കളത്തിപ്പറമ്പ് : ഒഴുകൂര്‍ കളത്തിപ്പറമ്പ് ശാഖാ എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റി സംഘടിപ്പിക്കുന്ന മത വിജ്ഞാന സദസ്സും ദിക്ര് വാര്‍ഷികവും നാളെ മുതല്‍ (ഡിസ:15 -17 വ്യാഴം,വെള്ളി,ശനി) കളത്തിപ്പറമ്പ് നാട്ടിക ഉസ്താദ് നഗറില്‍ വച്ച് നടക്കും.വ്യാഴായ്ച വൈകുന്നേരം 6 .30ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കും.തുടര്‍ന്ന് ഷാജഹാന്‍ റഹ്മാനി ഖുര്‍ആന്‍ പ്രഭാഷണം നടത്തും.വെള്ളിയാഴ്ച ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി 'അന്ത്യനാള്‍ അടുത്തുവോ' എന്നവിഷയത്തെ ആസ്പദിച്ച് സംസാരിക്കും.ശനിയാഴ്ച നടക്കുന്ന ദിക്ര്-ദുആ മജ്ലിസിന് മജീദ് ഫൈസി കിഴിശ്ശേരി നേത്രത്വം നല്‍കും.മുഹമ്മദ് ബാഖവി മുഖ്യ പ്രഭാഷണം നടത്തും.
|
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക