മുസ്‌ലിം ലീഗ് നേതാവ് പി.സി.അഹമ്മദ് ഹാജി അന്തരിച്ചു
Posted on: 29 Jun 2011
സുല്‍ത്താന്‍ ബത്തേരി: മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയംഗവും ജില്ലാ വൈസ് പ്രസിഡന്റും പ്രമുഖ വ്യാപാരിയുമായ പി.സി.അഹമ്മദ് ഹാജി(82) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കാല്‍ നൂറ്റാണ്ടിലേറെക്കാലം ബത്തേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായിരുന്നു.
ഖദീജയാണ് ഭാര്യ. മക്കള്‍: ഫൈസല്‍(ആയിഷ ടെക്‌സ്റ്റൈല്‍സ്), താഹിര്‍(തായി ഗ്രൂപ്പ് എം.ഡി), ഡോ.അന്‍വര്‍(ജെ.ഡി.ടി ഇസ്‌ലാം സെക്രട്ടറി, ഇക്ര ഹോസ്പിറ്റല്‍ ചെയര്‍മാന്‍), ഫൗസിയ. മരുമക്കള്‍: ഫൗസിയ, സക്കീന, അഫ്‌സറ, നെല്ലിക്കുന്ന് മുഹമ്മദ്.
സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയപ്രവര്‍ത്തന രംഗത്തെത്തിയ പി.സി.അഹമ്മദ് മുസ്‌ലിം ലീഗില്‍ ചേര്‍ന്നിട്ട് മൂന്ന് പതീറ്റാണ്ടിലേറെയായി. കേരള നദ്‌വത്തുല്‍ മുജാഹിദ്ദീന്‍(മടവൂര്‍ വിഭാഗം) സംസ്ഥാന വൈസ് പ്രസിഡന്റ് ആയിരുന്നു. മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി, വൈസ് പ്രസിഡന്റ്, എം.ഇ.എസ് വയനാട് ജില്ലാ പ്രസിഡന്റ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
പരേതനായ മാഹി കാഞ്ഞിരാണി അബ്ദുവിന്റെ മകനാണ്. 1949ല്‍ ബത്തേരിയില്‍ സ്ഥിരതാമസമാക്കി. ബത്തേരിയിലെ കാഞ്ഞിരാണി വസ്ത്രലയത്തിന്റെ ഉടമയും മറ്റ് നിരവധി സ്ഥാപനങ്ങളുടെ ഡയറക്ടറുമായിരുന്നു അഹമ്മദ് ഹാജി

0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക