തിങ്കളാഴ്‌ച, ഓഗസ്റ്റ് 29, 2011
എടപ്പറമ്പ് മസ്ജിദിലെ ആത്മീയ ജ്യോതി പരത്തിയ രാവുകള്‍ക്ക് വിരാമമായി.
(സ്വന്തം ലേഖകന്‍ )
എടപ്പറമ്പ്: ആത്മീയ ജ്യോതി പരത്തിയ എടപ്പറമ്പ് മസ്ജിദിലെ 'ഖതമുല്‍ ഖുര്‍ആന്‍' തരാവീഹു നമസ്കാരത്തിന് ലൈലത്തുല്‍ ഖദര്‍ പ്രതീക്ഷിക്കാവുന്ന 29 )൦ രാവില്‍ ഇ കെ അബൂബക്കര്‍ മുസ്ലിയാരുടെ ദുആയോടെ സമാപനമായി. കോഴിക്കോട് അത്തോളി സ്വദേശി ഹാഫിള് അനസ് ആയിരുന്നു തറാവീഹു നമസ്കാരത്തിന് നെത്രത്തം നല്‍കിയിരുന്നത്. ഖുര്‍ആന്‍ മുഴുവന്‍ അധ്യായങ്ങളും ഓതിത്തീര്തത്തിനു ശേഷം ആദ്യ അദ്ധ്യായത്തിലെ ഏതാനും വരികള്‍ പാരായണം ചെയ്തുകൊണ്ടാണ് 'ഖതമുല്‍ ഖുര്‍ആന്‍' സമാപനമായത്. ഇമ്പമാര്‍ന്ന ശൈലിക്കുടമയായ ഹാഫിള് വളരെ കൃത്യതയോടെയാണ് പാരായണം നടത്തിയത്. ഒരിക്കല്‍പോലും തെറ്റുവരുത്തുകയോ,മടക്കി ഒതെയ്ണ്ടിവരികയോ ഖുര്‍ആന്‍ നോക്കി ഒതെണ്ടിവരികയോ ചെയ്തിട്ടില്ല. അദ്ദേഹം മഹല്ലുനിവാസികളോട് യാത്രചോദിച്ചു. 30. )൦ രാവുകൂടി കഴിഞ്ഞാല്‍ പെരുന്നാള്‍ ആഘോശിക്കാന്‍ നാട്ടിലേക്ക് പോകും.
അവസാനത്തെ പത്തിലെ എല്ലാ രാത്രികളിലും മസ്ജിദില്‍ തറാവീഹു നമസ്കാനാനന്തരം ഖതമുല്‍ ഖുര്‍ആന്‍, ദിക്ര്ദുആ, യാസീന്‍ പാരായണം, തസ്ബീഹു നമസ്കാരം എന്നിവ ഉണ്ടായിരുന്നു. ഇ കെ ഉസ്താദും മുഹമ്മതിഷക്കുട്ടി ഹാജിയും പള്ളി ഖതീബു ബഷീര്‍ ദാരിമിയുമാണ് നെത്രത്തം നല്‍കുക. ബക്തിനിര്‍ബരമായ ദുആയിലൂടെ മുഹമ്മതിഷക്കുട്ടി ഹാജി സദസ്സിനു സമ്പൂര്‍ണ്ണമായ ആത്മീയ നിര്‍വ്ര്തി നല്‍കി. വളരെയേറെ ദു:ഖത്തോടെയാണ് മഹല്ലുനിവാസികള്‍ ഇപ്പ്രാവശ്യം റമദാനിനെ സലാം ചൊല്ലി വിടനല്കിയത്.



0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക