| എടപ്പറമ്പ് : മൊറയൂര്‍ പഞ്ചായത്ത് SKIMVB യുടെ കീഴിലുള്ള മദ്രസകളുടെ റെയ്ഞ്ച് യോഗം 14 -01 -2012 ശനിയാഴ്ച ദാറുല്‍ ഹിക്കം ഹയര്‍സെക്കണ്ടറി മദ്രസയില്‍ വെച്ച് നടന്നു . പ്രസ്ഥുത യോഗം എടപ്പറമ്പ് മഹല്ല് ഖാസി ഉദ്ഘാടനം ചെയ്തു. സമസ്തയുടെ പുതിയ പദ്ദതിയായ ' തദ് രീബിലൂടെ അധ്യാപക പരിശീലനവും ആവശ്യമായ നിര്‍ദ്ദേശങ്ങളും നല്‍കി. |
ബുധനാഴ്‌ച, ജനുവരി 18, 2012
മൊറയൂര്‍ പഞ്ചായത്ത് മദ്രസാ റെയ്ഞ്ച്
തിങ്കളാഴ്ച, ജനുവരി 16, 2012
മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം.
| Vocational Training for Minority Community ദേശീയ ന്യൂനപക്ഷ വികസന ധനകാര്യകോര്‍പറേഷന്റെ സാമ്പത്തിക സഹായത്തോടെ കേരള സ്ംസ്ഥാന പിന്നോക്ക വികസന കോര്‍പ്പറേഷന്‍ നടത്തുന്ന സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. കേരള സര്‍ക്കാര്‍ സ്ഥാപനമായ സി.ഡിറ്റ് മുഖേനയാണ് പരിശീലനം നല്‍ക്കുന്നത്. എസ്.എസ്.എല്‍.സി പാസായ 18 നും 35 നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം . വാര്‍ഷിക വരുമാനം ഗ്രാമത്തിലുള്ളവര്‍ക്ക് 40000 രൂപയും നഗരത്തിലുള്ളവര്‍ക്ക് 55000 രൂപയുള്ളവര്‍കുമാണ് പരിശീലനം. പരിശീലനത്തിനു തിരഞ്ഞെടുക്കുന്നവര്‍ക്ക് 500 നിരക്കില്‍ പ്രതിമാസം സ്റ്റൈപ്പന്റ് നല്‍കും . താല്പര്യമുള്ളവര്‍ നിര്‍ദ്ദിഷ്ടമാത്റ്കയില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് , വരുമാന സര്‍ട്ടിഫിക്കറ്റ്, എന്നിവ സഹിതം രജിസ്ട്രാര്‍, സി-ഡിറ്റ് , ചെറുനിയൂര്‍ ടവേഴ്സ് , വഞ്ചിയൂര്‍ പി.ഒ , തിരുവനതപുരം- 695035 എന്ന വിലാസത്തില്‍ 2012 ജനുവരി 20നകം അപേക്ഷിക്കേണ്ടതാണ് അപേക്ഷാ ഫോറത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക |
വ്യാഴാഴ്‌ച, ജനുവരി 12, 2012
മൊറയൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് സമ്മേളനം
| മൊറയൂര്‍ : മൊറയൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് സമ്മേളനം 14 -01 -2012 ശനിയാഴ്ച വൈകിട്ട് നാലുമണിക്ക് അന്‍വാറുല്‍ ഇസ്ലാം മദ്രസയില്‍ വെച്ച് നടക്കും ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി ഉസ്മാന്‍ താമരത്ത് , മലപ്പുറം മണ്ടലം യൂത്ത് ലീഗ് പ്രസിഡന്റ് മുജീബ് കാടേരി, ശിഹാബ് മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. "അതിജീവനത്തിന്റെ 90 വര്‍ഷം" എന്ന ടൈറ്റിലില്‍ നടക്കുന്ന സമ്മേളനത്തില്‍ കഴിഞ്ഞ 90 വര്‍ഷത്തില്‍ കേരളത്തിലെ ജനങ്ങളില്‍ മുസ്ലിം ലീഗ് ചെലുത്തിയ സ്വാധീനവും പ്രകടമായ മാറ്റങ്ങളെ പറ്റിയും ചര്‍ച്ച ചെയ്യും. |
ബുധനാഴ്‌ച, ജനുവരി 11, 2012
തേര്‍പൂജ മഹോത്സവം
|
തേര്‍പൂജ മഹോത്സവം
ഒഴുകൂര്‍ ശ്രീ ബാല സുബ്രഹ് മണ്യ കോവില്‍
വര്‍ഷം തോറും നടത്തിവരാറുള്ള തേര്‍പൂജ മഹോത്സവത്തിന് 2012 ജനുവരി 23 തിങ്കളാഴ്ച കൊടിയേറും .
കാര്യ പരിപാടികള്‍
രാവിലെ 5 .00 : ഗണപതി ഹോമം6 .30 : ഉദയ പൂജ 8 .00 : കാവടിപൂജ ഉച്ചക്ക് 2 .30 : കലശത്തിന് പുറപ്പെടല്‍ വൈകു 4 .00 : മൊറയൂരില്‍ നിന്ന് ഒഴുകൂര്‍ ശിവക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളുന്നു. 6 .00 : കലാശാട്ട് 8 .00 : അത്തായപ്പൂജ 9 .00 : താഴമ്പക വെള്ളീമുക്ക് ശ്രീധരന്‍ & പാര്‍ട്ടി 10 .30 : മലയാള ചലച്ചിത്ര താരം പ്രകാശ് പയ്യാനക്കല്‍ & കലാഭവന്‍ ടീം പ്രസന്റ്സ് JOX -BOX
കാമഡി ഷോ & ഗാനമേള
മാജിക് ഡാന്‍സ്3 .00 : എഴുന്നള്ളിപ്പ് |
തിങ്കളാഴ്‌ച, ജനുവരി 09, 2012
പ്രകൃതിയുടെ ഉള്ളറകളിലേക്ക് ഇ.എം.ഇ.എ സംഘം
ഞങ്ങളുടെ വെള്ളരി കാഴ്ച - P.V.Rasheed
നാലാം തവണയും വെള്ളരിമല കയറുന്ന 'ഗുരുസ്വാമി' തോമസ് മാസ്റ്ററുടെ നായകത്വത്തില്‍ തന്നെയായിരുന്നു ഇത്തവണയും 'ഇ.എം.ഇ.എ' സംഘത്തിന്റെ മലകയറ്റം. ഡിസമ്പര്‍ 26 ന് ഉച്ചക്ക് ആനക്കാം പൊയില്‍ എന്ന ഗ്രാമത്തിലെ ഒരു വീട്ടില്‍ ഞങ്ങള്‍ വന്ന മൂന്ന് കാറൂകളൂം സുരക്ഷിതമായി പാര്‍ക്ക് ചെയ്ത് , ഞങ്ങളുടെ ഗൈഡ് ജോസിന്റെ കൂടെ കൃത്യം 2 .30 ന് ഒരു മൗന പ്രാര്‍ത്ഥനക്ക് ശേഷം ഞങ്ങള്‍ 14 പേര്‍ യാത്ര ആരംഭിച്ചു.| യാത്രക്കായുള്ള ഒരുക്കം |
പ്രകൃതിയുടെ അനുഗ്രഹം ഏറെ സിദ്ധിച്ചിട്ടുള്ള വെള്ളരിമല ചെങ്കുത്തായ ഒരു നിത്യ ഹരിത വനമേഘലയാണ് , മലകയറിയെത്തുന്ന പ്രകൃതി സ്നേഹികള്‍ക്ക് മനം മയക്കുന്ന കാഴ്ച്ചയാണ് പ്രകൃതി ഒരുക്കിയിരിക്കുന്നത്. ആ നിത്യ ഹരിത പ്രൗഢിയില്‍ അലിഞ്ഞില്ലാതാകുന്ന രണ്ട് ദിനരാത്രങ്ങളായിരുന്നു ഞങ്ങളുടെ മനസ്സ് നിറയെ.തുടക്കത്തിന്റെ ആവേശംകൊണ്ടാവാം ഞങ്ങള്‍ ഉദ്ദേശിച്ചതിലും നേരത്തെ "ഒലിച്ചു ചാട്ടത്തില്‍" എത്തി .
| ഒലിച്ചു ചാട്ടത്തില്‍.. |
ഒലിച്ചു ചാട്ടത്തിന്റെ മുകള്‍ ഭാഗത്ത് എത്തിയപ്പോയേക്കും പടിഞ്ഞാറന്‍ ചക്രവാളം വര്‍ണ്ണാഭമായിരുന്നു . അരുവിയുടെ അടുത്ത് ഒരു പരന്ന വിശാലമായ പാറക്ക് സമീപം ഞങ്ങള്‍ അന്നത്തെ യാത്ര അവസാനിപ്പിച്ചു.
| തണുപ്പേറിയ ഒരു പ്രഭാത പോസിങ് |
| ക്രസ്തുമസ് ആഘോഷത്തില്‍ |
ആനത്താരിയിലൂടെ നടന്ന് നടന്ന് ചെങ്കുത്തായ വഴികള്‍ പിന്നിട്ട് കടന്നുപോയപ്പോള്‍ വഴിയില്‍ കണ്ട ആനപിണ്ഡം ഞങ്ങളില്‍ വിസ്മയമുണര്‍ത്തി. ചിലരുടെ മനസ്സില്‍ ഒരു കൊള്ളീയാന്‍ മിന്നിയോ..? ഇത്രയും ഇടുങ്ങിയ ചെങ്കുത്തായ വഴികളില്‍ ആനകള്‍ക്ക് എത്തിപ്പെടാന്‍ കഴിയുമോ?!!.. പൗരാണിക കഥകളിലെ ചിറകുള്ള ആനകള്‍ ഇനി യാഥാര്‍ത്ഥ്യമാണോ ?!!.. .
| ആനത്താരിയിലൂടെ.. അല്പം ഭയത്തോടെ.. |
അല്‍പ സമയം അവിടെ തങ്ങി. തുടര്‍ന്ന് ഒരു പത്തുമിനിറ്റുകൂടി നടന്ന് ഞങ്ങള്‍ വെള്ളെരിമലയുടെ വിസ്മയത്തുമ്പത്തെത്തി. മുന്നില്‍ തുറന്നുവെച്ച വിശാലമായ ഒരു കാല്പനിക ലോകം !! . മുകളീല്‍ നിന്നുള്ള താഴ്വര കാഴ്ചയും പച്ചില കോട്ടക്കണക്കെ ഉയര്‍ന്നു നില്‍കുന്ന കുന്നുകളും ഞങ്ങളുടെ 28 കണ്ണൂകള്‍കും മൂന്ന് സൂപ്പര്‍ ക്യാമറകള്‍ക്കും ഒപ്പിയെടുക്കാന്‍ പറ്റുന്നതിന് അപ്പുറമായിരുന്നു.
| Great Velleri |
പുതിയ കാഴ്ചപ്പുറങ്ങള്‍ തേടിയുള്ള അലച്ചിലില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഇരുണ്ട ഓടമരങ്ങള്‍ക്കിടയിലൂടെ ഉള്ള നടത്തത്തില്‍ മുന്നില്‍ കണ്ട ചൂടുള്ള ആനപ്പിണ്ഢവും മൂക്കില്‍ തുളച്ചുകയറുന്ന ആനച്ചൂരും നിശബ്ദരാകാനുള്ള ജോസിന്റെ മുന്നറിയിപ്പും ഞങ്ങളില്‍ പരിഭ്രാന്തി പരത്തി.
![]() |
| ആനത്താവളത്തിലൊരു പോസിങ്.. |
മരങ്ങള്‍ തീര്‍ത്ത വേലിക്കെട്ടിനുള്ളീല്‍ ആര്‍.ഇ.സി പാറക്ക് മുകളീല്‍ ടെന്റ് കെട്ടി അന്ന് രാത്രി താമസിച്ചു.
മലമുകളിലെ ഇടതൂര്‍ന്ന് നില്‍കുന്ന കുറിയ മരങ്ങള്‍ ഒരു സമാഹാരത്തിലെ വ്യത്യസ്ഥ കവിതകളെ പോലെ രൂപത്തിലും വര്‍ണ്ണത്തിലും വൈവിദ്യമുള്ളവയായിരുന്നു. വൈകുന്നേരം തന്നെ മലയെ തണുപ്പ് മൂടിയിരുന്നു. രാത്രിയിലെ തണുത്ത കാറ്റ് തീയണച്ചു കളഞ്ഞു.
മൂന്ന് ചതുരശ്രമീറ്റര്‍ മാത്രം വിസ്തീര്‍ണ്ണമുള്ള ടെന്റില്‍ 14 പേര്‍ കിടന്നിട്ടും സ്ഥലം ബാക്കിയായിരുന്നു.!!! . മൂന്നു ദിവസത്തെ പഠന സാഹസിക യാത്രയില്‍ പ്രകൃതിയെ ഒരുനുള്ളുപോലും നോവിക്കാതെ... കാട്ടുതീ പടര്‍ത്താതെ... മലിനമാക്കാതെ... ഇനിയും കാണാമെന്ന സാന്ത്വന വാക്കോടെ... മൂന്നാം ദിവസം രാവിലെ ഞങ്ങള്‍ വെള്ളരി മലയോട് യാത്ര ചോദിച്ചു. ഒപ്പം അവളുടെ പ്രശാന്തതയെ അസ്വസ്ഥമാക്കിയതിന് ക്ഷമയും.
വാല്‍കണ്ണ്
ക്ഷമിക്കുക ! 14 പേരുടെ വനവാസം നിന്‍ ഉറവയെ മലിനമാക്കിയെങ്കില്‍...
ആതിഥേയരെ ക്ഷമിക്കുക. ! ഞങ്ങളുടെ പടക്കങ്ങളും തീയും നിങ്ങളുടെ ഉറക്കം കെടുത്തിയെങ്കില്‍!!
| വെള്ളരിയുടെ നെറുകയില്‍.... |
Oh Velleri !! ..we will return to your lap for you have captured our mind and heart...!
വെള്ളിയാഴ്‌ച, ജനുവരി 06, 2012
എടപ്പറമ്പ് യൂത്ത് ലീഗിന് പുതിയ സാരഥികള്‍ .
എടപ്പറമ്പ്: എടപ്പറമ്പ് ശാഖാ യൂത്ത് ലീഗ് പ്രസിഡന്റായിലെ നമീറിനെയും സെക്റട്ടറിയായി എം.അബ്ദുല്‍ ഹമീദി(അമ്പി)നേയും ട്രഷററായി ബി.ജംഷീറിനേയും തിരഞ്ഞെടുത്തു.കണ്‍വന്‍ഷന്‍ യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് കെ.സി.സകീര്‍ ഉദ്ഘാടനം ചെയ്തു. എന്‍ അന്‍വര്‍ ആധ്യക്ഷനായിരുന്നു.ബ്ളോക്ക് മെംബെര്‍ പി.സുലൈമാന്‍ ,സൈകോ മൂസ്സ, പി. കുഞ്ഞാപ്പു,പി. ഉബൈസ്,തുടങ്ങിയവര്‍ സംസാരിച്ചു.പി. ജാഫര്‍ സ്വാഗതവും അബ്ദുല്‍ ഹമീദ് നന്ദിയും പറഞ്ഞു.
|
ബുധനാഴ്‌ച, ജനുവരി 04, 2012
ഈ കസേരയില്‍ ഇരിപ്പുറക്കുന്നില്ല.
എടപ്പറമ്പ്: മസ്ജിദ് ബില്‍ഡിങ്ങിലെ പൂക്കോട്ടില്‍ ഹനീഫയുടെ സ്റ്റേഷനറി കടയ്ക്ക് വീണ്ടും ഉടമസ്ഥ മാറ്റം. താറമ്പത്ത് മുഹമ്മദ് ഹാജിയാണ് പുതിയ ഉടമ.കൊടിയില്‍ ഹൈദര്‍ ഹാജി മൂന്ന് വര്‍ഷം മുമ്പ് ആരംഭിച്ച കടക്ക് അഞ്ചാം തവണയാണ് ആളുമാറുന്നത്.ഓരോ തവണ ഉടമ മാറുമ്പോഴും ബ്രോക്കര്‍ സ്ഥിരം ആള്‍ തന്നെ,പൂക്കോടന്‍ ബഷീര്‍ .അതു കൊണ്ട് തന്നെ ഈ പീടികയുടെ സനദ് തെറ്റാതെ നല്‍കാന്‍ ബഷീറിനെ കൊണ്ട് സാധിക്കും.അല്ലാതെ നമുക്കെങ്ങനെ കണ്ടുപിടിക്കാന്‍ കഴിയും? രാത്രി കട അടക്കുന്ന ആളായിരിക്കില്ല പിറ്റേന്ന് രാവിലെ കട തുറക്കുക.ഏതായാലും പുതിയ ഉടമ മുഹമ്മദാജിക്ക് ദീര്‍ഘ കാലം സ്ഥാപനം നടത്തിക്കൊണ്ട് പോകാന്‍ സാധിക്കട്ടേ എന്ന് പ്രാര്‍ഥിക്കാം.
|
തിങ്കളാഴ്‌ച, ജനുവരി 02, 2012
മൂന്നാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി,മൂസ്സ പ്രസിഡന്റ്.
കുടുമ്പിക്കല്‍ :പഞ്ചായത്ത് മൂന്നാം വര്‍ഡ് മുസ്ലിം ലീഗ് പ്രസിഡന്റായി സൈകോ മൂസ്സയെ തിരഞ്ഞെടുത്തു.ആലുങ്ങല്‍ സൈദ(പരിവാടി)സെക്രട്ടറിയായും വി. മുഹമ്മദ് കുട്ടി(മൊല്ലാപ്പു) ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.കുടുമ്പിക്കല്‍ വച്ച് ചേര്‍ന്ന വാര്‍ഡ് കണ്‍വന്‍ഷന്‍ ബ്ളോക്ക് പഞ്ചായത്തംഗം പൂന്തല സുലൈമാന്‍ ഉദ്ഘാടനം ചെയ്തു.റിട്ടേണിങ് ഓഫീസര്‍ കുഞ്ഞിമുഹമ്മദ് മോങ്ങം തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.മമ്പാടന്‍ മുഹമ്മദ്,കറളിക്കാടന്‍ വീരാന്‍കുട്ടി,ആലിഹസ്സന്‍ ,പി.മൊയ്തീന്‍കുട്ടി,തുടങ്ങിയവര്‍ പ്രസംഗിച്ചു.
ശനിയാഴ്‌ച, ഡിസംബർ 31, 2011
എം.എസ്.എഫ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഉത്ഘാടനം
തിങ്കളാഴ്ച, ഡിസംബർ 26, 2011
സകീര്‍ കളത്തിപ്പറമ്പ് യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ്.
കളത്തിപ്പറമ്പ്:മൊറയൂര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റായി കെ.സി. സകീര്‍ മാസ്റ്റര്‍ കളത്തിപ്പറമ്പ് തിരഞ്ഞെടുക്കപ്പെട്ടു.ഒഴുകൂര്‍ കളത്തിപ്പറമ്പ് കാരാട്ടുചാലി മൂസ്സയുടെ മൂത്ത മകനായ സകീര്‍ മാസ്റ്റര്‍ എം.എസ്.സി.മാതമാറ്റിക്സ് ബിരുദ ധാരിയാണ്.. ......നിലവില്‍ യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറിയായിരുന്നു.പുതിയ സെക്രട്ടറിയായി നിഷാദ് മാസ്റ്റര്‍ മോങ്ങത്തെയും തിരഞ്ഞെടുത്തു.കൗണ്‍സില്‍ യോഗം മലപ്പുറം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് പൂന്തല വീരാന്‍ കുട്ടിഹാജി ഉദ്ഘാടനം ചെയ്തു.നാണി മോങ്ങം അധ്യക്ഷത വഹിച്ചു.റിട്ടേണിങ് ഓഫ്ഫീസര്‍ നാസര്‍ വലിയാട് തിരഞ്ഞടുപ്പ് നിയന്ത്രിച്ചു.മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി ഷിഹാബ് മാസ്റ്റര്‍ അരിമ്പ്ര,ടി.മൂസഹാജി,വി.പി.അബൂബക്കര്‍ മാസ്റ്റര്‍ ,സി.കെ.മുഹമ്മദ് മോങ്ങം,ബാബു മാസ്റ്റര്‍ അരിമ്പ്ര തുടങ്ങിയവര്‍ പ്രസംഗിച്ചു.ഭാരവാഹികള്‍ :സകീര്‍ മാസ്റ്റര്‍ (പ്രസി),ജംഷീദ് ബി.വാലഞ്ചേരി,നാണി മൊറയൂര്‍ ,സവാദ് അരിമ്പ്ര,(വൈസ് പ്രസി),നിഷാദ് മാസ്റ്റര്‍ മോങ്ങം (ജ.സെ),ഹൈദര്‍ ഒഴുകൂര്‍ ,ഉമ്മര്‍ മാസ്റ്റര്‍ അരിമ്പ്ര,ഉമ്മര്‍ കുട്ടി പള്ളിമുക്ക് (ജോയിന്റ് സെ),റഷീദ് വാലഞ്ചേരി (ട്രഷറര്‍ ).നാട്ടിലെ മത -രാക്ഷ്ട്രീയ-സാമൂഹിക രംഗത്തെ നിറസാനിധ്യമായ സകീര്‍ മാസ്റ്റര്‍ കളത്തിപ്പറമ്പ് മസ്ജിദ് സെക്രട്ടറി,പതിനേഴാം വാര്‍ഡ് മുസ്ലിം ലീഗ് സെക്രട്ടറി,കാരാട്ടുചാലി കുടുംബ സംഗമം ജോയിന്റ് സെക്രട്ടറി തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിക്കുന്നു.
അറഫാ നഗര്‍ വാഴച്ചാല്‍ വനിതാ സാംസ്കാരിക നിലയം ഇനി ബാപ്പു ഹാജി സ്മാരകം.
ശനിയാഴ്ച, ഡിസംബർ 24, 2011
കെ.കരുണാകരന്‍ അനുസ്മരണം
മൊറയൂര്‍ :മൊറയൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച ലീഡര്‍ കെ.കരുണാകരന്റെ ഒന്നാം ചരമ വാര്‍ഷിക സമ്മേളനം യൂത്ത് കോണ്‍ഗ്രസ്സ് മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി ആസാദ് മോങ്ങം ഉദ്ഘാടനം ചെയ്തു.മാത്രകാപരമായ വികസന പ്രവര്‍ത്തനങ്ങള്‍ സംഭാവന ചെയ്ത കേരളം കണ്ട ഏറ്റവും മികച്ച ഭരണാധികാരിയായിരുന്നു അദ്ദേഹമെന്ന് ആസാദ് മോങ്ങം അഭിപ്രായപ്പെട്ടു.മണ്ഡലം പ്രസിഡന്റ് ആനത്താന്‍ അബൂബക്കര്‍ ഹാജി അധ്യക്ഷനായിരുന്നു.ആനത്താന്‍ സലാം,ചെമ്പ്രീരി സൈനുദ്ദീന്‍ ,അമീറലി പുളിക്കലകത്ത്,സുനില്‍ മോങ്ങം,പ്രവീണ്‍ ഒഴുകൂര്‍ ,ഉദയന്‍ ,രാജന്‍ മാസ്റ്റര്‍ ,ഷിഹാബുല്‍ ഹഖ്,നീലകണ്ടന്‍ ,സലാം പടിപ്പുരക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രഥമ പഞ്ചായത്ത് പ്രസിഡന്റിന് സ്മാരകമുയരുന്നു
എടപ്പറമ്പ്:മൊറയൂര്‍ പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റായിരുന്ന കാരാട്ടുചാലി കുസ്സായി ഹാജിക്ക് പാലീരിയില്‍ സ്മാരകമുയരുന്നു.അദ്ദേഹത്തിന്റെ പേരിലുയരുന്ന പാലീരി വനിതാ സാംസ്കാരിക നിലയത്തിന്റെ നിര്‍മാണത്തിനായി ഗ്രാമ പഞ്ചായത്ത് ആദ്യ ഘട്ടമായി നാല് ലക്ഷം രൂപ വകയിരുത്തി.കുസ്സായി ഹാജിയുടെ ഭാര്യ ഇത്തിക്കുട്ടി ഉമ്മ സൗജന്യമായി നല്‍കിയ സ്ഥലമാണ് ഇതിനായി കണ്ടെത്തിയിട്ടുള്ളത്. കക്കാടമ്മല്‍ ക്രഷ്ണന്‍ ചെയര്‍മാനും എന്‍ അന്‍വര്‍ സെക്രട്ടറിയും കൊപ്ര ഉസ്മാന്‍ ഹാജി ട്രഷററുമായ നിര്‍മാണ കമ്മിറ്റി ഇന്നലെ ചേര്‍ന്ന യോഗത്തില്‍ രൂപീകരിച്ചു.യോഗം പതിനേഴാം വാര്‍ഡ് മെംബര്‍ കെ.സഫിയ ഉദ്ഘാടനം ചെയ്തു.പി ജാഫര്‍ ആധ്യക്ഷനായിരുന്നു.പി.അഹമ്മദ് കുട്ടി ഹാജി,എന്‍ കുഞ്ഞര്‍മുട്ടി ഹാജി,പി,ഗഫൂര്‍ ,പൂകോടന്‍ മുനീര്‍ ,കെ.സലാം ,സവാദ്,പി.മുഹമ്മദലി പി.സമദ് മുസ്ലിയാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. എത്രയും വേഗം സാംസ്കാരിക നിലയം യാഥാര്‍ത്യമാക്കാനുള്ള ശ്രമത്തിലാണ് പഞ്ചായത്തും നാട്ടുകാരും.
വെള്ളിയാഴ്‌ച, ഡിസംബർ 23, 2011
മൊറയൂര്‍ ഇന്ന് മുതല്‍ കാല്‍ പന്തു കളിയുടെ ആവേശത്തിലേക്ക്.
മൊറയൂര്‍ :ഇന്നുമുതല്‍ ഒരു മാസം ഇനി മൊറയൂരിന് കാല്‍ പന്ത് കളിയുടെ ഉത്സവ കാലം.എങ്ങും കളിയുടെ വിലയിരുത്തലുകള്‍ ,സന്ധ്യ മയങ്ങിയാല്‍ ഉച്ചത്തില്‍ ഹോണ്‍ മുഴക്കി ചീറിപ്പായുന്ന വാഹനങ്ങളുടെ ഇരമ്പം,ആര്‍ത്തുവിളിച്ച് പായുന്ന യുവത.ഓരോ കോണിലും കളിയുടെ ആരവം നിറയുന്ന രാപകലുകള്‍ക്ക് ഇന്ന് തുടക്കമാകും. മൊറയൂര്‍ റോയല്‍ റയിന്‍ബോ അഖിലേന്ത്യാ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന് പഞ്ചായത്ത് സ്റ്റേഡിയത്തില്‍ വര്‍ണാഭമായി കൊടിയേറും.ചെന്നൈ എഫ്.സി യും ഓസ്കാര്‍ കാക്കത്തടവുമാണ് ഇന്ന് ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുന്നത്.വെടിക്കെട്ട്,ഗാനമേള,ഡാന്‍സ് എന്നിവ ഫുട്ബോള്‍ മാമാങ്കത്തിന്റെ ഉദ്ഘാടനത്തിന് കൊഴുപ്പേകും.
'അലിഗഢ്' നാളെ മലപ്പുറത്തേക്ക്...
മലപ്പുറം: പെരിന്തല്‍മണ്ണയിലെ ചേലാമലയെന്ന മലയോരഗ്രാമത്തിന്റെ മേല്‍വിലാസം ശനിയാഴ്ച മാറുകയാണ്. രാജ്യത്തെ ഏറ്റവും പ്രശസ്തമായ സര്‍വകലാശാലകളിലൊന്നായ അലിഗഢിന്റെ ഓഫ് കാമ്പസിന് ചേലാമല ആതിഥ്യമരുളും. രാവിലെ 10.30ന് എ.എം.യു സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ ഓഫ് കാമ്പസ് കേന്ദ്രമന്ത്രി കപില്‍ സിബല്‍ രാജ്യത്തിന് സമര്‍പ്പിക്കുമെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ മഞ്ഞളാംകുഴി അലി എം.എല്‍.എ പറഞ്ഞു. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ ശിലാസ്ഥാപനം കേന്ദ്രമന്ത്രി ഇ. അഹമ്മദ് നിര്‍വ്വഹിക്കും. എ.എം.യു വെബ്‌സൈറ്റ് മന്ത്രി കുഞ്ഞാലിക്കുട്ടിയും ഇലക്ട്രിസിറ്റി പ്രൊജക്റ്റ് മന്ത്രി ആര്യാടന്‍ മുഹമ്മദും ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രി പി. കെ. അബ്ദുറബ്ബ്, എ.എം.യു രജിസ്ട്രാര്‍ വി.കെ അബ്ദുള്‍ ജലീല്‍ എന്നിവര്‍ പങ്കെടുക്കും. താത്കാലിക കെട്ടിടത്തിന്റെ പണി ആരംഭിച്ചിട്ടില്ല. ഉദ്ഘാടനത്തിനുമുമ്പ് തകൃതിയായി അഡ്മിനിസ്‌ട്രേറ്റീവ് കെട്ടിടം ഒരുക്കാനാണ് പദ്ധതി. ഇപ്പോള്‍ അവധിക്കാലമാണ്. ജനവരിയോടെ ക്ലാസ് തുടങ്ങും. മാര്‍ച്ചിനകം താത്കാലിക കെട്ടിടങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാവും. നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ തുടക്കം എന്ന നിലയിലാണ് ഉദ്ഘാടനച്ചടങ്ങെന്ന് മഞ്ഞളാംകുഴി അലി എം.എല്‍.എ പത്രസമ്മേളനത്തില്‍ പറഞ്ഞു. 13 കോടി രൂപയാണ് താത്കാലിക കെട്ടിടങ്ങളുടെ ചെലവ്. രണ്ട് ഘട്ടങ്ങളിലായി 336 ഏക്കറാണ് സംസ്ഥാനസര്‍ക്കാര്‍ നല്‍കിയത്. ഇവിടേക്കുള്ള റോഡ് നിര്‍മ്മാണത്തിനായി എട്ട് ഏക്കര്‍ ഏറ്റെടുക്കാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്. ജലലഭ്യതയ്ക്കും വൈദ്യുതിക്കുമായി 57 ലക്ഷം രൂപയും ജലവിതരണത്തിന് 14 കോടി രൂപയും വകയിരുത്തി. അഞ്ചുകോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന മതില്‍ നിര്‍മാണം 40 ശതമാനം പൂര്‍ത്തിയായി. യഥാര്‍ഥ കെട്ടിടങ്ങള്‍ പൂര്‍ത്തിയായാലും മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനുതകുന്ന വിധത്തിലാണ് താത്കാലിക കെട്ടിടങ്ങള്‍ നിര്‍മ്മിക്കുക. മാര്‍ച്ചില്‍ പൂര്‍ത്തിയാക്കാനുദ്ദേശിക്കുന്നത് അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, രണ്ട് അക്കാദമിക് ബ്ലോക്ക്, ആണ്‍കുട്ടികള്‍ക്ക് അഞ്ചും പെണ്‍കുട്ടികള്‍ക്ക് മൂന്നും ഹോസ്റ്റലുകള്‍, 20 സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സുകള്‍ എന്നിവയാണ്. ആരോഗ്യ കേന്ദ്രം, അതിഥിമന്ദിരം എന്നിവയുടെ നിര്‍മാണം അടുത്ത ഘട്ടത്തില്‍ നടക്കും. ചടങ്ങ് നടക്കുന്ന ചേലാമലയിലേക്ക് പെരിന്തല്‍മണ്ണ തറയില്‍ ബസ്‌സ്റ്റാന്‍ഡില്‍നിന്ന് വാഹന ഘോഷയാത്ര സംഘടിപ്പിച്ചിട്ടുണ്ട്. മോട്ടോര്‍ ബൈക്കുകള്‍ക്കും പങ്കെടുക്കാം. ചേലാമലയിലെത്താന്‍ ജനങ്ങള്‍ക്ക് പ്രത്യേക ബസ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സൗജന്യ ബസ് സര്‍വ്വീസുകള്‍ രാവിലെ ഒമ്പതിന് തറയില്‍ ബസ്സ്റ്റാന്‍ഡില്‍നിന്ന് പുറപ്പെടും. തീവണ്ടി മാര്‍ഗം വരുന്നവര്‍ ചെറുകര റെയില്‍വെ സ്റ്റേഷനിലാണ് ഇറങ്ങേണ്ടത്. ട്രെയിന്‍ വരുന്നസമയത്ത് ചെറുകരയില്‍ നിന്നും പ്രത്യേകവാഹനം ഒരുക്കിയിട്ടുണ്ട്. പത്രസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ മഞ്ഞളാംകുഴി അലി എം.എല്‍.എ, ജനറല്‍ കണ്‍വീനര്‍ ഡോ. പി. മുഹമ്മദ്, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ ഉമ്മര്‍ അറക്കല്‍, അലിഗഢ് കോര്‍ട്ട് അംഗം ബഷീറലി ഷിഹാബ് തങ്ങള്‍ എന്നിവരും പങ്കെടുത്തു. കടപ്പാട് : മാത്രഭൂമി |
ബുധനാഴ്‌ച, ഡിസംബർ 21, 2011
മൊറയൂരില്‍ സര്‍വ കക്ഷി ബഹുജന റാലി നാളെ.

മൊറയൂര്‍ :മൊറയൂരിലെ ശ്രീ മഹാ ശിവക്ഷേത്രത്തിനും ഹില്‍ടോപ്പിലെ മസ്ജിദിനും നേരെ നടന്ന ആക്രമണത്തിലെ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും നാട്ടില്‍ നിലനില്‍ക്കുന്ന സമാധാനം സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സര്‍വ കക്ഷി സമാധാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ബഹുജന റാലി നാളെ (22 .12 .11 വ്യാഴായ്ച) വൈകുന്നേരം 4 മണിക്ക് മോങ്ങം ഹില്‍ടോപ്പില്‍ നിന്നും ആരംഭിക്കും.പഞ്ചായത്തിലെ എല്ലാ രാഷ്ട്ട്രീയ കക്ഷി പ്രതിനിധികളും മത-സാംസ്കാരിക സംഘടനാ പ്രതിനിധികളും പങ്കെടുക്കും.മൊറയൂരില്‍ നടക്കുന്ന പൊതു യോഗത്തോടെയായിരിക്കും റാലിയുടെ സമാപനം.സംഭവം നടന്ന് ഇരുപത് ദിവസത്തൊളമായിട്ടും പ്രതികളെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരാന്‍ പോലീസിനിന് സാധിച്ചിട്ടില്ല.പോലീസിന്റെ വീഴ്ച മുതലെടുക്കാന്‍ ആര്‍ .എസ്.എസ്.,പോപുലര്‍ ഫ്രണ്ട് തുടങ്ങിയ വര്‍ഗീയകക്ഷികള്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തുന്നതിനിടെ സര്‍വ കക്ഷി സമാധാന കമ്മിറ്റിയുടെ റാലി പ്രതീക്ഷയോടെയാണ് നാട്ടുകാര്‍ ഉറ്റുനോക്കുന്നത്
റസിഡന്റ് (റെസിഡന്‍ഷ്യല്‍ ) സര്‍ട്ടിഫിക്കറ്റ്
Residential Certificateസേവനം ലഭ്യമാക്കുന്ന ഉദ്യോഗസ്ഥന്‍ : വില്ലേജ് ഓഫീസര്‍ അപേക്ഷിക്കുന്ന രീതി : 5 രൂപ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ച നിര്‍ദ്ദിഷ്ട അപേക്ഷ നിബന്ധനകളൂം മാനദണ്ടങ്ങളും : റേഷന്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ്, സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് മുതലായവ ഹാജരാക്കണം. അടക്കേണ്ട ഫീസ് : ഫീസില്ല ലഭ്യമാവുന്ന ദിവസം : ഏഴു ദിവസം. Download : Appli. for Residential Certificate.doc |
തിങ്കളാഴ്‌ച, ഡിസംബർ 19, 2011
ജനന മരണ സര്‍ട്ടിഫിക്കറ്റുകള്‍
Birth certificate & Death certificate applicationസേവനം ലഭ്യമാക്കുന്ന ഉദ്യോഗസ്ഥന്‍ : സെക്രട്ടറി, തദ്ദേശ സ്വയം ഭരണ സ്ഥാപനം. അപേക്ഷിക്കുന്ന രീതി :
ലഭ്യമാകുന്ന ദിവസം : 3 പ്രവര്‍ത്തി ദിവസങ്ങള്‍ക്കു ശേഷം. Download : Appli. for Death Certificate.doc Download : Appli. for marriage Certificate.doc |
ഞായറാഴ്‌ച, ഡിസംബർ 18, 2011








































