
എടപ്പറമ്പ്: ഒടുവില്‍ എടപ്പറമ്പില്‍ ലീഗുകാരുടെ ചിരകാല സ്വപ്നത്തിനു അറുതിയായി, 'സ്വന്തം സ്ഥലത്ത് ഓഫീസ്'എന്ന ആഗ്രഹവുമായി വര്‍ഷങ്ങളായി ശ്രമം നടത്തിയിരുന്നു, എന്നാല്‍ പലതരം പ്രധിസന്ധികള്‍ കൊണ്ട് ആഗ്രഹം സഫലമാക്കാന്‍ കഴിഞിരുന്നില്ല.പലസ്ഥലങ്ങളിലായി ഇതിനകം പ്രവര്‍ത്തിച്ച ലീഗോഫീസ് സ്വന്തം സ്ഥലം ലഭിച്ചതോടെ കൂടുതല്‍ സജീവമാകുമെന്ന് കമ്മറ്റി അംഗങ്ങള്‍ അറിയിച്ചു.എടപ്പറമ്പിന്‍റ ഹൃദയഭാഗത്ത് ബങ്കാളന്‍ മുഹമ്മദിന്‍റ പാരമ്പര്യ സ്വത്ത് വകയിലുള്ള ഒന്നര സെന്‍റ് കണ്ണായ സ്ഥലമാണ് ലീഗ് കമ്മറ്റിക്ക് കൈമാറിയത്.
കുടുംബിക്കല്‍ മൂസ്സ,ബ്ലോക്ക് മെംബര്‍ സുലി,പൂക്കോടന്‍ റൗഫ്,ചേക്കുരായീന്‍ ഹാജ്ജി,മെയ്തീന്‍കുട്ടി കുടുംബിക്കല്‍,വി.കെ.ബാപ്പു,അന്‍വര്‍ സാദത്ത് പാലീരി,മുഹമ്മദ് ചിറ്റങ്ങാടന്‍,നിസാര്‍.പി തുടങ്ങിയവര്‍ നേത്രത്വം നല്‍കി.
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക