എടപ്പറമ്പ്: സഹകരണ വകുപ്പിന്റെ കീഴില്‍ എടപ്പറമ്പില്‍ പ്രവര്‍ത്തിക്കുന്ന നന്മ സ്റ്റോറില്‍ ക്രിസ്മസ് വിപണി നാളെ (ഡിസ:ഒന്ന് ) ആരംഭിക്കും.സാധാരണ ലഭിക്കുന്ന ഇരുപത് ശതമാനം ഇളവിന് പുറമേ സഹകരണ വകുപ്പ് ക്രിസ്മസ്സിനോടനുബന്ധിച്ച് നല്‍കുന്ന സ്പെഷ്യല്‍ ഇളവും കൂടി നാളെമുതല്‍ ലഭ്യമാവും.റേഷന്‍ കാര്‍ട് അടിസ്ഥാനത്തിലായിരിക്കും വിതരണം.ഇതിനായി എത്തിയ സാധനങ്ങള്‍ പാക്ക് ചെയ്യുന്ന തിരക്കിലാണിപ്പോള്‍ സ്റ്റോര്‍ ജീവനക്കാര്‍ .വിപണി ഉദ്ഘാടനം നാളെ രാവിലെ പി.പരമേശ്വരന്‍ നിര്‍വഹിക്കും. ഈമാസം അവസാനം വരെ നീണ്ട് നില്‍ക്കുന്ന വിപണി വഴി വന്‍ ആനുകൂല്യങ്ങളാണ് ഉപഭോഗ്താക്കള്‍ക്ക് ലഭിക്കാന്‍ പോകുന്നത്.
ബുധനാഴ്‌ച, നവംബർ 30, 2011
തിങ്കളാഴ്‌ച, നവംബർ 28, 2011
മൊറയൂര്‍ പഞ്ചായത്ത് ചാമ്പ്യന്മാര്‍
മൊറയൂര്‍ : മലപ്പുറം ബ്ളോക്ക് കേരളോല്‍സവത്തില്‍ മൊറയൂര്‍ പഞ്ചായത്ത് ടീം ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി.ശനി ,ഞായര്‍ ദിവസങ്ങളില്‍ പൊന്മള ഗവ:സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന മല്‍സരത്തില്‍ ഗയിംസ്,അത്ലറ്റിക്സ് വിഭാഗത്തിലായിരുന്നു മൊറയൂരിന്റെ തേരോട്ടം.ആര്‍ട്സ് വിഭാഗത്തില്‍ മൊറയൂര്‍ മല്‍സരിച്ചിരുന്നില്ല.മൊറയൂരിന് വേണ്ടി എടപ്പറമ്പിലെ സവാദ് മൂന്ന് ഇനങ്ങളില്‍ ഒന്നാം സ്ഥാനം നേടി.
ഇനി മൂത്രമൊഴിച്ചും കളിക്കാം !!
മൂത്രമൊഴിക്കുന്നത് വിരസമായ ഒരു സംഗതിയായി തോന്നുന്നയാളാണോ നിങ്ങള്‍. എങ്കില്‍ നിങ്ങള്‍ക്കായി ഇതാ കമ്പ്യൂട്ടര്‍ ഗെയിം എത്തുന്നു. മൂത്രമൊഴിച്ച് ഗെയിം കളിക്കാനുള്ള വഴിതുറക്കുകയാണ് ബ്രിട്ടനിലെ ഒരു കമ്പനി.
മൂത്രപ്പുരയില്‍ യൂറിനലിന് മുകളിലായി സ്ഥാപിച്ചിട്ടുള്ള ഹൈഡെഫിനിഷന്‍ സ്‌ക്രീനിലാണ് ഗെയിം കാണാനാവുക. മൂത്രധാരയുടെ ദിശയുപയോഗിച്ച് ഗെയിം നിയന്ത്രിക്കാന്‍ കഴിയും. യൂറിനലിലുള്ള മൂന്ന് വ്യത്യസ്ത ഇന്‍ഫ്രാറെഡ് സെന്‍സറുകളാണ് മൂത്ര ഗെയിമിങ് സാധ്യമാക്കുക.
നാലു മാസമായി കേംബ്രിഡ്ജിലെ ഒരു ബാറില്‍ പരീക്ഷണ ഉപയോഗത്തിലായിരുന്നു പുതിയ ഗെയിം. നല്ലൊരു ബിസിനസ് സാധ്യത ഇത് മുന്നോട്ടുവെയ്ക്കുന്നതായി ഗെയിം ഡിസൈന്‍ ചെയ്ത ക്യാപ്റ്റീവ് മീഡിയയും അതിന്റെ സഹസ്ഥാപകനായ ഗോര്‍ഡന്‍ മാക്‌സ്വീനും കരുതുന്നു.
യൂറിനലിന്റെ മുന്നിലേക്ക് ഒരാള്‍ എത്തിയാലുടന്‍ ഗെയിമിങ് മോഡിലേക്ക് മാറാന്‍ പാകത്തിലാണ് പുതിയ സംവിധാനം രൂപപ്പെടുത്തിയിരിക്കുന്നത്. മൂത്രത്തിന്റെ ദിശയ്ക്കനുസരിച്ച് ഗെയിം നിയന്ത്രിക്കാനാവും. വിദഗ്ധമായി രൂപപ്പെടുത്തിയിട്ടുള്ള ആല്‍ഗരിതമാണ് ഗെയിമിന്റെ നട്ടെല്ല്. അതിനാല്‍ ഗെയിമിങ് സംവിധാനം ഫലപ്രദമായി നിയന്ത്രിക്കാന്‍ മൂത്രമൊഴിക്കുക വഴി സാധിക്കും.
ട്രയലിനെ തുടര്‍ന്ന് വെള്ളിയാഴ്ച്ച ഈ സംവിധാനം ബ്രിട്ടനിലെ ഒരു ബാറില്‍ ആദ്യമായി സ്ഥാപിച്ചു. കൂടുതല്‍ കുടിയന്‍മാരെ ബാറിലേക്ക് ആകര്‍ഷിക്കാന്‍ ഇത് സഹായിക്കുമെന്നാണ് ബാറുടമ ഡ്ര്യൂ വെതര്‍ഹെഡിന്റെ പ്രതീക്ഷ.
ശനിയാഴ്‌ച, നവംബർ 26, 2011
വെള്ളിയാഴ്ച, നവംബർ 25, 2011
നിര്യാതയായി.
പൂന്തലപ്പറമ്പ്:മൊറയൂര്‍ പൂന്തലപ്പറമ്പ് ലക്ഷം വീട്ടില്‍ പരേതനായ കീരിയാടന്‍ മുഹമ്മദിന്റെ ഭാര്യ കിടക്കാടന്‍ ആയിഷ (57 )നിര്യാതയായി.അസുഖ ബാധിതയയി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലിരിക്കേ ഇന്ന് രാവിലെ 8 .30 നായിരുന്നു അന്ത്യം.ഖബറടക്കം വൈകുന്നേരം അഞ്ച് മണിക്ക് എടപ്പറമ്പ് ജുമാമസ്ജിദില്‍ വച്ച് നടന്നു.എടപ്പറമ്പ് മുക്കോളി അസ്സന്‍ ഹാജിയുടെ ഭാര്യാ സഹോദരിയാണ് ആയിശ.
ബുധനാഴ്‌ച, നവംബർ 23, 2011
സൗദിയില്‍ ചുവപ്പും മഞ്ഞയും,ആശങ്കയോടെ പ്രവാസി സമൂഹം.
ജിദ്ദ:മുഹറം ഒന്ന് മുസ്ലിംകളെ സംബന്ധിച്ച് പുതു വര്‍ഷ ദിനമാണ്,പ്രതീക്ഷയുടെ ദിനമാണ്.എന്നാല്‍ ഈ മുഹറം ഒന്ന് പ്രവാസി സമൂഹം അത്യധികം ആശങ്കയോടെയാണ് കാണുന്നത്.അവരെ ഏറ്റവും കൂടൂതല്‍ അപകടകരമായി ബാധിക്കാന്‍ പോകുന്ന 'നിതാഖത്' നിയമം സൗദി ഗവര്‍മണ്ട് നടപ്പാക്കാന്‍ പോകുന്നത് ഈ മുഹറം ഒന്ന് (നവ:26 )മുതലാണ്.ഈ നിയമപ്രകാരം ചുവപ്പ് വിഭാഗത്തിലുള്ള സ്പോണ്‍സര്‍മാരുടെ കീഴില്‍ ജോലിചെയ്യുകയോ അവരുടെ വിസയി മറ്റു സ്ഥലങ്ങളില്‍ ജോലിയെടുക്കാനോ പാടില്ല.ഇത്തരക്കാരുടെ വിസ ഒരു കാരണവശാലും പുതുക്കിക്കിട്ടികയുമില്ല.ഭൂരിഭാഗം പ്രവാസികള്‍ക്കും നാട്ടിലേക്ക് മടങ്ങേണ്ട ഭീകരമായ സ്ഥിതിയാണ് മുന്നിലുള്ളത്.
എന്‍ മന്‍സൂര്‍ , ജിദ്ദ.
Read more
എന്‍ മന്‍സൂര്‍ , ജിദ്ദ.
ചൊവ്വാഴ്ച, നവംബർ 22, 2011
ഈ നാടിന്റെ പ്രാർഥനയിൽ നമുക്കും പങ്കാളികളാകാം.
എടപ്പറമ്പ്;ഒരു നാടു മുഴുവൻ പ്രാർഥിക്കുകയാണ്,ഒരു ചെറുപ്പക്കാരന്റെ ജീവനു വേണ്ടി.തങ്ങളുടെ എല്ലാ കാര്യങ്ങൾക്കും മുന്നിൽ നിന്നു പ്രവർത്തിക്കുന്ന പ്രിയപ്പെട്ട ഗഫൂറിനു വേണ്ടി.
പാലക്കാട് പഴയ പള്ളിക്ക് സമീപം താമസിക്കുന്ന ചിറ്റങ്ങാടൻ ഉണ്ണിമാമുവിന്റെ മകൻ അബ്ദുൽ ഗഫൂറിന്റെ ജീവനു വേണ്ടിയാണ് നാടിന്റെ പ്രാർഥന.കഴിഞ്ഞ വെള്ളിയാഴ്ച് രാത്രി പാലക്കാട് പള്ളിക്ക് സമീപമുള്ള പാടത്ത് സുഹ്രുത്തുക്കളുമൊന്നിച്ച് കാറ്റ്കൊണ്ടിരിക്കുമ്പോഴായിരുന്നു ഗഫൂറിനു നേരെ അപകടം ഇഴെഞ്ഞെത്തിയത്.എന്തോ കാലിൽ തട്ടിയത് പോലെ തോന്നിയ ഗഫൂർ കാലും പരിസരവും ശ്രദ്ധിച്ചെങ്കിലും ഒന്നും കാണാത്തതിനാൽ ഗൗരവത്തിലെടുക്കാതെ വീട്ടിലേക്ക്പൊയി.രാത്രി വൈകി ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടെങ്കിലും കാര്യമാക്കാതെ കിടന്നുറങ്ങി.ഗ്യാസ് സപ്ളേ ലോറിയിൽ ജോലി ചെയ്യുന്ന ഗഫൂറിനെ സമയം വൈകിയിട്ടും കാണാതെ വന്ന ലോറി ഡ്രൈവർ പാപർതൊടി നിയാസ് വീട്ടിൽ ചെന്ന് വിളിച്ചപ്പോഴാണ്,ഗഫൂർ അബോധാവസ്ഥയിലാണെന്നും അവന്റെ ശരീരത്തിന് നിറ വെത്ത്യാസമുണ്ടെന്നും മനസ്സിലാകുന്നത്.വിഷം തീണ്ടി എന്ന സംശയത്തിൽ സുഹ്രുത്തുക്കൾ കൊണ്ടൊട്ടി റിലീഫ് ഹോസ്പിറ്റലിൽ എത്തിച്ചു.രോഗ നിർണയം നടത്തുന്നതിൽ പരാജയപ്പെട്ട ഡോക്ടർമാർ,നില വഷളായതൊടുകൂടി കൈ മലർത്തി.അടുത്ത ദിവസം മഞ്ചേരി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉടൻ വിദഗ്ദചികിൽസക്ക് കോഴിക്കൊട് മെഡിക്കൽ കോളേജിൽ എത്തിക്കാൻ നിർദ്ദേശിച്ചു.മെഡിക്കൽ കോളേജിൽ എത്തിയപ്പോഴാണ് ഗഫൂറീന് പാമ്പ് കടിയേറ്റതാണെന്നും അതീവ ഗുരുതരാവസ്ഥയിലാണെന്നും മനസ്സിലായത്.ശരീരത്തിൽ പാടോ മുറിവോ ഇല്ലാത്തതിനാലാണ് നേരത്തേ രോഗനിർണയം പിഴച്ചതും വേണ്ട ചികിൽസ ലഭിക്കാതെ അപകടാവസ്ഥയിലായതും.
വിവരം അറിഞ്ഞതോടെ സുഹ്രുത്തുക്കളും നാട്ടുകാരും മെഡിക്കൽ കോളെജിലേക്ക് ഓടി.പ്രതീക്ഷക്ക് വകയില്ല എന്ന് ഡോക്ടർമാർ അറിയിക്കുകയും ബന്ധുക്കളെ വിവരമറിയിക്കാനും നിർദേശിച്ചു.മെഡിക്കൽ ICU വിൽ ക്രിത്രിമ ശ്വാസോച്ച്വോസം നൽകിക്കൊണ്ടിരിക്കുന്ന ഗഫൂറിന്റെ അപകട നില ഇപ്പോഴും തരണം ചെയ്തിട്ടില്ല.ചാത്തംപടി പ്രദേശത്തെ മുഴുവൻ ചെറുപ്പക്കാരും പ്രാർഥനയോടെ തങ്ങളുടെ പ്രിയപ്പെട്ട ഗഫൂറിന്റെ അടുക്കൽ വിങ്ങുന്ന മനസ്സുമായി കഴിയുകയാണ്.ഗഫൂറോ വീട്ടുകാരോ ഇപ്പോഴും പാമ്പുകടിയേറ്റ വിവരം അറിഞ്ഞിട്ടില്ല.ഗഫൂറിന് വേണ്ടി നമുക്കും സർവശക്തനോട് പ്രാർഥിക്കാം,ഈ നാടിന്റെയും കുടുംബത്തിന്റെയും വേദനയിൽ നമുക്കും പങ്കുചേരാം......
വെള്ളിയാഴ്‌ച, നവംബർ 18, 2011
കെ. സി.എഫ്.പൂന്തലപ്പറമ്പ് മെഡിക്കല്‍ ക്യാമ്പ് നടത്തി.
മെഡിക്കൽ ക്യാമ്പ് പൂന്തല വീരാൻ കുട്ടിഹാജി ഉദ്ഘാടനം ചെയ്യുന്നു.യൂത്ത് കോർഡിനേറ്റർ മുജീബ് റഹ്മാൻ,മെമ്പർ സൈനബ ടീച്ചർ,സഹദ് തുടങ്ങിയവർ സമീപം.
പൂന്തലപ്പറമ്പ്: പൂന്തലപ്പറമ്പ് കെ.സി.എഫ്.ആര്‍ട്സ് & സ്പോര്‍ട്സ് ക്ളബ് സൗജന്യ കണ്ണ് പരിശോധനയും രക്ത ഗ്രൂപ് നിര്‍ണയ ക്യാമ്പും നടത്തി. ഇന്ന് രാവിലെ ഒമ്പത് മണിക്ക് ആരംഭിച്ച ക്യാമ്പ് ഉച്ചക്ക് മൂന്ന് മണി വരെ നീണ്ടു.നൂറൂകണക്കിന് ആളുകള്‍ പങ്കെടുത്ത ക്യാമ്പില്‍ പാലക്കാട് അഹല്ല്യ ഫൗണ്ടേഷന്‍ കണ്ണാശുപത്രിയിലെ ഡോക്ടര്‍ ശ്രീലതയുടെ നേത്രത്വത്തിലുള്ള മെഡിക്കല്‍ ടീം രോഗികളെ പരിശോധിച്ചു.പരിപാടി മുൻ പഞ്ചായത്ത് പ്രസിഡന്റ് പൂന്തല വീരാൻ കുട്ടിഹാജി ഉൽഘാടനം ചെയ്തു.കെ.സി.എഫ്.പ്രസിഡന്റ് ബി.സഹദ് ആധ്യക്ഷം വഹിച്ചു.പഞ്ചായത്ത് യൂത്ത് കോർഡിനേറ്റർ കെ.സി.മുജീബ് റഹ്മാൻ എന്ന സലീം,വാർഡ് മെമ്പർ സൈനബ ടീച്ചർ,പി പരമേശ്വരൻ,പി.ടി ഹനീഫ,തുടങ്ങിയവർ ആശംസകളർപിച്ചു പ്രസംഗിച്ചു.ക്യാമ്പിൽ നിന്നും പതിനൊന്ന് പേരുടെ സൗജന്യ നേത്ര ശസ്ത്രക്രിയ അഹല്ല്യ ഫൗണ്ടേഷൻ ഏറ്റെടുത്തു.കെ.സി.എഫ്.ജനറൽ സെക്രട്ടറി പി.റൗഫ് സ്വാഗതവും കെ.സി.എഫ്.ട്രഷറർ പി.ഷാഫി നന്ദിയും പറഞ്ഞു.വായനക്കാര്‍ക്കും റിപ്പോര്‍ട്ടര്‍മാരാകാം.
Read more
വ്യാഴാഴ്‌ച, നവംബർ 17, 2011
സന്ദര്‍ശകര്‍ 30000 കവിഞ്ഞു ..!!!
വോയ്സ് ഓഫ് എടപ്പറമ്പ് സന്ദര്‍ശകര്‍ 30000 കവിഞ്ഞു ..!!! വിവിധ നിര്‍ദ്ദേശങ്ങള്‍ നല്‍കി ഞങ്ങളെ നയിച്ച, പ്രവാസി വായനക്കാര്‍ക്കും മറ്റു വായനക്കര്‍ക്കും ഹ്റ്ദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.തുടര്‍ന്നും നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു...
Read more
ബി.അബ്ദുഹാജി അനുസ്മരണം.
മൊറയൂര്‍ : പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിക്കുന്ന അബ്ദുഹാജി അനുസ്മരണ സമ്മേളനം 20 -11 -2011 ഞാറാഴ്ച വൈകുന്നേരം 6 .30 ന് വാലഞ്ചേരി അങ്ങാടിയില്‍ വച്ച് നടക്കും.പ്രസ്ഥുത പരിപാടിയില്‍ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി.,മുന്‍ മന്ത്രി പി.കെ.കെ.ബാവ,പി.ഉബൈദുള്ള എം.എല്‍ എ.,മറ്റു രാഷ്ട്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
Labels:
പ്രോഗ്രാമുകള്‍,
രാഷ്ട്രീയ സഘടനകള്‍,
രാഷ്ട്രീയം
പൗരാവകാശ രേഖാപ്രകാശനവും കുടുംബശ്രീ ശില്‍പശാലയും.
മൊറയൂര്‍ : മൊറയൂര്‍ ഗ്രാമ പഞ്ചായത്ത് പൗരാവകാശ രേഖാപ്രകാശനവും കുടുംബശ്രീ ശില്‍പശാലയും. 18 -11 -11 വെള്ളിയ്ഴ്ച ഉച്ചക്ക് 2 .30 ന് മൊറയൂര്‍ ജി.എം.എല്‍ .പി സ്കൂളില്‍ വച്ച് നടക്കും.പരിപാടിയുടെ ഔദ്യോഗികമായ ഉല്‍ഘാടനം പഞ്ചായത്ത് വകുപ്പ് മന്ത്രി ഡോ:എം.കെ മുനീര്‍ നിര്‍വഹിക്കും.പി ഉബൈദുള്ള എം.എല്‍.എ.ആധ്യക്ഷനായിരിക്കും.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി.സകീന,വൈസ് പ്രസി:വി.പി.അബൂബക്കര്‍ മാസ്റ്റര്‍ ,വിവിധ രാഷ്ട്ട്രീയ കക്ഷി നേതാക്കള്‍,കുടുംബശ്രീ പ്രവര്‍ത്തകര്‍ ,സാമൂഹിക പ്രവര്‍ത്തകര്‍ സംബന്ധിക്കും.
ബുധനാഴ്‌ച, നവംബർ 16, 2011
പോത്തിന്റെ പരാക്രമം,നിരവധി പേര്‍ക്ക് പരുക്ക്.
എടപ്പറമ്പ്: കാവന്നൂരില്‍ നിന്നെത്തിയ പോത്തിന്റെ ആക്രമണത്തില്‍ പത്തോളം പേര്‍ക്ക് പരുക്കേറ്റു.മണിക്കൂരുകള്‍ക്ക് ശേഷം വിരണ്ട പോത്തിനെ അതിസാഹസികമായി കീഴടക്കി.എടപ്പറമ്പ് പാലീരി കുന്നുമ്മലാണ് പ്രദേശത്തെ മുള്‍മുനയില്‍ നിര്‍ത്തിയ രംഗങ്ങള്‍ അരങ്ങേറിയത്.
കാവനൂരില്‍ മുടികളച്ചില്‍ കര്‍മത്തിനായി എത്തിച്ച പോത്താണ് കയര്‍ പൊട്ടിച്ച് ഇവിടെയെത്തിയത്.അതിരാവിലെ നടക്കാനിറങ്ങിയ കളത്തിപ്പറമ്പിലെ കുഞ്ഞാനെ ഇടിച്ചു വീഴ്ത്തിയാണ്‌പരാക്രമം തുടങ്ങിയത്.പത്ര വിതരണം നടത്തുന്ന ഉമ്മര്‍ എന്ന വിദ്ദ്യാര്‍ഥിയേയും ഇടിച്ചിട്ട ശേഷം കുന്നുമ്മ്ലെത്തിയ പോത്ത് കുളിച്ചുവരികയായിരുന്ന ആനക്കല്ലന്‍ ശശിയെയും(45 ) മകള്‍ ശാമിലിയെയും(20 ) കുത്തി മറിച്ചിട്ടു.പരുക്കെറ്റ ഇരുവരെയും മഞ്ചേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കുന്നുമ്മല്‍ സുബ്രമണ്യനടക്കമുള്ളവര്‍ ഈ പോത്തിനെ തന്ത്രപൂര്‍വം ശശിയുടെ പോത്തിങ്കുട്ടിയുടെ അടുത്തെത്തിച്ചു.പിന്നീടും പോത്ത് പല പ്രാവശ്യം ജനക്കൂട്ടത്തിന് നേരെ പാഞ്ഞടുത്തു.ആക്രമണ സ്വഭാവം കാട്ടിയ പോത്തിനെ തളകാനെത്തിയപോത്തിന്റെ ഉടമകളെയും നാട്ടുകാരെയെല്ലാം ആക്രമിച്ചു പരുക്കേല്പിച്ചു.കളത്തിപ്പറമ്പ് തൊണ്ടിയില്‍ സുബൈറിനും35 ) ഒഴുകൂര്‍ ചോലക്കല്‍ നാറക്കോടന്‍അബ്ദുറഹ്മാനും(30 )ഗുരുതരമായി പരുക്കേറ്റു.കൊമ്പുകള്‍ക്കിടയില്‍ കൈ കുടുങ്ങി എല്ലൊടിഞ്ഞ അബ്ദുറഹ്മാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലാണ്.സുബൈറിനെ കൊണ്ടോട്ടി റിലീഫ് ഹോസ്പിറ്റലില്‍ ചികില്‍സക്ക് വിധേയനാക്കിഓട്ടത്തിനിടയില്‍ വീണും പലര്‍ക്കും മുറിവേറ്റു. കൊണ്ടോട്ടി സി.ഐ.അസൈനാരുടെ നേത്രത്ത്വത്തില്‍ പോലീസും മൊറയൂറ് വില്ലേജ് ഓഫീസറും സ്ഥലത്തെത്തി.കാവനൂര്‍ ,കിഴിശ്ശേരി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും പോത്തിനെ തളക്കാന്‍ വിദഗ്ദ്ധര്‍എത്തിയെങ്കിലും ആര്‍ക്കും അതിന്‍` സാധിച്ചില്ല. സ്ഥിതിഗതികള്‍ വിലയിരിത്തിയ പോലീസ്-റവന്യൂ സംഘം പോത്തിനെ വെടിവെച്ച് വീഴ്ത്താനുള്ള തീരുമാനമെടുത്തു..അവസാനവട്ട ശ്രമമെന്ന നിലയില്‍ അസാമാന്യ ധൈര്യത്തോടെ കാഞ്ഞിരങ്ങാടന്‍ സലാമും മഞ്ചേരി മുട്ടിപ്പാലം സ്വദേശി ഷറഫുദ്ദീനും അതിസാഹസികമായി വടമെറിഞ്ഞു കുടുക്കി.കുരുക്കിലകപ്പെട്ടതോടെ പോലീസും നാട്ടുകാരും ചേര്‍ന്ന് പോത്തിനെ വീഴ്ത്തി.പലവട്ടം പോത്ത് കയര്‍ പൊട്ടിച്ചെങ്കിലും സലaമും ഷറഫുവും ബഷീറും മറ്റു തൊഴിലാളികളും അവസാനം പോത്തിനെ കീഴ്പെടുത്തി കൊണ്ടുപോയി.പോലീസ് സലാമിനെയും ഷറഫുദ്ദീനെയും പ്രത്ത്യേകം അഭിനന്ദിച്ചു.ഇവര്‍ ധൈര്യം കാണിച്ചില്ലായിരുന്നെങ്കില്‍ പോത്തിനെ വെടിവച്ച് കൊല്ലേണ്ടി വരുമായിരുന്നെന്ന് പോലീസ് വോയ്സ് ഓഫ് എടപ്പറമ്പിനോട് പറഞ്ഞു..നാടിന്റെ അഭിമാനമായി മാറിയ കളത്തിപ്പറമ്പില്‍ കെ.സലാമിനെ നാട്ടുകാര്‍ അനുമോദിച്ചു.
Read more
കാവനൂരില്‍ മുടികളച്ചില്‍ കര്‍മത്തിനായി എത്തിച്ച പോത്താണ് കയര്‍ പൊട്ടിച്ച് ഇവിടെയെത്തിയത്.അതിരാവിലെ നടക്കാനിറങ്ങിയ കളത്തിപ്പറമ്പിലെ കുഞ്ഞാനെ ഇടിച്ചു വീഴ്ത്തിയാണ്‌പരാക്രമം തുടങ്ങിയത്.പത്ര വിതരണം നടത്തുന്ന ഉമ്മര്‍ എന്ന വിദ്ദ്യാര്‍ഥിയേയും ഇടിച്ചിട്ട ശേഷം കുന്നുമ്മ്ലെത്തിയ പോത്ത് കുളിച്ചുവരികയായിരുന്ന ആനക്കല്ലന്‍ ശശിയെയും(45 ) മകള്‍ ശാമിലിയെയും(20 ) കുത്തി മറിച്ചിട്ടു.പരുക്കെറ്റ ഇരുവരെയും മഞ്ചേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കുന്നുമ്മല്‍ സുബ്രമണ്യനടക്കമുള്ളവര്‍ ഈ പോത്തിനെ തന്ത്രപൂര്‍വം ശശിയുടെ പോത്തിങ്കുട്ടിയുടെ അടുത്തെത്തിച്ചു.പിന്നീടും പോത്ത് പല പ്രാവശ്യം ജനക്കൂട്ടത്തിന് നേരെ പാഞ്ഞടുത്തു.ആക്രമണ സ്വഭാവം കാട്ടിയ പോത്തിനെ തളകാനെത്തിയപോത്തിന്റെ ഉടമകളെയും നാട്ടുകാരെയെല്ലാം ആക്രമിച്ചു പരുക്കേല്പിച്ചു.കളത്തിപ്പറമ്പ് തൊണ്ടിയില്‍ സുബൈറിനും35 ) ഒഴുകൂര്‍ ചോലക്കല്‍ നാറക്കോടന്‍അബ്ദുറഹ്മാനും(30 )ഗുരുതരമായി പരുക്കേറ്റു.കൊമ്പുകള്‍ക്കിടയില്‍ കൈ കുടുങ്ങി എല്ലൊടിഞ്ഞ അബ്ദുറഹ്മാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലാണ്.സുബൈറിനെ കൊണ്ടോട്ടി റിലീഫ് ഹോസ്പിറ്റലില്‍ ചികില്‍സക്ക് വിധേയനാക്കിഓട്ടത്തിനിടയില്‍ വീണും പലര്‍ക്കും മുറിവേറ്റു. കൊണ്ടോട്ടി സി.ഐ.അസൈനാരുടെ നേത്രത്ത്വത്തില്‍ പോലീസും മൊറയൂറ് വില്ലേജ് ഓഫീസറും സ്ഥലത്തെത്തി.കാവനൂര്‍ ,കിഴിശ്ശേരി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും പോത്തിനെ തളക്കാന്‍ വിദഗ്ദ്ധര്‍എത്തിയെങ്കിലും ആര്‍ക്കും അതിന്‍` സാധിച്ചില്ല. സ്ഥിതിഗതികള്‍ വിലയിരിത്തിയ പോലീസ്-റവന്യൂ സംഘം പോത്തിനെ വെടിവെച്ച് വീഴ്ത്താനുള്ള തീരുമാനമെടുത്തു..അവസാനവട്ട ശ്രമമെന്ന നിലയില്‍ അസാമാന്യ ധൈര്യത്തോടെ കാഞ്ഞിരങ്ങാടന്‍ സലാമും മഞ്ചേരി മുട്ടിപ്പാലം സ്വദേശി ഷറഫുദ്ദീനും അതിസാഹസികമായി വടമെറിഞ്ഞു കുടുക്കി.കുരുക്കിലകപ്പെട്ടതോടെ പോലീസും നാട്ടുകാരും ചേര്‍ന്ന് പോത്തിനെ വീഴ്ത്തി.പലവട്ടം പോത്ത് കയര്‍ പൊട്ടിച്ചെങ്കിലും സലaമും ഷറഫുവും ബഷീറും മറ്റു തൊഴിലാളികളും അവസാനം പോത്തിനെ കീഴ്പെടുത്തി കൊണ്ടുപോയി.പോലീസ് സലാമിനെയും ഷറഫുദ്ദീനെയും പ്രത്ത്യേകം അഭിനന്ദിച്ചു.ഇവര്‍ ധൈര്യം കാണിച്ചില്ലായിരുന്നെങ്കില്‍ പോത്തിനെ വെടിവച്ച് കൊല്ലേണ്ടി വരുമായിരുന്നെന്ന് പോലീസ് വോയ്സ് ഓഫ് എടപ്പറമ്പിനോട് പറഞ്ഞു..നാടിന്റെ അഭിമാനമായി മാറിയ കളത്തിപ്പറമ്പില്‍ കെ.സലാമിനെ നാട്ടുകാര്‍ അനുമോദിച്ചു.
തിങ്കളാഴ്‌ച, നവംബർ 14, 2011
നിര്യാതയായി
ഒഴുകൂര്‍:കുന്നക്കാട് താമസിക്കുന്ന കാരാട്ടുചാലി കുസ്സായിക്കുട്ടിയുടെ ഉമ്മ ചിറ്റങ്ങാടന്‍ ആയിഷാബി (88)ഇന്ന് വൈകുന്നേരം നിര്യാതയായി.ദീര്‍ഘനാളായി അസുഖ ബാധിതയായിരുന്നു.മയ്യിത്ത് നമസ്കാരവും ഖബറടക്കവും നാളെ രാവിലെ ഒമ്പത് മണിക്ക് ഒഴുകൂര്‍ പള്ളിമുക്ക് പഴയ ജുമുഅത്ത് പള്ളിയില്‍ വച്ച് നടക്കും.
ഞായറാഴ്‌ച, നവംബർ 13, 2011
നേത്ര പരിശോധന ക്യാമ്പും ബ്ലഡ് ഗ്രൂപ്പ് നിര്‍ണ്ണയവും
K.C.F ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബ് പൂന്തലപ്പറമ്പും,അഹല്യ ഫൗണ്ടേഷന്‍ ഐ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിക്കുന്ന
നേത്ര പരിശോധന ക്യാമ്പും
ബ്ലഡ് ഗ്രൂപ്പ് നിര്‍ണ്ണയവും
ബ്ലഡ് ഗ്രൂപ്പ് നിര്‍ണ്ണയവും
2011 നവമ്പര്‍ 18 വെള്ളിയാഴ്ച്
9 .30 മുതല്‍ 2 .30 വരെ
9 .30 മുതല്‍ 2 .30 വരെ
പൂന്തലപ്പറമ്പ് മദ്രസ്സ പരിസരത്ത് വെച്ച്
- പാലക്കാട് അഹല്യ ഐ ഹോസ്പിറ്റലിലെ പാരാമെഡിക്കല്‍ സംഘം ക്യാമ്പില്‍ പങ്കെടുക്കുന്നു.
- തിമിരം ബാധിച്ച രോഗികള്‍ക്ക് സൗജന്യ ഓപറേഷന്‍ ചൈതുകൊടുക്കുന്നു.
- തിമിര രോഗികള്‍ക്ക് യാത്രാചെലവ്, ഭക്ഷണം, താമസം എന്നിവ സൗജന്യമായിരിക്കും.
- കണ്ണട ആവശ്യമുള്ള രോഗികള്‍ക്ക് കുറഞ്ഞ നിരക്കില്‍ കണ്ണട നല്‍കുന്നു.
ശനിയാഴ്‌ച, നവംബർ 12, 2011
മോഷണ ശല്യം രൂക്ഷമാകുന്നു.
എടപ്പറമ്പ്: പ്രദേശത്ത് മോഷണം വ്യാപകമാകുന്നു.കഴിഞ്ഞ രാത്രി കുടുമ്പിക്കല്‍ , പള്ളിമുക്ക് , ,നെരവത്ത് തുടങ്ങിയ സ്ഥലങ്ങളിലാണ് മോഷണ പരമ്പര നടന്നത്.ക്രസന്റ് ഹൈസ്കൂളിലെയും നെരവത്ത് ഹോട്ടല്‍ ഉടമ സൈദലവി,അറഫയില്‍ അസ്സന്‍മമ്മദ് ഹാജി,പള്ളിമുക്ക് കെ.സി.സൈദലവി തുടങ്ങിയവരുടെ മോട്ടോറുകള്‍ മോഷണത്തിനിരയായി.കുടുമ്പിക്കലില്‍ വട്ടപ്പറമ്പന്‍ മുഹമ്മദ് ഹാജിയുടെതുള്‍പെടെ പല വീടുകളിലും മോഷണ ശ്രമം നടന്നത് ജനങ്ങളെ ഭീതിയിലാക്കുന്നു.കഴിഞ്ഞാഴ്ച ഒഴുകൂര്‍ പലേക്കോട് പല കടകളും കൊള്ളയടിക്കപ്പെട്ടിരുന്നു.പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട് .നാട്ടുകാരുടെ ഉറക്കം നഷ്ട്ടപ്പെടുത്തി മോഷ്ട്ടാക്കള്‍ അരങ്ങു വാഴുമ്പോള്‍ നാട്ടുകാരും ജാഗ്രതയിലാണ്.
Read more
വെള്ളിയാഴ്‌ച, നവംബർ 11, 2011
വിവാഹിതരായി.
എടപ്പറമ്പ് : നന്ദി ദാറുസ്സലാം വൈസ് പ്രിന്‍സിപ്പലും എടപ്പറമ്പ് മഹല്ല് പ്രസിഡന്റുമായ ഇ.കെ അബൂബക്കര്‍ മുസ്ലിയാരുടെ മകന്‍ ഇ.കെ അബ്ദുറഹ്മാന്‍ അസ്‌അദിയും വെട്ടുപാറ അബ്ദുള്ള മുസ്ലിയാരുടെ മകള്‍ വി.പി ഫത്തിമ്മ ഫുള്‌ലയും തമ്മില്‍ വിവാഹിതരായി. ദാറുല്‍ ഹുദാ അധ്യാപകന്‍ ഹസ്സന്‍കുട്ടി മുസ്ലിയാര്‍ എടപ്പറമ്പ് പള്ളിയില്‍ വെച്ച് വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിക്ക് നടന്ന നികാഹ് കര്‍മ്മത്തിന് നേത്രത്വം നല്‍കി. നന്ദി സെക്രട്ടറി എ.വി . അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, ഐ.ടി. അബൂബക്കര്‍ മുസ്ലിയാര്‍മഹല്ലു ഖാസി അബ്ദുല്‍മജീദ് ബാഖവി തുടങ്ങിയവര്‍ പങ്കെടുത്തു.
Read more
ബുധനാഴ്‌ച, നവംബർ 09, 2011
എടപ്പറമ്പ് കുണ്ടുലങ്ങാടി മുത്തു ബീവി മരണപ്പെട്ടു.
എടപ്പറമ്പ് : കുണ്ടുലങ്ങാടി താമസിക്കുന്ന എസ്.കെ.പി.എം ഇബ്ബിച്ചികോയ തങ്ങളുടെ ഭാര്യയും മുസ്ലിയാരങ്ങാടി ചെറിയാപ്പു തങ്ങളുടെ സഹോദരിയുമായ മുത്തുബീവി (65) മരണപ്പെട്ടു. പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.. നിരവധി ആളുകള്‍ക്ക് സാന്ത്വന സ്പര്‍ശവുമായി ജീവിച്ച അവരുടെ അപ്പ്രതീക്ഷിത വിയോഗം നാടിനെ ദു:ഖത്തിലാഴ്ത്തി. മയ്യിത്ത് അല്പ്പ സമയത്തിനകം വീട്ടിലെത്തിക്കും. മരണവാര്‍ത്ത അറിഞ്ഞ ഉടനെ ആളുകള്‍ വീട്ടിലേകെത്തികൊണ്ടിരിക്കുന്നു. നാളെ രാവിലെ പതിനൊന്ന് മണിക്ക് എടപ്പറമ്പ് ജുമാ മസ്ജിദില്‍നിന്നും മയ്യിത്ത് നമസ്കരിച്ചതിനുശേഷം മുസ്ലിയാരങ്ങാടി പള്ളിയിലെ കുടുംബ ഖബര്‍ സ്ഥാനിലായിരിക്കും കബറടക്കം .
Read more
ചൊവ്വാഴ്ച, നവംബർ 08, 2011
ജിദ്ദയിലെ നാട്ടുകാര്‍ ഒത്തോരുമിച്ചൊരു പെരുന്നാള്‍
ജിദ്ദ : ജിദ്ദയിലുള്ള എടപ്പറമ്പിന്റെ പൊന്നോമനകള്‍ ഒത്തോരുമിച്ച് പെരുന്നാള്‍ ആഘോഷിച്ചത് വേറിട്ട അനുഭവമായി മാറി. നെച്ചിത്തടയന്‍ മന്‍സൂറിന്റെ നേത്രത്വത്തിലുള്ള പ്രവാസികളാണ് ഈ അസുലഭ മുഹൂര്‍ത്തത്തിന് കളമൊരുക്കിയത് . എല്ലാവരും മതിമറന്ന് പരസ്പരം കൈക്കോര്‍ത്തു. നാട്ടിലെ പ്രധീതിയാണ് അവിടെ കണ്ടത്, ഒരു പാത്രത്തില്‍ ഒരുമിച്ച് ഗള്‍ഫിലെ പ്രിയപ്പെട്ട മന്ദി ച്ചോര്‍!! കഴിച്ച് അവര്‍ പരസ്പരം കൈകോര്‍ത്തു. പെരുന്നാള്‍ ആഘോഷത്തില്‍ ഈയിടെ ഗള്‍ഫിലെത്തിയ ജസീര്‍, സാജു, മന്‍സൂര്‍ ,സമീര്‍,സൈനു തുടങ്ങിയവരും സംബന്ധിച്ചു. പെരുന്നാള്‍ ദിവസം വിദേശത്തേക്ക് പുറപ്പെട്ട ജസീര്‍ ഒമ്പതാം തിയ്യതി തായിഫിലെ ജോലിസ്ഥലത്തേക്ക് പോവും.
ഫോട്ടോ അയച്ചു തന്നത് : മന്‍സൂര്‍ നെച്ചിത്തടയന്‍
Read more
ഫോട്ടോ അയച്ചു തന്നത് : മന്‍സൂര്‍ നെച്ചിത്തടയന്‍
തിങ്കളാഴ്‌ച, നവംബർ 07, 2011
ജസീറിന് ഫിഫ ക്ലബ്ബ് യാത്രയപ്പ് നല്‍കി
എടപ്പറമ്പ് : പെരുന്നാള്‍ ദിനത്തില്‍ വിദേശത്തേക്ക് പോവുന്ന കേലന്‍ തൊടുവില്‍ താമസിക്കുന്ന കളത്തിങ്ങല്‍ ജസീറിനു ഫിഫ ക്ലബ്ബ് അംഗങ്ങള്‍ യാത്രയപ്പ് നല്‍കി. ജിദ്ദയിലെ കുടുംബാംഗങ്ങളുടെ അടുത്തേക്കാണ് ജസീര്‍ പുറപ്പെട്ടത് , കാലത്തേ ആയതിനാല്‍ നാട്ടില്‍ പെരുന്നാള്‍ ആഘോഷിക്കാന്‍ കഴിയാത്തതില്‍ ദു:ഖമുണ്ടെന്ന് ജസീര്‍ പറഞ്ഞു.
Read more
ഉളുഹിയത്ത് കര്‍മ്മവും എടപ്പറമ്പുകാരും
എടപ്പറമ്പ് : എടപ്പറമ്പ് മഹല്ലിലെ ഉളുഹിയത്ത് കര്‍മ്മം വീക്ഷിക്കാനും സാക്ഷിയാവാനും വലിയ ജനക്കൂട്ടമാണ് കര്‍മ്മം നടക്കുന്ന സ്ഥലത്തെത്തിയത്. കര്‍മ്മം നിര്‍ വഹിക്കുന്നവരുടെ എല്ലാവരുടെയും ആടുമാടുകളെ ഒന്നിച്ച് അറുക്കലാണ് പതിവ് . ഈ പ്രാവശ്യം 10 പോത്തുകളാണ് ഈ വകയില്‍ മഹല്ലിലുള്ളത് . ഉളുഹിയത്ത് കര്‍മ്മമെന്നാല്‍ എടപ്പറമ്പുകാര്‍ക്ക് ആവേശമാണ് , നമസ്ക്കാര്‍ത്തിനു നേരത്തെ എത്തിയില്ലെങ്കിലും ഉളുഹിയത്ത് കര്‍മ്മം നടക്കുന്ന സ്ഥലത്തേക്ക് ഒരുപടി നേരത്തെയെങ്കിലും എടപ്പറമ്പുകാരെത്തും.പലരും കാഴ്ചക്കാര്‍,സ്ഥലത്തെ കാരണവന്മാര്‍ക്ക് കുറച്ചൊന്നുമല്ല ഇത് തലവേധന ശ്രഷ്ടിക്കുന്നത് . ചെറിയ കുട്ടികളടക്കം വലിയ ജന സമൂഹത്തെ കണ്ട് പല വര്‍ഷങ്ങളിലും പോത്തുകള്‍ ഇടയാറുണ്ട്, അതുകൊണ്ടുതന്നെ ഇവയെ നിയന്ത്രിക്കാന്‍ കാരണവന്മാര്‍ക്ക് ജനത്തിരക്ക് നിയത്രിക്കേണ്ടിവരുന്നു. അഥവാ പോത്ത് ഇടഞ്ഞാല്‍ ആകെ പുലിവാലായി. കാരണം മറ്റൊന്നുമല്ല !! ഇനി അതിനെ നിയന്ത്രിക്കണമെങ്കില്‍ നൂറുകൂട്ടം അഭിപ്രായങ്ങളാണ്. ആരുടെ അഭിപ്രായം കേള്‍ക്കും എന്നതാണ് പ്രശ്നം.എന്നിരുന്നാലും ഇടഞ്ഞ പോത്തിനെ വരുതിയില്‍ നിര്‍ത്തിയ പാരമ്പര്യവും എടപ്പറമ്പുകാര്‍ക്കുണ്ട് . പണ്ട് ഇതേപോലൊരു സംഭവത്തില്‍ കീരിയാടന്‍ മുഹമ്മദിന്റെ സാഹസിക പ്രകടനങ്ങള്‍ നാട്ടുകാര്‍ ഒരിക്കലും മറന്നുകാണില്ല. അതുപോലെ പുതിയൊരു ഷോ! കാണാനാണ് ജനം തിരക്ക് കൂട്ടുന്നത് എന്നതില്‍ തെല്ലും സംശയമില്ല. ഉച്ചയോടെ മഹല്ലത്തിലെ എല്ലാവര്‍ക്കും തുല്യമായി ഇറച്ചി വിതരണം ചെയ്യും.ഇറച്ചി വിതരണത്തിനായി ഈ പ്രാവശ്യം ടോക്കണ്‍ സമ്പ്രദായമാണുള്ളത്.
Read more