എടപ്പറമ്പ്:പൊള്ളുന്ന വിലക്കയറ്റത്തിന് ആശ്വാസമായി എടപ്പറമ്പില്‍ കണ്‍സ്യൂമര്‍ സ്റ്റോര്‍ വരുന്നു.മോങ്ങം വനിതാ സഹകരണ സംഘമാണ് സംസ്ഥാന സഹകരണ കണ്‍സ്യൂമര്‍ ഫെഡിന്റെ സഹകരണത്തോടെ 'നന്മ'എന്ന പേരില്‍ സ്റ്റോര്‍ ആരംഭിക്കുന്നത്.
റേഷന്‍ കാര്‍ഡ് അടിസ്ഥാനത്തില്‍ ആഴ്ചയില്‍ 600 കുടുംബങ്ങള്‍ക്ക് 20 % സബ്സിഡി നിരക്കില്‍ നിത്യോപയോഗ സാധനങ്ങള്‍ വിതരണം ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പധ്ദതിയുടെ ഉല്‍ഘാടനം 2011ഒക്ടൊബര് 14 വെള്ളിയഴ്ച വൈകുന്നേരം 3 മണിക്ക് പഞ്ചായത്ത് പ്രസി;ശ്രിമതി ബംഗാളത്ത് സകീന നിര്‍വഹിക്കും. എടപ്പറമ്പിലെ പ്രമുഖ പൊതു പ്രവര്ത്തകന് പി.പരമേശ്വരന് ആണ് സ്റ്റോര്‍ എടപ്പറമ്പില്‍ എത്തിക്കാനുള്ള ശൃമങ്ങള്ക്ക് നേതൃത്വം നല്‍കിയത്.
2 comments:
kooduthal vivarikkamo?...
നമ്മുടെ ഗ്രാമവും വികസനത്തിന്റെ ഉയര്‍ച്ചകള്‍ കയറട്ടെ, ആശംസകള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക