്‍ പെട്ടു.

പാലീരി : കോട്ടത്തടം കോറിയില്‍ നിന്നും ലോഡുമായിവന്ന സൈകോ മൂസ്സയുടെ നിസാന്‍ ലോറി അപകടത്തില്‍ പെട്ടു. പാലീരി ഷാഫിയുടെ വീടിനു മുമ്പിലുള്ള സുലൈമാന്‍ മുസ്ലിയാരുടെ തൊടിയിലേക്കാണ്‌ ലോറി മറിയാനൊരുങ്ങിയത്. ഭാഗ്യത്തിന്‌ അടുത്തുള്ള കവുങ്ങില്‍ ചാരി ലോറി നിന്നു, ലോഡിങ്ങ്തൊഴിലാളികള്‍ അപകടം നടന്ന ഉടന്‍ ചാടി രക്ഷപ്പെട്ടു. പ്രസാദിന്റെ ഓട്ടോക് സൈഡ് നല്‍കുമ്പോഴായിരുന്നു അപകടം , അപകടത്തില്‍ തകര്‍ന്ന റോഡ് സൈകോമൂസ്സ കോണ്‍ക്രീറ്റ്ചെയ്തു നന്നാക്കി.

Read more

ഞായറാഴ്‌ച, ഒക്‌ടോബർ 02, 2011

എടപ്പറമ്പ് ലീഗോഫീസിനു തറക്കല്ലിട്ടു.

എടപ്പറമ്പ് : എടപ്പറമ്പില്‍ ലീഗുകാരുടെ ചിരകാല സ്വപ്നത്തിനു സാക്ഷാല്‍കാരം . ഇന്നു രാവിലെ ശ്രീ. കാഞ്ഞീങ്ങാടന്‍ മുഹമ്മദ് ഹാജിയാണ് തറക്കല്ലിടല്‍ കര്‍മംനടത്തിയത് .പൂന്തല വീരാന്‍കുട്ടി ഹാജി പൂകോടന്‍ റൌഫ്, സൈകോ മൂസ്സ, അന്‍വര്‍ , നിസാര്‍ തുടങിയവര്‍ സന്നിഹിതരായിരുന്നു. അരിമ്പ്ര ബാപ്പു സാഹിബാണ്‌ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. ഓഫീസിന്റെ നിര്‍മ്മാണം ഉടന്‍ തന്നെ പൂര്‍ത്തീകരികുമെന്നും, പൊളിച്ചുമാറ്റിയ ബസ് വെയ്റ്റിങ്ങ് ഷെഡ് കടകളെ മറക്കാത്ത വിധം പുനര്നിര്മിക്കുമെന്നും അംഗങ്ങള്‍ വോയ്സ് ഓഫ് എടപ്പറമ്പിനെ അറിയിച്ചു.

പണി പുരോഗമിക്കുന്ന എടപ്പറമ്പ് ലീഗ് ഓഫീസ്
Read more