എടപ്പറമ്പ്: അബുദാബിയിലെ വ്യാപാര പ്രമുഖനും മതസാംസ്കാരികജീവകാരുണ്യ രംഗങ്ങളിലെ നിറ സാന്നിധ്യവുമായിരുന്ന അബ്ദുല്‍ റഹീം അബ്ദുല്ല ഹുസൈന് അല്‍ ഖൂരി (68) നിര്യാതനായി. ഹൃദ്രോഗം മൂലം ചികിത്സയിലായിരുന്ന അദ്ദേഹം അബൂദാബിയിലെ ശൈഖ് ഖലീഫ ഹോസ്പിറ്റലില്‍ ഇന്നലെ ഉച്ചക്കു ശേഷമാണ് അന്തരിച്ചത്. വിദഗ്ധ ചികിത്സക്കായി അമേരിക്കയിലേക്ക് കൊണ്ടുപോകാനിരിക്കുകയായിരുന്നു. പാണക്കാട് കുടുംബവുമായി ആത്മ ബന്ധം പുലര്‍ത്തിയിരുന്ന അബ്ദുല്‍ റഹീം അബ്ദുല്ല ഹുസൈന് അല്‍ ഖൂരി സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഉറ്റ സുഹൃത്തുമായിരുന്നു. ഇന്ത്യയിലെ ജീവ കാരുണ്യ മേഖലയില്‍ ഒട്ടേറെ സംഭാവനകള്‍ അര്‍പ്പിച്ച അദ്ദേഹം മുംബൈയിലും കേരളത്തിലുമായി 12 പള്ളികള്‍ നിര്‍മിച്ചിട്ടുണ്ട്.
സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ മുഖേന എടപ്പറമ്പ് ജുമാ മസ്ജിദിന്റെ പുനരുദ്ദാരണ പ്രവര്‍ത്തനത്തിന് ലക്ഷങ്ങള്‍ സഹായം നല്‍കിയിരുന്നു.അദ്ദേഹത്തിന്റെ നിര്യാണം മഹല്ല് നിവാസികളെ ദു:ഖത്തിലാഴ്ത്തി.അദ്ദേഹത്തിന്റെ പരലോക ഗുണത്തിനായി വെള്ളിയാഴ്ച് പള്ളിയില്‍ പ്രത്യേക പ്രാര്‍ത്ഥന സംഘടിപ്പിക്കുമെന്ന് മഹല്ല് സെക്രട്ടറി അറിയിച്ചു.
3 comments:
പടച്ചവന് അര്‍ഹമായ പ്രതിഫലം നല്കുമാരാവട്ടെ
അദ്ദേഹത്തിനും നമുക്കും അള്ളാഹു അവന്റെ സ്വര്‍ഗ്ഗ പൂന്ഗാവനം നല്കി അനുഗ്രഹിക്കട്ടെ . ആമീന്‍
അദ്ദേഹത്തിനും നമുക്കും അള്ളാഹു അവന്റെ സ്വര്‍ഗ്ഗ പൂന്ഗാവനം നല്കി അനുഗ്രഹിക്കട്ടെ . ആമീന്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക