WELCOME TO VOICE OF EDAPPARAMBA Log On: www.edapparamba.in

ശനിയാഴ്‌ച, ജൂലൈ 16, 2011

ഓര്‍മകളില്‍ ബനാത്ത് വാല posted by anwar

ഓര്‍മകളില്‍ ബനാത്ത് വാല
ഗുലാം മഹമൂദ് ബനാത്ത് വാല അന്തരിച്ചിട്ട് മൂന്ന് വര്‍ഷം തികയുന്നു. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന് അഭിമാനകരമായി നേതൃത്വം നല്‍കിയ പ്രഗല്‍ഭ പാര്‍ലമെന്റേറിയനായിരുന്ന അദ്ദേഹത്തിന്റെ അസാന്നിധ്യം വല്ലാതെ അനുഭവപ്പെടുന്ന ദശാസന്ധിയിലാണ് നാം. മുസ്ലിംലീഗ് പ്രസ്ഥാനത്തിന് ദേശീയ തലത്തില്‍ അംഗീകാരം നേടാന്‍ അനവരതം പ്രവര്‍ത്തിച്ച ഊര്‍ജ്വസ്വലനായ നേതാവിനെയാണ് നമുക്ക് നഷ്ടപ്പെട്ടത്.
ഉജ്വലവാഗ്മിയായ അദ്ദേഹം ബോംബെ നഗരത്തിലെ സാമൂഹിക രാഷ്ട്രീയ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച് കൊണ്ടാണ് മുസ്ലിംലീഗിന്റെ നേതൃനിരയിലേക്ക് വന്നത്. മഹാരാഷ്ട്രയിലെ ഉമര്‍ഖാദി മണ്ഡലത്തില്‍ നിന്ന് രണ്ട് തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം വളരെ പെട്ടെന്ന് ശ്രദ്ധേയനായ നിയമസഭാ സാമാജികനായി മാറി. ഭീവണ്ടി, താന, കല്യാണ്‍ എന്നിവിടങ്ങളില്‍ അറുപതുകളുടെ തുടക്കത്തില്‍ നടന്ന വര്‍ഗീയ കലാപങ്ങളില്‍ ദുരിതം നേരിട്ടവര്‍ക്ക് വേണ്ടി അദ്ദേഹം നിര്‍ഭയം രംഗത്ത് വന്നു. ഭീവണ്ടിയിലും മറ്റ് കലാപബാധിത പ്രദേശങ്ങളിലും അദ്ദേഹത്തിനും ഇബ്രാഹിം സുലൈമാന്‍ സേട്ടിനുമൊപ്പം സഞ്ചരിച്ചത് ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നു. മഹാരാഷ്ട്ര അക്കാലത്ത് ഭരിച്ചവര്‍ക്ക് ബനാത്ത് വാലക്കൊപ്പം പോയി നിവേദനം സമര്‍പ്പിച്ചതും മറക്കാനാവില്ല. മലയാണ്‍ വേട്ട നിരന്തരം പരിപാടിയാക്കിയ ശിവസേനക്കെതിരെ മുംബൈ നഗരത്തില്‍ നിലയുറപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.
മുസ്ലിം വ്യക്തിനിയമ സംരക്ഷണത്തിനു നല്‍കിയ സംഭാവനയായിരിക്കും ചരിത്രത്തില്‍ അദ്ദേഹത്തെ അടയാളപ്പെടുത്തുക. നിര്‍ബന്ധ വന്ധ്യംകരണം നിയമമാക്കാന്‍ മഹാരാഷ്ട്രാ നിയമ സഭയിലെ മൃഗീയ ഭൂരിപക്ഷം ശ്രമിച്ചപ്പോള്‍ അതിനെതിരെ തെരുവിലിറങ്ങി ഒപ്പു ശേഖരണം നടത്തി ബില്ലിന് അനുമതി നല്‍കരുതെന്ന് രാഷ്ട്രപതിയോട് അഭ്യര്‍ത്ഥിച്ച് സംസ്ഥാന സര്‍ക്കാറിന്റെ ശ്രമം തകര്‍ത്ത ബനാത്ത് വാല ജനാധിപത്യത്തിന്റെ ശക്തി തെളിയിച്ച നേതാവായിരുന്നു.
അതുപോലെ മുസ്ലിംവനിതാ സംരക്ഷണ നിയമത്തിന്റെ മുഴുവന്‍ ക്രെഡിറ്റും ബനാത്ത് വാലക്ക് അവകാശപ്പെടാം. ശാബാനു കേസിലെ സുപ്രീം കോടതി വിധിയെ തുടര്‍ന്ന് മുസ്ലിം വ്യക്തി നിയമത്തിലെ ചില വ്യവസ്ഥകള്‍ ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ ശരീഅത്ത് വിരുദ്ധരെ മുഴുവന്‍ തറപറ്റിച്ച നിയമനിര്‍മാണമായിരുന്നു രാജീവ് ഗാന്ധി സര്‍ക്കാര്‍ കൊണ്ടു വന്നത്. ബനാത്ത് വാല ലോക്സഭയില്‍ അവതരിപ്പിച്ച സ്വകാര്യ ബില്ലിന്റെ സുദീര്‍ഘമായ ചര്‍ച്ചകള്‍ക്കൊടുവില്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ ഔദ്യോഗിക ബില്‍ കൊണ്ടു വരികയായിരുന്നു. ലോക് സഭയിലെ ചെറിയ കക്ഷികളില്‍ ഒന്നായ മുസ്ലിംലീഗിന് ഇങ്ങനെ ഒരു നേട്ടം കൈവരിക്കാന്‍ കഴിഞ്ഞത് പാര്‍ലമെന്റിലെ നടപടി ചട്ടങ്ങളിലും നിയമത്തിലും അവഗാഹമുണ്ടായിരുന്ന ബനാത്ത് വാലയുടെ ധീരമായ നിലപാടിന് ലഭിച്ച അംഗീകാരമാണ്. വനിതാ സംരക്ഷണ ബില്‍ വഴി കോണ്‍ഗ്രസ് സര്‍ക്കാര്‍ ശരീഅത്ത് അനുകൂലികള്‍ക്ക് കീഴടങ്ങിയെന്ന് പ്രചരിപ്പിച്ചവര്‍തന്നെ ഈ നിയമം മുസ്ലിം സ്ത്രീകള്‍ക്ക് ഏറ്റവും കൂടുതല്‍ സംരക്ഷണം നല്‍കുന്ന ഒന്നാണെന്ന് ഇന്ന് മാറ്റി പറയുന്നു.
ലോക്സഭയില്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനാകാന്‍ കഴിഞ്ഞ കാലം ഞാന്‍ ഓര്‍ക്കുന്നു. പാര്‍ലിമെന്റിലെ എല്ലാ അംഗങ്ങളും കക്ഷി ഭേദമന്യേ ആദരിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. അദ്ദേഹം ചര്‍ച്ചയില്‍ പങ്കെടുക്കുമ്പോള്‍ എല്ലാവരും ശ്രദ്ധയോടെ കേട്ടിരുന്ന ഒട്ടേറെ അനുഭവങ്ങളുണ്ട്. മഹാരാഷ്ട്രാ നിയമസഭയിലെ അദ്ദേഹത്തിന്റെ മികച്ച പ്രവര്‍ത്തനമാണ് കേരളത്തില്‍ നിന്ന് പാര്‍ലമെന്റിലേക്ക് അയക്കാന്‍ മുസ്ലിംലീഗ് നേതൃത്വം തീരുമാനിച്ചതിന് കാരണമായത്. ആ തീരുമാനം ഒരിക്കലും തെറ്റായില്ല. പൊന്നാനിയില്‍ നിന്ന് ഏഴ് തവണ തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം കേരളത്തില്‍ നിന്ന് ഒരേ മണ്ഡലത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ തവണ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തി എന്ന റിക്കാര്‍ഡിന് അര്‍ഹനായി.
സംഘടനാ രംഗത്ത് അദ്ദേഹത്തിന്റെ പ്രവര്‍ത്തനം മാതൃകാപരമാണ്. മതവും രാഷ്ട്രീയവും ഇന്ത്യയില്‍ എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥം ഈ വിഷയത്തില്‍ ഒരു റഫറന്‍സാണ്. മതേതര ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്കൊപ്പം മുസ്ലിംലീഗിനെ മുന്‍ നിരയിലേക്ക് നയിക്കാന്‍ അദ്ദേഹം കഠിനാധ്വാനം ചെയ്തു. മതേതര ജനാധിപത്യത്തിനും മുസ്ലിംകള്‍ ഉള്‍പ്പെടെയുള്ള പിന്നാക്ക ജനവിഭാഗങ്ങളുടെ രാഷ്ട്രീയ മുന്നേറ്റത്തിനും ധിഷണാപരമായ നേതൃത്വം നല്‍കിയ പണ്ഡിതനായ നേതാവായിരുന്നു ബാനാത്ത് വാല. അദ്ദേഹത്തിന്റെ ഓര്‍മകള്‍ ആവേശദായകമാണ്. അല്ലാഹു അദ്ദേഹത്തിന് മഗ്ഫിറത്തും മര്‍ഹമത്തും നല്‍കുമാറാകട്ടെ.

Read more

വെള്ളിയാഴ്‌ച, ജൂലൈ 15, 2011

IMPORTANT TELEPHONE NUMBERS IN MALAPPURAM Dist

Malappuram Important Telephone Numbers

Important Numbers

Office NameTelephone Number
District Panchayath President0483 - 2734564
District Collector0483 - 2734355,0483 - 2734225
Mob: 98470 29017
Collectorate (Enquiry)0483 - 2734922
A D M0483 - 2734421
R D O Perinthalmanna04933 - 227214
R D O Tirur0494 - 2421200
Educational Deputy Director0483 - 2734308
PSC Officer0483 - 2734308
District Information Office0483 - 2734387
Police and Fire Station
Office NameTelephone Number
Plolice100
Fire Station101
Crime Stopper1090
Highway Emergency9846 100 100
Railway Alert9846 200 200
Read more

വ്യാഴാഴ്‌ച, ജൂലൈ 14, 2011

MUHAMMED CHITTANGADAN shared an album with you.
View album
The Google+ project is currently working out all the kinks with a small group of testers. If you're not able to access Google+, please check again soon. Learn more.
You have received this message because MUHAMMED CHITTANGADAN shared it with just4yaseer.673642@blogger.com. Unsubscribe from these emails.
Read more

ശനിയാഴ്‌ച, ജൂലൈ 09, 2011

മലപ്പുറത്ത് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്

മലപ്പുറത്ത് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്
posted by MUHAMMED CHITTANGADAN
ജില്ലയുടെ ചിരകാല മോഹത്തിന് യു.ഡി.എഫ്. സര്‍ക്കാറിലൂടെ സാഫല്യം. ജനസംഖ്യയിലും രോഗികളുടെ എണ്ണത്തിലും മുന്നിലുള്ള മലപ്പുറത്തിന് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് വേണമെന്ന ചന്ദ്രികയുടെ കൂടി ശ്രമങ്ങള്‍ക്കാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്.
ആരോഗ്യരംഗത്ത് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞാണ് സര്‍ക്കാര്‍ മലപ്പുറത്തും കാസര്‍കോട്, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളിലും മെഡിക്കല്‍ കോളജുകള്‍ അനുവദിച്ചത്. മലപ്പുറത്തിന്റെ ആവശ്യത്തില്‍ തുടങ്ങിയ ചര്‍ച്ചകള്‍ നാലു ജില്ലകള്‍ക്ക് കൂടി പ്രയോജനപ്പെട്ടു. അഞ്ചുകോടി രൂപ ഇതിനായി ബജറ്റില്‍ നീക്കിവെച്ചു. സംസ്ഥാനത്ത് 29വര്‍ഷത്തിനുശേഷമാണ് സര്‍ക്കാര്‍ തലത്തില്‍ മെഡിക്കല്‍ കോളജ് വരുന്നത്. 1982ല്‍ സ്ഥാപിച്ച തൃശൂര്‍ മെഡിക്കല്‍ കോളജാണ് അവസാനത്തേത്. 1954ല്‍ തിരുവനന്തപുരത്തും 1957 ല്‍ കോഴിക്കോട്ടും 1962ല്‍ ആലപ്പുഴയിലും 1970ല്‍ കോട്ടയത്തും മെഡിക്കല്‍ കോളജ് തുടങ്ങി. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് മാത്രമാണ് ഉണ്ടായിരുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ചികില്‍സ തേടുന്നവരില്‍ മലപ്പുറം ജില്ലയില്‍നിന്നുള്ളവരാണ് അധികവും. കോഴിക്കോടിന്റെ തിരക്ക് ഒഴിവാക്കാനും പാലക്കാട്, നീലഗിരി ജില്ലകള്‍ക്ക് കൂടി പ്രയോജനപ്പെടുന്നതിനും മലപ്പുത്ത് മെഡിക്കല്‍ കോളജ് അനുവദിക്കണമെന്നാണ് ജനകീയ അഭിപ്രായ സമന്വയത്തിലൂടെ ചന്ദ്രിക ദിനപത്രം മുന്നോട്ടുവെച്ചത്. രാഷ്ട്രീയ, മത, സാംസ്കാരിക മേഖലയിലുള്ളവര്‍ ഇതിന് പിന്തുണയുമായി വന്നു.
സൗഹൃദ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പാണക്കാടെത്തിപ്പപ്പോള്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ മെഡിക്കല്‍ കോളജിന്റെയും മലയാളം സര്‍വ്വകലാശാലയുടെയും കാര്യം ശ്രദ്ധയില്‍പ്പെടുത്തി. ഇക്കാര്യത്തില്‍ അനുകൂല നിലപാട് ഉണ്ടാവുമെന്ന് ഉമ്മന്‍ചാണ്ടി പിന്നീട് ഉറപ്പുനല്‍കി. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഇക്കാര്യത്തില്‍ മുന്നണിയിലും മന്ത്രിസഭയിലും പ്രധാനമായ ഇടപെടലുകള്‍ നടത്തി. മഞ്ചേരി എം.എല്‍.എ. അഡ്വ. എം. ഉമ്മര്‍ മെഡിക്കല്‍ കോളജ് ആസ്പത്രിയുടെ പ്രധാന്യവും ആവശ്യവും ധനകാര്യ, ആരോഗ്യമന്ത്രിമാരുടെ ശ്രദ്ധയില്‍കൊണ്ടുവന്നു. മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് മലപ്പുറം ജില്ലക്കുണ്ടായ മുന്നേറ്റവും മെഡിക്കല്‍ കോളജ് അനുവദിക്കുന്നതില്‍ പങ്കുവഹിച്ചു. ജില്ലയിലെയും സമീപ ജില്ലകളിലെയും രോഗികള്‍ക്ക് വിദഗ്ധ ചികില്‍സ ലഭിക്കുന്നതോടൊപ്പം വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ പഠന സൗകര്യങ്ങളും ലഭ്യമാവും. കോഴിക്കോട് മെഡിക്കല്‍ കോളജിലെ തിരക്ക് കുറക്കുന്നതിനായി മലപ്പുറത്ത് മെഡിക്കല്‍ കോളജ് ആസ്പത്രിയുടെ ഒ.പി. തുടങ്ങുന്നതിന് 1980കളില്‍ ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും ഇത് യാഥാര്‍ത്ഥ്യമായില്ല. 41.12 ലക്ഷം ജനസംഖ്യയുള്ള മലപ്പുറത്തിന് മൂന്നുപതിറ്റാണ്ടിന്റെ മോഹമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായത്. എല്ലാ ജില്ലകളിലും ഡയാലിസിസ് കേന്ദ്രങ്ങള്‍ തുടങ്ങാനുള്ള തീരുമാനവും ജില്ലയുടെ ആവശ്യത്തിനുള്ള അംഗീകാരമായി. ആരോഗ്യരംഗത്ത് പെയിന്‍ ആന്റ് പാലിയേറ്റീവ്, കിഡ്നി പേഷ്യന്റ്സ് വെല്‍ഫയര്‍ സൊസൈറ്റി തുടങ്ങി മലപ്പുറം ജില്ലയുടെ ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ ഉറപ്പാക്കുകകൂടിയാണ് ധനമന്ത്രി കെ.എം. മാണി ബജറ്റിലൂടെ ചെയ്തിരിക്കുന്നത്.
Read more

വ്യാഴാഴ്‌ച, ജൂലൈ 07, 2011

മുഖ്യമന്ത്രിയെ കാണാം ലൈവായി......(posted by muhammed chittangadan)

കേരളത്തിന്റ ഉറങ്ങാത്ത മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഓഫീസ് തൽസമയം കാണാൻ മുകളിലത്തേ ലിങ്കിൽ click ചെയ്യുക
Read more

ചൊവ്വാഴ്ച, ജൂലൈ 05, 2011

ലീഗിന് രണ്ട് ജനറല്‍ സെക്രട്ടറിമാര്‍


ലീഗിന് ണ്ട് ജനറല്‍ സെക്രട്ടറിമാര്‍
തിരുവനന് തപുരം: ഇ.ടി.മുഹമ്മദ് ബഷീര്‍, കെ.പി.എ.മജീദ്
എന്നിവര്‍ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറിമാരായി തിരഞ്ഞെടുക്കപ്പെട്ടു. മുഹമ്മദ് ബഷീറിന്
പാര്‍ട്ടിയുടെ പൊതുവായ ചുമതലയും മജീദിന് സംഘടനാ കാര്യങ്ങളുടെ ചുമതലയുമാണുണ്ടായിരിക്കുക. ചൊവ്വാഴ്ച ചേര്‍ന്ന ലീഗ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് തീരുമാനം.

കുട്ടി അഹമ്മദ് കുട്ടി, പി.എം.എ.സലാം, എം.ഐ.തങ്ങള്‍, എം.സി.മായിന്‍ഹാജി എന്നിവരെ സെക്രട്ടറിമാരായി തിരഞ്ഞെടുത്തു. കെ.വി.മുഹമ്മദ് കുഞ്ഞ്, അഡ്വ.എ.മുഹമ്മദ് എന്നിവര്‍ വൈസ് പ്രസിഡന്റുമാരായിരിക്കും.


ചന്ദ്രിക ദിനപ്പത്രത്തിന്റെ ഡയറക്ടര്‍ ഇന്‍ ചാര്‍ജായി പി.വി.അബ്ദുള്‍ വഹാബിനെയും തീരുമാനിച്ചിട്ടുണ്ട്.
posted by muhammed chittangadan


Read more

തിങ്കളാഴ്‌ച, ജൂലൈ 04, 2011

വിദ്യാഭ്യാസവും മുസ്ലിംലീഗും പിന്നെ അഴീക്കോടും (posted--muhammed chittangadan)

മുസ്ലിംലീഗിന് വിദ്യാഭ്യാസ വകുപ്പ് നല്‍കിയതില്‍ അസംതൃപ്തി പ്രകടിപ്പിച്ച് കൊണ്ട് ഡോ. സുകുമാര്‍ അഴീക്കോടിനുള്ള അമര്‍ഷം ഇപ്പോഴും തീര്‍ന്നിട്ടില്ല. തന്റെ അസംതൃപ്തിക്ക് കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത് മുസ്ലിംലീഗ് ദേശീയ പാര്‍ട്ടിയല്ല, മതവിശ്വാസത്തിന്റെ അടിത്തറയില്‍ കെട്ടിപ്പടുത്ത പ്രസ്ഥാനമാണ് എന്നൊക്കെയാണ്. മന്ത്രിമാരുടെയും വകുപ്പിന്റെയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തേണ്ടത് അവരുടെ മതവും ജാതിയും നോക്കിയല്ല
. മറിച്ച് പാര്‍ട്ടിയുടെ മന്ത്രിമാര്
കൈകാര്യംചെയ്ത വകുപ്പില്‍ കാലാകാലങ്ങളിലുണ്ടായ പ്രവര്‍ത്തനങ്ങള്‍, അതിന്റെ അടിസ്ഥാനത്തില്‍ സമൂഹത്തില്‍ വന്ന മാറ്റങ്ങള്‍ എന്നിവ വിലയിരുത്തിയാണ്. ഇത്തരത്തില്‍ സുചിന്തിതമായ വിലയിരുത്തലിന് ഡോ. സുകുമാര്‍ അഴീക്കോട് മുതിരാത്തതിന്റെ ഫലമാണ് അദ്ദേഹത്തിന്റെ

വിമര്‍ശനം.
കേരളത്തില്‍ വിദ്യാഭ്യാസ രംഗത്ത് നയപരമായ മാറ്റം കൊണ്ടുവന്നതിന്റെ പേരിലാണ് ജോസഫ് മുണ്ടശ്ശേരി എക്കാലത്തെയും നല്ല വിദ്യാഭ്യാസ മന്ത്രിയായി വാഴ്ത്തപ്പെടുന്നത്. എന്നാല്‍ നയപരമായ മാറ്റങ്ങളോടൊപ്പം പ്രാദേശികമായ പ്രവര്‍ത്തനങ്ങള്‍ വിദ്യാഭ്യാസ രംഗത്ത് കൊണ്ടുവന്നത് സി.എച്ച്. മുഹമ്മദ്കോയ സാഹിബാണ്. 1967ല്‍ വിദ്യാഭ്യാസ മന്ത്രിയായതിന് ശേഷം ആറ് ടേമുകളിലായി അദ്ദേഹം വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തു. മുസ്ലിംലീഗിന്റെയും സി.എച്ച്. മുഹമ്മദ് കോയസാഹിബിന്റെയും ഭരണകാലഘട്ടങ്ങളിലാണ് കേരളത്തില്‍ വിദ്യാഭ്യാസരംഗത്ത് പ്രകടമായ മാറ്റങ്ങളുണ്ടായത്. sൈ്രമറിതലം മുതല്‍ യൂണിവേഴ്സിറ്റിതലം വരെ വിദ്യഭ്യാസമേഖലകളില്‍ കാതലായ പരിഷ്കാരങ്ങള്‍ കൊണ്ടുവന്നത് ഈ മുസ്ലിംലീഗ് മന്ത്രിയായിരുന്നു.
sൈ്രമറിതലത്തില്‍ ക്ലാസുകളുടെ ഘടനയിലും പാഠ്യപദ്ധതിയിലും അദ്ദേഹം മാറ്റങ്ങള്‍ വരുത്തി. ടെക്സ്റ്റ്ബുക്ക് തയ്യാറാക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ ടെക്സ്റ്റ്ബുക്ക് കമ്മിറ്റികള്‍ സ്ഥാപിച്ചു. അധ്യാപക പരിശീലനത്തിന്റെ രീതിയിലും ഉള്ളടക്കത്തിലും മാറ്റങ്ങള്‍കൊണ്ടുവന്നു. ഇതോടൊപ്പം കേരളത്തില്‍ വിദ്യഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി. കേരളത്തിലെ എല്ലാ ജില്ലകളിലും പ്രത്യേകിച്ച് മലയോരമേഖലയിലും തീരപ്രദേശങ്ങളിലും സ്കൂളുകള്‍ ധാരാളമായി സ്ഥാപിച്ചത് സി.എച്ച്. വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്താണ്. ഗവണ്‍മെന്റ് സ്കൂളുകള്‍ ഏറ്റവുംകൂടുതല്‍ സ്ഥാപിക്കപ്പെട്ടത് അദ്ദേഹത്തിന്റെ ഭരണകാലത്തായിരുന്നു. സര്‍ക്കാര്‍ സ്കൂളുകള്‍ സ്ഥാപിക്കാന്‍ സ്ഥലം ലഭ്യമല്ലാത്തിടങ്ങളില്‍ പ്രദേശത്തെ ഭൂവുടമകളുമായി നേരിട്ട് ബന്ധപ്പെട്ട് ആവശ്യമായ സ്ഥലം ലഭ്യമാക്കാന്‍ അദ്ദേഹം നടത്തിയ പരിശ്രമങ്ങള്‍ പഴയ തലമുറയില്‍ പെട്ടവര്‍ക്കറിയാം. പിന്നാക്ക ജില്ലകളായ വയനാട്ടിലും മലപ്പുറത്തും ഇടുക്കിയിലും ഇതിനുമാത്രമായി പലതവണ സന്ദര്‍ശിച്ചതിന് അനുഭവസാക്ഷ്യമുണ്ട്.
സ്കൂള്‍ വിദ്യാഭ്യാസ രംഗത്തെ അവസ്ഥ ഇതായിരുന്നെങ്കില്‍ ഇതിനേക്കാള്‍ എടുത്ത് പറയേണ്ട നേട്ടമാണ് സി.എച്ച്. മുഹമ്മദ്കോയ സാഹിബ് ഉന്നത വിദ്യാഭ്യാസ രംഗത്തുണ്ടാക്കിയത്. അതില്‍ എടുത്ത്പറയേണ്ട രണ്ട് സ്ഥാപനങ്ങളാണ് കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയും കാലിക്കറ്റ് സര്‍വ്വകലാശാലയും. 1971ല്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല സ്ഥാപിച്ചപ്പോള്‍ അത്തരത്തില്‍ ദക്ഷിണേന്ത്യയില്‍ സ്ഥാപിക്കപ്പെടുന്ന രണ്ടാമത്തെ സ്ഥാപനമായിരുന്നു അത്. ഇന്ന് അഖിലേന്ത്യാ മത്സരപരീക്ഷകളില്‍ ഉന്നത റാങ്ക് വാങ്ങുന്ന കുട്ടികള്‍ കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ പ്രവേശനം നേടാനാണ് ആഗ്രഹിക്കുന്നത്. എെ.എെ.ടി പദവിയിലേക്കുയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഈ സ്ഥാപനത്തെ തെരഞ്ഞെടുത്ത് കഴിഞ്ഞു. എന്നാല്‍ കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാര്‍ ആ നിര്‍ദ്ദേശം നിരാകരിച്ചിരിക്കുകയാണ്.
നിരവധി അഫിലിയേറ്റ് കോളജുകളുടെ അക്കാദമികമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ ആദ്യം കേരള സര്‍വ്വകലാശാല മാത്രമാണുണ്ടായിരുന്നത്. ഉന്നതവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ഏത് കാര്യത്തിനും തിരുവനന്തപുരത്തേക്ക് പോകേണ്ട സാഹചര്യമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് കോഴിക്കോട് സര്‍വ്വകലാശാല സ്ഥാപിക്കുന്നത്. മാപ്പിള സര്‍വ്വകലാശാലയെന്നും വിഭജനവാദ (അന്ന് തീവ്രവാദമെന്ന പദം കണ്ടുപിടിക്കപ്പെട്ടിട്ടില്ലായിരുന്നു...!) സര്‍വ്വകലാശാലയെന്നും പറഞ്ഞ് ഒരുവിഭാഗം കടുത്ത എതിര്‍പ്പുയര്‍ത്തിയിട്ടും മുസ്ലിംലീഗ് സി.എച്ച്. മുഹമ്മദ് കോയ സാഹിബിലൂടെ ആ ചരിത്രദൗത്യം നിര്‍വ്വഹിക്കുകതന്നെ ചെയ്തു. ഇപ്പോള്‍ വിമര്‍ശനവുമായി രംഗത്തുവന്ന അഴീക്കോട് ആ സര്‍വ്വകലാശാലയിലെ അധ്യാപകനും പി.വി.സിയുമായിരുന്നുവെന്നത് അദ്ദേഹം മറന്നിരിക്കാന്‍ സാധ്യതയില്ല. വി.സിയാകാന്‍ അദ്ദേഹം നടത്തിയ പരാക്രമങ്ങളും.) കോഴിക്കോട് സര്‍വ്വകലാശാല മലബാര്‍മേഖലയിലെ വിദ്യാഭ്യാസ വളര്‍ച്ചയില്‍ വഹിച്ചപങ്ക് ഏവര്‍ക്കുമറിയുന്നതാണ്.
ഇതിനുപുറമെ സര്‍ക്കാര്‍ മേഖലയില്‍ കോളജുകള്‍ സ്ഥാപിക്കുന്നതില്‍ കാണിച്ച താല്‍പര്യം എടുത്ത്പറയേണ്ടതാണ്. കോഴിക്കോട് ആര്‍ട്സ് ആന്റ് സയന്‍സ് കോളജ്, കൊയിലാണ്ടി ഗവണ്‍മെന്റ് കോളജ്, കല്‍പറ്റ ഗവണ്‍മെന്റ് കോളജ്, പെരിന്തല്‍മണ്ണ പൂക്കോയ തങ്ങള്‍ ഗവണ്‍മെന്റ് കോളജ് തുടങ്ങി ഈ ലിസ്റ്റ് ഒരുപാട് നീണ്ടതാണ്. 1967ല്‍ 47 ആര്‍ട്സ് ആന്റ് സയന്‍സ് കോളജുകള്‍ മാത്രമുണ്ടായിരുന്നിടത്ത് 1978 ആയപ്പോഴേക്കും 92 ആയി മാറിയത് ലീഗ് വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തതിന്റെ ഫലമാണ്.
കുട്ടികളെ പരീക്ഷയില്‍ തോല്‍പ്പിച്ച് ഒരേ ക്ലാസ്സില്‍തന്നെ പലതവണ ഇരുത്തുന്നത് സാമൂഹ്യനീതിക്ക് നിരക്കാത്തതും കുട്ടികളില്‍ പഠനത്തോടുള്ള ആഭിമുഖ്യം കുറക്കുന്നതും കൊഴിഞ്ഞുപോക്കിന് കാരണമാകുന്നതുമാണെന്ന് ഇന്ന് പരക്കെ അംഗീകരിക്കപ്പെട്ട കാര്യമാണ്. എന്നാല്‍ വളരെമുമ്പ് തന്നെ ഇക്കാര്യം മനസ്സിലാക്കി ചെറിയ ക്ലാസ്സുകളില്‍ പരമാവധി കുട്ടികള്‍ക്ക് ക്ലാസ്സ് കയറ്റം നല്‍കണമെന്ന് നിര്‍ദ്ദേശിച്ചത് ലീഗുകാരനായ ചാക്കീരി അഹമ്മദ്കുട്ടി വിദ്യാഭ്യാസ മന്ത്രിയായപ്പോഴാണ്. "ചാക്കീരിപ്പാസ്' എന്ന് വിളിച്ച് ആ നീക്കത്തെ പരിഹസിച്ചവര്‍ തന്നെ ഇന്ന് അതിന്റെ വക്താക്കളായി മാറിയത് നാം കണ്ടതാണ്.
സംസ്കൃതത്തിന് മാത്രമായി കേരളത്തില്‍ ഒരു സര്‍വ്വകലാശാല സ്ഥാപിച്ചത് ഇ.ടി. മുഹമ്മദ് ബഷീര്‍ വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോഴാണ്. ഉചിതമായ സ്ഥലത്തുതന്നെ അതിന്റെ ആസ്ഥാനവും സ്ഥാപിച്ചു. കാലടിയില്‍ മുസ്ലികളോ, മുസ്ലിംലീഗുകാരോ കൂടുതലുള്ളതുകൊണ്ടല്ല; മറിച്ച് പരിവ്രാചക ശ്രേഷ്ഠനായ ശ്രീശങ്കരാചാര്യന്റെ ജന്മസ്ഥലമായതിലാണ് സംസ്കൃത സര്‍വ്വകലാശാലയുടെ ആസ്ഥാനം കാലടിയില്‍ സ്ഥാപിച്ചത്.
കേരളത്തില്‍ വിദ്യാഭ്യാസം, മന:ശാസ്ത്രം, ബോധനശാസ്ത്രം എന്നീ മേഖലയില്‍ കാര്യമായ നീക്കങ്ങളുണ്ടായതും ഇ.ടിയുടെ കാലത്താണ്. വിദ്യാ ഭ്യാസ ഗവേഷണത്തിനും പരിശീലനത്തിനുമായി സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ആന്റ് ട്രെയിനിംഗ് (എസ്.ഇ.ആര്‍.ടി) സ്ഥാപിച്ചതും വിദ്യാഭ്യാസ രംഗത്തെ ഗവേഷണകേന്ദ്രമായി അതിനെ മാറ്റിയെടുത്തതും ഇദ്ദേഹമാണ്. സാമൂഹ്യനീതിയും സന്തുലിതത്വവും സാധ്യമാക്കാനായി നിരവധി സ്ഥാപനങ്ങള്‍ സ്കൂള്‍ വിദ്യാഭ്യാസരംഗത്തും ഉന്നതവിദ്യാഭ്യാസ രംഗത്തും അദ്ദേഹം സ്ഥാപിക്കുകയുണ്ടായി.
കേരളത്തിലെ സ്കൂള്‍പാഠ്യ പദ്ധതി പരിഷ്കരണത്തിന് തുടക്കംകുറിച്ച ജില്ലാ sൈ്രമറി വിദ്യഭ്യാസ പദ്ധതി (ഡി.പി.ഇ.പി) ഇ.ടി. മുഹമ്മദ് ബഷീറിന്റെ കാലത്താണ് ആരംഭിച്ചത്. സ്കൂളുകളുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതോടൊപ്പം പാഠ്യപദ്ധതി പരിഷ്കരണത്തിനും ഡി.പി.ഇ.പി സഹായിച്ചു. തൊഴിലധിഷ്ഠിത വിദ്യാഭ്യാസ രംഗത്ത് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്ഥാപിക്കപ്പെട്ടിരുന്നുവെങ്കിലും അതിനാവശ്യമായ ഭരണപരവും അക്കാദമികവുമായ സാഹചര്യങ്ങള്‍ ഒരുക്കിയത് ഇ.ടിയായിരുന്നു.
ഉന്നത ശാസ്ത്ര സാങ്കേതിക സ്ഥാപനമായ കോഴിക്കോട്ടെ റീജിയണല്‍ എഞ്ചിനീയറിംഗ് കോളജ് (ആര്‍.ഇ.സി) നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എന്‍.എെ.ടി)യായി ഉയര്‍ത്തുന്നതില്‍ നാലകത്ത് സൂപ്പി വഹിച്ച പങ്ക് വലുതാണ്. കേന്ദ്രഗവണ്‍മെന്റ് നടപ്പിലാക്കിയ ഏരിയ ഇന്റന്‍സിസ് പദ്ധതി കേരളീയ സാഹചര്യത്തിനിണങ്ങുന്നവിധം മാറ്റിയെടുക്കുന്നതില്‍ നാലകത്ത് സൂപ്പി പ്രത്യേകം ശ്രദ്ധിച്ചു. സര്‍വ്വശിക്ഷാ അഭിയാന്‍ (എസ്.എസ്.എ) പദ്ധതിപ്രകാരം സര്‍ക്കാര്‍ സ്കൂളുകളുടെ ഭൗതികസാഹചര്യം മെച്ചപ്പെടുത്തുന്നതില്‍ അദ്ദേഹം കാണിച്ച ശ്രദ്ധ ഒന്നുകൊണ്ട് മാത്രമാണ് സ്വകാര്യസ്ഥാപനങ്ങളുടെ കുത്തൊഴുക്കിനിടയിലും നമ്മുടെ സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് പിടിച്ച് നില്‍ക്കാനായത്.
പ്രത്യേകമായൊരു പഠനംകൂടാതെ ഒറ്റയടിക്ക് ഓര്‍മയില്‍ വന്ന കാര്യങ്ങള്‍ മാത്രമാണ് ഇവിടെ പരാമര്‍ശിച്ചത്. ഗൗരവമായൊരു പഠനം നടത്തുകയാണെങ്കില്‍ കേരളീയ വിദ്യാഭ്യാസ മേഖലയില്‍ മുസ്ലിംലീഗ് മന്ത്രിമാര്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ എത്രമാത്രം വിലപ്പെട്ടതാണെന്ന് കണ്ടെത്താന്‍ കഴിയും. അതോടൊപ്പം ലീഗിതര മന്ത്രിമാരുടെ നേട്ടങ്ങളുമായി ഒരു താരതമ്യപഠനവുമാകാവുന്നതാണ്. ഈ നേട്ടങ്ങളെല്ലാം വിദ്യാഭ്യാസവകുപ്പ് കൈകാര്യം ചെയ്ത മന്ത്രിമാരുടെ വ്യക്തിപരമായ കഴിവ് മാത്രമല്ല, അതിലുപരി മുസ്ലിംലീഗ് എന്ന പ്രസ്ഥാനത്തിന്റെ വിദ്യാഭ്യാസ കാഴ്ചപ്പാടും നിശ്ചയദാര്‍ഢ്യവുമാണ്. ഈ പ്രവര്‍ത്തനങ്ങള്‍കൊണ്ട് മുസ്ലിംകള്‍ക്കോ മുസ്ലിംലീഗുകാര്‍ക്കോ മാത്രമായി ഒരു നേട്ടവും ഉണ്ടായിട്ടില്ല. മറിച്ച് ജാതി മതരാഷ്ട്രീയ ഭേദമന്യെ കേരളീയ സമൂഹത്തിനാകമാനമാണ് ഉപകാരപ്പെട്ടത്.
Read more

വെള്ളിയാഴ്‌ച, ജൂലൈ 01, 2011

എല്ലാം 'മേഘ'ത്തിലൊതുക്കി സാംസങ് ക്രോംബുക്ക്‌

-പി.എസ്.രാകേശ്




ഓരോ പുതിയ ഗാഡ്ജററ് വിപണിയിലെത്തുമ്പോഴും വ്യത്യസ്തമായി എന്താണതില്‍ ഉള്ളത് എന്നാവും എല്ലാവരും ആദ്യമന്വേഷിക്കുക. എന്നാല്‍ 'ഉള്ളിലൊന്നുമില്ലാതെ' പുറത്തിറങ്ങിയ ഒരു ലാപ്‌േടാപ്പിനെക്കുറിച്ചാണ് ഇന്ന് ടെക്‌ലോകം ചര്‍ച്ചചെയ്യുന്നത്.

ഹാര്‍ഡ്ഡിസ്‌കോ സോഫ്ട്‌വേറുകളോ ഓപ്പറേറ്റിങ് സിസ്റ്റമോ ഇല്ലാത്ത ലാപ്‌ടോപ്പിനെക്കുറിച്ച് ചിന്തിച്ചു നോക്കൂ, അതാണ് ഈ ഉപകരണം. സാംസങ് ക്രോംബുക്ക് എന്ന ഈ ലാപ്‌ടോപ്പ് പ്രവര്‍ത്തിക്കുന്നത് ഗൂഗിളിന്റെ ക്ലൗഡ് അടിസ്ഥാനമാക്കിയുള്ള ക്രോം ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ (ക്രോം ഒഎസ്) സഹായത്താലാണ്.



വരും വരും എന്ന് ഏറെക്കാലമായി കേട്ടു തുടങ്ങിയ ഗൂഗിളിന്റെ ഈ സ്വപ്‌നപദ്ധതി ആദ്യമായി പ്രവര്‍ത്തിച്ചുതുടങ്ങുന്നത് സാംസങ് ലാപ്‌ടോപ്പില്‍. ക്രോം ഒഎസില്‍ പ്രവര്‍ത്തിക്കുന്ന സാംസങ് സീരീസ് 5 ലാപ്‌ടോപ്പ് കഴിഞ്ഞയാഴ്ച വിപണിയിലെത്തി.

വെറുമൊരു ലാപ്‌ടോപ്പല്ല ക്രോംബുക്ക്. ഇതുവരെയിറങ്ങിയ എല്ലാ ലാപ്‌ടോപ്പുകളില്‍ നിന്നും പേഴ്‌സണല്‍ കമ്പ്യൂട്ടറുകളില്‍ നിന്നും അടിമുടി വ്യത്യസ്തമാണിത്. ക്രോംബുക്കിനു മുമ്പും പിമ്പും എന്ന നിലയ്ക്കായിരിക്കും ഒരുപക്ഷേ ഇനി പേഴ്‌സണല്‍ കമ്പ്യൂട്ടറുകളുടെ ചരിത്രം തന്നെ!

മുഴുവന്‍ സമയവും ഓണ്‍ലൈനായിരിക്കാന്‍ പറ്റുന്നവര്‍ക്ക് മാത്രമുള്ളതാണ് ക്രോംബുക്ക്
. ഹാര്‍ഡ് ഡിസ്‌കില്ലാത്തതിനാല്‍ പ്രോഗ്രാമുകളൊന്നും ഇതില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പറ്റില്ല. ഒരു ഫയലോ ഫോള്‍ഡറോ പോലും ലാപ്‌ടോപ്പില്‍ സൂക്ഷിക്കാനുമാകില്ല. ആവശ്യമുള്ള പ്രോഗ്രാമുകള്‍ നെറ്റിലൂടെ വിളിച്ച് ജോലികള്‍ െചയ്യാം. ഫയലുകളും ഫോള്‍ഡറുകളുമെല്ലാം ഓണ്‍ലൈന്‍ സെര്‍വറുകളിലാകും സൂക്ഷിക്കപ്പെടുക.




ഇതുകൊണ്ടുള്ള മെച്ചങ്ങള്‍ പലതാണെന്ന് ക്രോംബുക്കിന്റെ നിര്‍മാതാക്കള്‍ എണ്ണിയെണ്ണി പറയുന്നു. ഹാര്‍ഡ് ഡിസ്‌ക് ഇല്ലാത്തതിന്റെ പ്രധാനഗുണം ലാപ്‌ടോപ്പിന്റെ ഭാരക്കുറവ് തന്നെ. ഒന്നരകിലോഗ്രാം മാത്രമേ ഈ ലാപ്‌ടോപ്പിനു തൂക്കമുള്ളൂ. ഇതില്‍ ആകെയുള്ളത് ഒരു ആറ്റം N570 1.66 Ghz ഡ്യുവല്‍കോര്‍ പ്രോസസര്‍ മാത്രം. ഹാര്‍ഡ്ഡിസ്‌ക് ഇല്ലാത്തതിനാല്‍ ക്രോംബുക്കിന്റെ ബാറ്ററി ആയുസ്സും ഏറും. ഒരുതവണ ചാര്‍ജ് ചെയ്താല്‍ 8.5 മണിക്കൂര്‍ തുടര്‍ച്ചയായി ഇതു പ്രവര്‍ത്തിപ്പിക്കാമെന്ന് സാംസങ് അവകാശപ്പെടുന്നു.

ഓപ്പറേറ്റിങ് സിസ്റ്റം ലാപ്‌ടോപ്പില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ലാത്തതിനാല്‍ വൈറസുകളെയോ സ്‌പൈവേറുകളെയോ പേടിക്കേണ്ട. ഇടയ്ക്കിടയ്ക്ക് സിസ്റ്റം ഫോര്‍മാറ്റ് ചെയ്യുകയും വേണ്ട, സോഫ്ട്‌വേറുകള്‍ അപ്‌ഡേറ്റ് ചെയ്തു കാശു കളയേണ്ട ഗതികേടുമില്ല. ഓപ്പറേറ്റിങ് സിസ്റ്റം ഇല്ലാത്തതിനാല്‍ സാധാരണകമ്പ്യൂട്ടറുകളിലേതുപോലെ രണ്ടു മിനുട്ട് നീളുന്ന ബൂട്ടിങ് പ്രക്രിയയും ക്രോംബുക്കിലില്ല. സിസ്റ്റം ഓണാക്കി 12 സെക്കന്‍ഡുകള്‍ക്കുള്ളില്‍ നിങ്ങള്‍ക്ക് ക്രോംബുക്കില്‍ ജോലി തുടങ്ങാം.

കഷ്ടകാലത്തിനു ക്രോംബുക്ക് മോഷണം പോയാലും ഒരു തരി ഡാറ്റ പോലും അതില്‍ ഇല്ലാത്തതിനാല്‍ ദുരുപയോഗത്തെക്കുറിച്ചോര്‍ത്ത് ആശങ്കപ്പെടേണ്ട. മറ്റൊരു ക്രോംബുക്കില്‍ ലോഗിന്‍ ചെയ്ത് നമ്മുടെ എല്ലാ ഫയലുകളും ഉപയോഗിക്കുകയുമാകാം.

രണ്ടു യു.എസ്.ബി. ജാക്കുകള്‍, വെബ്കാം, മെമ്മറി കാര്‍ഡ് സ്‌ലോട്ട്, ഹെഡ്‌ഫോണ്‍ ജാക്ക് എന്നിവ ക്രോംബുക്കിലുണ്ട്. എന്നാല്‍ ബ്ലൂടൂത്ത്, ഡി.വി.ഡി. ഡ്രൈവ് എന്നിവയൊന്നും ഇതിലില്ല.

പെന്‍ഡ്രൈവ് കണക്ട് ചെയ്താല്‍ അതിലുള്ളതെല്ലാം വെബ്ബ്രൗസറില്‍ തെളിഞ്ഞുവരും. അതിലെ ഫയല്‍ ഡെസ്‌ക്‌ടോപ്പിലേക്ക് കോപ്പി ചെയ്യാമെന്നു കരുതിയാല്‍ നടപ്പില്ല. കാരണം ലളിതം, ക്രോംബുക്കിനൊരു ഡെസ്‌ക്‌ടോപ്പ് ഇല്ലെന്നതുതന്നെ. ആവശ്യമുള്ള ഫയലുകള്‍ ക്ലൗഡില്‍ തന്നെ സേവ് ചെയ്യണമെന്നര്‍ഥം. ക്രോം വെബ്ബ്‌സ്റ്റോറിലുള്ള ആയിരത്തിലേറെ പ്രോഗ്രാമുകളില്‍ ഇഷ്ടമുള്ളത് തിരഞ്ഞെടുത്ത് പ്രവര്‍ത്തിപ്പിക്കാനുള്ള സൗകര്യമുള്ളതിനാല്‍ സ്വന്തമായി സോഫ്ട്‌വേറിന്റെ ആവശ്യം വരില്ലെന്നാണ് ക്രോംബുക്കിന്റെ മുതലാളിമാര്‍ പറയുന്നത്.




കേള്‍ക്കുമ്പോള്‍ ഒട്ടേറെ സൗകര്യങ്ങളും പുതുമകളുമുണ്ടെങ്കിലും പ്രായോഗികതലത്തില്‍ ക്രോംബുക്കിന് പ്രശ്‌നങ്ങള്‍ ഏറെയാണ് എന്നു പറയാതെവയ്യ. ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലെങ്കില്‍ ഇതു വെറും പേപ്പര്‍വെയിറ്റിനു സമമാകും എന്നതാണ് പ്രധാന ന്യൂനത. ഓഫ്‌ലൈനില്‍ പ്രവര്‍ത്തിക്കുന്ന ഒറ്റ ആപ്ലിക്കേഷന്‍ പോലും നിലവില്‍ ക്രോംബുക്കിലില്ല. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഒട്ടേറെ ഓഫ്‌ലൈന്‍ ആപ്ലിക്കേഷന്‍സ് വരാനുണ്ടെന്ന് ഗൂഗിള്‍ പറയുന്നു. നടന്നെങ്കില്‍ നടന്നു. സിലിക്കണ്‍വാലി പോലെ മുഴുവന്‍ പ്രദേശവും വൈഫൈ കണക്ടിവിറ്റിയുള്ള ഹൈടെക് ഇടങ്ങളില്‍ മാത്രമേ ക്രോംബുക്കിനെകൊണ്ടു ഗുണമുള്ളൂ എന്നര്‍ഥം. ദിവസത്തില്‍ പത്തുതവണയെങ്കിലും നെറ്റ്കണക്ഷന്‍ ഡൗണാകുന്ന നമ്മുടെ നാട്ടില്‍ ക്രോംബുക്ക് കൊണ്ട് എന്തുകാര്യം എന്ന് കണ്ടറിയണം. പെട്ടെന്ന് നെറ്റ്കണക്ഷന്‍ ഇല്ലാതായാല്‍ ഒരു ഫയലും തുറക്കാനാകാതെ കഷ്ടപ്പെടും.

ഫോട്ടോഷോപ്പോ, സ്‌കൈപ്പോ അടക്കമുള്ള ഒരു സോഫ്റ്റുവെയറുകളും ഈ കമ്പ്യൂട്ടറില്‍ പ്രവര്‍ത്തിക്കില്ല.

ക്ലൗഡ് സംവിധാനത്തില്‍ നമ്മുടെ ഫയലുകളും മറ്റു രഹസ്യങ്ങളും സൂക്ഷിക്കുന്നത് എത്രത്തോളം സുരക്ഷിതമാണ് എന്ന പ്രശ്‌നവും ഉയരുന്നുണ്ട്. ഓരോ ദിവസവും നെറ്റ്ഹാക്കിങിന്റെ പുതിയകഥകളാണ് ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നും വരുന്നത്. അരൂപിയായ ക്ലൗഡ് സംവിധാനത്തിലേക്കാള്‍ സ്വന്തം കമ്പ്യൂട്ടറിലെ ഹാര്‍ഡ് ഡിസ്‌കില്‍ ഫയലുകള്‍ സൂക്ഷിക്കുന്നതാണ് സുരക്ഷിതമെന്ന് കരുതുന്നവരായിരിക്കും ഏറെപ്പേരും.

വിലയുടെ കാര്യത്തിലും ക്രോംബുക്ക് ആരാധകരെ നിരാശപ്പെടുത്തുന്നു. ഏതാണ്ട് അഞ്ഞൂറു ഡോളറാണ് ഈ ലാപ്‌േടാപ്പിന്റെ വില. ഈ വിലയ്ക്ക് എല്ലാസംവിധാനങ്ങളും കൂടിയ മറ്റുകമ്പനികളുടെ ലാപ്‌ടോപ്പ് ലഭിക്കാനുണ്ടെന്നോര്‍ക്കുക.

ഏതായാലും ഒരുകാര്യം പറയാതെ വയ്യ, പുതിയൊരു സമീപനമാണ് ക്രോംബുക്കിലേത്, പുതിയൊരു തുടക്കവും.

Read more

മുസ്‌ലിം ലീഗ് നേതാവ് പി.സി.അഹമ്മദ് ഹാജി അന്തരിച്ചു


Posted on: 29 Jun 2011





സുല്‍ത്താന്‍ ബത്തേരി: മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയംഗവും ജില്ലാ വൈസ് പ്രസിഡന്റും പ്രമുഖ വ്യാപാരിയുമായ പി.സി.അഹമ്മദ് ഹാജി(82) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കാല്‍ നൂറ്റാണ്ടിലേറെക്കാലം ബത്തേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായിരുന്നു.

ഖദീജയാണ് ഭാര്യ. മക്കള്‍: ഫൈസല്‍(ആയിഷ ടെക്‌സ്റ്റൈല്‍സ്), താഹിര്‍(തായി ഗ്രൂപ്പ് എം.ഡി), ഡോ.അന്‍വര്‍(ജെ.ഡി.ടി ഇസ്‌ലാം സെക്രട്ടറി, ഇക്ര ഹോസ്പിറ്റല്‍ ചെയര്‍മാന്‍), ഫൗസിയ. മരുമക്കള്‍: ഫൗസിയ, സക്കീന, അഫ്‌സറ, നെല്ലിക്കുന്ന് മുഹമ്മദ്.

സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയപ്രവര്‍ത്തന രംഗത്തെത്തിയ പി.സി.അഹമ്മദ് മുസ്‌ലിം ലീഗില്‍ ചേര്‍ന്നിട്ട് മൂന്ന് പതീറ്റാണ്ടിലേറെയായി. കേരള നദ്‌വത്തുല്‍ മുജാഹിദ്ദീന്‍(മടവൂര്‍ വിഭാഗം) സംസ്ഥാന വൈസ് പ്രസിഡന്റ് ആയിരുന്നു. മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി, വൈസ് പ്രസിഡന്റ്, എം.ഇ.എസ് വയനാട് ജില്ലാ പ്രസിഡന്റ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

പരേതനായ മാഹി കാഞ്ഞിരാണി അബ്ദുവിന്റെ മകനാണ്. 1949ല്‍ ബത്തേരിയില്‍ സ്ഥിരതാമസമാക്കി. ബത്തേരിയിലെ കാഞ്ഞിരാണി വസ്ത്രലയത്തിന്റെ ഉടമയും മറ്റ് നിരവധി സ്ഥാപനങ്ങളുടെ ഡയറക്ടറുമായിരുന്നു അഹമ്മദ് ഹാജി
Read more

കക്കാടമ്മല്‍ പാത്തുട്ടി

നിര്യാതയായി
എടപ്പറം‍ബ് കക്കാടമ്മല്‍ താമസിക്കുന്ന
പരേതനായ ആലിമുഹമ്മദിന്‍ ഭാര്യ
പാത്തുട്ടിയെന്നവര്‍ (10/07/11ഞായര്‍) മരണപ്പെട്ടു
Read more

യു.എ.ഇ കോണ്‍സുലേറ്റ്: സഫലമായത് മലയാളികളുടെ സ്വപ്നം

യു.എ.ഇ കോണ്‍സുലേറ്റ്: സഫലമായത് മലയാളികളുടെ സ്വപ്നം
യു.എ.ഇ. കോണ്‍സുലേറ്റ് കേരളത്തില്‍ തുടങ്ങാനുള്ള തീരുമാനം ദക്ഷിണേന്ത്യയിലെ ലക്ഷക്കണക്കിന് തൊഴിലന്വേകര്‍ക്കും പ്രവാസികള്‍ക്കും ശുഭപ്രതീക്ഷയായി. ജോലി, വിസ സംബന്ധമായ രേഖകളുടെ സാക്ഷ്യപ്പെടുത്തല്‍ വേഗത്തിലാക്കുന്നതിനും അത്യാവശ്യഘട്ടങ്ങളില്‍ കൂടുതല്‍ ഇടപെടല്‍ നടത്തുന്നതിനും ഇത് സഹായകമാവും.
മുസ്്ലിംലീഗിന്റെയും കേന്ദ്രമന്ത്രി ഇ. അഹമ്മദിന്റെയും ദീര്‍ഘകാലത്തെ സ്വപ്നമാണ് യു.എ.ഇ. സര്‍ക്കാരിന്റെ നടപടിയിലൂടെ സാക്ഷാത്കരിച്ചത്. വര്‍ഷങ്ങളായുള്ള ഈ ആവശ്യം ഇതുവരെ നടപ്പായിരുന്നില്ല. കേന്ദ്രമന്ത്രി ഇ. അഹമ്മദിന്റെ താല്‍പര്യ പ്രകാരം കഴിഞ്ഞദിവസം ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്. യു.എ.ഇ. വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹിയാനുമായി ഇക്കാര്യം അഭ്യര്‍ത്ഥിച്ചപ്പോള്‍ കേരളത്തിന്റെ ആഗ്രഹത്തോട് അദ്ദേഹം അനുകൂലമായി

പ്രതികരിക്കുകയായിരുന്നു. കോണ്‍സുലേറ്റ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിക്കാന്‍ ഡല്‍ഹിയിലെ എംബസി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശവും നല്‍കി. വൈകാതെ സ്ഥാപനം തുടങ്ങുമെന്നാണ് കരുതുന്നത്. 

യു.എ.ഇ.യിലെ മലയാളികള്‍ക്കുണ്ടാവുന്ന പ്രയാസങ്ങള്‍ സംബന്ധിച്ച് വേഗത്തിലും കൃത്യമായും വിവരങ്ങള്‍ ലഭ്യമാകുന്നതിന് കോണ്‍സുലേറ്റ് സഹായിക്കും. കേരളത്തിനുപുറമേ അയല്‍സംസ്ഥാനങ്ങള്‍ക്കും ഇനി മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലേക്ക് പോകേണ്ട സാഹചര്യം വരില്ല. യു.എ.ഇ.യിലെ വിവിധ രാജ്യങ്ങളില്‍ തൊഴില്‍ തേടിപ്പോകുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്താന്‍ മുംബൈയിലെ കോണ്‍സുലേറ്റിലോ ഡല്‍ഹിയിലെ എംബസിയിലോ ആണ് ഇപ്പോള്‍ പോവേണ്ടത്. ബിസിനസ്സ് സംബന്ധിച്ച രേഖകളും സാക്ഷ്യപ്പെടുത്താന്‍ ഇതേ പ്രയാസം ഇപ്പോള്‍ നേരിടുന്നുണ്ട്. സംരംഭകരും ഉദ്യോഗാര്‍ത്ഥികളും ഏജന്‍സികളെ ആശ്രയിക്കേണ്ട സ്ഥിതിയാണുള്ളത്. കേരളത്തിലെ തൊഴിലന്വേകര്‍ക്ക് വലിയ നേട്ടമാണ് കോണ്‍സുലേറ്റ് വരുന്നതിലൂടെ ഉണ്ടാവുക. യു.എ.ഇ.യിലെ വിവിധ തൊഴില്‍ സാധ്യതകളുടെ വിവരങ്ങള്‍ യഥാസമയം സംസ്ഥാനത്തിന് ലഭ്യമാവും. കേരളത്തിന്റെ ഭൂമിശാസ്ത്രപരവും സാമൂഹ്യവുമായ പശ്ചാത്തലങ്ങള്‍ കൂടുതല്‍ ബോധ്യപ്പെടാന്‍ ഇത് സഹായിക്കും. ടീകോമിനെപ്പോലെ കേരളത്തില്‍ നിക്ഷേപം നടത്താന്‍ കൂടുതല്‍ രാജ്യങ്ങള്‍ക്കും കമ്പനികള്‍ക്കും അവസരമുണ്ടാവും. അതിലൂടെ സംസ്ഥാനത്തിന് സാമ്പത്തിക നേട്ടവും തൊഴില്‍ നേട്ടവും പ്രതീക്ഷിക്കാം. കേരളത്തിലെ ടൂറിസത്തിനും കോണ്‍സുലേറ്റ് പുതുമോടി നല്‍കും. യു.എ.ഇ.യില്‍നിന്ന് കൂടുതല്‍ പേരെ കേരളത്തിലേക്ക് ആകര്‍ഷിക്കാനാവും. യു.എ.ഇ.യിലെ പാവപ്പെട്ടവര്‍ക്ക് സബ്സിഡി നിരക്കില്‍ വിദഗ്ധ ചികില്‍സക്ക് അവിടുത്തെ സര്‍ക്കാര്‍ സൗകര്യം ചെയ്യാറുണ്ട്. അത് പ്രയോജനപ്പെടുത്താനും കേരളത്തിലെ മെഡിക്കല്‍ ടൂറിസം മെച്ചപ്പെടുത്താനും അവസരം കൈവരും. കേരളത്തിലെയും മറ്റും തൊഴിലാളികള്‍ക്കുണ്ടാവുന്ന പ്രയാസങ്ങള്‍ മനസ്സിലാക്കുന്നതിനും വേഗത്തില്‍ പരിഹരിക്കുന്നതിനും കോണ്‍സുലേറ്റിന്റെ പ്രവര്‍ത്തനം ഉപകരിക്കും. കേരളത്തിലെയും ദുബായ്, അബുദാബി, റാസല്‍ഖൈമ, അല്‍എെന്‍, ഷാര്‍ജ, ഫുജൈറ തുടങ്ങിയ രാജ്യങ്ങളിലെയും വാണിജ്യ, വ്യവസായ സംഘടനകളുടെ സംയുക്ത സംരംഭങ്ങള്‍ക്ക് വഴിയൊരുക്കും. കേരളവും യു.എ.ഇ.യും തമ്മിലുള്ള അടുപ്പം ആത്മബന്ധമായി മാറുന്നതിനുള്ള കളമാണ് കോണ്‍സുലേറ്റ് ഒരുക്കുന്നത്.
(posted  by  muhammed chittangadan)
Read more

ചൊവ്വാഴ്ച, ജൂൺ 28, 2011

ഭൂചലനം ജനങ്ങ ള്‍ പരിഭ്രാന്തിയി (posted-muhammed chittangadan)

ഭൂചലനം ജനങ്ങള്‍ പരിഭ്രാന്തിയി
എടപ്പറമ്പ്; കഴിഞ്ഞ രണ്ടു ദിവസമയി ഒഴുകൂരിലും പരിസര പ്രദേശത്തുമായി
ഉണ്ടായിക്കൊണ്ടിരിക്കുന്ന നേരിയ ഭൂചലനം ജനങ്ങളെ ഭീതിയിലാഴ്ത്തി.ഇപ്പൊള്‍ എല്ലയിടത്തും ജനങ്ങളുടെ സംസാര വിഷയം ഭൂചലനത്തെക്കുറിച്ചു മത്രമാണു.ചിലരുടെ വിവരണം കേട്ടാല്‍ അവരുടെ അനുഭവം നമുക്ക് വിശ്വസിക്കാന്‍ പ്രയാസം തൊന്നുന്നു.ഏതായാലും എല്ലാവരുടെയും മുഖത്ത് ഒരു ചെറിയ ഭയം നിഴലിച്ചിരുന്നു.ചില സ്ത്രീകള്‍ പേടി കാരണം ഭര്‍ത്തവിന്റെ വീട്ടില്‍ നിന്നും ദൂരെയുള്ള സ്വന്തം വീട്ടിലെക്കു പൊകാന്‍ ശ്രമിച്ചതും എടപ്പറമ്പില്‍ ചര്‍ച്ചാവിഷയമായി.പലരും ഭൂചലനത്തിന്റേ കരണത്തെക്കുറിച്ചു പലതും പറയുന്നുണ്ടെങ്കിലും ദൈവം നമുക്ക് നല്‍കുന്ന ഒരു മുന്നറിയിപ്പായി ഇതിനെ കണാന്‍ പലരും തയ്യാറാവുന്നില്ല.

.
Read more

എടപ്പറബില്‍ നേരിയ ഭൂചലനം

എടപ്പറബില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു:
മിനിയാന്ന് രവിലെ 4.45നും
ഇന്നലെ രത്രി 10.45നും 2.00ക്കുമാണു ഭൂചലനം അനുഭവപ്പെട്ടത് ,
മഹല്ല് കാസിക്കും ചലനം അനുഭവപ്പെട്ടു
എന്നല്‍ അതിക പെരും ഉറക്കത്തിലായതിനാല്‍ അറിഞ്ഞില്ല
കാലാവസ്ഥയിലുള്ള ചെറിയ മാറ്റമാണ് ഇതിനു കാരണമെന്നു അനുമാനിക്കുന്നു
ഇനിയും ഇത്തരത്തില്‍ ചലനങ്ങള്‍ ഉണ്ടാകാന്‍ സാദ്യത ഉള്ളതിനാല്‍
ജനങ്ങള്‍ ജാഗ്രത പാലിക്കുക.
Read more

ബുധനാഴ്‌ച, ജൂൺ 22, 2011

കേന്ദ്ര ഗവണ്മെന്റ് ജീവനക്കാരനാകാം സ്റ്റാഫ്‌ സെലക്ഷന്‍ കമ്മിഷനിലൂടെ (posted by muhammed chittangadan)

Read more

ജില്ലയില്‍ മെഡിക്കല്‍ കോളജിന് ആവശ്യം ശക്തം(posted by muhammed chittangadan)

ജില്ലയില്‍ മെഡിക്കല്‍ കോളജിന് ആവശ്യം ശക്തം
മഞ്ചേരി: സ്ഥലവും സൗകര്യങ്ങളും  അത്യാവശ്യത്തിനുള്ള മഞ്ചേരി ജനറല്‍ ആശുപത്രിയെ മെഡിക്കല്‍കോളജായി ഉയര്‍ത്തണമെന്ന ആവശ്യം ശക്തമായി. സംസ്ഥാനത്ത് ഏറ്റവുമധികം ജനസംഖ്യയുള്ള ജില്ല പൊതുമേഖലയിലെ ചികിത്സാ സൗകര്യങ്ങളുടെ കാര്യത്തില്‍ വളരെ പിന്നിലാണ്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയെ ആശ്രയിക്കുന്നവരില്‍ മുന്‍പന്തിയിലും മലപ്പുറം ജില്ലക്കാരാണ്.

മഞ്ചേരി ജനറല്‍ ആശുപത്രിയാണ് സര്‍ക്കാര്‍ സ്ഥാപനമായി ജില്ലയുടെ ആതുരാലയം. പത്ത് കോടി രൂപ ചെലവില്‍ ഇതിനു സമീപം പണിതീര്‍ത്ത മാതൃശിശു ആശുപത്രി, 18 കോടി ചെലവഴിച്ച് ജില്ലാ പഞ്ചായത്ത് പൂര്‍ത്തിയാക്കിയ പുതിയ അഞ്ചുനില ബ്ലോക്ക് എന്നിവ കെട്ടിട സമുച്ചയങ്ങളുടെ പോരായ്മ തീര്‍ക്കും. ചെരണിയില്‍ മാത്രം ജില്ലാ ടി.ബി സെന്ററിന്റെ 5.2 ഏക്കര്‍ ഭൂമിയുണ്ട്. ഇവിടെ ഓഫിസ് കെട്ടിടങ്ങള്‍ കഴിഞ്ഞാല്‍ നാലേക്കറിലേറെ ഒഴിഞ്ഞുകിടക്കുന്നു.

 ജില്ലക്കൊരു സര്‍ക്കാര്‍ മെഡിക്കല്‍കോളജ് എന്ന ആവശ്യത്തിന് ജില്ലയിലെ എം.എല്‍.എമാരുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും വിവിധ രാഷ്ട്രീയ കക്ഷികളുടെയും പിന്തുണയുണ്ട്. പരിമിതികളില്‍ വീര്‍പ്പുമുട്ടുന്ന ജനറല്‍ ആശുപത്രിയില്‍ ലഭ്യമല്ലാത്ത സ്‌പെഷാലിറ്റി വിഭാഗങ്ങളുടെ സേവനങ്ങള്‍ക്ക് രോഗികളെ  കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയാണ്. അടുത്ത കാലത്തായി നിലവിലുള്ള സൗകര്യങ്ങളും ഉപയോഗപ്പെടുത്താനാവാത്ത സ്ഥിതിയാണ്.

പ്രതിരോധ കുത്തിവെപ്പുകളിലൂടെ പൂര്‍ണമായി നിയന്ത്രിച്ചു എന്ന് ആരോഗ്യവകുപ്പ് അവകാശപ്പെടുന്ന ഡിഫ്തീരിയ, ടെറ്റനസ്, വില്ലന്‍ചുമ എന്നിവ സംസ്ഥാനത്ത് ഏറ്റവുംകൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ജില്ല പ്രതിരോധ കുത്തിവെപ്പിന്റെ കാര്യത്തില്‍ ഏറെ പിറകിലാണ്.

നിലവിലുള്ള സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താവുന്ന രോഗികളുടെ ഇരട്ടിയിലേറെയാണ് ആശുപത്രിയിലെത്തുന്നത്. ഡോക്ടര്‍മാരുടെ തസ്തിക പേരിനുകൂട്ടിയാല്‍ പരിഹരിക്കാവുന്നതല്ല ഈ പ്രശ്‌നങ്ങള്‍.

പി.എച്ച്.സി മുതല്‍ ജനറല്‍ ആശുപത്രി വരെ 120 ആരോഗ്യ കേന്ദ്രങ്ങളാണ് ജില്ലയിലുള്ളത്. സംസ്ഥാനത്തെ സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രികളില്‍ എണ്ണാവുന്നവയും ജില്ലയിലുണ്ട്. എന്നാല്‍, ജീവിതശൈലീ രോഗങ്ങളിലെന്നപോലെ സാംക്രമിക രോഗങ്ങള്‍, കാന്‍സര്‍, വിദഗ്ധ ചികിത്സയും മേല്‍നോട്ടവും ആവശ്യമുള്ള രോഗങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ ജില്ല മുമ്പിലാണ്. സര്‍ക്കാര്‍ മേഖലയില്‍ ഒരു മെഡിക്കല്‍ കോളജ് വന്നിട്ട് പതിറ്റാണ്ടുകളായി. ജില്ല ഉയര്‍ത്തുന്ന ആവശ്യം ന്യായമാണെന്ന് സംസ്ഥാന സര്‍ക്കാറിനും ബോധ്യമുണ്ടെങ്കിലും ജനകീയ മുന്നേറ്റം ഈ മേഖലയില്‍ ആവശ്യമാണ്.
Read more

തിങ്കളാഴ്‌ച, ജൂൺ 20, 2011

അതിവേഗത്തിന്റെ 30 നാള്‍ [posted by anwar sadath]

അതിവേഗത്തിന്റെ 30 നാള്‍
ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി കേവലം ഒരു മാസം പിന്നിടുമ്പോഴേക്കും അതിവേഗ പ്രവര്‍ത്തനങ്ങളുടെ ഫലങ്ങള്‍ ജനങ്ങളിലെത്തി തുടങ്ങി.
എന്‍ഡോസള്‍ഫാന്‍ നഷ്ടപരിഹാരം
എന്‍ഡോസള്‍ഫാന്‍ ദുരിതത്തിനിടയില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് ഒരു ലക്ഷം രൂപ വീതം അടിയന്തരസഹായം. ഈ ദുരന്തത്തില്‍ 2008 വരെ 486 പേരാണു മരിച്ചത്. മുന്‍ സര്‍ക്കാര്‍ 178 പേര്‍ക്കു മാത്രമാണ് സഹായം നല്‍കിയത്. ബാക്കിയുള്ളവര്‍ക്കും ഒരു ലക്ഷം രൂപ വീതം നല്‍കും. 2008നു ശേഷം മരിച്ചവരുടെയും കണക്കെടുക്കും. അവശത അനുഭവിക്കുന്നവരെ പരിശോധിക്കാന്‍ വിദഗ്ധ ഡോക്ടര്‍മാരുടെ പാനല്‍ രൂപീകരിക്കും. അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് എന്‍ഡോസള്‍ഫാന്‍ കൊണ്ടുവരുന്നതു തടയാന്‍ ചെക്കുപോസ്റ്റുകളില്‍ കര്‍ശന പരിശോധന.
മൂലമ്പള്ളി പാക്കേജ്
വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിന് മൂലമ്പള്ളിയില്‍ കുടിയൊഴിപ്പിക്കപ്പെട്ടവരുടെ മൂന്നര വര്‍ഷം നീണ്ട പുനരധിവാസ പ്രശ്നത്തിനു പരിഹാരമായി. പന്ത്രണ്ടു കുടുംബങ്ങള്‍ക്കു നിഷേധിക്കപ്പെട്ട പട്ടയം ഉടന്‍ നല്‍കും. പുനരധിവാസത്തിനു കണ്ടെത്തിയ പത്തു കേന്ദ്രങ്ങളിലേക്ക് അടിസ്ഥാന സൗകര്യങ്ങള്‍ എത്തിക്കും. വീടുവയ്ക്കുന്നതിനു മുമ്പ് നടത്തേണ്ട പൈലിംഗിന് ഒരു കുടുംബത്തിന് 75,000 രൂപ വീതം നല്‍കും. കെട്ടിടങ്ങളുടെ പണി പൂര്‍ത്തിയാകും വരെ താമസിക്കുന്നതിന് വാടകക്ക് വീടെടുക്കാന്‍ ഓരോ കുടുംബത്തിനും 5000 രൂപ വീതം നല്‍കും. 27 മാസത്തെ കുടിശികയടക്കമാണു വാടക നല്‍കുന്നത്. നഷ്ടപരിഹാര തുകക്ക് വരുമാന നികുതി ഇളവു നല്‍കും. ബാങ്ക് വായ്പക്ക് പട്ടയത്തില്‍ ഇളവു നല്‍കും. കിടപ്പാടം നഷ്ടപ്പെട്ട കുടുംബങ്ങളിലെ ഒരംഗത്തിനു വീതം വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് തൊഴില്‍ നല്‍കും. 
കുട്ടനാട് പാക്കേജ്
കുട്ടനാട് പാക്കേജ് നടപ്പാക്കാന്‍ ബജറ്റില്‍ ആവശ്യമായ തുക വകയിരുത്തും. ചീഫ് എന്‍ജിനീയറുടെ നേതൃത്വത്തില്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കും. പാക്കേജില്‍ 3500 കോടിയുടെ പദ്ധതികളാണ് മൂന്നുവര്‍ഷംകൊണ്ടു നടപ്പാക്കുക. ഇതില്‍ 523 കോടിയുടെ പദ്ധതികള്‍ക്ക് ഇതിനകം അനുമതി ലഭിച്ചു. സംസ്ഥാനം പണം ചെലവിട്ടാല്‍ കേന്ദ്രം തിരിച്ചു നല്‍കുന്നതാണു രീതി. തണ്ണീര്‍മുക്കം ബണ്ട്, തോട്ടപ്പള്ളി സ്പില്‍വേ എന്നിവ പുനരുദ്ധരിക്കാന്‍ ചെന്നൈ എെഎെടിയുടെ റിപ്പോര്‍ട്ട് പ്രകാരം അറ്റകുറ്റപ്പണികള്‍ നടത്തും. ഇപ്പോള്‍ വാങ്ങിയ കൊയ്ത്തുയന്ത്രങ്ങള്‍ അനുയോജ്യമല്ലാത്തതിനാല്‍ അവ പാലക്കാടിനു നല്‍കി കുട്ടനാടിന് അനുയോജ്യമായ 150 കൊയ്ത്തുയന്ത്രങ്ങള്‍ വാങ്ങും. മങ്കൊമ്പ് വിത്തുഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത പ്രത്യാശ നെല്‍വിത്ത് കൂടുതല്‍ പ്രചരിപ്പിക്കും. 
കൊച്ചി മെട്രോ
കൊച്ചി മെട്രോ ചെന്നൈ മാതൃകയില്‍ നിര്‍മിക്കും. ഇതിന് സ്പെഷ്യല്‍ പര്‍പസ് വെഹിക്കിള്‍ രൂപീകരിക്കും. 15% വീതം തുക സംസ്ഥാനവും കേന്ദ്രവും വഹിക്കും. ബാക്കി തുക ബാങ്കുകളില്‍ നിന്നും ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും വായ്പയെടുക്കും. പദ്ധതിക്ക് അടിസ്ഥാന സൗകര്യങ്ങള്‍ക്കുള്ള നിര്‍മാണ പ്രവര്‍ത്തനം തുടങ്ങി. ജിസിഡിഎയുടെ പക്കലുള്ള മണപ്പാട്ടിപ്പറമ്പ്, കെഎസ്ആര്‍ടിസിയുടെ സ്ഥലം എന്നിവ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനു കൈമാറി. ജവഹര്‍ലാല്‍ നെഹ്റു നഗര നവീകരണ പദ്ധതി (ജെന്‍റം) യില്‍ കോര്‍പറേഷനു ലഭിച്ച 154 കോടി രൂപ ഉപയോഗിച്ച് കൊച്ചി ഷിപ്പ് യാര്‍ഡ് ഭാഗത്ത് പാലം പണിയും. ഇതിനു സ്ഥലം ഏറ്റെടുക്കാന്‍ കൊച്ചി നഗരസഭക്ക് 48 കോടി അനുവദിച്ചു. കൊച്ചി നഗരത്തില്‍ നടപ്പാക്കുന്ന കുടിവെള്ള പദ്ധതിക്ക് ജെന്‍റം പദ്ധതിയില്‍ അനുവദിച്ച 232 കോടി രൂപ പാഴാകുന്ന സാഹചര്യം ഒഴിവാക്കാന്‍ കുടിവെള്ള പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കാന്‍ 11 കോടി രൂപ കോര്‍പറേഷനും നല്‍കും. 
ചെങ്ങറ പാക്കേജ് നടപ്പാക്കും
ചെങ്ങറ സമരം അവസാനിപ്പിക്കാന്‍ മുന്‍ സര്‍ക്കാര്‍ നടപ്പാക്കിയ പാക്കേജിലെ പോരായ്മകള്‍ പരിഹരിച്ച് നടപ്പാക്കും. കാസര്‍കോഡ് പേരിയയില്‍ അവര്‍ക്ക് അനുവദിച്ച ഭൂമി വിജനമായ സ്ഥലത്താണ്. അവിടെ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. കാസര്‍കോഡ്, ഇടുക്കി, അട്ടപ്പാടി എന്നിവിടങ്ങളിലെ പുനരധിവാസ സ്ഥലങ്ങള്‍ റവന്യൂ മന്ത്രി സന്ദര്‍ശിച്ച് നടപടിയെടുക്കും. 
റാങ്ക് ലിസ്റ്റ് കാലാവധി നീട്ടി
മെയ് 31ന് അവസാനിക്കുന്ന റാങ്ക് ലിസ്റ്റിന്റെ കാലാവധി ആറു മാസം കൂടി നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പിഎസ്സി അത് മൂന്നു മാസം എന്നാക്കി.
പുല്ലുമേട് ദുരന്തം
ശബരിമല പുല്ലുമേട് ദുരന്തത്തില്‍ മരിച്ചവരുടെയും ആശ്രിതര്‍ക്ക് പ്രഖ്യാപിച്ച അഞ്ചു ലക്ഷം രൂപ വീതമുള്ള ധനസഹായം, യഥാര്‍ത്ഥ അവകാശികളെ ഉടനേ കണ്ടെത്തി ഏല്‍പിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാകുന്നു.
കണമല ദുരന്തം
കണമലയില്‍ മരിച്ച ആന്ധ്രയില്‍ നിന്നുള്ള 11 അയ്യപ്പഭക്തരുടെ ആശ്രിതര്‍ക്ക് നാലു ലക്ഷം രൂപ വീതം ധനസഹായം സര്‍ക്കാരും ദേവസ്വം ബോര്‍ഡും ചേര്‍ന്നു നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.
പെട്രോള്‍: അധിക നികുതി ഒഴിവാക്കി
പെട്രോളിന് കൂട്ടിയ വിലയ്ക്കുള്ള വില്പന നികുതി ഉപേക്ഷിച്ചു. ഇതോടെ പെട്രോളിന് 1.22 രൂപ കുറഞ്ഞു. സംസ്ഥാനത്തിന് 131.94 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. 
മലയാളം ഒന്നാം ഭാഷ
സംസ്ഥാനത്തെ സ്കൂളുകളില്‍ മലയാളം ഒന്നാം ഭാഷയാക്കണമെന്ന തീരുമാനം ഈ വര്‍ഷം തന്നെ നടപ്പാക്കാന്‍ തീരുമാനിച്ചു. മുന്‍ സര്‍ക്കാര്‍ മലയാളം ഒന്നാം ഭാഷയാക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും നടപ്പാക്കിയിരുന്നില്ല.
തിരിച്ചറിയല്‍ കാര്‍ഡ്
സംസ്ഥാനത്ത് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് ഒരു വര്‍ഷത്തിനകം നടപ്പാക്കും. ഇതിന് 31 താത്കാലിക തസ്തികകളും ഭരണച്ചെലവിന് 140 ലക്ഷം രൂപയും അനുവദിച്ചു. കാര്‍ഡിന് ഫോട്ടോ എടുക്കാന്‍ എത്തുന്ന ബിപിഎല്‍ കുടുംബത്തിന് 150 രൂപ വീതം നല്‍കും. അക്ഷയ, കെല്‍ട്രോണ്‍, എെടിണ്ടസ്കൂള്‍ എന്നിവരാണ് പദ്ധതി നടപ്പാക്കുന്നത്. മൂന്നു വര്‍ഷംകൊണ്ട് നടപ്പാക്കേണ്ട പദ്ധതി ഒരു വര്‍ഷംകൊണ്ടു പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്നു. അതു നടന്നാല്‍ രാജ്യത്ത് എല്ലാവര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍്കുന്ന ആദ്യ സംസ്ഥാനം കേരളമാകും.
അവിവാഹിതരായ ആദിവാസി 
അമ്മമാരുടെ പെന്‍ഷന്‍
അവിവാഹിതരായ ആദിവാസി അമ്മമാരുടെ പെന്‍ഷന്‍ 300ല്‍ നിന്ന് 1000 രൂപയാക്കി വര്‍ധിപ്പിച്ചു. ഇവര്‍ക്കു സ്ഥലം നല്‍കി പുനരധിവാസ പാക്കേജ് നടപ്പാക്കും.
പ്ലസ് ടു സീറ്റ് കൂട്ടി
സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും പ്ലസ് ടുവിന് 20 % സീറ്റ് കൂട്ടി. കാലാവധി തീരുന്ന 600ല്‍പ്പരം സ്പെഷല്‍ സ്കൂളുകളുടെ പ്രവര്‍ത്തനം വിദ്യാഭ്യാസ അവകാശ നിയമം പൂര്‍ണമായി നടപ്പാകുന്നതു വരെ തുടരും. 
ആദിവാസികള്‍ക്ക് ഭൂമി
6037 ആദിവാസി കുടുംബങ്ങള്‍ക്ക് വനാവകാശ നിയമപ്രകാരം നേരത്തെ കണ്ടെത്തിയ ഭൂമി നൂറു ദിവസത്തിനകം വിതരണം ചെയ്യുന്ന നടപടി നടന്നുവരുന്നു. ഭൂമി നഷ്ടപ്പെട്ടവരും ഒട്ടും ഭൂമിയില്ലാത്തവരുമായ 943 ആദിവാസി കുടുംബങ്ങള്‍ക്കും ഭാഗികമായി ഭൂമിയുള്ള 1169 കുടുംബങ്ങള്‍ക്കും ആറു മാസത്തിനകം ഭൂമി കണ്ടെത്താന്‍ നടപടി എടുത്തുവരുന്നു. 
പുകയില വില്പന നിയന്ത്രിക്കും
വിദ്യാലയങ്ങളുടെ പരിസരത്ത് പുകയിലയും പുകയില ഉല്പന്നങ്ങളും വില്‍ക്കുന്നതിനെതിരേയുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കും. 
അരി വിഹിതം
ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ഓണത്തിന് കിലോഒരു രൂപ നിരക്കില്‍ 25 കിലോ അരി നല്‍കാനുള്ള നടപടികള്‍ പൂര്‍ത്തിയാകുന്നു. 
ബംഗ്ലാദേശ് കോളനിക്കാര്‍ക്ക് വീട്
കോഴിക്കോട് ബംഗ്ലാദേശ് കോളനിയില്‍ ദുരിതമനുഭവിക്കുന്ന 340 കുടുംബങ്ങള്‍ക്ക് അവിടെത്തന്നെ 170 ഇരട്ടവീടുകള്‍ പണിത് അടിസ്ഥാനസൗകര്യമൊരുക്കാന്‍ 15 കോടി അനുവദിച്ചു. 
കേന്ദ്ര സിലബസ് സ്കൂള്‍
സംസ്ഥാനത്ത് കൂടുതല്‍ സിബിഎസ്ഇ എെസിഎസ്ഇ സ്കൂളുകള്‍ക്ക് എന്‍ഒസി നല്‍കാന്‍ തീരുമാനിച്ചു. 
വീട് തകര്‍ന്നാല്‍ ഒരു ലക്ഷം വരെ നഷ്ടപരിഹാരം
കാലവര്‍ഷത്തില്‍ വീട് പൂര്‍ണമായി തകര്‍ന്നവര്‍ക്ക് നല്‍കിവരുന്ന നഷ്ടപരിഹാരം 35,000 രൂപയില്‍ നിന്ന് ഒരു ലക്ഷമാക്കി ഉയര്‍ത്തി. ഇടിമിന്നലേറ്റു മരിച്ചവരുടെയും പാമ്പുകടിയേറ്റു മരിച്ചവരുടെയും കുടുംബത്തിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം. 
പല്ലനകുമരകോടി പാലം
പല്ലന കുമരകോടി പാലത്തിന് തറക്കല്ലിട്ടു. 32. 8 കോടിയാണു ചെലവ്. 
ബാലവേല തടയാന്‍ റെയ്ഡുകള്‍
ബാലഭിക്ഷാടനവും ബാലവേലയും തടയാന്‍ വ്യാപകമായി റെയ്ഡുകള്‍ നടത്താന്‍ തീരുമാനിച്ചു. കാണാതാകുന്ന കുട്ടികളെ കണ്ടെത്തുന്നതിന് വെബ്സൈറ്റ് ആരംഭിക്കാനും സംസ്ഥാന ബാലാവകാശ കമ്മീഷന്‍ രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. കമ്മീഷന്‍ രൂപീകരിക്കുന്നതോടെ ബാലനീതി നിയമം ശക്തമായി നടപ്പാക്കുന്നതിനും കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും സാധിക്കും. 
തെരുവുകുട്ടികളുടെ പിതൃത്വം തെളിയിക്കുന്നതിന് ആവശ്യമായാല്‍ ഡിഎന്‍എ ടെസ്റ്റ് നടത്തും. അവരെ പുനരധിവസിപ്പിക്കുന്നതിന് സമഗ്ര പദ്ധതി നടപ്പാക്കും. കാലാവധി കഴിഞ്ഞ ഏഴ് ജില്ലകളില്‍ പുതിയ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികള്‍ രൂപീകരിക്കും. ഇവര്‍ക്ക് കംപ്യൂട്ടറും മറ്റ് സൗകര്യങ്ങളും ലഭ്യമാക്കും. എല്ലാ ജില്ലകളിലും ബാലസംരക്ഷണ യൂണിറ്റുകളും സ്പെഷല്‍ ജുവനൈല്‍ പൊലീസ് യൂണിറ്റുകളും സ്ഥാപിക്കും.

ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി പൈതൃക 
മേഖലയ്ക്ക് 51 കോടി
ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി പൈതൃക മേഖലയുടെ സംരക്ഷണത്തിനും വികസനത്തിനും 51 കോടി രൂപയുടെ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചു. 
യുനെസ്കോയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ ഒന്നാം ഘട്ട പ്രവര്‍ത്തനത്തിന് 15 കോടി രൂപ അനുവദിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ജവഹര്‍ലാല്‍ നെഹ്റു നഗര നവീകരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഈ പദ്ധതിക്ക് കേന്ദ്രസഹായവും ലഭിക്കും. കൊച്ചിന്‍ കോര്‍പറേഷന്നാണു പദ്ധതിയുടെ നടത്തിപ്പിന്റെ ചുമതല.
പദ്ധതിയുടെ പ്രവര്‍ത്തനം ജൂലൈയില്‍ ആരംഭിച്ച് 2013ല്‍ പൂര്‍ത്തിയാക്കും. 500 വര്‍ഷത്തെ പഴക്കമുള്ള ഫോര്‍ട്ട് കൊച്ചിയിലെയും മട്ടാഞ്ചേരിയിലെയും പൈതൃക മേഖലകളെ സംരക്ഷിക്കാനും അവയെ വികസിപ്പിച്ചെടുക്കാനുമുള്ള പദ്ധതി നടപ്പാക്കുന്നതോടെ കൊച്ചിയുടെ ടൂറിസം, ഭൗതികസാഹചര്യങ്ങള്‍ ഏറെ മെച്ചപ്പെടും. 
മലബാര്‍ കാന്‍സര്‍ സെന്ററിന് സഹായം
മലബാര്‍ കാന്‍സര്‍ സെന്ററി(എം.സി.സി)ലെ പശ്ചാത്തല സൗകര്യങ്ങള്‍ അടിയന്തരമായി വികസിപ്പിക്കാന്‍ തീരുമാനിച്ചു. നേരത്തെ അനുവദിച്ച 86 തസ്തികകളില്‍ ഉടനെ നിയമനം നടത്തും. ഇതില്‍ 20 തസ്തികകള്‍ ഡോക്ടര്‍മാരുടേതാണ്. എം.സി.സിയിലെ ഡോക്ടര്‍മാരുടെ ശമ്പളം ആര്‍.സി.സിയിലെ ഡോക്ടര്‍മാരുടെ ശമ്പളത്തിനു തുല്യമാക്കും. പുതിയ കെട്ടിടം പണി പൂര്‍ത്തിയാക്കുമ്പോള്‍ ബെഡിന്റെ എണ്ണം 110ല്‍ നിന്ന് 220 ആയി ഉയര്‍ത്തും. ഇതിന് ആനുപാതികമായി കൂടുതല്‍ സ്റ്റാഫിനെ നിയമിക്കും. 
എം.സി.സിയില്‍ ബിഎസ്സി നഴ്സിംഗ് കോളജും കുട്ടികളുടെ കാന്‍സര്‍ വിഭാഗവും തുടങ്ങാന്‍ തീരുമാനിച്ചു. ഇതിന് പ്രത്യേക കെട്ടിടം നിര്‍മിക്കും. 
കേന്ദ്രസര്‍ക്കാരില്‍ നിന്ന് കൂടുതല്‍ ഫണ്ട് ലഭ്യമാക്കാന്‍ ശ്രമം നടത്തും. എം.സി.സിയെ ആര്‍.സി.സിയുടെ പദവിയിലേക്ക് ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തും. മജ്ജമാറ്റിവയ്ക്കല്‍ ചികിത്സ, വിത്തുകോശ ചികിത്സ എന്നീ പദ്ധതികള്‍ തുടരും. റേഡിയേഷന്‍ ചികിത്സയില്‍ ഏറ്റവും ആധുനികമായ ലീനിയര്‍ ആക്സിലറേറ്റര്‍ മെഷീന്‍ സ്ഥാപിക്കും.
സ്നേഹയുടെ വിദ്യാഭ്യസച്ചെലവ്
കിളിരൂര്‍ പീഡനക്കേസില്‍ മരണമടഞ്ഞ ശാരിയുടെ മകള്‍ സ്നേഹയുടെ വിദ്യാഭ്യാസച്ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തു.
മൂന്നാര്‍ ഒഴിപ്പിക്കല്‍
മൂന്നാറില്‍ സര്‍ക്കാരിനു നഷ്ടപ്പെട്ട ഭൂമി തിരിച്ചുപിടിക്കാന്‍ തീരുമാനിച്ചു. ഇതിന് സമവായം ഉണ്ടാക്കാന്‍ 24നു സര്‍വകക്ഷിയോഗം ചേരും. സര്‍ക്കാരിനു നഷ്ടപ്പെട്ടതു റവന്യൂ ഭൂമിയായാലും വനമായാലും മറ്റു വകുപ്പുകളുടെ ഭൂമിയായാലും തിരിച്ചുപിടിക്കും. വര്‍ഷങ്ങളായി കൃഷി ചെയ്യുന്ന കര്‍ഷകരെ ഇതു ബാധിക്കില്ല.
ഫ്ളാറ്റ്, ഷെയര്‍ തട്ടിപ്പുകള്‍
ഫ്ളാറ്റ്, ഷെയര്‍ തട്ടിപ്പുകളുടെ മാര്‍ഗം പരിശോധിച്ച് അതിനുള്ള സാധ്യത പൂര്‍ണമായി ഇല്ലാതാക്കാന്‍ നടപടി സ്വീകരിക്കും. ഇക്കാര്യത്തില്‍ നിര്‍ദേശം സമര്‍പ്പിക്കാന്‍ ഡിജിപിയോട് ആവശ്യപ്പെട്ടു.
കാട്ടുപന്നികളില്‍ നിന്ന് കര്‍ഷകര്‍ക്ക് മോചനം
വനത്തിനു സമീപമുള്ള പ്രദേശങ്ങളിലെ കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വനംവകുപ്പ് അധികൃതരുടെ അനുമതിയോടെയും നിയമങ്ങള്‍ക്കു വിധേയമായും കൊല്ലുന്നതിനു കര്‍ഷകര്‍ക്ക് അനുമതി. കൊല്ലുന്ന പന്നിയെ മണ്ണെണ്ണയൊഴിച്ചു കത്തിച്ചു കളയണം. ഇറച്ചി ഭക്ഷിക്കാന്‍ ആരെയും അനുവദിക്കില്ല. 
അഴിമതിക്കെതിരെ പോരാട്ടം
അസി.ഗ്രേഡ് നിയമനം
കേരള സര്‍വകലാശാല അസിസ്റ്റന്റ് ഗ്രേഡ് നിയമനത്തിനുള്ള എഴുത്തുപരീക്ഷയുടെ ഉത്തരക്കടലാസ് ഒളിപ്പിക്കുകയോ നശിപ്പിക്കുകയോ ചെയ്തവരെ കണ്ടെത്താനുള്ള അന്വേണം sൈ്രംബ്രാഞ്ചിന്. ഇതു സംബന്ധിച്ച് അന്വേിച്ച ജഡ്ജി എന്‍. സുകുമാരന്‍ കമ്മീഷന്റെ റിപ്പോര്‍ട്ടിലെ പ്രധാന ശിപാര്‍ശയായിരുന്നു ഇത്. എഴുത്തു പരീക്ഷയുടെ മാര്‍ക്കിന്റെ മൂല്യം കുറച്ചും ഇന്റര്‍വ്യൂവിന്റെ മാര്‍ക്ക് കൂട്ടിയും സ്വന്തക്കാര്‍ക്ക് അസിസ്റ്റന്റ് ഗ്രേഡ് നിയമനം നല്‍കിയെന്നാണ് ആക്ഷേപം.
വിമുക്തഭടന് ഭൂമിദാനം
മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ബന്ധു ടി.കെ. സോമന് കാസര്‍കോഡ് ജില്ലയില്‍ പതിച്ചുനല്‍കിയ ഭൂമി റദ്ദാക്കി. നടപടിയിലെ ക്രമക്കേട് വിജിലന്‍സ് അന്വേിക്കും. ഭൂമി നല്‍കിയതിനെക്കുറിച്ചും വില്‍പനാവകാശം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചതിനെക്കുറിച്ചുമാണ് അന്വേണം. വിമുക്തഭടന്മാര്‍ക്ക് പരമാവധി ഒരേക്കര്‍ ഭൂമിയാണ് നല്‍കാനാകുക എന്നിരിക്കെ സോമന് 2.33 ഏക്കര്‍ പതിച്ചു നല്‍കി, ഭൂമി വില 55000 രൂപയില്‍ കൂടുതലാണെങ്കില്‍ അത് സര്‍ക്കാരിന്റെ പരിഗണനയ്ക്കു വിടണമെന്ന നിര്‍ദേശം പാലിച്ചില്ല, ഇത്തരം ഭൂമി 25 വര്‍ഷത്തേക്ക് കൈമാറ്റം ചെയ്യാന്‍ പാടില്ലെന്ന വ്യവസ്ഥ ഇളവുചെയ്തു എന്നിവയാണ് പ്രധാന ആക്ഷേപങ്ങള്‍.
പരിയാരം മെഡിക്കല്‍ കോളജ് ക്രമക്കേടുകള്‍
പരിയാരം മെഡിക്കല്‍ കോളജിനെതിരേ അന്വേണം പ്രഖ്യാപിച്ചു. അഞ്ചുവര്‍ഷത്തെ പ്രവേശന നടപടികള്‍, ഫീസ്, ക്യാപിറ്റേഷന്‍ ഫീസ് പിരിവ്, സാമ്പത്തിക ഇടപാടുകള്‍ തുടങ്ങിയവയാണ് അന്വേിക്കുന്നത്. മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നു നിര്‍ദേശിച്ചിട്ടുണ്ട്. ധനകാര്യ സെക്രട്ടറി സഞ്ജയ് ഗാര്‍ഗ്, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ വി. ഗീത, സഹകരണ രജിസ്ട്രാര്‍ കെ.വി. സുരേഷ് ബാബു എന്നിവരാണ് അംഗങ്ങള്‍. 
ഉണ്ണികൃഷ്ണനെതിരെ അന്വേണം
പ്ലാനിംഗ് ബോര്‍ഡ് മെംബറും ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വൈസ് ചെയര്‍മാനുമായിരുന്ന പി.വി. ഉണ്ണികൃഷ്ണനെതിരെ വിജിലന്‍സ് അന്വേണത്തിന് ഉത്തരവിട്ടു. പി.സി. ജോര്‍ജ് എംഎല്‍എ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. പഞ്ചായത്ത് കംപ്യൂട്ടര്‍വത്കരണത്തിനു നടത്തിയ അടിയന്തര പര്‍ച്ചേസുകള്‍, ഗാര്‍നര്‍ സോഫ്റ്റ്വെയര്‍ ഇടപാട്, അനര്‍ട്ടിലെ തിരിമറികള്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷനില്‍ നടത്തിയ അഴിമതികള്‍ തുടങ്ങിയവ അന്വേണ പരിധിയില്‍ വരും. 
അരുണ്‍കുമാറിനെതിരെ വിജിലന്‍സ് അന്വേണം
വി.എസ്. അച്യുതാനന്ദന്റെ മകന്‍ അരുണ്‍കുമാറിനെതിരെയുള്ള ആരോപണങ്ങള്‍ വിജിലന്‍സ് അന്വേിക്കും. ഇതു സംബന്ധിച്ച് ലോകായുക്തയില്‍ നടന്ന അന്വേണം പിന്‍വലിച്ചു. 11 ആരോപണങ്ങളാണ് അരുണ്‍കുമാറിനെതിരെ ഉന്നയിച്ചിരുന്നത്. ഇതില്‍ ലോട്ടറി ഇടപാട് സിബിഎെ അന്വേിക്കുന്നതിനാല്‍ ബാക്കിയുള്ള 10 ആരോപണങ്ങളെക്കുറിച്ചാണ് അന്വേിക്കുന്നത്. 
എസ്എസ്എ: വിജിലന്‍സ് അന്വേിക്കും
സര്‍വശിക്ഷാ അഭിയാന്‍ ഫണ്ട് ചെലവഴിച്ചതിനെക്കുറിച്ച് വിജിലന്‍സ് അന്വേണം. അഞ്ചു വര്‍ഷത്തെ ഫണ്ടു വിനിയോഗമാണ് വിജിലന്‍സ് പരിശോധനയ്ക്കു വിധേയമാക്കുക. പ്രസിദ്ധീകരണങ്ങള്‍, അധ്യാപക പരിശീലനം എന്നിവ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ അന്വേണ പരിധിയില്‍ വരും.
 
 
 
Read more

OFFICER IN INTELLIGENCE BUREAU (posted by muhammed chittangadan)



çµdw ¦ÍcLø ÎdLÞÜÏJßÈá µàÝßÜáU §aÜß¼XØí ÌcâçùÞÏßW ¥ØßØíxaí æØXd¿W §aÜß¼XØí ²ÞËߨV ÄØíÄßµÏᑚ 750 ²ÝßÕáµ{ßçÜAí ¥çÉf fÃß‚á.
¥ØßØíxaí æØXd¿W §aÜß¼XØí ²ÞËߨV çd·Áí 2/®µíØßµcâGàÕí ®µíØÞÎßçÈ×X 2011 Îáç~ÈÏÞÃí ÄßøæE¿áMí.
d·âMí Øß çÈÞY ·ØxÁí/çÈÞY ÎßÈߨíxàøßÏW ÄØíÄßµÏÞÃí. ÄÞWAÞÜßµ ²ÝßÕáµ{ÞÃí. ÈàGß µßGÞX ØÞÇcÄ. ³YèÜÈÞÏß ¥çÉfßAâ. ¥çÉf ØbàµøßAáK ¥ÕØÞÈ ÄàÏÄß: ¼âY 22

²ÝßÕí: 750 (¼ÈùWê380, ²Ìߨßê202, ®ØíØßê112, ®Øí¿ßê 56)
çÏÞ·cÄ: ÌßøáÆ¢/ÄJáÜc¢. µ¢ÉcâGVÉøß¼í¾ÞÈ¢ ¥ÍßÜ×ÃàÏ¢. Éøàf ®ÝáÄß ËÜ¢ µÞJßøßAáKÕV ¥çÉfßçAIÄ߈.
dÉÞÏ¢: 27 ÕÏØá µÕßÏøáÄí. ¥çÉfØbàµøßAáK ¥ÕØÞÈ ÄàÏÄß ¥¿ßØíÅÞÈÎÞAß dÉÞÏ¢ µÃAÞAá¢. ÉGßµ¼ÞÄß/ÕV·AÞVAí ¥Fᢠ²ÌߨßAáÎâKᢠÕV×¢ ©ÏVK dÉÞÏÉøßÇßÏßW §{ÕáIí. ÕßÎáµíÄÍ¿XÎÞVAᢠçµdwØVAÞV ¼àÕÈAÞVAᢠ§{ÕáµZ ºGdÉµÞø¢.
ÄßøæE¿áMí: ²Ìí¼µí¿àÕí, ÁߨídµßÉíxàÕí øàÄßµ{ßÜáU ÉøàfÏáIÞÕá¢. Éøàf ¼âèÜ 10Èá È¿çKAÞ¢. ¼ÈùW ¥çÕVÈØí, ¼ÈùW çÈÞ{¼í, §¢±ß×í ÜÞ¢ç·b¼í, ùàØÃß¹í, ÎÞJÎÞxßAW ¦ÉíxßxcâÁí ®KßÕæÏ ¥Çßµøß‚á çºÞÆcB{áIÞÕá¢.øÞ¼cæJ 32 çµdwB{ßW Éøàf È¿Já¢. ÄßøáÕÈLÉáøJí ÉøàfÞçµdwÎáIí. çµÞÁí 30. ÌÞ¢±âV(çµÞÁí 05), æºèK(çµÞÁí 09) ®KßÕß¿B{ÞÃí æÄÞG¿áJ Îxá çµdwBZ.
ÖO{¢: 9300ê34800 øâÉ+ çd·Áí çÉ 4200øâÉ.
¥çÉfßçAI ÕßÇ¢:
ww w.mha.nic.in ®K æÕÌíææØxí Îáç~È ³YèÜÈÞÏß ¥çÉfßAâ. ¥çÉfµVAí §æÎÏßW æ®Áß çÕâ. ¥ÁíÎßxí µÞVÁíæÕÌíèØxßW ÜÍßAá¢. ¥ÁíÎßxí µÞVÁí æÕÌíèØxßW ÕKÞÜá¿X ©çÆcÞ·ÞVÅßæÏ §AÞøc¢ §êæÎÏßW/®Øí®¢®Øí Îáç~È ¥ùßÏßAá¢. ¥ÁíÎßxí µÞVÁßWçËÞçGÞÏᢠ²Mᢠ¥ÉíçÜÞÁí æºÏíÄÄßÈá çÖ×¢ dÉßæa¿áJí ÉøàfÞ ØÎÏJáÙÞ¼øÞAâ. ÕßÖÆÕßÕøBZAá æÕÌíææØxᑚ Õß¼í¾ÞÉÈ¢ µÞÃáµ.nnnn




Read more

ശനിയാഴ്‌ച, ജൂൺ 18, 2011

കേരള ഇലക്ഷന്‍ കമ്മിഷന്‍ വെബ്സൈറ്റ് posted by muhammed chittangadan


Read more

വിദ്യാഭ്യാസ മേഖല: തുറന്ന അവസരമൊരുക്കണം [posted by anwar sadath]

വിദ്യാഭ്യാസ മേഖല: തുറന്ന അവസരമൊരുക്കണം
പുതിയ അധ്യയന വര്‍ഷാരംഭത്തോടെ വിദ്യാഭ്യാസ മേഖല വീണ്ടും സജീവമായിരിക്കുകയാണ്. മനുഷ്യ വിഭവശേഷിയില്‍ ഏറ്റവും മികച്ചതെന്ന് പരക്കെ അംഗീകരിക്കപ്പെട്ട കേരളത്തിന്റെ പുരോഗതിയില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ കഴിയുന്ന അക്കാദമിക രംഗം കൂടുതല്‍ ചടുലതയോടെയും ദീര്‍ഘവീക്ഷണത്തോടെയും പ്രവര്‍ത്തിക്കേണ്ട സന്ദര്‍ഭമാണിത്. വര്‍ഷങ്ങളായി പഴഞ്ചൊല്ലുപോലെ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന വരട്ടുവാദങ്ങള്‍ക്ക് വിട നല്‍കി ലോകത്തിന്റെ വര്‍ത്തമാന ചിത്രങ്ങളോട് സംവദിച്ചു കൊണ്ടുള്ള ഒരു വിദ്യാഭ്യാസ സമീപനത്തിലേക്ക് പ്രവേശിക്കേണ്ട അനിവാര്യമായ സാഹചര്യമാണ് ഇപ്പോഴുള്ളത്.
സമീപകാലത്തായി കേരളത്തിലെ വിദ്യാഭ്യാസരംഗത്തുണ്ടായ ജാഗരണം പ്രത്യേകം ശ്രദ്ധ അര്‍ഹിക്കുന്നുണ്ട്. പത്ത് വര്‍ഷത്തിനപ്പുറമുള്ള ഒരു അന്തരീക്ഷമല്ല ഈ മേഖലയില്‍ ഇപ്പോള്‍ കാണാന്‍ കഴിയുന്നത്. വിദ്യാഭ്യാസത്തിന്റെ കാഴ്ചപ്പാടിലുണ്ടായ മാറ്റം ഈ രംഗത്ത് ഉണ്ടാക്കിയ സജീവത ചെറുതല്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഒരു വലിയ ജനസംഖ്യയിലെ വളരെ തുച്ഛമായ ഒരു വിഭാഗത്തിന്റെ തൊഴില്‍ പ്രശ്നമായും രാഷ്ട്രീയ പാര്‍ട്ടികളുടെ പരിശീലന കേന്ദ്രവുമായൊക്കെ ധരിച്ചുവന്നിരുന്ന കലാലയ മേഖലയില്‍ പാടിപ്പതിഞ്ഞു നിന്നിരുന്ന ധാരണകളെ തിരുത്തുന്ന വിധത്തിലുണ്ടായ ചെറിയ നീക്കങ്ങള്‍ക്ക് ഇത്രമേല്‍ മാറ്റമുണ്ടാക്കാനായെങ്കില്‍ ബോധപൂര്‍വ്വവും കാര്യമാത്ര പ്രസക്തവുമായ നീക്കങ്ങളുണ്ടാക്കുന്ന പുരോഗതി അളവറ്റതായിരിക്കുമെന്ന കാര്യം തീര്‍ച്ചയാണ്.
ആവശ്യമായത്ര പഠനസൗകര്യങ്ങളുടെ അഭാവമായിരുന്നു സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖല നേരിട്ടിരുന്ന ഗുരുതരമായ പ്രതിസന്ധി. ട്രാക്റ്ററും കമ്പ്യൂട്ടറും കൊയ്ത്തു യന്ത്രവുമൊക്കെ കടന്നുവന്നപ്പോഴുണ്ടായ അതേ മാനസികാവസ്ഥ തന്നെയായിരുന്നു സമീപകാലം വരെ വിദ്യാഭ്യാസ മേഖലയിലുമുണ്ടായിരുന്നത്. നിലവിലുള്ളതിനപ്പുറം ഒരിഞ്ചുപോലും മുന്നോട്ട് പോകാന്‍ അനുവദിക്കില്ലെന്ന സ്വാര്‍ത്ഥപരവും സങ്കുചിതവുമായ നിലപാടുകള്‍ ചിലര്‍ സ്വീകരിച്ചപ്പോള്‍ ചക്കിനുചുറ്റും കറങ്ങുന്ന കാളയെപ്പോലെ വിദ്യാഭ്യാസ രംഗം മാറുകയായിരുന്നു.
അധ്യാപക വിദ്യാര്‍ത്ഥി സമരങ്ങളും അവയുണ്ടാക്കുന്ന രാഷ്ട്രീയ സംഘടിത താല്‍പ്പര്യങ്ങളും ഒരു സുപ്രഭാതത്തില്‍ നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന പരിണിത ഫലവും വിദ്യാഭ്യാസ രംഗത്തെ തുറന്ന സാധ്യതയുടെ ഉല്‍പന്നമായുണ്ടാവുന്ന സാമൂഹിക രാഷ്ട്രീയ മാപിനിയിലെ വ്യത്യാസവുമൊക്കെ ദീര്‍ഘ ദൃഷ്ടിയോടെ കണ്ടവരായിരുന്നു വൃത്തത്തിനകത്തുനിന്ന് പുറത്തുചാടാനനുവദിക്കാതെ ഈ മേഖലയുടെ കാവല്‍ക്കാരായി നിന്നത്. സ്കൂളുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിനേര്‍പ്പെടുത്തിയ നിരോധനവും തെരഞ്ഞെടുപ്പിലെ നിയന്ത്രണവും പലരെയും അസ്വസ്ഥരാക്കിയതിന്റെ കാരണവും ഇതുതന്നെയായിരുന്നു.
സര്‍ക്കാര്‍ മേഖലയും എയ്ഡഡ് മേഖലയുമെന്ന രണ്ട് വിഭാഗങ്ങളാക്കി പരസ്പരം ശത്രുതാപരമായ ഒരവസ്ഥയിലേക്ക് എത്തിച്ച നാളുകള്‍ മറക്കാറായിട്ടില്ല. കോടികള്‍ വാരിക്കുട്ടുന്ന വിദ്യാഭ്യാസ മേഖലയിലെ കച്ചവടക്കാരെന്ന മുദ്രയടിച്ച് മാനേജ്മെന്റ് സ്ഥാപനങ്ങള്‍ക്ക് എതിരെ പടയൊരുക്കം നടത്തിയവര്‍ക്ക് നാടിന്റെ വിദ്യാഭ്യാസ പുരോഗതിക്കപ്പുറം ചെറിയ വൃത്തത്തിനകത്തെ താല്‍പര്യം സംരക്ഷിക്കണമെന്നതേയുണ്ടായിരുന്നുള്ളൂ.
അതേ സമയം വിദ്യയെന്ന വെളിച്ചത്തിനുവേണ്ടി നെട്ടോട്ടമോടുകയായിരുന്നു കേരളത്തിലെ വിദ്യാര്‍ത്ഥികള്‍. സ്വന്തം നാട്ടില്‍ ലഭ്യമല്ലാത്തത് പുറംനാട്ടില്‍ സുലഭമാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ലക്ഷങ്ങളുമായി ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ അന്യ സംസ്ഥാനങ്ങളിലേക്ക് പഠനത്തിനുവേണ്ടി ചേക്കേറിയത് സ്വന്തം നാടിനെ പഴിച്ചുകൊണ്ടായിരുന്നു.
വൈകിയാണെങ്കിലും സാഹചര്യത്തിന്റെ സമ്മര്‍ദ്ദം നിമിത്തമുണ്ടായ തിരിച്ചറിവാണ് മേല്‍ സൂചിപ്പിച്ച ജാഗരണത്തിന് നിമിത്തമായ സ്വാശ്രയ സ്ഥാപനങ്ങളുടെ കടന്നുവരവിലേക്ക് വഴിതെളിയിച്ചത്. അതേ സമയം അപ്പോഴേക്കും ശതകോടികള്‍ അന്യ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് നമ്മുടെ നാട്ടില്‍ നിന്ന് ഒഴുകിപ്പോയിരുന്നു. അപ്രായോഗികവും കാലാനുസൃതമല്ലാത്ത പഴഞ്ചന്‍ നിലപാടുകള്‍ വെച്ച് പുലര്‍ത്തി കുറേ നല്ല അവസരങ്ങളാണ് നാം വെറുതെ നഷ്ടപ്പെടുത്തിയത്. സ്വാശ്രയ സ്ഥാപനങ്ങളുടെ അതേ ഗണത്തില്‍ വരുന്ന അണ്‍എയ്ഡഡ് മേഖലയോടുള്ള ചിലരുടെ നിലപാടുകള്‍ ഇപ്പോഴും മാറിയിട്ടില്ല. ഒരു കാലത്ത് എയ്ഡഡ് മേഖലയോട് യുദ്ധം പ്രഖ്യാപിച്ചവര്‍ ഇപ്പോള്‍ എയ്ഡഡിനെ കൈവിട്ട് അണ്‍എയ്ഡഡിനെയാണ് പിടികൂടിയിരിക്കുന്നത്. കച്ചവടമെന്ന പഴയ പല്ലവി ആവര്‍ത്തിച്ചുകൊണ്ട് അണ്‍എയ്ഡഡ് മേഖലയെയും മുദ്രയടിക്കാനാണ് ചില കോണുകളില്‍ നിന്നുള്ള ശ്രമങ്ങള്‍.
സര്‍ക്കാറിന് ഒരു രൂപയുടെ പോലും സാമ്പത്തിക ബാധ്യത വരാതെ പ്രവര്‍ത്തിക്കുന്നവയാണ് അണ്‍എയ്ഡഡ് സ്ഥാപനങ്ങള്‍. കോടിക്കണക്കിന് രൂപ മുടക്കി നടത്തുന്ന ഇത്തരം സ്ഥാപനങ്ങളില്‍ ബഹുഭൂരിഭാഗവും ധര്‍മ്മ സ്ഥാപനങ്ങളാണ്. ആവശ്യമായ സ്ഥലത്ത് പൊതു വിദ്യാലയങ്ങള്‍ ലഭ്യമാവാതെ വന്നപ്പോള്‍ സ്വയം താല്‍പര്യമെടുത്ത് സ്ഥാപിക്കപ്പെട്ട ഇത്തരം വിദ്യാലയങ്ങള്‍ പൂര്‍ണ്ണമായും സര്‍ക്കാറിന്റെ സിലബസും വ്യവസ്ഥകളും പാലിച്ചുകൊണ്ട് തന്നെയാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് എന്നിരിക്കെ, അണ്‍ എയ്ഡഡിനെതിരേയുള്ള യുദ്ധ പ്രഖ്യാപനത്തിന്റെ കാരണം മനസ്സിലാവുന്നില്ല. ഒന്നിച്ചിരുന്ന് പഠിക്കാനുള്ള അവസരങ്ങള്‍ ഇത്തരം വിദ്യാലയങ്ങള്‍ ഇല്ലാതാക്കുന്നുവെന്ന വിമര്‍ശനം വസ്തുതാപരമല്ല. പൊതു വിദ്യാലയങ്ങളെ പോലെതന്നെ എല്ലാ വിഭാഗം വിദ്യാര്‍ത്ഥികളും മതപരമോ ജാതിപരമോ ഉള്ള വ്യത്യാസമില്ലാതെയാണ് എല്ലാ സ്ഥാപനങ്ങളിലും ഒന്നിച്ചിരുന്ന് പഠിക്കുന്നത്. ഉപരിപഠന സൗകര്യത്തിന്റെ കാര്യത്തില്‍ ഇന്ന് കൂടുതലായി അവലംബിക്കപ്പെടുന്നത് ജാതിമത സംഘടനകള്‍ എന്ന് ആക്ഷേപിക്കുന്നവര്‍ നടത്തുന്ന സ്ഥാപനങ്ങളെയാണ്. പൊതു വിദ്യാലയത്തില്‍ മാത്രമേ ഒന്നിച്ചിരുന്ന് പഠിക്കാന്‍ സൗകര്യമുള്ളൂ എന്ന് വാദിക്കുന്നവര്‍ ഉപരിപഠന കാര്യത്തില്‍ ഈ വാദം ഉന്നയിക്കാത്തതിന്റെ യുക്തി ദുരൂഹമാണ്.
സ്വന്തം മക്കള്‍ എവിടെ പഠിക്കണമെന്നും എന്തു പഠിക്കണമെന്നും തീരുമാനിക്കാനുള്ള അവകാശത്തില്‍ മറ്റുള്ളവര്‍ കൈ കടത്തുന്നത് ഭൂഷണമല്ല. നാടും നാട്ടുകാരും എല്ലാ മേഖലയിലും സ്വയം പര്യാപ്തരാവുന്നത് എല്ലാവരുടേയും സ്വപ്നമാണ്. വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാറിന്റെ മുതല്‍ മുടക്ക് എത്രത്തോളം കുറയുന്നുവോ ആ പണം വികസന കാര്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുമെന്നത് വിസ്മരിക്കപ്പെടരുത്.
വിദ്യാഭ്യാസം സമൂഹത്തിന്റെ അടിസ്ഥാനപരമായ ജീവല്‍ പ്രശ്നമാണ്. സങ്കുചിത നിലപാടുകള്‍ ഈ മേഖലയെ സ്വാധീനിക്കാനവസരമുണ്ടായിക്കൂടാ. ഏതാനും പേരുടെ തൊഴില്‍ പ്രശ്നമെന്ന തലത്തിലേക്ക് ഈ വിഷയം ചുരുക്കപ്പെടുന്നത് ദൗര്‍ഭാഗ്യകരവും നാടിന്റെ പുരോഗതിക്ക് തടസ്സം സൃഷ്ടിക്കുന്നതുമാണ്. വിജ്ഞാനത്തിന് അതിര്‍ത്തിയില്ലാത്തതുപോലെതന്നെ അത് സ്വായത്തമാക്കാനുള്ള അവസരങ്ങളും തുറന്നതാവണം. അതേ സമയം രാജ്യത്തിന്റെ വ്യവസ്ഥകളും നിയമങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും വേണം.


Read more

PSC notification (posted by muhammed chittangadan)

Read more