WELCOME TO VOICE OF EDAPPARAMBA Log On: www.edapparamba.in

തിങ്കളാഴ്‌ച, നവംബർ 07, 2011

ബലി പെരുന്നാളിന്റെ സന്ദേശവുമായി എടപ്പറമ്പ്

എടപ്പറമ്പ് : ബലിപെരുന്നാള്‍ സമാഗതമായി, എടപ്പറമ്പ് മഹല്ലിലെ വിവിധ ദിക്കിലുള്ളവര്‍ ഒരു കുടക്കീഴില്‍ ഒന്നിച്ചു. വിശ്വാസികളെകൊണ്ട് ജുമാമസ്ജിദ് വീര്‍പ്പുമുട്ടി. പതിവിലും കൂടുതല്‍ ആളുകളാണ്‌ ഈ പ്രാവശ്യം പെരുന്നാള്‍ നമസ്ക്കാരത്തിനായി പള്ളിയിലെത്തിയത്. പുതിയ ഖത്തീബിന്റെ നേത്രത്വത്തിലുള്ള എടപ്പറമ്പ് മഹല്ലിലെ ആധ്യത്തെ പെരുന്നാളായിരുന്നു ഇത്. നമസ്കാരാനന്തരം ഖത്തീബ് വിശ്വാസികളെ അബിസംബോധനം ചെയ്ത് പെരുന്നാള്‍ സന്ദേശം കൈമാറി. കുടുംബ വീടുകളില്‍ പരസ്പരം സന്ദര്‍ശനം നടത്തുകയും അയല്‍ ബന്ദങ്ങള്‍ ഊട്ടിയുറപ്പിച്ചും മാന്യമായ രീതിയില്‍ പെരുന്നാള്‍ ആഘോഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പരസ്പരം ആശ്ലേശിച്ചും സലാം പറഞ്ഞും വിശ്വാസികള്‍ പരിചയം പുതുക്കി. ചെറിയ ചെറിയ പിണക്കങ്ങള്‍ പുണ്യ ദിവസത്തില്‍ കഴുകപ്പെട്ടു. വിവിധ സംഘടനകള്‍ മധുര വിതരണം നടത്തി.
Read more

ഞായറാഴ്‌ച, നവംബർ 06, 2011

പെരുന്നാള്‍ സന്ദേശം-എടപ്പറമ്പ് ഖാളി


അസ്സലാമു അലൈകും
4000ത്തില്‍ പരം വര്‍ഷങ്ങള്‍ക്കുമുമ്പ് ജീവിച്ച് മരണപ്പെട്ടുപോയ ഖലീലുള്ളാഹി ഇബ്രാഹീം നെബിയുടെയും മകന്‍ ഇസ്മായീല്‍ നെബിയുടെയും ഭാര്യ ഹാജറ ബീവിയുടെയും ത്യാഗ സ്മരണകള്‍ പുതുക്കി കൊണ്ടിതാ ഒരു ബലി പെരുന്നാള്‍ കൂടി നമുക്ക് വന്നെത്തിയിരിക്കുന്നു. ഏത് പ്രയാസ ഘട്ടത്തിലും ഇബിലീസിന്റെ കെണിയില്‍ പെടാതെ നാഥന്റെ കല്പ്പന നടപ്പാക്കാന്‍ ദൈര്യം കാണിച്ചും ക്ഷമയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്ത് റബ്ബിന്റെ പ്രീതി കര്‍സ്ഥമാക്കിയ അവരുടെ ജീവിതത്തില്‍ നിന്നും പാഠം ഉള്‍കൊണ്ട് തഖ് വയില്‍ അധിഷ്ടിതമായ ജീവിതം നയിക്കാന്‍ നാഥന്‍ നമുക്കൊക്കെ തൗഫീഖ് നല്‍കട്ടെ...ഈ ബലിപെരുന്നാളിന് എന്റെ എല്ലാവിധ ആശംസകളും നേരുന്നു.
എന്ന്
മൊറയൂര്‍ എടപ്പറമ്പ് മഹല്ല് ഖാസി കെ.ടി .അബ്ദുല്‍ മജീദ് ബാഖവി.
Read more

വെള്ളിയാഴ്‌ച, നവംബർ 04, 2011

ഓമാനൂര്‍ ശുഹദാക്കളുടെ ആണ്ട് നേര്‍ച്ച നടത്തി.

ഏടപ്പറമ്പ് : വര്‍ഷം തോറും നടത്തിവരാറുള്ള ഓമാനൂര്‍ ശുഹദാക്കളുടെ ആണ്ട് നേര്‍ച്ച നടത്തി. എടപ്പറമ്പ് പള്ളിയില്‍ പ്രത്യേക പ്രാര്‍ത്ഥനയും നടത്തി. പ്രാര്‍ത്ഥനക്ക് സുലൈമാന്‍ മുസ്ലിയാര്‍ നേത്രത്വം നല്‍കി. തുടര്‍ന്ന് ചീര്‌ണ്ണി വിതരണവും അരി വിതര്‍ണവും നടത്തി . നേര്‍ച്ചക്ക് കീരിയാടന്‍ മുഹമ്മദ് , പൂകോടന്‍ ജാഫര്‍ , കീരിയാടന്‍ ചേക്കു, പൂകോടന്‍ അബു . തുടങ്ങിയവര്‍ നേത്രത്വം നല്‍കി. നേര്‍ച്ചയില്‍ വിവിധ മതസ്ത്ഥര്‍ പങ്കെടുത്തു.





Read more

കുമ്മാളി ആലിഹാജിയുടെ ഭാര്യ നിര്യാതയായി.


എടപ്പറമ്പ്: പരേതനായ കുമ്മാളിയില്‍ പുളിക്കല്‍ ആലിഹാജിയുടെ ഭാര്യ ഫാത്തിക്കട്ടി (50)2 .11 .11 ബുധനാഴ്ച രാവിലെ നിര്യാതയായി.രണ്ട് വറ്‌‌‌‌ഷത്തോളമായി ചികില്‍സയിലായിരുന്നു. മയ്യിത്ത് നിസ്കാരവും ഖബറടക്കവും വൈകുന്നേരം അഞ്ച് മണിക്ക് എടപ്പറമ്പ് ജുമാമസ്ജിദില്‍ നടന്നു.മക്കള്‍ റശീദ് (കുഞ്ഞാപ്പൂ) സുബൈദ ,ജസീന.
Read more

ബുധനാഴ്‌ച, നവംബർ 02, 2011

തയ്യില്‍ അബൂബക്കര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു

മൊറയൂര്‍ : സി.പി.ഐ.(എം) മൊറയൂര്‍ ലോക്കല്‍ സെക്രട്ടറിയായി തയ്യില്‍ അബൂബക്കര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. അരിമ്പ്ര സൈതാലിക്കുട്ടി നഗറില്‍ വെച്ചു നടന്ന മൊറയൂര്‍ ലോക്കല്‍ സമ്മേളനത്തിലാണ് അദ്ദേഹം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത് . 28 നടക്കാനിരുന്ന പൊതു സമ്മേളനം സമ്മേളന പരിസരത്തെ മരണത്തെ തുടര്‍ന്ന് മാറ്റിവെച്ചിരുന്നു.
Read more

കുടുമ്പിക്കല്‍ നൗഫല്‍ വിവാഹിതനായി

കുടുമ്പിക്കല്‍ താമസിക്കുന്ന ബങ്കാളത്ത് മുഹമ്മദിന്റെ മകന്‍ നൗഫലും കാവന്തൂര്‍ ഇരുവേറ്റി ഇല്ലിക്കല്‍ മുഹമ്മദിന്റെ മകള്‍ ജുമൈലത്തും 26 - 10 2011 ബുധന്‍ വിവാഹിതരായി.
Read more

ശനിയാഴ്‌ച, ഒക്‌ടോബർ 29, 2011

അവാര്‍ഡ് ദാനം നടത്തി



എടപ്പറമ്പ്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ ഈ വര്‍ഷത്തെ അഞ്ചാം തരം പൊതു പരീക്ഷയില്‍ എടപ്പറമ്പ് ദാറുല്‍ ഹുദാ സുന്നി മദ്രസ്സയില്‍ നിന്നും റാങ്ക് നേടിയ റിന്ഷ സലീമിനെ അനുമോദിച്ചുകൊണ്ട് ദാറുല്‍ ഹുദാ മദ്രസ്സ കമ്മിറ്റി സംഘടിപ്പിച്ച അവാറ്ഡ് ദാനവും അനുമോദന സംഗമവും 23-10-2011 ഞാറാഴ്ച വൈകിട്ട് 6.30ന്‌ എടപ്പറമ്പ് ദാറുല്‍ ഹുദാ സുന്നി മദ്രസ്സയില്‍ വച്ച് നടന്നു.
പ്രസ്ഥുത പരിപാടി എസ് വൈ എസ്. സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്തു , ,സയ്യിദ് ഷറഫുദ്ദീന്‍ ജുമലുല്ലൈലി , കുട്ട്രായീന്‍ മാസ്റ്റര്‍ , മുഹമ്മദലി മുസ്ലിയാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Read more

"ബൈത്തുറഹ് മ " - വിഭവ സമാഹരണം നടത്തി.

എടപ്പറമ്പ് : പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഓര്‍മ്മക്കായി പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കാനുള്ള "ബൈത്തുറഹ് മ " - ഭവപദ്ധതിക്കായി എടപ്പറമ്പ് യൂണിറ്റ് വിഭവ സമാഹരണം നടത്തി. 26 - 10 -2011 ബുധനാഴ്ച് വിവിധ വാര്‍ഡുകളിലായി ഫണ്ട് സമാഹരണം നടന്നു. എടപ്പറമ്പ് - പാലീരി ഭാഗത്തുനിന്നും ജാഫര്‍ , സുഹൈല്‍ , അന് വര്‍ , നിസാര്‍ , വളപ്പില്‍ ജസീദ് , സഹ്ല്‍ , സുഹല്‍ , ശിഹാബ് തുടങ്ങിയവരും കടുമ്പിക്കല്‍ ഭാഗത്തുനിന്നും മൊയ്തീങ്കുട്ടി, പൂന്തല സുലൈമാന്‍ , നാണി തുടങ്ങിയവര്‍ നേത്രത്വം നല്‍കി. ഇതുവരെ ജില്ലയില്‍ 206 വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ഒരേ മാത്രകയില്‍ നിര്‍മ്മിക്കുന്ന വീടുകള്‍ക്ക് 4 ലക്ഷം രൂപ വീതമാണ ചെലവ് പ്രതീക്ഷിക്കുന്നത്. എല്ലാവീടുകളും മേയ് ഒന്നിന്‌ കൈമാറും വിധമാണ്‌ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുന്നേറുന്നത്. തന്റെ പേരില്‍ സ്മാരകങ്ങള്‍ കെട്ടിപ്പൊക്കെരുതെന്നും ആ തുക പാവങ്ങള്‍ക്കായി വിനിയോഗിക്കണമെന്നുന്മുള്ള ശിഹാബ് തങ്ങളുടെ ആഗ്രഹം കൂടിയാണ്‌ മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി നിറവേറ്റുന്നത്. ഒരു വര്‍ഷംകൊണ്ട് അവസാനിപ്പിക്കാതെ തുടര്‍ന്നു കൊണ്ടുപോകാനാണ്‌ ലക്ഷ്യമിടുന്നതെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അബ്ദുല്‍ ഹമീദ് വോയ്സ് ഓഫ് എടപ്പറമ്പിനോടു പറഞ്ഞു.
Read more

ചൊവ്വാഴ്ച, ഒക്‌ടോബർ 25, 2011

സര്‍വ്വീസ് വെട്ടിക്കുറക്കാനുള്ള എയറിന്ത്യയുടെ നടപടിക്കെതിരെ ഗള്‍ഫില്‍ വ്യാപക പ്രധിഷേധം.



ദുബൈ:സര്‍‌വ്വീസുകള്‍ വെട്ടിക്കുറച്ചും പഴയവിമാനങ്ങള്‍ ഉപയോഗിച്ച് സര്‍‌വ്വീസ് നടത്തുന്നതിനെതിരിലും ഗള്‍ഫില്‍ വന്‍ പ്രധിഷേധം.ഇന്ത്യയില്‍ നിന്നും ഏറ്റവും കൂടുതല്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നതും കേരളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ ആളുകള്‍ വിദേശത്തേക്ക് പോകുന്നതുമായ കോഴിക്കോട് എയര്‍പൊര്‍ട്ടില്‍ നിന്നും ദുബൈ,ഷാര്‍ജ റൂട്ടുകളില്‍ ദിവസേന നടത്തിവരാറുള്ള 2 വിമാനങ്ങള്‍ ഒന്നാക്കി ചുരുക്കിക്കൊണ്ടാണ്‌ നടപടി.ഇല്ലാത്ത നഷ്ടത്തിന്റേ പേര് പറഞ്ഞാണ് അധികാരികളുടെ കെടുകാര്യസ്ഥതയും പിടിപ്പുകേടും ഗള്‍ഫ് മലയാളികളുടെ തലയില്‍ കെട്ടിവെക്കുന്നത്.
സീസണില്‍ ചാര്‍ജ്ജ് കുത്തനെ കൂട്ടിയും പെടുന്നനെയും അപ്രതീക്ഷിതമായും സര്‍‌വ്വിസ് റദ്ദാക്കിയും കോഴിക്കോട്ടേക്ക് ടിക്കറ്റെടുത്തവരേ തിരുവനന്തപുരത്ത് ഇറക്കിയും കുപ്രസിദ്ദിയാര്‍ജ്ജിച്ച എയറിന്ത്യയുടെ മറ്റോരു ക്രൂരമായ തമാശ മാത്രമാണിത്. നിലവില്‍ ഷെട്യൂളുകള്‍ ഉള്ള റാസല്‍ഖൈമ, ഫുജൈറ എന്നിവിടെങ്ങളിലേക്ക് സര്‍‌വ്വിസ് നടത്താതെയും,പുതുതായി സര്‍‌വ്വീസിന് വേണ്ടിയുള്ള മുറവിളിയും നിലനില്‍ക്കുമ്പോഴാണ്‌ പുതിയ പ്രഖ്യാപനം.അതോടൊപ്പം കോഴിക്കോട് നിന്നും സര്‍‌വ്വീസ് നടത്തിയിരുന്ന എ 321 വിഭാഗത്തില്‍‌പെട്ട പുതിയ വിമാനം പിന്‍‌വലിച്ച് ഇരുപത്തഞ്ച് വര്‍ഷം പഴക്കം ഉള്ള വിമാനമാണ്‌ സര്‍‌വ്വീസ് നടത്തുന്നത്.മംഗലാപുരം ദുരന്തത്തിന്‌ ഒന്നര വര്‍ഷം കഴിയുന്നതിന്‌ മുമ്പാണ്‌ എയര്‍ ഇന്ത്യയുടെ ഈ കൊലവിളി.
പ്രവാസി പ്രതിനിധിയായി പത്മശ്രീ എം എ യൂസുഫലി ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമാവുകയും ശ്രീ വയലാര്‍ രവി വ്യോമയാന മന്ത്രിയാവുകയും ചെയ്തെങ്കിലും ഒരു ഫലവും ഉണ്ടായില്ല.പ്രവാസികളുടെ ഒരു വിമാന കമ്പനി തുടങ്ങുന്നതിനെ ക്കുറിച്ച് ആലോചിച്ച് വരുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
എന്നാല്‍ ഇപ്പോഴത്തെ നടപടി സര്‍‌വ്വീസ് വെട്ടിക്കുറക്കലിന്റെ ഭാഗമല്ലെന്നും സീസണല്ലാത്തത് കൊണ്ടുള്ള താത്കാലിക ക്രമീകരണം മാത്രമാണെന്നും ഔദ്യോഗിക വ്രത്തങ്ങള്‍ അറ്യിച്ചു.സീസണാകുന്നതോടെ സര്‍‌വ്വീസുകള്‍ പഴയപോലെ ആകുമെന്നാണ്‌ വിശദീകരണം.
റിപ്പോര്‍ട്ട്: ഷറഫുദ്ദീന്‍ കെ (ഫുജൈറ)
Read more

തിങ്കളാഴ്‌ച, ഒക്‌ടോബർ 24, 2011

എടപ്പറമ്പ് നന്മ സ്റ്റോര്‍ വില നിലവാരം


ക്രമനമ്പര്‍ ഐറ്റം
വില
1
കടല
30
2
ഗ്രീന്‍പീസ്
29
3
ശര്‍ക്കര
36
4
ചായ
125
5
വേവ് സോപ്പ്
17
6
കേരള സാന്റല്‍
20.5
7
ജീവ സാന്റല്‍
17
8
കൈരളി
33
9
വാഷ് വെല്‍
14
10
അരി കുറുവ
18
11
മട്ട
19
12
പച്ചരി
16
13
പഞ്ചസാര
25
14
മല്ലി
56
15
മുളക്
95
16
ചെറുപയര്‍
55
17
ഉഴുന്ന് ബോള്‍
58
18
വെളിച്ചണ്ണ
85



20 ശതമാനം സബ്സിഡി നിരക്കില്‍ റേഷന്‍ കാര്‍ഡ് അടിസ്ഥാനത്തില്‍ ലഭിക്കുന്നു
Read more

സി.പി എം ലോക്കല്‍ സമ്മേളനം വ്യാഴാഴ്ച് തുടങ്ങും

മൊറയൂര്‍ : സി. പി.(എം) ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായി നടക്കുന്ന മൊറയൂര്‍ ലോക്കല്‍ സമ്മേളനം ഒക്ടോബര്‍ 27 , 28 (വ്യാഴം,വെള്ളി ) ദിവസങ്ങളില്‍ അരിമ്പ്ര സൈതാലിക്കുട്ടി നഗറില്‍ അരങ്ങേറും, പ്രധിനിധി സമ്മേളനം 27 നും പൊതു സമ്മേളനം 28 നുമാണ് നടകുക. സമ്മേളനത്തില്‍ സഖാക്കളായ അഡ്വ. കെ.പി. സുമതി, കെ രാമദാസ്, പ്രഭാകരന്‍ എന്നിവര്‍ സമ്പന്ദിക്കും.
Read more

ശനിയാഴ്‌ച, ഒക്‌ടോബർ 22, 2011

അവാര്‍ഡ് ദാനവും അനുമോദന സംഗമവും

എടപ്പറമ്പ്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ ഈ വര്‍ഷത്തെ അഞ്ചാം തരം പൊതു പരീക്ഷയില്‍ എടപ്പറമ്പ് ദാറുല്‍ ഹുദാ സുന്നി മദ്രസ്സയില്‍ നിന്നും റാങ്ക് നേടിയ റിന്ഷ സലീമിനെ അനുമോദിച്ചുകൊണ്ട് ദാറുല്‍ ഹുദാ മദ്രസ്സ കമ്മിറ്റി സംഘടിപ്പിക്കുന്ന അവാറ്ഡ് ദാനവും അനുമോദന സംഗമവും 23-10-2011 ഞാറാഴ്ച വൈകിട്ട് 6.30ന്‌ എടപ്പറമ്പ് അങ്ങാടിയില്‍ വച്ച് നടക്കും.
പ്രസ്ഥുത പരിപാടിയില്‍ എസ് വൈ എസ്. സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്ല്യാര്‍ ,എസ്. വൈ. എസ്. സംസ്ഥാന സെക്രട്ടറി മുഹമ്മദ് മാസ്റ്റര്‍ പറവൂര്‍ ,സയ്യിദ് ഷറഫുദ്ദീന്‍ ജുമലുല്ലൈലി തുടങ്ങിയ നേതാക്കള്‍ സംബന്ധിക്കും.
Read more

വെള്ളിയാഴ്‌ച, ഒക്‌ടോബർ 21, 2011

ഫഹദിന്‌ ഫിഫ ക്ലബ്ബ് യാത്രയപ്പ് നല്‍കി.

എടപ്പറമ്പ് : ജോലി ആവശ്യത്തിനായി വിദേശത്തേക്ക് പോവുന്ന ഫഹദിന്‌ ഫിഫ ക്ലബ്ബ് അഗങ്ങള്‍ യാത്രയപ്പ് നല്‍കി. കീഴിശ്ശേരി - മൊറയൂര്‍ റൂട്ടിലോടുന്ന ബസ്സിലെ ജീവനക്കാരനായിരുന്നു ഫഹദ്. എടപ്പറമ്പില്‍ നിന്നും വിദേശത്തേക്ക് പോവുന്നവരുടെ എണ്ണത്തില്‍ ഈയിടെ വര്‍ദ്ദനവുണ്ടായീട്ടുണ്ട്. എല്ലാവരും വിദേശത്തെ ആശ്രയിക്കുന്നതോടെ നാട്ടിലിപ്പോള്‍ ആളൊഴിഞ്ഞ അവസ്ഥയാണുള്ളത്.
Read more

വ്യാഴാഴ്‌ച, ഒക്‌ടോബർ 20, 2011

ഇനി കറന്‍സി വിനിമയ നിരക്കും വോയിസ്‌ ഓഫ് എടപ്പറമ്പിലൂടെ

വോയിസ്‌ ഓഫ് എടപ്പറമ്പ് മുഖേന ഇനി തല്‍സമയ കറന്‍സി വിനിമയ നിരക്കും അറിയാം. ഗള്‍ഫ്‌ മലയാളികളെ ഉദ്ദേശിച്ചുകൊണ്ട് ഉള്ളതാണ് ഈ സൗകര്യം. യു.എ.ഇ യിലെ 2000 ദിര്‍ഹംസ് ഇന്ത്യന്‍ രൂപയില്‍ എത്ര ഉണ്ടാവും എന്നറിയാന്‍ നിങ്ങള്‍ ചെയ്യേണ്ടതു ഇത്രമാത്രം. 2000 എന്ന് ടെക്സ്റ്റ്‌ ബോക്സില്‍ (1 എന്ന് എഴുതിയ സ്ഥലം ) ടൈപ്പ് ചെയ്യുക. അതിനു ശേഷമുള്ള ഡ്രോപ്പ് ഡൌണ്‍ ലിസ്റ്റില്‍ (SAR എന്ന് എഴുതിയ സ്ഥലം) AED എന്നും തൊട്ടടുത്തതില്‍ INR എന്നും ഉള്ള കറന്‍സി കോഡ് സെലക്ട്‌ ചെയ്യുക. അല്പസമയത്തിനുള്ളില്‍ അതിനു താഴെ അനുസൃതമായ ഇന്ത്യന്‍ രൂപ കാണാം. ചിത്രത്തില്‍ കാണിച്ചിട്ടുള്ളത് 1 സൗദി റിയാലിനനുസൃതമായ ഇന്ത്യന്‍ രൂപ ആണ്.

ഓരോ കറന്‍സി കോഡും അറിയാന്‍ താഴെയുള്ള പച്ച നിറത്തിലുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുകയോ, അല്ലെങ്ങില്‍ ഡ്രോപ്പ് ഡൌണ്‍ ലിസ്റ്റിലെ ഓരോ വിഭാഗത്തിനും നേരെ മൗസ് പൊയന്റെര്‍ വെച്ച് കാണുകയോ ചെയ്യാം .
Read more

ബുധനാഴ്‌ച, ഒക്‌ടോബർ 19, 2011

മുസ്ലിം ലീഗ് യോഗം- തീരുമാനങ്ങള്‍

എടപ്പറമ്പ് : എടപ്പറമ്പ് മുസ്ലിം ലീഗ് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ദാറുല്‍ ഹിക്കംനഴ്സറി സ്കൂള്‍ ഹാളില്‍ വെച്ച് നടന്നു.
യോഗ തീരുമാനങ്ങള്‍
  • ശിഹാബ് തങ്ങളുടെ പേരില്‍ പാവങ്ങള്‍ക്കായി നിര്‍മ്മിക്കുന്ന 'ബൈത്തുറഹ്മ' ഭവന നിര്‍മ്മാണ പദ്ധതിക്കായുള്ള ഫണ്ട് സ്വരൂപണത്തിന്‌ സ്ക്ദ്വാഡ് രൂപീകരിച്ചു.
  • ബുധനാഴ്ച്ച നടക്കുന്ന പഞ്ചായത്ത് കണ്‍വെന്‍ഷന്‍ വിജയിപ്പിക്കുന്നതിന്‌ ആഹ്വാനം ചെയ്തു.
  • എടപ്പറമ്പില്‍ പുതുതായി നിര്‍മ്മിക്കുന്ന ലീഗോഫീസിന്റെ ഇതുവരെയുള്ള കണക്ക് അവതരിപ്പിച്ചു.
ബ്ലോക്ക് മെമ്പര്‍ സുലൈമാന്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശ്ം നല്‍കി. കൂടുതല്‍ യുവാക്കളെ കര്‍മ്മ രംഗത്തേക്ക് കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
പൂകോടന്‍ ജാഫര്‍ നന്ദി പറഞ്ഞു.



ഫോട്ടോ : സുധീര്‍ പാലം
Read more

പാമ്പുകളെ പിടികൂടി.

എടപ്പറമ്പ് : ഇന്ന് ഉച്ചക്ക് അങ്ങാടിയില്‍ നിന്നും രണ്ടു പാമ്പുകളെ പിടികൂടി. ഹനീഫയുടെ പീടികക്ക് മുന്‍ വശത്താണ്‌ കട പൂട്ടിപ്പോയ സമയത്ത് പാമ്പിനെ കണ്ടത്തിയത് . പൊതുസ്ഥലത്തായതിനാല്‍ ആളുകള്‍ക്ക് ബുദ്ദിമുട്ടാക്കും എന്നതിനാല്‍ പിന്നീട് അവയെ കൊന്നുകളഞ്ഞു. രണ്ടു പാമ്പുകളും വിശമുള്ളവയാനെന്നു പിടികൂടിയവര്‍ അറിയിച്ചു.
Read more

ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന്‍ ആയി ലഭിക്കും

Visa extension services in India

ദുബായ്‌ : ഇന്ത്യയിലേക്ക്‌ വിസ എടുക്കാന്‍ ഇനി ഇന്ത്യന്‍ കോണ്‍സുലേറ്റ്‌, എംബസി എന്നിവയിലെ നീണ്ട ക്യൂവില്‍ നില്‍ക്കേണ്ട ആവശ്യമില്ല. വിസയ്ക്കുള്ള അപേക്ഷ ഓണ്‍ലൈന്‍ ആയി പൂരിപ്പിച്ചു നല്‍കാന്‍ ഉള്ള സംവിധാനം നിലവില്‍ വന്നതായി ദുബായില്‍ നടന്ന പത്രസമ്മേളനത്തില്‍ യു.എ.ഇ. യിലെ ഇന്ത്യന്‍ അംബാസിഡര്‍ എം. കെ. ലോകേഷ് അറിയിച്ചു.

ഇന്ന് മുതല്‍ ഈ സൗകര്യം പ്രവര്‍ത്തനക്ഷമമാവും. എന്നാല്‍ തല്‍ക്കാലം പഴയ സംവിധാനവും സമാന്തരമായി പ്രവര്‍ത്തിക്കും. എന്നാല്‍ 2012 ജനുവരിയോടെ കോണ്‍സുലേറ്റുകളിലും എംബസികളിലും വിസാ അപേക്ഷകള്‍ സ്വീകരിക്കുന്നത് നിര്‍ത്തലാക്കും. പൂര്‍ണ്ണമായും ഓണ്‍ലൈന്‍ വഴി മാത്രമാവും പിന്നീട് വിസാ അപേക്ഷകള്‍ സ്വീകരിക്കുക.

ബി. എല്‍. എസ്. ഇന്റര്‍നാഷ്ണല്‍ സര്‍വീസസ്‌ ലിമിറ്റഡ്‌ എന്ന കമ്പനിയുമായി സഹകരിച്ചാണ് ഈ സേവനം ലഭ്യമാക്കിയത് എന്ന് അംബാസിഡര്‍ വിശദീകരിച്ചു. ഓണ്‍ലൈന്‍ ആയി അപേക്ഷകള്‍ സ്വയം പൂരിപ്പിക്കുവാന്‍ ബുദ്ധിമുട്ട് ഉള്ളവര്‍ക്ക് അപേക്ഷാ ഫോറം പൂരിപ്പിക്കാന്‍ ബി. എല്‍. എസ്. ഇന്റര്‍നാഷണല്‍ സര്‍വീസസിന്റെ സഹായം തേടാം. 25 ദിര്‍ഹം ഫീസ്‌ ഇതിനായി ഇവര്‍ ഈടാക്കും.

225 ദിര്‍ഹം ഫീസ്‌ നല്‍കിയാല്‍ ഇവിടെ നിന്നും കൂടുതല്‍ മെച്ചപ്പെട്ട സേവനം ലഭിക്കും എന്നും അംബാസിഡര്‍ അറിയിച്ചു.

ഓണ്‍ലൈന്‍ ആയി അപേക്ഷാ ഫോറം പൂരിപ്പിക്കാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക.

അപേക്ഷ പൂരിപ്പിച്ചു കഴിഞ്ഞാല്‍ കിട്ടുന്ന ഫയല്‍ നമ്പരോ അപേക്ഷ പ്രിന്റ്‌ ചെയ്തതോ മറ്റ് ആവശ്യമുള്ള രേഖകളുമായി യു.എ.ഇ. യിലുള്ള ഏതെങ്കിലും ബി. എല്‍. എസ്. ഇന്റര്‍നാഷ്ണല്‍ സര്‍വീസസ്‌ ഓഫീസുകളില്‍ ഏല്‍പ്പിക്കണം.

ഇത്തരത്തില്‍ വിസാ സേവനങ്ങള്‍ ഓണ്‍ലൈന്‍ ആക്കുന്നതോടെ ഇന്ത്യന്‍ എംബസിയിലും കോണ്‍സുലേറ്റുകളിലും തിരക്ക് കുറയും എന്നും മറ്റ് സേവനങ്ങള്‍ ലഭ്യമാക്കാനുള്ള കാലവിളംബം കുറയ്ക്കുവാനും ഇത് സഹായിക്കും എന്നുമാണ് പ്രതീക്ഷ എന്ന് അംബാസിഡര്‍ പറഞ്ഞു.

കടപ്പാട് : ഇ .പത്രം

Read more

ചൊവ്വാഴ്ച, ഒക്‌ടോബർ 18, 2011

ബസ് സമയവിവരം


എടപ്പറമ്പില്‍ നിന്നും
കൊണ്ടോട്ടിയില്‍ നിന്നും

കൊണ്ടോട്ടി
മഞ്ചേരി
കാരാപറമ്പ്
മലപ്പുറം
ഒഴുകൂര്‍ ഭാഗത്തേക്ക്
06.00 AM
08.15 AM
07.10 AM
07.50 AM
07.40 AM
07.00 AM
08.45 AM
12.25 PM

08.05 AM
08.00 AM
09.30 AM
02.00 PM

08.25 AM
08.30 AM
09.45 AM
03.50 PM

09.10 AM
09.20 AM
10.15 AM
04.20 PM

09.20 AM
09.40 AM
10.45 AM
05.50 PM

09.50 AM
10.05 AM
11.25 AM


10.25 AM
10.45 AM
11.45 AM


11.05 AM
11.00 AM
01.00 PM


11.20 AM
11.50 AM
01.30 PM


12.10 PM
12.50 PM
02.05 PM


12.35 PM
01.25 PM
03.00 PM


01.15 PM
02.15 PM
04.15 PM


01.35 PM
02.30 PM
04.45 PM


01.45 PM
03.00 PM
05.20 PM


02.10 PM
03.35 PM
05.30 PM


02.45 PM
03.45 PM
06.30 PM


03.30 PM
04.30 PM
0640 PM


03.55 PM
05.00 PM
07.15 PM


04.10 PM
05.30 PM



04.25 PM
05.45 PM



05.00 PM
06.15 PM



05.10 PM
07.00 PM



05.35 PM




06.00 PM




06.20 PM




06.40 PM




07.20 PM




08.10 PM

Read more

തിങ്കളാഴ്‌ച, ഒക്‌ടോബർ 17, 2011

'നന്മ' പ്രവര്‍ത്തനമാരംഭിച്ചു.

എടപ്പറമ്പ് : കേരള സഹകരണ കണ്‍സ്യൂമര്‍ ഫെഡറേഷന്റെ നിയന്ത്രണത്തിലുള്ള 'നന്മ' കണ്‍സ്യൂമര്‍ സ്റ്റോര്‍ മോങ്ങം വനിതാ സഹകരണത്തിന്റെ ആഭിമുഖ്യത്തില്‍ മൊറയൂര്‍ പഞ്ചായത്തിലെ എടപ്പറമ്പില്‍ആരംഭിച്ചു.പദ്ധതിയുടെ ഉദ്ഘാടനം മൊറയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രിമതി. ബി.സക്കീന ആദ്യ കിറ്റ്‌ എന്‍ കുഞ്ഞര്‍മുട്ടിക്ക് നല്‍കിക്കൊണ്ട് നിര്‍വഹിച്ചു.. 20% സബ്സിഡി നിരക്കില്‍ നിത്യോപയോഗ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന്‌ ആവിഷ്കരിച്ചിട്ടുള്ളതാണ്‌ 'നന്മ' പദ്ധതി. എടപ്പറമ്പ് ജുമുഅത്ത് പള്ളിയുമായി ചാരിയുള്ള ബി.ട്ടി.സി ക്കാരുടെ ബില്‍ഡിങിലാണ്‌ 'നന്മ' പ്രവര്‍ത്തനമാരഭിച്ചത്. ഈ സേവനം എടപ്പറമ്പിലെത്തിയതിലൂടെ നാട്ടുകാര്‍ക്ക് ഇനി കുറഞ്ഞ വിലക്ക് നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാവും .
Read more

ശനിയാഴ്‌ച, ഒക്‌ടോബർ 15, 2011

സലാലയിലേക്ക്‌ പോകുന്ന ഇല്യാസിനു യാത്രായപ്പ് നല്‍കി

എടപ്പറമ്പ് : SKSSF, മുസ്ലിം ലീഗ് , വോയിസ്‌ ഓഫ് എടപ്പറമ്പ് എന്നിവയുടെ സജീവ പ്രവര്‍ത്തകനും, ഇസ്ലാമിക്‌ സെന്റെറിന്റെ വാടക സ്റ്റോര്‍ നടത്തിപ്പുകാരനും, സലാല ഫാന്‍സി ആന്‍ഡ്‌ ഫുടുവേറിലെ ജീവനക്കാരനും ആയ പൂന്തല ഇല്യാസിനു എടപ്പറമ്പ് ശാഖ SKSSF പ്രവര്‍ത്തകര്‍ യാത്ര അയപ്പ് നല്‍കി. ഒമാനിലെ സലാലയിലേക്ക്‌ നാളെ കാലത്ത് 6.00 മണിക്ക് ജോലി ആവശ്യാര്‍ത്ഥം അദ്ദേഹം പുറപ്പെടും.
Read more