ശനിയാഴ്‌ച, ഡിസംബർ 03, 2011
മസ്ജിദിന് നേരെയും ആക്രമണ ശ്രമം,സംയമനത്തിന് ആഹ്വാനം.
മൊറയൂര്‍ :മൊറയൂര്‍ ശ്രീ ശിവ ക്ഷേത്രത്തിലെ തീ പിടിത്തത്തിനു പിന്നാലെ മോങം ഹില്‍ടോപ്പിലെ മസ്ജിദിനു നേരെ കല്ലേറ്.ഇന്നലെ നടന്ന സര്‍വകക്ഷി സമാധാന ശ്രമങ്ങള്‍ക്ക് ശേഷം വീണ്ടും മത വിദ്വേശം ഉണ്ടാക്കുന്ന സംഭവം നടന്നതില്‍ ഒരേ സമയം നിരാശയും പരിഭ്രാന്തിയുമുണ്ടാക്കി.ഇന്നലെ പുലര്‍ചെയാണ് പള്ളിക്ക് നേരെ കല്ലേറ് നടന്നത്.സഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.സംഭവത്തെ അപലപിച്ച് ഇന്നുരാവിലെ വലഞ്ചേരിയില്‍ സര്‍വ കക്ഷി പ്രകടനവും യോഗവും നടന്നു.മുസ്ലിം ലീഗ് നേതാവ് കമ്മദ് മൊറയൂര്‍ ചെയര്‍മാനും സി.പി.എം.ലോക്കല്‍ സെക്രട്ടറി തയ്യില്‍ അബു കണ്‍വീനറുമായി സമാധാന കമ്മിറ്റി രൂപീകരിച്ചു.രാഷ്ട്രീയ-മത-യുവജന സംഘടനകളുടെ പ്രധിനിതികള്‍ യോഗത്തില്‍ പങ്കെടുത്തു. നാട്ടിലെ മത സൗഹാര്‍ദ്ദം തകര്‍ക്കാനുള്ള തല്പര കക്ഷികളുടെ ശ്രമങ്ങളെ പരാജയപ്പെടുത്തണമെന്നും ജനങ്ങള്‍ സംയമനം പാലിക്കണമെന്നും യോഗം ആഹ്വാനം ചെയ്തു.മത സൗഹാര്‍ദ്ദം തകര്‍ക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വിവിധ സംഘടനകള്‍ പ്രതിഷേധിച്ചു.
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക