മെഡിക്കൽ ക്യാമ്പ് പൂന്തല വീരാൻ കുട്ടിഹാജി ഉദ്ഘാടനം ചെയ്യുന്നു.യൂത്ത് കോർഡിനേറ്റർ മുജീബ് റഹ്മാൻ,മെമ്പർ സൈനബ ടീച്ചർ,സഹദ് തുടങ്ങിയവർ സമീപം.
പൂന്തലപ്പറമ്പ്: പൂന്തലപ്പറമ്പ് കെ.സി.എഫ്.ആര്‍ട്സ് & സ്പോര്‍ട്സ് ക്ളബ് സൗജന്യ കണ്ണ് പരിശോധനയും രക്ത ഗ്രൂപ് നിര്‍ണയ ക്യാമ്പും നടത്തി. ഇന്ന് രാവിലെ ഒമ്പത് മണിക്ക് ആരംഭിച്ച ക്യാമ്പ് ഉച്ചക്ക് മൂന്ന് മണി വരെ നീണ്ടു.നൂറൂകണക്കിന് ആളുകള്‍ പങ്കെടുത്ത ക്യാമ്പില്‍ പാലക്കാട് അഹല്ല്യ ഫൗണ്ടേഷന് കണ്ണാശുപത്രിയിലെ ഡോക്ടര്‍ ശ്രീലതയുടെ നേത്രത്വത്തിലുള്ള മെഡിക്കല്‍ ടീം രോഗികളെ പരിശോധിച്ചു.പരിപാടി മുൻ പഞ്ചായത്ത് പ്രസിഡന്റ് പൂന്തല വീരാൻ കുട്ടിഹാജി ഉൽഘാടനം ചെയ്തു.കെ.സി.എഫ്.പ്രസിഡന്റ് ബി.സഹദ് ആധ്യക്ഷം വഹിച്ചു.പഞ്ചായത്ത് യൂത്ത് കോർഡിനേറ്റർ കെ.സി.മുജീബ് റഹ്മാൻ എന്ന സലീം,വാർഡ് മെമ്പർ സൈനബ ടീച്ചർ,പി പരമേശ്വരൻ,പി.ടി ഹനീഫ,തുടങ്ങിയവർ ആശംസകളർപിച്ചു പ്രസംഗിച്ചു.ക്യാമ്പിൽ നിന്നും പതിനൊന്ന് പേരുടെ സൗജന്യ നേത്ര ശസ്ത്രക്രിയ അഹല്ല്യ ഫൗണ്ടേഷൻ ഏറ്റെടുത്തു.കെ.സി.എഫ്.ജനറൽ സെക്രട്ടറി പി.റൗഫ് സ്വാഗതവും കെ.സി.എഫ്.ട്രഷറർ പി.ഷാഫി നന്ദിയും പറഞ്ഞു.








1 comments:
ഇത്തരം നല്ല കാര്യങ്ങള്‍ മറ്റു സങ്ങടനകള്ക്കും പ്രോജോതനം ആവട്ടെ എല്ലാ വിഥ ആശംസകളും
ഒരു പൂന്തല പറമ്പ് നിവാസി ജിദ്ദയില്‍നിന്നും .
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക