WELCOME TO VOICE OF EDAPPARAMBA Log On: www.edapparamba.in

വ്യാഴാഴ്‌ച, ഡിസംബർ 08, 2011

ഹൈജമ്പില്‍ സവാദ് ജില്ലാ ചാമ്പ്യന്‍

എടപ്പറമ്പ് : സവാദിന്റെ ചാട്ടം പിഴച്ചില്ല.ജില്ലാ കേരളോത്സവത്തില്‍ സവാദ് ഒന്നാം സ്ഥാനം ചാടിപ്പിടിച്ചു.തിരൂര്‍ രാജീവ് ഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിറ്റത്തില്‍ നടക്കുന്ന കായിക മാമാങ്കത്തില്‍ അത്ലറ്റിക്സ് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ മൊറ്യൂര്‍ പ്ഞ്ചായത്തിന്റെ മികവില്‍ മലപ്പുറം ബ്ളോക്ക് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനം നേടി.സീനിയയര്‍ വിഭാഗത്തില്‍ മലപ്പുറമാണ്‌ ചാമ്പ്യന്മാര്‍ . മലപ്പുറം ബ്ളോക്കിന്‌ ആകെ ലഭിച്ച 38 പോയിന്റില്‍ 28 പോയിന്റ് നേടിക്കൊടുത്തത് സവാദിന്റെ നേത്രത്വത്തിലൂള്ള മൊറയൂരിന്റെ യുവ പ്രതിഭകളാണ്‌. മൊറയൂരിന്റെ 5 താരങ്ങള്‍ സംസ്ഥാന കേരളോത്സവത്തിന് യോഗ്യത നേടി. മൊറയൂര്‍ സ്കൂള്‍ പടി പി. സലീം മലപ്പുറത്തിനു വേണ്ടി 11 പോയിന്റ് നേടി.നേരത്തെ സവാദിന്റെ മികവില്‍ മൊറയൂര്‍ പഞ്ചായത്ത് ബ്ളോക്ക് കേരളോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. ഇതിനു മുമ്പ് സ്കൂള്‍ കായിക മേളയിലും പൈക കായിക മേളയിലും സവാദ് ജില്ലാതലത്തില്‍ ഹൈജമ്പില്‍ ചാമ്പ്യനായിരുന്നു. മൊറയൂരിന്റെ സ്വപ്ന തുല്ല്യമായ നേട്ടങ്ങള്‍ക്ക് പിറകില്‍ പഞ്ചായത്ത് യൂത്ത് കോര്‍ഡിനേറ്റര്‍ കെ.സി. മുജീബ് റഹ്മാന്‍ എന്ന സലീമിന്റെ കഠിനാധ്വാനമാണ്‌.താരങ്ങളെ മേളയില്‍ പങ്കെടുപ്പിക്കുന്നതിനും അവര്‍ക്ക് വേണ്ട പ്രോത്സാഹനങ്ങള്‍ നല്‍കുന്നതിലും വൈസ് പ്രസിഡന്റ് വി.പി.അബൂബക്കര്‍ മാസ്റ്ററൂം മെമ്പര്‍ കെ.എ റഷീദും കാണിച്ച് ശ്രദ്ദയും എടുത്തു പറയേണ്ടതാണ്‌.എടപ്പറമ്പിന്റെ അഭിമാനം ഉയര്‍ത്തിയ സവാദിനെ 'വോയ്സ് ഓഫ് എടപ്പറമ്പ് ' അനുമോദിച്ചു.

പഞ്ചായത്ത് യൂത്ത് കോര്‍ഡിനേറ്റര്‍ മുജീബ് റഹ്മാന്‍
Read more

മൊറയൂര്‍ ക്ഷേത്രത്തിലെ തീപ്പിടിത്തം: 25 പേരെ ചോദ്യംചെയ്തു


മൊറയൂര്‍ : മൊറയൂര്‍ ശിവക്ഷേത്രത്തോടനുബന്ധിച്ചുള്ള ദേവീക്ഷേത്രത്തില്‍ തീപ്പിടിത്തമുണ്ടായ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. സംഭവവുമായി ബന്ധപ്പെട്ട് 25 പേരെ പോലീസ് ചോദ്യംചെയ്തു.

ക്ഷേത്രവുമായി ബന്ധമുള്ളവരെയും സംശയ പട്ടികയിലുള്ളവരെയുമാണ് ചോദ്യംചെയ്യുന്നത്. മൊബൈല്‍ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. കഴിഞ്ഞ വ്യാഴം, വെള്ളി ദിവസങ്ങളില്‍ വന്നതും പോയതുമായ കോളുകളാണ് പരിശോധിക്കുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ദേവീക്ഷേത്രത്തിന്റെ മേല്‍ക്കൂരയ്ക്ക് തീപിടിച്ചതായി കണ്ടത്. മേല്‍ക്കൂരയുടെ വടക്കുപടിഞ്ഞാറ് ഭാഗത്ത് ഉത്തരത്തിന്റെ ഒരുഭാഗം, മൂലക്കഴുക്കോല്‍, പട്ടിക എന്നിവ കത്തിനശിച്ചിരുന്നു.

ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ തീപ്പിടിത്തത്തിന്റെ യഥാര്‍ഥ കാരണമറിയാമെന്ന പ്രതീക്ഷയിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. റിപ്പോര്‍ട്ട് ലഭിക്കുന്നതിന് പോലീസ് കോടതിമുഖേന റീജ്യണല്‍ കെമിക്കല്‍ലാബിന് അപേക്ഷ നല്‍കിയിട്ടുണ്ട്.

അതിനിടെ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ ബുധനാഴ്ച ക്ഷേത്രം സന്ദര്‍ശിച്ച് തെളിവുകള്‍ ശേഖരിച്ചു. മേല്‍ക്കൂരയിലൂടെ വയറുകള്‍ കടന്നുപോകുന്നുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടിന്റെ സാധ്യതകളാണ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ പരിശോധിച്ചത്.

കൊണ്ടോട്ടി എസ്.ഐ എം. മുഹമ്മദ്ഹനീഫയുടെ നേതൃത്വത്തിലാണ് അന്വേഷണം. ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘവും അന്വേഷണത്തെ സഹായിക്കുന്നുണ്ട്.
Read more

ചൊവ്വാഴ്ച, ഡിസംബർ 06, 2011

തടയൂ ...അനാവശ്യ മെയിലുകളെ

യസീര്‍ .പി.കെ

ജി മെയിലില്‍ ആവശ്യമില്ലാത്ത മെയിലുകളെ കൊണ്ട് പൊറുതി മുട്ടിയവര്‍ക്കിതാ ഒരു സന്തോഷവാര്‍ത്ത . ആവശ്യമില്ലാത്ത മെയിലുകളെ ബ്ലൊക്കുചെയ്യാം. ഫേസ്ബുക്കില്‍ നിത്യേന സന്ദര്‍ശിക്കുന്നവര്‍ക്ക് അവരുടെ മെയില്‍ തുറക്കുമ്പോള്‍ ഫേസ്ബുക്കിലെ ഇടപാടുകളെ കൊണ്ട് പുതിയ മെയില്‍ ബോക്സ് തുറക്കേണ്ട അവസ്ഥയാണുള്ളത് . താഴെ പറയുന്നതുപോലെ ചൈതാല്‍ ഈ പ്രശ്നം പരിഹരിക്കാം.


In this tutorial, we will see how to configure the Gmail Filter to block or delete automatically unwanted emails so they don't reach your Inbox. This will be very useful if you want to hinder spammer’s attempts to fill your mail account with unwanted emails.

Get Started

1. Sign in to your Gmail account and open the email message you want to block automatically.

2. Click the More actions button and select Filter messages like this.



3. A Filter menu will appear, add any information to the blank fields (optional), then click Next Step.


4. Set now the action you want Gmail to perform when receiving email from the selected sender. You have to check on either Skip the Inbox or Delete it options. Click then the Cretae Filter button.


5. From now on, you will no longer receive emails from this sender. That's it.
Read more

ഞായറാഴ്‌ച, ഡിസംബർ 04, 2011

യാത്രയപ്പ് നല്‍കി

എടപ്പറമ്പ് : ജോലി ആവശ്യാര്‍ത്ഥം വിദേശത്തേക്ക് പോവുന്ന നെച്ചിത്തടയന്‍ സ്വഫുവാന്‌ എസ്.കെ.എസ്.എസ്.എഫ് യാത്രയപ്പ് നല്‍കി . സോഫ്റ്റ് വെയര്‍ എഞ്ചിനിയറായ സ്വഫുവാന്‍ ഒരുവര്‍ഷത്തോളമായി ജോലി ചെയ്ത കോഴിക്കോട് സ്വകാര്യ സോഫ്റ്റ് വെയര്‍ കമ്പനിമുഖേനയാണ്‌ ദുബൈയിലേക്ക് പുറപ്പെടുന്നത് . രണ്ടുമാസത്തെ ദുബൈ സന്ദര്‍ഷനത്തിനു ശേഷം അദ്ദേഹം സൗദിയിലെ പുതുതായി തുറന്ന സോഫ്റ്റ് വെയര്‍ കമ്പനിയിലേക്ക് തിരിക്കും. വോയ്സ് ഓഫ് എടപ്പറമ്പിന്റെ ടെക്നിക്കല്‍ സപ്പോര്‍ട്ടറാണ്‌ സ്വഫ് വാന്‍ .
Read more

ശനിയാഴ്‌ച, ഡിസംബർ 03, 2011

ആരാധനാലയങ്ങള്‍ക്ക് നേരെ അതിക്രമം,മുറിവുണക്കാന്‍ നേതാക്കളെത്തി.


മൊറയൂര്‍ :മൊറയൂര്‍ ശിവ ക്ഷേത്രത്തിനും ഹില്‍ട്ടോപിലെ മസ്ജിദിനും നേരെ നടന്ന അതിക്രമത്തെ തുടര്‍ന്നു വിശ്വാസികള്‍ക്ക് ആശ്വാസമായി നേതാക്കളെത്തി.മത സൗഹാര്‍ദ്ദത്തിനു വിള്ളലുണ്ടാകുന്ന സംഭവങ്ങള്‍ എവിടെ നടന്നാലും സമാധാനത്തിന്റെ കുളിര്‍ തെന്നലുമായി ഓടിയെത്തുന്ന പാണക്കാട് കുടുംബത്തില്‍ നിന്ന് തന്നെയാണ്‌ മൊറയൂരിനും ആദ്യ തലോടലെത്തിയത്.സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ രാവിലെ ഒമ്പത് മണിക്ക് ശിവ ക്ഷേത്രം സന്ദര്‍ശിച്ചു.മുസ്ലിം ലീഗ് മണ്ഡലം പ്രസി:പി.വീരാന്‍ കുട്ടി ഹാജി,പഞ്ചായത്ത് വൈസ് പ്രസി:വി.പി.അബൂബക്കര്‍ മാസ്റ്റര്‍ ,സി.കെ.മുഹമ്മദ്,ജലീല്‍ ഫൈസി അരിമ്പ്ര തുടങ്ങിയവര്‍ തങ്ങളെ അനുഗമിച്ചു.പിന്നീട് മന്ത്രി ആര്യാടന്‍ മുഹമ്മദ്, സി.പി.എം.കേന്ത്ര കമ്മറ്റിയംഗം എ.വിജയരാഘവന്‍ ,ഡി.സി.സി. പ്രസി:ഇ.മുഹമ്മദ് കുഞ്ഞി,ജില്ലാ കലക്ട്രര്‍ എം.സി.മോഹന്‍ ദാസ് തുടങ്ങിയവരും സ്ഥലം സന്ദര്‍ശിച്ചു വിശ്വാസികളെയും ക്ഷേത്ര ഭാരവാഹികളെയും നാട്ടുകാരെയും ആശ്വസിപ്പിച്ചു.രാവിലെ വി.പി.അബൂബക്കറിന്റെ അധ്യക്ഷതയില്‍ സമാധാന കമ്മിറ്റി രൂപീകരിച്ചിരുന്നു.രാത്രി പോപുലര്‍ ഫ്രണ്ട് ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി.നൂറ് കണക്കിന്‌ പ്രവര്‍ത്തകര്‍ പങ്കെടുത്തു.നാട്ടില്‍ നിലനിന്നിരുന്ന സൗഹാര്‍ദ്ദന്തരീക്ഷം തകരാതിരിക്കാനുള്ള പരിശ്രമത്തിലാണ്‌ നാട്ടുകാര്‍
Read more

മസ്ജിദിന്‌ നേരെയും ആക്രമണ ശ്രമം,സംയമനത്തിന്‌ ആഹ്വാനം.


മൊറയൂര്‍ :മൊറയൂര്‍ ശ്രീ ശിവ ക്ഷേത്രത്തിലെ തീ പിടിത്തത്തിനു പിന്നാലെ മോങം ഹില്‍ടോപ്പിലെ മസ്ജിദിനു നേരെ കല്ലേറ്.ഇന്നലെ നടന്ന സര്‍വകക്ഷി സമാധാന ശ്രമങ്ങള്‍ക്ക് ശേഷം വീണ്ടും മത വിദ്വേശം ഉണ്ടാക്കുന്ന സംഭവം നടന്നതില്‍ ഒരേ സമയം നിരാശയും പരിഭ്രാന്തിയുമുണ്ടാക്കി.ഇന്നലെ പുലര്‍ചെയാണ്‌ പള്ളിക്ക് നേരെ കല്ലേറ്‌ നടന്നത്.സഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.സംഭവത്തെ അപലപിച്ച് ഇന്നുരാവിലെ വലഞ്ചേരിയില്‍ സര്‍വ കക്ഷി പ്രകടനവും യോഗവും നടന്നു.മുസ്ലിം ലീഗ് നേതാവ് കമ്മദ് മൊറയൂര്‍ ചെയര്‍മാനും സി.പി.എം.ലോക്കല്‍ സെക്രട്ടറി തയ്യില്‍ അബു കണ്‍വീനറുമായി സമാധാന കമ്മിറ്റി രൂപീകരിച്ചു.രാഷ്ട്രീയ-മത-യുവജന സംഘടനകളുടെ പ്രധിനിതികള്‍ യോഗത്തില്‍ പങ്കെടുത്തു. നാട്ടിലെ മത സൗഹാര്‍ദ്ദം തകര്‍ക്കാനുള്ള തല്പര കക്ഷികളുടെ ശ്രമങ്ങളെ പരാജയപ്പെടുത്തണമെന്നും ജനങ്ങള്‍ സംയമനം പാലിക്കണമെന്നും യോഗം ആഹ്വാനം ചെയ്തു.മത സൗഹാര്‍ദ്ദം തകര്‍ക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വിവിധ സംഘടനകള്‍ പ്രതിഷേധിച്ചു.
Read more

വെള്ളിയാഴ്‌ച, ഡിസംബർ 02, 2011

മൊറയൂര്‍ ശ്രീ മഹാ ശിവക്ഷേത്രത്തില്‍ തീ വെപ്പ്,വ്യാപക പ്രതിഷേധം

മൊറയൂര്‍;മൊറയൂര്‍ ശ്രീ മഹാ ശിവക്ഷേത്രം തീ വെച്ച് നശിപ്പിക്കാന്‍ ശ്രമം.ഇന്നലെ പുലര്‍ച്ചെ ക്ഷേത്രത്തോടനുബന്ധിച്ചുള്ള ഭഗവതി ക്ഷേത്രത്തിന്റെ തെക്ക് പടിഞ്ഞാറ്‌ ഭാഗത്തെ മേല്‍കൂരക്കാണ്‌ തീപിടുത്തമുണ്ടായത്.മേല്‍ശാന്തിയാണ്‍`സംഭവം ആദ്യം കണ്ടത്.ഭക്തരും നാട്ടികാരും മോട്ടോര്‍ ഉപയോഗിച്ച് തീ അണച്ചു.നാട്ടിലെ സൗഹാര്‍ദ്ദാന്തരീക്ഷം തകര്‍ത്ത് വര്‍ഗ്ഗീയ വിഭജനത്തിനുള്ള സാമൂഹ്യവിരുദ്ദരുടെ ശ്രമത്തില്‍ പ്രതിഷേധം ആളിക്കത്തി.എം എല്‍ മാരായ പി ഉബൈദുള്ള, കെ മുഹമ്മദുണ്ണി ഹാജി ,പഞ്ചായത്ത് പ്രസിഡന്റ് ബി സക്കീന,വൈസ് പ്രസി;വി പി അബൂബക്കര്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സ്തലം സന്ദര്‍ശിച്ചു.മലപ്പുറം എസ്.പി കെ സേതുരാമന്റെ നേത്ര്ത്ത്വത്തില്‍ പോലീസും ഡ്വാഗ് സ്ക്വാര്‍ഡും പരിശോധന നടത്തി.
സംഭവത്തില്‍ സര്‍‌വ്വകക്ഷിയോഗം അപലപിച്ചു.പഞ്ചായത്ത് വൈസ് പ്രസി;വി പി അബൂബക്കര്‍‌‌യോഗം ഉദ്ഘാടനം ചെയ്തു. വിവിധ കക്ഷി നേതാക്കളായ തയ്യില്‍ അബൂബക്കര്‍‌ ,ആനസ്സാന്‍ അബൂബക്കര്‍‌‌ ,സി കെ മുഹമ്മദ്,പി പി ഹംസ, കമ്മദ് മൊറയൂര്‍, പി സി രാജന്‍ ,കോമു മാസ്റ്റര്‍ ,പി വീരാന്‍ കുട്ടി ഹാജി, എന്‍.എസ്.എസ്.കരയോഗം പ്രധിനിതികളായ മണിലാല്‍, ആര്‍ കെ ദാസ്,ക്ഷേത്രം പ്രസിഡന്റ് പരമേശ്വരന്‍,സെക്രട്ടറി ദേവദാസ്, തുടങ്ങിയ പ്രമുഖര്‍ സര്‍‌വ്വകക്ഷി യോഗത്തില്‍ സംബന്ധിച്ചു..പ്രതികളെ എത്രയും പെട്ടെന്ന് നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരണമെന്ന് സര്‍‌വ്വ്കക്ഷി യോഗം ആവശ്യപ്പെട്ടു.
വൈകുന്നേരം മൊറയൂര്‍ അങ്ങാടിയില്‍ സര്‍‌വ്വകക്ഷി പ്രതിശേധ പ്രകടനം നടത്തി.വി ടി ശിഹാബ് മാസ്റ്റര്‍ , സുര്‍ജിത്ത്, ഹംസ , കെ സി സക്കീര്‍ മാസ്റ്റര്‍ , പ്രസാദ് , ആര്‍.രാജഗോപാല്‍ ,മറ്റു യുവജന പ്രധിനിതികള്‍പഞ്ചായത്ത് മെമ്പര്‍മാര്‍തുടങ്ങിയവര്‍ പ്രകടനത്തിന്‌ നേത്രത്ത്വം നല്‍കി.രാത്രി ഹിന്ദു ഐക്യവേദി ടൗണില്‍ പ്രകടനം നടത്തി.ഇന്ന് മുതല്‍ ക്ഷേത്രത്തില്‍ അഘണ്ഡനാമം നടക്കാനിരിക്കെയാണ്‌ സാമൂഹ്യവിരുദ്ദരുടെ ഈ വിളയാട്ടം.പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
Read more

വ്യാഴാഴ്‌ച, ഡിസംബർ 01, 2011

JRF നേടി എടപ്പറമ്പിന്റെ അഭിമാനമായി അബ്ദുല്‍ അസീസ്‌


അലിഗര്‍ : എടപ്പറമ്പിലെ യൂത്ത് ലീഗ് , SKSSF എന്നിവയുടെ സജീവ പ്രവര്‍ത്തകനും, അലിഗര്‍ മുസ്ലിം യുനിവ്ഴ്‌സിറ്റിയില്‍ PHD വിദ്യാര്‍ഥിയും ആയ നെച്ചിതടയന്‍ അബ്ദുല്‍ അസീസിന് ഉന്നത വിദ്യാഭ്യാസ അംഗീകാരമായ Junior Research Fellowship (JRF) ലഭിച്ചു. എടപ്പറമ്പിലെ നെച്ചിതടയന്‍ വീരാന്‍ മുസ്ലിയരുടെയും ഹവ്വഉമ്മയുടെയും മകനാണ് അബ്ദുല്‍ അസീസ്‌ . നേരെത്തെ കാലിക്കറ്റ്‌ യുനിവ്ഴ്‌സിറ്റിയില്‍ നിന്ന് എകണോമിക്സില്‍ BA യും, അലിഗര്‍ മുസ്ലിം യുനിവ്ഴ്‌സിറ്റിയില്‍ നിന്നും എകണോമിക്സില്‍ ഒന്നാം റാങ്കോടു കൂടി MA യും, NET ഉം കരസ്തമാകിയിട്ടുണ്ട് .സാധാരണ കുടുംബത്തില്‍ ജനിച്ച ശരാശരിക്കാരനായിരുന്ന ഈ വിദ്ദ്യാര്‍ഥി ഇഛാശക്തി കൈമുതലാക്കിയാണ്‌ ഈ നേട്ടങ്ങളെല്ലാം കരസ്ഥമാക്കിയയത്. ഇന്ത്യയിലെ ഉന്നത അംഗീകാരമായ JRF നേടി എടപ്പറമ്പിന്റെ അഭിമാനമായ അബ്ദുല്‍ അസീസിന് വോയിസ്‌ ഓഫ് എടപ്പറമ്പിന്റെ ഹ്രദയം നിറഞ അഭിനന്ദനങ്ങള്‍ .വോയ്സ് ഓഫ് എടപ്പറമ്പിന്റെ റിപ്പോര്‍ട്ടറാണ്‌ അസീസ്.
Read more

ബുധനാഴ്‌ച, നവംബർ 30, 2011

നന്മ സ്റ്റോര്‍ ക്രിസ്മസ് വിപണി ഒന്നാം തിയ്യതി മുതല്‍


എടപ്പറമ്പ്: സഹകരണ വകുപ്പിന്റെ കീഴില്‍ എടപ്പറമ്പില്‍ പ്രവര്‍ത്തിക്കുന്ന നന്മ സ്റ്റോറില്‍ ക്രിസ്മസ് വിപണി നാളെ (ഡിസ:ഒന്ന് ) ആരംഭിക്കും.സാധാരണ ലഭിക്കുന്ന ഇരുപത് ശതമാനം ഇളവിന്‌ പുറമേ സഹകരണ വകുപ്പ് ക്രിസ്മസ്സിനോടനുബന്ധിച്ച് നല്‍കുന്ന സ്പെഷ്യല്‍ ഇളവും കൂടി നാളെമുതല്‍ ലഭ്യമാവും.റേഷന്‍ കാര്‍ട് അടിസ്ഥാനത്തിലായിരിക്കും വിതരണം.ഇതിനായി എത്തിയ സാധനങ്ങള്‍ പാക്ക് ചെയ്യുന്ന തിരക്കിലാണിപ്പോള്‍ സ്റ്റോര്‍ ജീവനക്കാര്‍ .വിപണി ഉദ്ഘാടനം നാളെ രാവിലെ പി.പരമേശ്വരന്‍ നിര്‍വഹിക്കും. ഈമാസം അവസാനം വരെ നീണ്ട് നില്‍ക്കുന്ന വിപണി വഴി വന്‍ ആനുകൂല്യങ്ങളാണ്‌ ഉപഭോഗ്താക്കള്‍ക്ക് ലഭിക്കാന്‍ പോകുന്നത്.

Read more

തിങ്കളാഴ്‌ച, നവംബർ 28, 2011

മൊറയൂര്‍ പഞ്ചായത്ത് ചാമ്പ്യന്മാര്‍



മൊറയൂര്‍ : മലപ്പുറം ബ്ളോക്ക് കേരളോല്‍സവത്തില്‍ മൊറയൂര്‍ പഞ്ചായത്ത് ടീം ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി.ശനി ,ഞായര്‍ ദിവസങ്ങളില്‍ പൊന്മള ഗവ:സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന മല്‍സരത്തില്‍ ഗയിംസ്,അത്ലറ്റിക്സ് വിഭാഗത്തിലായിരുന്നു മൊറയൂരിന്റെ തേരോട്ടം.ആര്‍ട്സ് വിഭാഗത്തില്‍ മൊറയൂര്‍ മല്‍സരിച്ചിരുന്നില്ല.മൊറയൂരിന്‌ വേണ്ടി എടപ്പറമ്പിലെ സവാദ് മൂന്ന് ഇനങ്ങളില്‍ ഒന്നാം സ്ഥാനം നേടി.
Read more

ഇനി മൂത്രമൊഴിച്ചും കളിക്കാം !!


മൂത്രമൊഴിക്കുന്നത് വിരസമായ ഒരു സംഗതിയായി തോന്നുന്നയാളാണോ നിങ്ങള്‍. എങ്കില്‍ നിങ്ങള്‍ക്കായി ഇതാ കമ്പ്യൂട്ടര്‍ ഗെയിം എത്തുന്നു. മൂത്രമൊഴിച്ച് ഗെയിം കളിക്കാനുള്ള വഴിതുറക്കുകയാണ് ബ്രിട്ടനിലെ ഒരു കമ്പനി.

മൂത്രപ്പുരയില്‍ യൂറിനലിന് മുകളിലായി സ്ഥാപിച്ചിട്ടുള്ള ഹൈഡെഫിനിഷന്‍ സ്‌ക്രീനിലാണ് ഗെയിം കാണാനാവുക. മൂത്രധാരയുടെ ദിശയുപയോഗിച്ച് ഗെയിം നിയന്ത്രിക്കാന്‍ കഴിയും. യൂറിനലിലുള്ള മൂന്ന് വ്യത്യസ്ത ഇന്‍ഫ്രാറെഡ് സെന്‍സറുകളാണ് മൂത്ര ഗെയിമിങ് സാധ്യമാക്കുക.

നാലു മാസമായി കേംബ്രിഡ്ജിലെ ഒരു ബാറില്‍ പരീക്ഷണ ഉപയോഗത്തിലായിരുന്നു പുതിയ ഗെയിം. നല്ലൊരു ബിസിനസ് സാധ്യത ഇത് മുന്നോട്ടുവെയ്ക്കുന്നതായി ഗെയിം ഡിസൈന്‍ ചെയ്ത ക്യാപ്റ്റീവ് മീഡിയയും അതിന്റെ സഹസ്ഥാപകനായ ഗോര്‍ഡന്‍ മാക്‌സ്വീനും കരുതുന്നു.

യൂറിനലിന്റെ മുന്നിലേക്ക് ഒരാള്‍ എത്തിയാലുടന്‍ ഗെയിമിങ് മോഡിലേക്ക് മാറാന്‍ പാകത്തിലാണ് പുതിയ സംവിധാനം രൂപപ്പെടുത്തിയിരിക്കുന്നത്. മൂത്രത്തിന്റെ ദിശയ്ക്കനുസരിച്ച് ഗെയിം നിയന്ത്രിക്കാനാവും. വിദഗ്ധമായി രൂപപ്പെടുത്തിയിട്ടുള്ള ആല്‍ഗരിതമാണ് ഗെയിമിന്റെ നട്ടെല്ല്. അതിനാല്‍ ഗെയിമിങ് സംവിധാനം ഫലപ്രദമായി നിയന്ത്രിക്കാന്‍ മൂത്രമൊഴിക്കുക വഴി സാധിക്കും.

ട്രയലിനെ തുടര്‍ന്ന് വെള്ളിയാഴ്ച്ച ഈ സംവിധാനം ബ്രിട്ടനിലെ ഒരു ബാറില്‍ ആദ്യമായി സ്ഥാപിച്ചു. കൂടുതല്‍ കുടിയന്‍മാരെ ബാറിലേക്ക് ആകര്‍ഷിക്കാന്‍ ഇത് സഹായിക്കുമെന്നാണ് ബാറുടമ ഡ്ര്യൂ വെതര്‍ഹെഡിന്റെ പ്രതീക്ഷ.
Read more

ശനിയാഴ്‌ച, നവംബർ 26, 2011

ഹലോ...മിനിസ്റ്റര്‍ ........

Read more

വെള്ളിയാഴ്‌ച, നവംബർ 25, 2011

നിര്യാതയായി.


പൂന്തലപ്പറമ്പ്:മൊറയൂര്‍ പൂന്തലപ്പറമ്പ് ലക്ഷം വീട്ടില്‍ പരേതനായ കീരിയാടന്‍ മുഹമ്മദിന്റെ ഭാര്യ കിടക്കാടന്‍ ആയിഷ (57 )നിര്യാതയായി.അസുഖ ബാധിതയയി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലിരിക്കേ ഇന്ന് രാവിലെ 8 .30 നായിരുന്നു അന്ത്യം.ഖബറടക്കം വൈകുന്നേരം അഞ്ച് മണിക്ക് എടപ്പറമ്പ് ജുമാമസ്ജിദില്‍ വച്ച് നടന്നു.എടപ്പറമ്പ് മുക്കോളി അസ്സന്‍ ഹാജിയുടെ ഭാര്യാ സഹോദരിയാണ്‌ ആയിശ.
Read more

ബുധനാഴ്‌ച, നവംബർ 23, 2011

സൗദിയില്‍ ചുവപ്പും മഞ്ഞയും,ആശങ്കയോടെ പ്രവാസി സമൂഹം.

ജിദ്ദ:മുഹറം ഒന്ന് മുസ്ലിംകളെ സംബന്ധിച്ച് പുതു വര്‍ഷ ദിനമാണ്‌,പ്രതീക്ഷയുടെ ദിനമാണ്‌.എന്നാല്‍ ഈ മുഹറം ഒന്ന് പ്രവാസി സമൂഹം അത്യധികം ആശങ്കയോടെയാണ്‌ കാണുന്നത്.അവരെ ഏറ്റവും കൂടൂതല്‍ അപകടകരമായി ബാധിക്കാന്‍ പോകുന്ന 'നിതാഖത്' നിയമം സൗദി ഗവര്‍മണ്ട് നടപ്പാക്കാന്‍ പോകുന്നത് ഈ മുഹറം ഒന്ന് (നവ:26 )മുതലാണ്‌.ഈ നിയമപ്രകാരം ചുവപ്പ് വിഭാഗത്തിലുള്ള സ്പോണ്‍സര്‍മാരുടെ കീഴില്‍ ജോലിചെയ്യുകയോ അവരുടെ വിസയി മറ്റു സ്ഥലങ്ങളില്‍ ജോലിയെടുക്കാനോ പാടില്ല.ഇത്തരക്കാരുടെ വിസ ഒരു കാരണവശാലും പുതുക്കിക്കിട്ടികയുമില്ല.ഭൂരിഭാഗം പ്രവാസികള്‍ക്കും നാട്ടിലേക്ക് മടങ്ങേണ്ട ഭീകരമായ സ്ഥിതിയാണ്‌ മുന്നിലുള്ളത്.


എന്‍‌ മന്‍സൂര്‍ , ജിദ്ദ.
Read more

ചൊവ്വാഴ്ച, നവംബർ 22, 2011

ഈ നാടിന്റെ പ്രാർഥനയിൽ നമുക്കും പങ്കാളികളാകാം.



   എടപ്പറമ്പ്;ഒരു നാടു മുഴുവൻ പ്രാർഥിക്കുകയാണ്,ഒരു ചെറുപ്പക്കാരന്റെ ജീവനു വേണ്ടി.തങ്ങളുടെ എല്ലാ കാര്യങ്ങൾക്കും മുന്നിൽ നിന്നു പ്രവർത്തിക്കുന്ന പ്രിയപ്പെട്ട ഗഫൂറിനു വേണ്ടി.
പാലക്കാട് പഴയ പള്ളിക്ക് സമീപം താമസിക്കുന്ന ചിറ്റങ്ങാടൻ ഉണ്ണിമാമുവിന്റെ മകൻ അബ്ദുൽ ഗഫൂറിന്റെ ജീവനു വേണ്ടിയാണ് നാടിന്റെ പ്രാർഥന.കഴിഞ്ഞ വെള്ളിയാഴ്ച് രാത്രി പാലക്കാട് പള്ളിക്ക് സമീപമുള്ള പാടത്ത് സുഹ്രുത്തുക്കളുമൊന്നിച്ച് കാറ്റ്കൊണ്ടിരിക്കുമ്പോഴായിരുന്നു ഗഫൂറിനു നേരെ അപകടം ഇഴെഞ്ഞെത്തിയത്.എന്തോ കാലിൽ തട്ടിയത് പോലെ തോന്നിയ ഗഫൂർ കാലും പരിസരവും ശ്രദ്ധിച്ചെങ്കിലും ഒന്നും കാണാത്തതിനാൽ ഗൗരവത്തിലെടുക്കാതെ വീട്ടിലേക്ക്പൊയി.രാത്രി വൈകി ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടെങ്കിലും കാര്യമാക്കാതെ കിടന്നുറങ്ങി.ഗ്യാസ് സപ്ളേ ലോറിയിൽ ജോലി ചെയ്യുന്ന ഗഫൂറിനെ സമയം വൈകിയിട്ടും കാണാതെ വന്ന ലോറി ഡ്രൈവർ പാപർതൊടി നിയാസ് വീട്ടിൽ ചെന്ന് വിളിച്ചപ്പോഴാണ്,ഗഫൂർ അബോധാവസ്ഥയിലാണെന്നും അവന്റെ ശരീരത്തിന് നിറ വെത്ത്യാസമുണ്ടെന്നും മനസ്സിലാകുന്നത്.വിഷം തീണ്ടി എന്ന സംശയത്തിൽ സുഹ്രുത്തുക്കൾ കൊണ്ടൊട്ടി റിലീഫ് ഹോസ്പിറ്റലിൽ എത്തിച്ചു.രോഗ നിർണയം നടത്തുന്നതിൽ പരാജയപ്പെട്ട ഡോക്ടർമാർ,നില വഷളായതൊടുകൂടി കൈ മലർത്തി.അടുത്ത ദിവസം മഞ്ചേരി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉടൻ വിദഗ്ദചികിൽസക്ക് കോഴിക്കൊട് മെഡിക്കൽ കോളേജിൽ എത്തിക്കാൻ നിർദ്ദേശിച്ചു.മെഡിക്കൽ കോളേജിൽ എത്തിയപ്പോഴാണ് ഗഫൂറീന് പാമ്പ് കടിയേറ്റതാണെന്നും അതീവ ഗുരുതരാവസ്ഥയിലാണെന്നും മനസ്സിലായത്.ശരീരത്തിൽ പാടോ മുറിവോ ഇല്ലാത്തതിനാലാണ് നേരത്തേ രോഗനിർണയം പിഴച്ചതും വേണ്ട ചികിൽസ ലഭിക്കാതെ അപകടാവസ്ഥയിലായതും.
       വിവരം അറിഞ്ഞതോടെ സുഹ്രുത്തുക്കളും നാട്ടുകാരും മെഡിക്കൽ കോളെജിലേക്ക് ഓടി.പ്രതീക്ഷക്ക് വകയില്ല എന്ന് ഡോക്ടർമാർ അറിയിക്കുകയും ബന്ധുക്കളെ വിവരമറിയിക്കാനും നിർദേശിച്ചു.മെഡിക്കൽ ICU വിൽ ക്രിത്രിമ ശ്വാസോച്ച്വോസം നൽകിക്കൊണ്ടിരിക്കുന്ന ഗഫൂറിന്റെ അപകട നില ഇപ്പോഴും തരണം ചെയ്തിട്ടില്ല.ചാത്തംപടി പ്രദേശത്തെ മുഴുവൻ ചെറുപ്പക്കാരും പ്രാർഥനയോടെ തങ്ങളുടെ പ്രിയപ്പെട്ട ഗഫൂറിന്റെ അടുക്കൽ വിങ്ങുന്ന മനസ്സുമായി കഴിയുകയാണ്.ഗഫൂറോ വീട്ടുകാരോ ഇപ്പോഴും പാമ്പുകടിയേറ്റ വിവരം അറിഞ്ഞിട്ടില്ല.ഗഫൂറിന് വേണ്ടി നമുക്കും സർവശക്തനോട് പ്രാർഥിക്കാം,ഈ നാടിന്റെയും കുടുംബത്തിന്റെയും വേദനയിൽ നമുക്കും പങ്കുചേരാം......
Read more

വെള്ളിയാഴ്‌ച, നവംബർ 18, 2011

കെ. സി.എഫ്.പൂന്തലപ്പറമ്പ് മെഡിക്കല്‍ ക്യാമ്പ് നടത്തി.

മെഡിക്കൽ ക്യാമ്പ് പൂന്തല വീരാൻ കുട്ടിഹാജി ഉദ്ഘാടനം ചെയ്യുന്നു.യൂത്ത് കോർഡിനേറ്റർ മുജീബ് റഹ്മാൻ,മെമ്പർ സൈനബ ടീച്ചർ,സഹദ് തുടങ്ങിയവർ സമീപം.
പൂന്തലപ്പറമ്പ്: പൂന്തലപ്പറമ്പ് കെ.സി.എഫ്.ആര്‍ട്സ് & സ്പോര്‍ട്സ് ക്ളബ് സൗജന്യ കണ്ണ് പരിശോധനയും രക്ത ഗ്രൂപ് നിര്‍ണയ ക്യാമ്പും നടത്തി. ഇന്ന് രാവിലെ ഒമ്പത് മണിക്ക് ആരംഭിച്ച ക്യാമ്പ് ഉച്ചക്ക് മൂന്ന് മണി വരെ നീണ്ടു.നൂറൂകണക്കിന് ആളുകള്‍ പങ്കെടുത്ത ക്യാമ്പില്‍ പാലക്കാട് അഹല്ല്യ ഫൗണ്ടേഷന്‍ കണ്ണാശുപത്രിയിലെ ഡോക്ടര്‍ ശ്രീലതയുടെ നേത്രത്വത്തിലുള്ള മെഡിക്കല്‍ ടീം രോഗികളെ പരിശോധിച്ചു.പരിപാടി മുൻ പഞ്ചായത്ത് പ്രസിഡന്റ് പൂന്തല വീരാൻ കുട്ടിഹാജി ഉൽഘാടനം ചെയ്തു.കെ.സി.എഫ്.പ്രസിഡന്റ് ബി.സഹദ് ആധ്യക്ഷം വഹിച്ചു.പഞ്ചായത്ത് യൂത്ത് കോർഡിനേറ്റർ കെ.സി.മുജീബ് റഹ്മാൻ എന്ന സലീം,വാർഡ് മെമ്പർ സൈനബ ടീച്ചർ,പി പരമേശ്വരൻ,പി.ടി ഹനീഫ,തുടങ്ങിയവർ ആശംസകളർപിച്ചു പ്രസംഗിച്ചു.ക്യാമ്പിൽ നിന്നും പതിനൊന്ന് പേരുടെ സൗജന്യ നേത്ര ശസ്ത്രക്രിയ അഹല്ല്യ ഫൗണ്ടേഷൻ ഏറ്റെടുത്തു.കെ.സി.എഫ്.ജനറൽ സെക്രട്ടറി പി.റൗഫ് സ്വാഗതവും കെ.സി.എഫ്.ട്രഷറർ പി.ഷാഫി നന്ദിയും പറഞ്ഞു.







Read more

വായനക്കാര്‍ക്കും റിപ്പോര്‍ട്ടര്‍മാരാകാം.



വോയ്സ് ഓഫ് എടപ്പറമ്പിന്റെ പ്രിയ വായനക്കാര്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത..!!!! നിങ്ങള്‍ക്കും ഇപ്പോള്‍ റിപ്പോര്‍ട്ടര്‍മാരാകാനുള്ള അവസരം വോയ്സ് ഓഫ് എടപ്പറമ്പ് ഒരുക്കുന്നു.എടപ്പറമ്പുമായോ നമ്മുടെ നാടുമായോ നാട്ടുകാരുമായോ ബന്ധമുള്ള വാര്‍തകള്‍ക്കായിരിക്കണം പ്രാധാന്യം നല്‍കേണ്ടത്.പൊതു താല്പര്യം ഉയര്‍ത്തുന്ന വാര്‍ത്തകളും പ്രസിദ്ദീകരിക്കാം.നിങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളും edapparamba.in .673642 @ blogger.comഎന്ന വിലാസത്തിലേക്ക് മെയില്‍ ചെയ്താല്‍ ഉടന്‍ അവ പ്രസിദ്ധീക്രതമാകുന്നതാണ്‌.ഈ സൈറ്റിന്റെ പൊതു നിലപാടുകള്‍ക്കും താല്പര്യങ്ങള്‍ക്കും വിരുദ്ധമായ പരാമര്‍ശങ്ങളോ ചിത്രങ്ങളോ പോസ്റ്റ് ചെയ്താല്‍ ഞങ്ങള്‍ കത്രികക്ക് വിധേയമാക്കുന്നതാണ്‌.പ്രിയ പ്രവാസി സുഹ്രുത്തുക്കളും നാട്ടുകാരും ഈ സൗകര്യം വിനിയോഗിക്കാന്‍ ശ്രമിക്കുക.


വിശ്വസ്തതയോടേ,
ചീഫ് എഡിറ്റര്‍
Read more

വ്യാഴാഴ്‌ച, നവംബർ 17, 2011

സന്ദര്‍ശകര്‍ 30000 കവിഞ്ഞു ..!!!

വോയ്സ് ഓഫ് എടപ്പറമ്പ് സന്ദര്‍ശകര്‍ 30000 കവിഞ്ഞു ..!!! വിവിധ നിര്‍ദ്ദേശങ്ങള്‍ നല്‍കി ഞങ്ങളെ നയിച്ച, പ്രവാസി വായനക്കാര്‍ക്കും മറ്റു വായനക്കര്‍ക്കും ഹ്റ്ദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.തുടര്‍ന്നും നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു...
Read more

ബി.അബ്ദുഹാജി അനുസ്മരണം.


മൊറയൂര്‍‌ : പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിക്കുന്ന അബ്ദുഹാജി അനുസ്മരണ സമ്മേളനം 20 -11 -2011 ഞാറാഴ്ച വൈകുന്നേരം 6 .30 ന് വാലഞ്ചേരി അങ്ങാടിയില്‍ വച്ച് നടക്കും.പ്രസ്ഥുത പരിപാടിയില്‍ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി.,മുന്‍ മന്ത്രി പി.കെ.കെ.ബാവ,പി.ഉബൈദുള്ള എം.എല്‍‌ എ.,മറ്റു രാഷ്ട്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
Read more

പൗരാവകാശ രേഖാപ്രകാശനവും കുടുംബശ്രീ ശില്‍‌പശാലയും.



മൊറയൂര്‍ : മൊറയൂര്‍ ഗ്രാമ പഞ്ചായത്ത് പൗരാവകാശ രേഖാപ്രകാശനവും കുടുംബശ്രീ ശില്‍‌പശാലയും. 18 -11 -11 വെള്ളിയ്ഴ്ച ഉച്ചക്ക് 2 .30 ന് മൊറയൂര്‍ ജി.എം.എല്‍‌ .പി സ്കൂളില്‍ വച്ച് നടക്കും.പരിപാടിയുടെ ഔദ്യോഗികമായ ഉല്‍ഘാടനം പഞ്ചായത്ത് വകുപ്പ് മന്ത്രി ഡോ:എം.കെ മുനീര്‍ നിര്‍‌വഹിക്കും.പി ഉബൈദുള്ള എം.എല്‍.എ.ആധ്യക്ഷനായിരിക്കും.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി.സകീന,വൈസ് പ്രസി:വി.പി.അബൂബക്കര്‍ മാസ്റ്റര്‍ ,വിവിധ രാഷ്ട്ട്രീയ കക്ഷി നേതാക്കള്‍,കുടുംബശ്രീ പ്രവര്‍ത്തകര്‍ ,സാമൂഹിക പ്രവര്‍ത്തകര്‍ സംബന്ധിക്കും.
Read more