WELCOME TO VOICE OF EDAPPARAMBA Log On: www.edapparamba.in

ശനിയാഴ്‌ച, ഒക്‌ടോബർ 15, 2011

എടപ്പറമ്പിന്ടെ കുറിപ്പെരുമ

എടപ്പറമ്പ് :കുറികളുടെ സ്വന്തം നാടാണ്‌എടപ്പ്റമ്പ്.ഓരോ നാടും ശ്രദ്ധിക്കപ്പെടൂന്നത് എന്തെങ്കിലും പ്രത്യേകതയുടെ പേരിലായിരിക്കും.എടപ്പ്റമ്പ് പ്രധാനമായും അറിയപ്പെടുന്നത് കുറികളുടെ (ചിട്ടി) പേരിലാണ്‌.
എടപ്പറമ്പില്‍ സംഘടനകളും സ്ഥാപനങ്ങളൂം പലതുണ്ട്.പലസംഘടനകളും വ്യത്യസ്ഥ വീക്ഷണം വച്ചു പുലര്‍ത്തുന്നു,വ്യത്യസ്ഥ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നു,വ്യത്യസ്ഥ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു, പല സംഘടനകളും പരസ്പരം എതിര്‍ക്കുന്നു.പക്ഷെ ഒരു കാര്യത്തില്‍ എല്ലാവര്‍ക്കും ഒരേ സ്വരം ,ഒരേ താളം ,ഒരേ നിലപാട്.അത് കുറിയുടെ കാര്യത്തിലാണ്. എല്ലാവര്‍ക്കും സാമ്പത്തിക സമാഹരണത്തിന്‌ ആശ്രയം കുറികളാണ്.ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ മുതല്‍ വരുമാന മാര്‍ഗങ്ങള്‍ക്കും സ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കാന്‍ വരെ ഉപയോഗപ്പെടുത്തുന്നത് കുറികളെയാണ്. ഇവയില്‍ മത സംഘടനകളുണ്ട്,മദ്രസ്സകളുണ്ട്,ക്ളബുകളുണ്ട്.
സംഘടനകള്‍ മാത്രമല്ല വാണീജ്യ സ്ഥാപനങ്ങളായ രണ്ട് ബാങ്കുകളും എടപ്പറമ്പില്‍ കുറികള്‍ നടത്തുന്നു.പോരാത്തതിന് വ്യക്തികള്‍ സ്വന്തം നിലക്കും കുറികള്‍ നടത്തുന്നു.പല തരത്തിലിള്ള പതിനാല്‌ കുറികളാണ്‌ എടപ്പറമ്പ് കേന്ത്രമായി നടന്നു വരുന്നത്.എടപ്പറമ്പിന്റെ പ്രാന്ത പ്രദേശങ്ങളായ കുടുമ്പിക്കല്‍ ,പൂന്തലപ്പറമ്പ് എന്നിവിടങ്ങളില്‍ ആറു കുറികള്‍ വേറെയും .
എന്തുകൊണ്ടാണ്‌ എല്ലാവരും കുറികളുടെ പിന്നാലെ പോകുന്നത്.? ഉത്തരം ലളിതം .ഒരു നറുക്കിന്റെ പണം സംഘാടകറ്ക്ക്ലഭിക്കും .ആളുകളോട് കൈ നീട്ടേണ്ട,ബക്കറ്റില്‍ പിരിവെടുക്കേണ്ട,ആളുകള്‍ ഇങ്ങോട്ട് പണം കൊണ്ട്വന്ന് തരും .ലക്ഷങ്ങളാണ്‌ ഇതുവഴി കമ്മറ്റികള്‍ക്ക് വരുമാനം ലഭിക്കുന്നത്.ഇത്രയൊക്കെ കുറികളുണ്ടായിട്ടും പുതുതായി രണ്ട് കുറികല്‍ പതിനഞ്ച് ദിവസത്തിനിടെ ആരംഭിച്ചു.ഒന്ന് ലീഗ് കമ്മറ്റി ഓഫിസ് നിര്‍മാണത്തിനായും മറ്റൊന്ന് എസ്. വൈ. എസ്. (എ പി) കമ്മറ്റിയും .രണ്ട് കുറികളിലും പ്രതീക്ഷിച്ചതിലും അധികം ആളുകളെയാണ്‌ ലഭിച്ചത്.ഇതിന്‌ കാരണം കുറി നടത്തിപ്പിലുള്ള എടപ്പറമ്പിന്റെ പാരമ്പര്യവും വിശ്വാസ്യതയുമാണ്‌.വര്‍ഷങ്ങളായി എടപ്പറമ്പുകാരുടെ കുറികളില്‍ ചേരുന്നവരാണ്‌ സമീപ നാടുകളിലെല്ലാമുള്ളവര്‍ . സംഘടനകളില്‍ ആദ്യമായി കുറി ആരംഭിച്ചത് പാലീരി ദാറുല്‍ ഹിക്കം മദ്രസ്സ കമ്മറ്റിയാണ്‌.1990-ല്‍ 25,000 രൂപയുടെ കുറി വച്ച് ആരംഭിച്ച വാടക സ്റ്റോറിന്‌ ഇന്ന് ലക്ഷങ്ങളുടെ ആസ്ഥിയുണ്ട്.അതിന്‌ ശേഷം എസ്.കെ.എസ്.എസ് എഫ്.കമ്മിറ്റിയും എസ്.വൈ.എസ് (എ.പി) ഉം ഏതാണ്ട് ഒരേ കാലയളവില്‍ കുറികള്‍ ആരംഭിച്ചു.1500 രൂപയില്‍ തുടങ്ങിയ ഇരു കമ്മറ്റികളും ഇന്ന് ലക്ഷങ്ങളുടെ കുറികളാണ്‌ നടത്തുന്നത്.എസ്.വൈ.എസ്.(എ.പി.) ന്റെ സ്ഥാപനങ്ങളെല്ലാം ഉണ്ടായത് കുറികളുടെ ബലത്തിലാണ്‌. പാര്‍ട്ടി ഓഫിസ് നിര്‍മാണത്തിനായാണ്‌ സി.പി.എം .കുറീ ആദ്യമായി തുടങ്ങിയത്.എടപ്പറമ്പിലെ രണ്ട് സഹകരണ ബാങ്കുകളും രണ്ട് ക്ളബുകളും പല തരം കുറികള്‍ നടത്തുന്നു.
ആദ്യ കാലത്ത് വ്യക്തികളായിരുന്നു കുറികള്‍ നടത്തിയിരുന്നത്.പരേതനായ കീരിയാടന്‍ അബൂബക്കര്‍ ,ബങ്കാളന്‍ അലവി ,കണ്ടോളത്ത് പോക്കര്‍ ഹാജി തുടങ്ങി പലരും അന്ന് കുറികള്‍ നടത്തിയിരുന്നു.സംഘടനകള്‍ രംഗം കയ്യടക്കിയതോടെ വ്യക്തികള്‍ക്ക് പിന്‍മാറേണ്ടി വന്നു.ഏതായാലും കുറികള്‍ തന്നെയാണ്‌ എടപ്പറമ്പിന്റെ ഗതിവിഗതികള്‍ നിയന്ത്രിക്കുന്നത്.ഗുള്‍ഫുകാരുടെ പോകറ്റിന്‌ കത്തി വെക്കാതെ,നാട്ടുകാരെ പിഴിയാതെ,ബിസിനസുകാരെ ബ്ളാക്ക്‌മെയില്‍ ചെയ്യാതെ,എല്ലാസ്ഥാപനങ്ങളും സാമ്പത്തിക പ്രതിസന്ധിയില്ലാതെ മുന്നോട്ട് പോകുന്നതിന്റെ പിന്നിലെ ശക്തിയിതാണ്‌. മാത്രമല്ല,നാട്ടുകാര്‍ക്ക് ഇത് ഏറ്റവും നല്ല സമ്പാദ്യ പദ്ദതിയാണ്.ഈ കുറികള്‍ കൊണ്ട് ജീവിത മാര്‍ഗം കണ്ടെത്തിയവരും വീട് വച്ചവരും പെണ്‍ മക്കളെ കെട്ടിച്ചവരും വാഹനങ്ങള്‍ വാങ്ങിയവരുമൊക്കെയായി നേട്ടത്തിന്റെ മാത്രം കഥകള്‍ പറയാനുള്ള ഈ ശ്രംഖല തുടര്‍ന്ന് പോകുകയാണ്.

2 comments:

അജ്ഞാതന്‍ പറഞ്ഞു...

Eee edapparampukarude oru kariyam... Nannayeetund.

Ozhukoorukaran പറഞ്ഞു...

കുറി കീ ..... ജയ് ....

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക