മൊറയൂര്‍ :മൊറയൂര്‍ ശിവ ക്ഷേത്രത്തിനും ഹില്‍ട്ടോപിലെ മസ്ജിദിനും നേരെ നടന്ന അതിക്രമത്തെ തുടര്‍ന്നു വിശ്വാസികള്‍ക്ക് ആശ്വാസമായി നേതാക്കളെത്തി.മത സൗഹാര്‍ദ്ദത്തിനു വിള്ളലുണ്ടാകുന്ന സംഭവങ്ങള്‍ എവിടെ നടന്നാലും സമാധാനത്തിന്റെ കുളിര്‍ തെന്നലുമായി ഓടിയെത്തുന്ന പാണക്കാട് കുടുംബത്തില്‍ നിന്ന് തന്നെയാണ് മൊറയൂരിനും ആദ്യ തലോടലെത്തിയത്.സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ രാവിലെ ഒമ്പത് മണിക്ക് ശിവ ക്ഷേത്രം സന്ദര്‍ശിച്ചു.മുസ്ലിം ലീഗ് മണ്ഡലം പ്രസി:പി.വീരാന്‍ കുട്ടി ഹാജി,പഞ്ചായത്ത് വൈസ് പ്രസി:വി.പി.അബൂബക്കര്‍ മാസ്റ്റര്‍ ,സി.കെ.മുഹമ്മദ്,ജലീല്‍ ഫൈസി അരിമ്പ്ര തുടങ്ങിയവര്‍ തങ്ങളെ അനുഗമിച്ചു.പിന്നീട് മന്ത്രി ആര്യാടന്‍ മുഹമ്മദ്, സി.പി.എം.കേന്ത്ര കമ്മറ്റിയംഗം എ.വിജയരാഘവന്‍ ,ഡി.സി.സി. പ്രസി:ഇ.മുഹമ്മദ് കുഞ്ഞി,ജില്ലാ കലക്ട്രര്‍ എം.സി.മോഹന്‍ ദാസ് തുടങ്ങിയവരും സ്ഥലം സന്ദര്‍ശിച്ചു വിശ്വാസികളെയും ക്ഷേത്ര ഭാരവാഹികളെയും നാട്ടുകാരെയും ആശ്വസിപ്പിച്ചു.രാവിലെ വി.പി.അബൂബക്കറിന്റെ അധ്യക്ഷതയില്‍ സമാധാന കമ്മിറ്റി രൂപീകരിച്ചിരുന്നു.രാത്രി പോപുലര്‍ ഫ്രണ്ട് ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി.നൂറ് കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.നാട്ടില്‍ നിലനിന്നിരുന്ന സൗഹാര്‍ദ്ദന്തരീക്ഷം തകരാതിരിക്കാനുള്ള പരിശ്രമത്തിലാണ് നാട്ടുകാര്‍ |
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക