ശനിയാഴ്‌ച, ഡിസംബർ 31, 2011
തിങ്കളാഴ്‌ച, ഡിസംബർ 26, 2011
സകീര്‍ കളത്തിപ്പറമ്പ് യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ്.
കളത്തിപ്പറമ്പ്:മൊറയൂര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റായി കെ.സി. സകീര്‍ മാസ്റ്റര്‍ കളത്തിപ്പറമ്പ് തിരഞ്ഞെടുക്കപ്പെട്ടു.ഒഴുകൂര്‍ കളത്തിപ്പറമ്പ് കാരാട്ടുചാലി മൂസ്സയുടെ മൂത്ത മകനായ സകീര്‍ മാസ്റ്റര്‍ എം.എസ്.സി.മാതമാറ്റിക്സ് ബിരുദ ധാരിയാണ്.. ......നിലവില്‍ യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറിയായിരുന്നു.പുതിയ സെക്രട്ടറിയായി നിഷാദ് മാസ്റ്റര്‍ മോങ്ങത്തെയും തിരഞ്ഞെടുത്തു.കൗണ്‍സില്‍ യോഗം മലപ്പുറം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് പൂന്തല വീരാന്‍ കുട്ടിഹാജി ഉദ്ഘാടനം ചെയ്തു.നാണി മോങ്ങം അധ്യക്ഷത വഹിച്ചു.റിട്ടേണിങ് ഓഫ്ഫീസര്‍ നാസര്‍ വലിയാട് തിരഞ്ഞടുപ്പ് നിയന്ത്രിച്ചു.മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി ഷിഹാബ് മാസ്റ്റര്‍ അരിമ്പ്ര,ടി.മൂസഹാജി,വി.പി.അബൂബക്കര്‍ മാസ്റ്റര്‍ ,സി.കെ.മുഹമ്മദ് മോങ്ങം,ബാബു മാസ്റ്റര്‍ അരിമ്പ്ര തുടങ്ങിയവര്‍ പ്രസംഗിച്ചു.ഭാരവാഹികള്‍ :സകീര്‍ മാസ്റ്റര്‍ (പ്രസി),ജംഷീദ് ബി.വാലഞ്ചേരി,നാണി മൊറയൂര്‍ ,സവാദ് അരിമ്പ്ര,(വൈസ് പ്രസി),നിഷാദ് മാസ്റ്റര്‍ മോങ്ങം (ജ.സെ),ഹൈദര്‍ ഒഴുകൂര്‍ ,ഉമ്മര്‍ മാസ്റ്റര്‍ അരിമ്പ്ര,ഉമ്മര്‍ കുട്ടി പള്ളിമുക്ക് (ജോയിന്റ് സെ),റഷീദ് വാലഞ്ചേരി (ട്രഷറര്‍ ).നാട്ടിലെ മത -രാക്ഷ്ട്രീയ-സാമൂഹിക രംഗത്തെ നിറസാനിധ്യമായ സകീര്‍ മാസ്റ്റര്‍ കളത്തിപ്പറമ്പ് മസ്ജിദ് സെക്രട്ടറി,പതിനേഴാം വാര്‍ഡ് മുസ്ലിം ലീഗ് സെക്രട്ടറി,കാരാട്ടുചാലി കുടുംബ സംഗമം ജോയിന്റ് സെക്രട്ടറി തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിക്കുന്നു.
അറഫാ നഗര്‍ വാഴച്ചാല്‍ വനിതാ സാംസ്കാരിക നിലയം ഇനി ബാപ്പു ഹാജി സ്മാരകം.
ശനിയാഴ്ച, ഡിസംബർ 24, 2011
കെ.കരുണാകരന്‍ അനുസ്മരണം
മൊറയൂര്‍ :മൊറയൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച ലീഡര്‍ കെ.കരുണാകരന്റെ ഒന്നാം ചരമ വാര്‍ഷിക സമ്മേളനം യൂത്ത് കോണ്‍ഗ്രസ്സ് മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി ആസാദ് മോങ്ങം ഉദ്ഘാടനം ചെയ്തു.മാത്രകാപരമായ വികസന പ്രവര്‍ത്തനങ്ങള്‍ സംഭാവന ചെയ്ത കേരളം കണ്ട ഏറ്റവും മികച്ച ഭരണാധികാരിയായിരുന്നു അദ്ദേഹമെന്ന് ആസാദ് മോങ്ങം അഭിപ്രായപ്പെട്ടു.മണ്ഡലം പ്രസിഡന്റ് ആനത്താന്‍ അബൂബക്കര്‍ ഹാജി അധ്യക്ഷനായിരുന്നു.ആനത്താന്‍ സലാം,ചെമ്പ്രീരി സൈനുദ്ദീന്‍ ,അമീറലി പുളിക്കലകത്ത്,സുനില്‍ മോങ്ങം,പ്രവീണ്‍ ഒഴുകൂര്‍ ,ഉദയന്‍ ,രാജന്‍ മാസ്റ്റര്‍ ,ഷിഹാബുല്‍ ഹഖ്,നീലകണ്ടന്‍ ,സലാം പടിപ്പുരക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രഥമ പഞ്ചായത്ത് പ്രസിഡന്റിന് സ്മാരകമുയരുന്നു
എടപ്പറമ്പ്:മൊറയൂര്‍ പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റായിരുന്ന കാരാട്ടുചാലി കുസ്സായി ഹാജിക്ക് പാലീരിയില്‍ സ്മാരകമുയരുന്നു.അദ്ദേഹത്തിന്റെ പേരിലുയരുന്ന പാലീരി വനിതാ സാംസ്കാരിക നിലയത്തിന്റെ നിര്‍മാണത്തിനായി ഗ്രാമ പഞ്ചായത്ത് ആദ്യ ഘട്ടമായി നാല് ലക്ഷം രൂപ വകയിരുത്തി.കുസ്സായി ഹാജിയുടെ ഭാര്യ ഇത്തിക്കുട്ടി ഉമ്മ സൗജന്യമായി നല്‍കിയ സ്ഥലമാണ് ഇതിനായി കണ്ടെത്തിയിട്ടുള്ളത്. കക്കാടമ്മല്‍ ക്രഷ്ണന്‍ ചെയര്‍മാനും എന്‍ അന്‍വര്‍ സെക്രട്ടറിയും കൊപ്ര ഉസ്മാന്‍ ഹാജി ട്രഷററുമായ നിര്‍മാണ കമ്മിറ്റി ഇന്നലെ ചേര്‍ന്ന യോഗത്തില്‍ രൂപീകരിച്ചു.യോഗം പതിനേഴാം വാര്‍ഡ് മെംബര്‍ കെ.സഫിയ ഉദ്ഘാടനം ചെയ്തു.പി ജാഫര്‍ ആധ്യക്ഷനായിരുന്നു.പി.അഹമ്മദ് കുട്ടി ഹാജി,എന്‍ കുഞ്ഞര്‍മുട്ടി ഹാജി,പി,ഗഫൂര്‍ ,പൂകോടന്‍ മുനീര്‍ ,കെ.സലാം ,സവാദ്,പി.മുഹമ്മദലി പി.സമദ് മുസ്ലിയാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. എത്രയും വേഗം സാംസ്കാരിക നിലയം യാഥാര്‍ത്യമാക്കാനുള്ള ശ്രമത്തിലാണ് പഞ്ചായത്തും നാട്ടുകാരും.
വെള്ളിയാഴ്‌ച, ഡിസംബർ 23, 2011
മൊറയൂര്‍ ഇന്ന് മുതല്‍ കാല്‍ പന്തു കളിയുടെ ആവേശത്തിലേക്ക്.
മൊറയൂര്‍ :ഇന്നുമുതല്‍ ഒരു മാസം ഇനി മൊറയൂരിന് കാല്‍ പന്ത് കളിയുടെ ഉത്സവ കാലം.എങ്ങും കളിയുടെ വിലയിരുത്തലുകള്‍ ,സന്ധ്യ മയങ്ങിയാല്‍ ഉച്ചത്തില്‍ ഹോണ്‍ മുഴക്കി ചീറിപ്പായുന്ന വാഹനങ്ങളുടെ ഇരമ്പം,ആര്‍ത്തുവിളിച്ച് പായുന്ന യുവത.ഓരോ കോണിലും കളിയുടെ ആരവം നിറയുന്ന രാപകലുകള്‍ക്ക് ഇന്ന് തുടക്കമാകും. മൊറയൂര്‍ റോയല്‍ റയിന്‍ബോ അഖിലേന്ത്യാ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന് പഞ്ചായത്ത് സ്റ്റേഡിയത്തില്‍ വര്‍ണാഭമായി കൊടിയേറും.ചെന്നൈ എഫ്.സി യും ഓസ്കാര്‍ കാക്കത്തടവുമാണ് ഇന്ന് ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുന്നത്.വെടിക്കെട്ട്,ഗാനമേള,ഡാന്‍സ് എന്നിവ ഫുട്ബോള്‍ മാമാങ്കത്തിന്റെ ഉദ്ഘാടനത്തിന് കൊഴുപ്പേകും.
'അലിഗഢ്' നാളെ മലപ്പുറത്തേക്ക്...
മലപ്പുറം: പെരിന്തല്‍മണ്ണയിലെ ചേലാമലയെന്ന മലയോരഗ്രാമത്തിന്റെ മേല്‍വിലാസം ശനിയാഴ്ച മാറുകയാണ്. രാജ്യത്തെ ഏറ്റവും പ്രശസ്തമായ സര്‍വകലാശാലകളിലൊന്നായ അലിഗഢിന്റെ ഓഫ് കാമ്പസിന് ചേലാമല ആതിഥ്യമരുളും. രാവിലെ 10.30ന് എ.എം.യു സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ ഓഫ് കാമ്പസ് കേന്ദ്രമന്ത്രി കപില്‍ സിബല്‍ രാജ്യത്തിന് സമര്‍പ്പിക്കുമെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ മഞ്ഞളാംകുഴി അലി എം.എല്‍.എ പറഞ്ഞു. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ ശിലാസ്ഥാപനം കേന്ദ്രമന്ത്രി ഇ. അഹമ്മദ് നിര്‍വ്വഹിക്കും. എ.എം.യു വെബ്‌സൈറ്റ് മന്ത്രി കുഞ്ഞാലിക്കുട്ടിയും ഇലക്ട്രിസിറ്റി പ്രൊജക്റ്റ് മന്ത്രി ആര്യാടന്‍ മുഹമ്മദും ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രി പി. കെ. അബ്ദുറബ്ബ്, എ.എം.യു രജിസ്ട്രാര്‍ വി.കെ അബ്ദുള്‍ ജലീല്‍ എന്നിവര്‍ പങ്കെടുക്കും. താത്കാലിക കെട്ടിടത്തിന്റെ പണി ആരംഭിച്ചിട്ടില്ല. ഉദ്ഘാടനത്തിനുമുമ്പ് തകൃതിയായി അഡ്മിനിസ്‌ട്രേറ്റീവ് കെട്ടിടം ഒരുക്കാനാണ് പദ്ധതി. ഇപ്പോള്‍ അവധിക്കാലമാണ്. ജനവരിയോടെ ക്ലാസ് തുടങ്ങും. മാര്‍ച്ചിനകം താത്കാലിക കെട്ടിടങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാവും. നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ തുടക്കം എന്ന നിലയിലാണ് ഉദ്ഘാടനച്ചടങ്ങെന്ന് മഞ്ഞളാംകുഴി അലി എം.എല്‍.എ പത്രസമ്മേളനത്തില്‍ പറഞ്ഞു. 13 കോടി രൂപയാണ് താത്കാലിക കെട്ടിടങ്ങളുടെ ചെലവ്. രണ്ട് ഘട്ടങ്ങളിലായി 336 ഏക്കറാണ് സംസ്ഥാനസര്‍ക്കാര്‍ നല്‍കിയത്. ഇവിടേക്കുള്ള റോഡ് നിര്‍മ്മാണത്തിനായി എട്ട് ഏക്കര്‍ ഏറ്റെടുക്കാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്. ജലലഭ്യതയ്ക്കും വൈദ്യുതിക്കുമായി 57 ലക്ഷം രൂപയും ജലവിതരണത്തിന് 14 കോടി രൂപയും വകയിരുത്തി. അഞ്ചുകോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന മതില്‍ നിര്‍മാണം 40 ശതമാനം പൂര്‍ത്തിയായി. യഥാര്‍ഥ കെട്ടിടങ്ങള്‍ പൂര്‍ത്തിയായാലും മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനുതകുന്ന വിധത്തിലാണ് താത്കാലിക കെട്ടിടങ്ങള്‍ നിര്‍മ്മിക്കുക. മാര്‍ച്ചില്‍ പൂര്‍ത്തിയാക്കാനുദ്ദേശിക്കുന്നത് അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, രണ്ട് അക്കാദമിക് ബ്ലോക്ക്, ആണ്‍കുട്ടികള്‍ക്ക് അഞ്ചും പെണ്‍കുട്ടികള്‍ക്ക് മൂന്നും ഹോസ്റ്റലുകള്‍, 20 സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സുകള്‍ എന്നിവയാണ്. ആരോഗ്യ കേന്ദ്രം, അതിഥിമന്ദിരം എന്നിവയുടെ നിര്‍മാണം അടുത്ത ഘട്ടത്തില്‍ നടക്കും. ചടങ്ങ് നടക്കുന്ന ചേലാമലയിലേക്ക് പെരിന്തല്‍മണ്ണ തറയില്‍ ബസ്‌സ്റ്റാന്‍ഡില്‍നിന്ന് വാഹന ഘോഷയാത്ര സംഘടിപ്പിച്ചിട്ടുണ്ട്. മോട്ടോര്‍ ബൈക്കുകള്‍ക്കും പങ്കെടുക്കാം. ചേലാമലയിലെത്താന്‍ ജനങ്ങള്‍ക്ക് പ്രത്യേക ബസ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സൗജന്യ ബസ് സര്‍വ്വീസുകള്‍ രാവിലെ ഒമ്പതിന് തറയില്‍ ബസ്സ്റ്റാന്‍ഡില്‍നിന്ന് പുറപ്പെടും. തീവണ്ടി മാര്‍ഗം വരുന്നവര്‍ ചെറുകര റെയില്‍വെ സ്റ്റേഷനിലാണ് ഇറങ്ങേണ്ടത്. ട്രെയിന്‍ വരുന്നസമയത്ത് ചെറുകരയില്‍ നിന്നും പ്രത്യേകവാഹനം ഒരുക്കിയിട്ടുണ്ട്. പത്രസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ മഞ്ഞളാംകുഴി അലി എം.എല്‍.എ, ജനറല്‍ കണ്‍വീനര്‍ ഡോ. പി. മുഹമ്മദ്, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ ഉമ്മര്‍ അറക്കല്‍, അലിഗഢ് കോര്‍ട്ട് അംഗം ബഷീറലി ഷിഹാബ് തങ്ങള്‍ എന്നിവരും പങ്കെടുത്തു. കടപ്പാട് : മാത്രഭൂമി |
ബുധനാഴ്‌ച, ഡിസംബർ 21, 2011
മൊറയൂരില്‍ സര്‍വ കക്ഷി ബഹുജന റാലി നാളെ.
മൊറയൂര്‍ :മൊറയൂരിലെ ശ്രീ മഹാ ശിവക്ഷേത്രത്തിനും ഹില്‍ടോപ്പിലെ മസ്ജിദിനും നേരെ നടന്ന ആക്രമണത്തിലെ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും നാട്ടില്‍ നിലനില്‍ക്കുന്ന സമാധാനം സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സര്‍വ കക്ഷി സമാധാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ബഹുജന റാലി നാളെ (22 .12 .11 വ്യാഴായ്ച) വൈകുന്നേരം 4 മണിക്ക് മോങ്ങം ഹില്‍ടോപ്പില്‍ നിന്നും ആരംഭിക്കും.പഞ്ചായത്തിലെ എല്ലാ രാഷ്ട്ട്രീയ കക്ഷി പ്രതിനിധികളും മത-സാംസ്കാരിക സംഘടനാ പ്രതിനിധികളും പങ്കെടുക്കും.മൊറയൂരില്‍ നടക്കുന്ന പൊതു യോഗത്തോടെയായിരിക്കും റാലിയുടെ സമാപനം.സംഭവം നടന്ന് ഇരുപത് ദിവസത്തൊളമായിട്ടും പ്രതികളെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരാന്‍ പോലീസിനിന് സാധിച്ചിട്ടില്ല.പോലീസിന്റെ വീഴ്ച മുതലെടുക്കാന്‍ ആര്‍ .എസ്.എസ്.,പോപുലര്‍ ഫ്രണ്ട് തുടങ്ങിയ വര്‍ഗീയകക്ഷികള്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തുന്നതിനിടെ സര്‍വ കക്ഷി സമാധാന കമ്മിറ്റിയുടെ റാലി പ്രതീക്ഷയോടെയാണ് നാട്ടുകാര്‍ ഉറ്റുനോക്കുന്നത്
റസിഡന്റ് (റെസിഡന്‍ഷ്യല്‍ ) സര്‍ട്ടിഫിക്കറ്റ്
Residential Certificate സേവനം ലഭ്യമാക്കുന്ന ഉദ്യോഗസ്ഥന്‍ : വില്ലേജ് ഓഫീസര്‍ അപേക്ഷിക്കുന്ന രീതി : 5 രൂപ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ച നിര്‍ദ്ദിഷ്ട അപേക്ഷ നിബന്ധനകളൂം മാനദണ്ടങ്ങളും : റേഷന്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ്, സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് മുതലായവ ഹാജരാക്കണം. അടക്കേണ്ട ഫീസ് : ഫീസില്ല ലഭ്യമാവുന്ന ദിവസം : ഏഴു ദിവസം. Download : Appli. for Residential Certificate.doc |
തിങ്കളാഴ്‌ച, ഡിസംബർ 19, 2011
ജനന മരണ സര്‍ട്ടിഫിക്കറ്റുകള്‍
Birth certificate & Death certificate application സേവനം ലഭ്യമാക്കുന്ന ഉദ്യോഗസ്ഥന്‍ : സെക്രട്ടറി, തദ്ദേശ സ്വയം ഭരണ സ്ഥാപനം. അപേക്ഷിക്കുന്ന രീതി :
ലഭ്യമാകുന്ന ദിവസം : 3 പ്രവര്‍ത്തി ദിവസങ്ങള്‍ക്കു ശേഷം. Download : Appli. for Death Certificate.doc Download : Appli. for marriage Certificate.doc |
ഞായറാഴ്‌ച, ഡിസംബർ 18, 2011
നവരനെല്ല് കൊയ്ത്ത് ഉത്സവം നടത്തി
Read more
കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്
Read more
വരുമാന സര്‍ട്ടിഫിക്കറ്റ് -അപേക്ഷ
സേവനം ലഭ്യമാക്കുന്ന ഉദ്യോഗസ്ഥന്‍ : വില്ലേജ് ഓഫീസര്‍ അപേക്ഷിക്കുന്ന രീതി : 5 രൂപ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ച നിര്‍ദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷ നിബന്ധനകളൂം മാനദണ്ടങ്ങളും : പ്രമാണം/കരം ഒടുക്കിയ രസീത് ,റേഷന്‍ കാര്‍ഡ്, ശമ്പള സര്‍ട്ടിഫിക്കറ്റ് ( ഉദ്യോഗസ്ഥനാണെങ്കില്‍ ) മുതലായവ ഹാജരാക്കണം. അന്വേഷണത്തിന് ശേഷം മാത്രമേ സര്‍ട്ടിഫിക്കറ്റ് ലഭിക്കൂ. അടക്കേണ്ട ഫീസ് : ഫീസില്ല ലഭ്യമാവുന്ന ദിവസം : ഏഴു ദിവസത്തിനകം. Download :Application for Income Certificate.doc |
വ്യാഴാഴ്‌ച, ഡിസംബർ 15, 2011
മതത്തിനുമപ്പുറത്തൊരു അഛന്‍ .
ചരിത്രം വിജയിച്ചവരുടേതാണ് എന്നത് വെറും ചൊല്ല് മാത്രമല്ല സത്യം തന്നെ. എന്നാല്‍ ചിലപ്പോള്‍ പരാജയങ്ങളും ചരിത്രഗതി നിര്‍ണ്ണയിക്കും. അവയെ നാം മഹത്തായ പരാജയങ്ങളെന്ന് വിളിക്കുന്നു. തൂക്കിലേറ്റപ്പെട്ട ഷഹീദ് ഭഗത്സിംഗ് മഹത്തായ പരാജയമായിരുന്നു. മഹാത്മാഗാന്ധിയും ഒരര്‍ത്ഥത്തില്‍ പരാജയംതന്നെ. പക്ഷേ അത്തരം പരാജയങ്ങളുടെ അടിസ്ഥാന ശ്രുതിയായി വര്‍ത്തിക്കുന്ന, സത്യം സിംഹാസനങ്ങളെ വിറപ്പിച്ചുകൊണ്ടേയിരിക്കും. മാവേലിക്കര താമരക്കുളം കൊട്ടക്കാട്ടുശ്ശേരി മണലാടി തെക്കേതില്‍ ഗോപിനാഥപിള്ളയുടെ ജീവിതം പതിവ് മാനദണ്ഡങ്ങളനുസരിച്ച് വിലയിരുത്തിയാല്‍ പരാജയമാണ്. മകന്‍ പ്രാണേഷ്കുമാര്‍ മതംമാറി വിവാഹം കഴിച്ചു, തീവ്രവാദിയെന്ന് മുദ്രകുത്തപ്പെട്ടു സുരക്ഷാ സേനയുടെ തോക്കിന്നിരയായി കൊല്ലപ്പെട്ടു, അതിന്റെ ചീത്തപ്പേരുണ്ടാക്കിയ ഒറ്റപ്പെടലില്‍ വര്‍ഷങ്ങളോളം പിള്ളക്ക് ഉള്ളുനീറി ജീവിക്കേണ്ടിവന്നു, ദു:ഖകരമായ ജീവിതത്തിന്നിടയില്‍ ഭാര്യ മരിച്ചു ഇങ്ങനെ നോക്കിയാല്‍ ഗോപിനാഥപിള്ളയുടെ ബാലന്‍സ്ഷീറ്റില്‍ ആസ്തികളേക്കാളേറെ ബാധ്യതകളാണ്; അതിനിടയിലാണ് കടുത്ത രോഗപീഡകള്‍. ഈ മൈനസ് പോയന്റുകള്‍ക്കെല്ലാറ്റിനുമിടയില്‍ ഇപ്പോള്‍ എഴുപത്തിയൊന്ന് വയസ്സുള്ള ഈ മനുഷ്യന്‍ നിര്‍മ്മിച്ചത് സമാനതകളില്ലാത്ത ചരിത്രം. ഈ ചരിത്രത്തില്‍ അയാള്‍ രേഖപ്പെടുത്തിയത് അതിരുകളില്ലാത്ത സ്നേഹത്തിന്റേയും പരസ്പരവിശ്വാസത്തിന്റേയും വിട്ടുവീഴ്ചകളുടേയും മഷിയുണങ്ങാത്ത കയ്യൊപ്പുകള്‍. പുത് എന്ന നരകത്തില്‍നിന്ന് പിതാവിനെ രക്ഷിക്കുന്നവനാണ് പുത്രന്‍ എന്നത്രേ ഹൈന്ദവ വിശ്വാസം. തെക്കന്‍ തിരുവിതാംകൂറിലെ ഒരു ഇടത്തരം നായര്‍ കുടുംബത്തില്‍ എന്‍.എസ്.എസ്. കരയോഗവും കോണ്‍ഗ്രസ്സുമൊക്കെയായി ജീവിച്ചുപോന്ന ഗോപിനാഥപിള്ളയും മകന്‍ പ്രാണേഷിനെപ്പറ്റി വിചാരിച്ചത് ഇതൊക്കെത്തന്നെയാണ്. പക്ഷേ അന്യദേശത്ത് അന്നം തേടിപ്പോയ മകന്‍ സ്വര്‍ഗനരകങ്ങളെക്കുറിച്ചുള്ള മറ്റുചില സങ്കല്‍പങ്ങളിലാണ് എത്തിച്ചേര്‍ന്നത്. അത് പ്രണയിച്ച പെണ്ണിനെ കെട്ടാനാവാം, അല്ലാതാവാം. ഏതായാലും സാജിദയെന്ന പെണ്‍കുട്ടിയെ പരിണയിച്ച് ജാവേദ് ശൈഖായി മാറിയ പ്രാണേഷ്പിള്ള അച്ഛനെ സംബന്ധിച്ചിടത്തോളം പ്രിയപ്പെട്ട പോണിതന്നെയായിരുന്നു. ജാവേദിന്നും സൂര്യനായ്ത്തഴുകുന്ന അച്ഛനെത്തന്നെയായിരുന്നു ഏറെയിഷ്ടം. അതിനാല്‍ വിശ്വാസങ്ങള്‍ പരസ്പരം വേലികെട്ടാത്ത മനസ്സുകളുമായി ഗോപിനാഥപിള്ളയുടെ കുടുംബം ജീവിച്ചത്, അവിശ്വസനീയമായ ഇഴയടുപ്പത്തോടെയാണ്; ഇഹലോകത്തുതന്നെ മകന്‍ അച്ഛന്നുവേണ്ടി സ്വര്‍ഗം പണിതുവെന്ന് സാരം. പക്ഷേ ഗോപിനാഥപിള്ളയുടെ സ്വര്‍ഗം തകര്‍ന്നുപോയതും ജീവിതത്തില്‍ ഇരുള്‍ പടര്‍ന്നതും രണ്ടായിരത്തിനാല് ജൂണ്‍ പതിനഞ്ചിനാണ്. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ ആക്രമിക്കാനെത്തിയ നാലംഗ ലഷ്കര്‍സംഘം ഒരു ഏറ്റുമുട്ടലില്‍ മരിച്ചുവെന്ന വാര്‍ത്ത സാധാരണ നിലക്ക് ഗോപിനാഥപിള്ളയെ ബാധിക്കേണ്ടതില്ല. എന്നാല്‍ ഏറ്റുമുട്ടലില്‍ ഇശ്റത് ജഹാന്‍ എന്ന യുവതിയോടൊപ്പം മരിച്ചത് പ്രാണേഷ്പിള്ളയെന്ന ജാവേദ് ആയിരുന്നുവെന്ന വാര്‍ത്ത വന്നതോടെ ആ ജീവിതത്തിന്റെ സ്വഭാവം മാറി. പിന്നീട് പിള്ളക്ക് നേരിടേണ്ടിവന്നത് തീവ്രവാദിയുടെ അച്ഛനെന്ന ആട്ടും തുപ്പും; സമൂഹം ഏര്‍പ്പെടുത്തിയ അപ്രഖ്യാപിതമായ അകല്‍ച്ച, പോരാത്തതിന് പൊലീസിന്റെ സമ്മര്‍ദ്ദങ്ങള്‍ ഏതൊരാളും തകര്‍ന്നുപോകുന്ന ഈ ജീവിത സാഹചര്യങ്ങളില്‍ ഗോപിനാഥപിള്ളയെ പിടിച്ചുനിര്‍ത്തിയത് മകന്‍ തീവ്രവാദിയാവുകയില്ലെന്ന ഉറച്ച ബോധ്യമാണ്. ചില മനുഷ്യാവകാശ പ്രവര്‍ത്തകരുടെ പിന്‍ബലവും. പിന്നീടുള്ള പിള്ളയുടെ ജീവിതമാണ് ചരിത്രമാവുന്നത്. അന്യമതക്കാരനായ പൗത്രന്‍ അബൂബക്കര്‍ സിദ്ദീഖിനെ ഒരുകൊല്ലം നാട്ടില്‍ നിര്‍ത്തി മദ്രസയിലും സ്കൂളിലും പഠിപ്പിക്കാന്‍ സ്വന്തം മതം അദ്ദേഹത്തിന് തടസ്സമായില്ല. അതോടെ ബന്ധുക്കളും നാട്ടുകാരും കൂടുതല്‍ അകന്നത് അദ്ദേഹത്തിന്റെ മനോവീര്യം വളര്‍ത്തുകയേ ചെയ്തുള്ളൂ. കുടുംബത്തില്‍ പ്രാണേഷിന്റെ വിഹിതം വിറ്റ് മരുമകള്‍ക്കും കുട്ടികള്‍ക്കും പൂണെയില്‍ ഫ്ളാറ്റ് വാങ്ങാന്‍ പിള്ള തീരുമാനിച്ചത് ഈ മനോബലം കൊണ്ടാണ്. ഇന്ന് അബൂബക്കര്‍ സിദ്ദീഖും സദഫും മൂസാ ഖലീലുല്ലയും ഉമ്മയോടൊപ്പം പൂണെയില്‍ കഴിയുമ്പോള്‍ ഗോപിനാഥപിള്ളക്ക് അനല്‍പ്പമായ ആഹ്ലാദം. കടുത്ത ഹൃദ്രോഗത്തിന്നും ബൈപ്പാസ് സര്‍ജറിക്കും ശേഷവും മകന്റെ നിരപരാധിത്വം ഉറപ്പിച്ചുകിട്ടാന്‍ ഗോപിനാഥപിള്ള നടത്തിയ നിയമയുദ്ധമാണ്, ജാവേദിന്റെ മരണത്തിന്ന് കാരണമായത് വ്യാജ ഏറ്റുമുട്ടലാണെന്ന് തെളിയിച്ചത്. പക്ഷേ ഗോപിനാഥപിള്ള ചരിത്രത്തില്‍ ഇടംപിടിക്കുന്നത് വര്‍ഗീയ സ്പര്‍ദ്ധയോട് അദ്ദേഹം നടത്തിയ നേര്‍ക്കുനേരെയുള്ള ഏറ്റുമുട്ടലിലൂടെയാണ്; പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും സ്വന്തം ജീവിതംവഴി അദ്ദേഹം നേടിയ വിജയത്തിലൂടെയും. |
ബുധനാഴ്‌ച, ഡിസംബർ 14, 2011
മത വിജ്ഞാന സദസ്സ് നാളെ മുതല്‍
കളത്തിപ്പറമ്പ് : ഒഴുകൂര്‍ കളത്തിപ്പറമ്പ് ശാഖാ എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റി സംഘടിപ്പിക്കുന്ന മത വിജ്ഞാന സദസ്സും ദിക്ര് വാര്‍ഷികവും നാളെ മുതല്‍ (ഡിസ:15 -17 വ്യാഴം,വെള്ളി,ശനി) കളത്തിപ്പറമ്പ് നാട്ടിക ഉസ്താദ് നഗറില്‍ വച്ച് നടക്കും.വ്യാഴായ്ച വൈകുന്നേരം 6 .30ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കും.തുടര്‍ന്ന് ഷാജഹാന്‍ റഹ്മാനി ഖുര്‍ആന്‍ പ്രഭാഷണം നടത്തും.വെള്ളിയാഴ്ച ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി 'അന്ത്യനാള്‍ അടുത്തുവോ' എന്നവിഷയത്തെ ആസ്പദിച്ച് സംസാരിക്കും.ശനിയാഴ്ച നടക്കുന്ന ദിക്ര്-ദുആ മജ്ലിസിന് മജീദ് ഫൈസി കിഴിശ്ശേരി നേത്രത്വം നല്‍കും.മുഹമ്മദ് ബാഖവി മുഖ്യ പ്രഭാഷണം നടത്തും. |
ചൊവ്വാഴ്ച, ഡിസംബർ 13, 2011
രൂപയുടെ മൂല്യം ഇടിയുന്നു.
രൂപയുടെ വില ഇടിയുന്നു. പ്രവാസികള്‍ക് ഇത് പണം അയക്കാന്‍ പറ്റിയ സമയം. വോയിസ് ഓഫ് എടപ്പറമ്പിലെ കറന്‍സി ഇന്‍ഡികേറ്റര്‍ ഇന്ന് രേഖപ്പെടുതിയതു 1 സൗദി റിയാലിന് 14.153 ഇന്ത്യന്‍ രൂപ. ഒരു UAE ദിര്‍ഹമിന് 14.473 ഇന്ത്യന്‍ രൂപ. നാട്ടില്‍ ഇത് അവശ്യ സാധനങ്ങള്‍ക്കും പെട്രോളിനും വിലകൂടനും ഇടയാകും. |
നാശത്തിലേക്കുള്ള ഘോഷയാത്ര
ഇടക്കിടെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ചെറിയ ഭൂചലനങ്ങള്‍പോലും മനുഷ്യമനസ്സുകളില്‍ ഭീതിയുയര്‍ത്തുന്നു. ഏതു നിമിഷവും മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്ന് മഹാദുരന്തത്തിനു കാരണമാകാമെന്നവര്‍ കരുതുന്നു. നിര്‍ണ്ണിതമായ ആയുഷ്കാലവും കഴിഞ്ഞ് 63 വര്‍ഷം കൂടുതല്‍ ഈ ഡാം നിലനിന്നുകഴിഞ്ഞു. നിര്‍മ്മാണത്തിനുപയോഗിച്ച പണ്ടുകാലത്തെ സാങ്കേതിക വിദ്യയും സാധനങ്ങളും ഒട്ടും മോശമല്ലെന്നും തെളിഞ്ഞിട്ടുണ്ട്. പുത്തന്‍ ശാസ്ത്രസൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി പുതിയൊരു ഡാം നിര്‍മ്മിച്ചാലും അതെത്രകാലം നിലനില്‍ക്കുമെന്ന് പറയാനാവില്ല. കരാറുകാരും എഞ്ചിനീയര്‍മാരും രാഷ്ട്രീയക്കാരും ആ നിര്‍മ്മാണത്തോട് എത്ര സത്യസന്ധത പുലര്‍ത്തുമെന്നൊന്നും പറയുക വയ്യ. എങ്കിലും അതിവേഗം മറ്റൊരു പുതിയ ഡാം മുല്ലപ്പെരിയാറില്‍ അത്യാവശ്യമാണെന്ന കാര്യം തര്‍ക്കമില്ലാത്തതാണ്. തമിഴ്നാട് സംസ്ഥാനം മലയാളി സഹോദരന്മാരുടെ ആശങ്ക എന്തുകൊണ്ട് പങ്കുവെക്കുന്നില്ലെന്നത് അത്ഭുതാവഹമാണ്. അനേക ലക്ഷം മനുഷ്യജീവന്‍ ദുരന്തത്തില്‍ തകര്‍ന്നാലും തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ വിജയിച്ചുകാണണമെന്ന മോഹം അവരെ നയിക്കുന്നുവെങ്കില്‍ രാഷ്ട്രീയം എത്ര ഭയാനകമാണ്. ജയലളിതയും കരുണാനിധിയുമൊക്കെ കെട്ടിപ്പൊക്കിയ അധികാരത്തിന്റെയും സാമ്പത്തിക ആര്‍ത്തിയുടെയും ഡാമുകള്‍ പൊട്ടാതെ നിലനില്‍ക്കണമെന്നു മാത്രമെ അവര്‍ക്കുള്ളു എന്നു കരുതാമോ? ""വ്യാപാരമേപാനനമാം വനവേടനുണ്ടോ വ്യാപന്നമായ് കഴുകനെന്ന് കപോതമെന്നും'' പാടിയ കവിവാക്യം ഇവിടെ അന്വര്‍ത്ഥമാകുന്നു. കാലഹരണപ്പെട്ട് വിണ്ടുകീറിയ ഒരു ഡാം തകരാന്‍ ഭൂകമ്പത്തിന്റെ ആവശ്യമുണ്ടെന്നുപോലും കരുതുന്നത് മൗഢ്യമാണ്. ഒരു ഭൂകമ്പത്തിനാകട്ടെ പുതുപുത്തന്‍ ഡാമുകള്‍ പോലും തകര്‍ക്കാനുള്ള കരുത്തുണ്ടാകുമല്ലോ. മനുഷ്യനിര്‍മ്മിതമായ കൊട്ടാരങ്ങളും അണക്കെട്ടുകളും അംബരചുംബികളായ കെട്ടിടങ്ങളും പ്രകൃതിക്കു മുമ്പില്‍ ചീട്ടുകൊട്ടാരങ്ങള്‍ മാത്രമാണ്. ഭൂഗോളത്തിന്റെ വിവിധ ഭാഗങ്ങളിലായി വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുന്ന ഭൂകമ്പങ്ങളും അഗ്നിപര്‍വ്വത സ്ഫോടനങ്ങളും വെള്ളപ്പൊക്കങ്ങളും കൊടുങ്കാറ്റും ചുഴലിക്കാറ്റുമൊക്കെ അടുത്തകാലത്തായി തകര്‍ത്തെറിഞ്ഞത് എത്ര ജീവനാണ്. നിലം പൊത്തിയ കെട്ടിടങ്ങള്‍ക്കും പാലങ്ങള്‍ക്കുമൊക്കെ കയ്യും കണക്കുമുണ്ടോ? തീവണ്ടികള്‍ വരെ ഒലിച്ചുപോകുന്നതു നാം കണ്ടു. അഹങ്കാരത്തിന്റെ ഗിരിശൃംഗങ്ങളില്‍ വിരാജിക്കുന്ന മനുഷ്യ ഹൃദയത്തെ അവ കിടിലം കൊള്ളിച്ചു. താല്‍ക്കാലികമായി അവന്റെ വ്യാമോഹങ്ങളുടെ മുനയൊടിക്കുവാന്‍ ആ സംഭവങ്ങള്‍ക്കു കഴിഞ്ഞു. വന്യജീവികളും പറവകളും കൊട്ടാരങ്ങളും ഡാമുകളും പണിയാതിരുന്നതിനാല്‍ അവക്ക് ദുഃഖിക്കേണ്ടി വന്നില്ല. മണിക്കൂറില്‍ ഒരു ലക്ഷം കിലോമീറ്റര്‍ വേഗതയില്‍ സൂര്യനുചുറ്റും പറന്നുകൊണ്ടിരിക്കുന്ന ഒരു മഹാഗോളത്തില്‍ കാലാകാലവും കുടിലുകെട്ടി വസിക്കാമെന്നു കരുതിയ വിഡ്ഢികള്‍ മനുഷ്യര്‍ മാത്രം. അവരുടെ അഹങ്കാരം ആകാശങ്ങളെയും തുളച്ചു കയറുന്നതാണ്. ദൈവം അവര്‍ക്കു കനിഞ്ഞു നല്‍കിയ ജീവിതം അവരുടെ അവകാശമായി അവര്‍ കരുതുന്നു. ജീവിതം ദൈവത്തിന്റെ കാരുണ്യത്തില്‍ നിന്നും അതിരുകളില്ലാത്ത സ്നേഹത്തില്‍ നിന്നും ഉല്‍ഭവിച്ച ദാനം മാത്രമാണ്. ദാനം അതുനല്‍കുന്നവന്റെ കാരുണ്യം മാത്രം. കിട്ടുന്നവന്റെ അവകാശമല്ല. എണ്ണിയാലൊടുങ്ങാത്ത നക്ഷത്രങ്ങളും മഹാഗോളങ്ങളും ഗ്രഹങ്ങളും ഉപഗ്രഹങ്ങളും സൂര്യനും ചന്ദ്രനും അവക്കെല്ലാം പറന്നു നടക്കാനാവശ്യമായത്ര ശൂന്യതയും സൃഷ്ടിച്ച ദൈവം എത്ര മഹാന്‍. എണ്ണമറ്റ മഹാപ്രപഞ്ചങ്ങളിലെവിടെയോ കറങ്ങികൊണ്ടിരിക്കുന്ന ഈ കുഞ്ഞു ഭൂമിയിലെ ചെറിയ ജീവികള്‍ മാത്രമാണ് മനുഷ്യര്‍. അനേകകോടി ജീവജാലങ്ങളെയും സസ്യലതാദികളെയും നമുക്ക് കൂട്ടിനായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. വായുവും ജലവും അഗ്നിയും ആകാശവും മണ്ണും ചേര്‍ന്നതാണ് അവന്റെ ശരീരം. ആത്മാവാകട്ടെ വിശദീകരിക്കാനാവാത്ത മഹാ ചൈതന്യത്തിന്റെ അംശം തന്നെയാണ്. സൂര്യന്റെ ചൂടും പ്രകാശവും രാത്രിയിലെ പൂനിലാവും ഒഴുകുന്ന നദികളും അലയടിക്കുന്ന കടലുകളും അനന്തമായ ആകാശങ്ങളും തിളങ്ങുന്ന താരകങ്ങളും വര്‍ണ്ണരാജികള്‍ വിതക്കുന്ന മഴവില്ലും മണ്ണില്‍ പടര്‍ന്നു വളരുന്ന ചെടികളും പൂക്കളും പഴവര്‍ഗ്ഗങ്ങളും ധാന്യങ്ങളും മേഘപാളികള്‍ വര്‍ഷിക്കുന്ന മഴയും ദൈവത്തിന്റെ അതിരുകളില്ലാത്ത സ്നേഹദാനമാണ്. ഭൂമിയിലെ ഇടക്കാല ജീവിതം നിറഞ്ഞ സന്തോഷത്തോടെ ആഘോഷമാക്കുവാന്‍ വേണ്ടതെല്ലാം നമുക്ക് നല്‍കപ്പെട്ടിരിക്കുന്നു. എങ്കിലും നാം നന്ദിയുള്ളവരല്ല. ആര്‍ത്തി തീര്‍ന്നവരുമല്ല. നമ്മുടെ ജീവന്‍ തിരിച്ചെടുക്കപ്പെടുന്നതുവരെയും വായില്‍ മണ്ണു കേറുന്നതുവരെയും അതിരുകളില്ലാത്ത ആഗ്രഹങ്ങളുടെ പൂര്‍ത്തീകരണത്തിനായി ലക്ഷ്യമില്ലാതെ എല്ലാം മറന്ന് ഓടുകയാണ് മനുഷ്യര്‍. ചുറ്റും നിറഞ്ഞുനില്‍ക്കുന്ന ജീവിത ചൈതന്യവും ആനന്ദവും നാം കാണുന്നില്ല. മറ്റെങ്ങോ അവയെല്ലാം ഉണ്ടെന്ന മട്ടിലുള്ള പ്രയാണത്തിന്റെ വഴിയില്‍ നാം സ്വന്തമായി ചില സൃഷ്ടികള്‍ നടത്തുകയാണ്. ശാന്തമായ ഈ ജീവിതത്തിന്റെ ഒഴുക്കു തകര്‍ക്കുകയാണ്. ഒടുങ്ങാത്ത ദുര ശമിച്ചു കിട്ടാനായി ജീവിതത്തിന്റെ തന്നെ ചുര മാന്തുകയാണ്. സ്വാര്‍ത്ഥതയുടെയും ദുരഭിമാനത്തിന്റെയും അഹങ്കാരത്തിന്റെയും കൊടുമുടിയില്‍ കയറി അട്ടഹസിക്കുകയാണ്. യുദ്ധങ്ങളും ആക്രമങ്ങളും കെട്ടഴിച്ചു വിടുകയാണ്. എല്ലാം ചുട്ടുകരിക്കുന്ന ആയുധങ്ങള്‍ കുന്നുകൂട്ടുകയാണ്. സത്യവും നീതിയും സാഹോദര്യവും ശാശ്വതമായ മൂല്യങ്ങളും പിച്ചിച്ചീന്തുകയാണ്. ഒന്നുകൊണ്ടും മതിവരാതെ ഏതു വിഷവും മോന്തുകയും ഏതു പെണ്ണിനെയും കടന്നുപിടിക്കുകയും ഏതു പൂക്കളെയും തല്ലിക്കൊഴിക്കുകയും ഏതു മരങ്ങളെയും വെട്ടിവീഴ്ത്തുകയും ഏതു ജലവും അശുദ്ധമാക്കുകയും ഏതു മണ്ണും കൈവശപ്പെടുത്തുകയും, ഏതു സഹോദരനെയും കൊന്നൊടുക്കുകയും ചെയ്യുന്ന നീചരായി നാം അധഃപതിച്ചുകൊണ്ടിരിക്കുന്നു. നമുക്ക് ചവിട്ടിനില്‍ക്കാന്‍ ഒരിടമായി തീര്‍ന്ന ഭൂഗോളത്തിന്റെ ഏതു ഭാഗവും ആഴത്തില്‍ തുരന്ന് സ്വര്‍ണ്ണവും വെള്ളിയും ലോഹങ്ങളും എണ്ണയും മോഷ്ടിക്കുകയാണ്. അവ പങ്കുവയ്ക്കുവാന്‍ പരസ്പരം കടിച്ചുകീറുകയാണ്. ഏതു നദികളെയും തടഞ്ഞുനിര്‍ത്തി അതിലെ ജലസമ്പത്തിനെ നമ്മുടെ വഴിയിലൂടെ ആട്ടിത്തെളിക്കുകയാണ്. ഈ പ്രവൃത്തികള്‍ക്കൊന്നും ഒരു പ്രത്യാഘാതവും ഉണ്ടാവുകയില്ലെന്നാണോ കരുതുന്നത്. കൊട്ടും മുട്ടും കുഴല്‍വിളിയും വാദ്യമേളങ്ങളും മുദ്രാവാക്യങ്ങളും അട്ടഹാസങ്ങളും കൊലവിളിയും കൊണ്ട് ഈ ജീവിതയാത്ര മുഖരിതമാണ്. നരകത്തിന്റെ വാതില്‍ തേടിയുള്ള ഈ യാത്ര ലക്ഷ്യത്തോട് അടുത്തെത്തിക്കഴിഞ്ഞു. ഈ മഹാബഹളങ്ങളും പ്രകോപനങ്ങളും കൊണ്ട് അസ്വസ്ഥമായ ഭൂമി ഇളകി മറിയുകയാണ്. അസഹനീയമായ കാഴ്ചകളാല്‍ സൂര്യന്‍ കണ്ണുചിമ്മുകയാണ്. കാലാവസ്ഥ മാറിമറിയുകയാണ്. എത്രപറഞ്ഞാലും അനുസരിക്കാത്ത മക്കളെ നേര്‍വഴിക്കു നടത്താന്‍ ഭൂമി അതിന്റെ വഴികള്‍ തേടുകയാണ്. തന്റെ ശരീരം കുത്തിമുറിവേല്‍പിക്കുന്ന മനുഷ്യചെള്ളുകളെ കുടഞ്ഞെറിയാന്‍ ഭൂമി വെമ്പല്‍ കൊള്ളുകയാണ്. ഇനിയുമെത്രയോ ഭൂകമ്പങ്ങള്‍ നമ്മെ കാത്തിരിക്കുകയാണ്. മഹാമാരികളും കൊടുങ്കാറ്റും പേമാരികളും രോഗങ്ങളും മനുഷ്യകരങ്ങളാല്‍ വിതക്കുന്ന നാശങ്ങളും യുദ്ധങ്ങളും നമ്മെ തുറിച്ചു നോക്കുന്നു. എല്ലാം തകര്‍ത്തെറിഞ്ഞു സ്വയം ശുദ്ധീകരിക്കപ്പെടാന്‍ ഭൂമി ആഗ്രഹിക്കുന്നു. അശുദ്ധമായ ഒരു ഗ്രഹം അതാഗ്രഹിക്കാതിരിക്കുമോ. പ്രകൃതി നിയമം തന്നെ അതാണ്. നാം മലിനമാക്കുന്ന ജലവും വായുവും മണ്ണും സദാശുദ്ധീകരിച്ചു നമുക്ക് തിരിച്ചു തന്നുകൊണ്ടിരിക്കുന്ന ഈ ആവാസ വ്യവസ്ഥക്ക് അതു ചെയ്യാതിരിക്കാനാവില്ല. അതിനുപോലും പ്രകൃതിക്ക് സാധ്യമാവാതെ വരുമ്പോള്‍ ഈ വ്യവസ്ഥയെ അശുദ്ധമാക്കുന്ന ജീവജാലങ്ങളെ തകര്‍ത്തുകളയുകയും വീണ്ടുമൊരു സൃഷ്ടിക്ക് വഴിയൊരുക്കുകയും ചെയ്തേക്കാം. ശാസ്ത്രവും സാങ്കേതിക വിദ്യകളും മഹാ പണ്ഡിതന്മാരുടെ അറിവുകളും ഇന്നേവരെ സമ്പാദിച്ചു കുന്നുകൂട്ടിയ ധനവും അതിനെ തടഞ്ഞു നിര്‍ത്താന്‍ പര്യാപ്തമാവില്ല. സമ്പത്തും സന്തതിപരമ്പരകളും ഭരണ പ്രതിപക്ഷങ്ങളും അവരുടെ ആയുധ ശേഖരങ്ങളും പ്രകൃതിയുടെ മുമ്പില്‍ നിസ്സാരമാണ്. കരച്ചിലും പിഴിച്ചിലും ദീനരോദനങ്ങളും ഒട്ടും വിലപോകാത്ത നാളുകള്‍ വന്നിരിക്കുന്നു. ദുരന്തങ്ങളില്‍ നിന്നു രക്ഷപ്പെടാന്‍ നമുക്കാവുന്നതെല്ലാം ചെയ്യേണ്ടതുതന്നെ. അതിനായി ഹര്‍ത്താലുകളും ആചരിക്കാം. സര്‍ക്കാറുകളെ നിശ്ചലമാക്കുന്ന ജനജീവിതം സ്തംഭിപ്പിക്കുന്ന ബന്ദുകള്‍ പരിഹാരമുണ്ടാക്കുമെങ്കില്‍ നമുക്കവ ഇനിയും നടത്താം. ഒന്നോ രണ്ടോ ഭരണാധികാരികളുടെ അടഞ്ഞുപോയ കണ്ണുകള്‍ അതുകൊണ്ടു തുറക്കുമെങ്കില്‍ അതാവട്ടെ. നിസ്സഹായരായ മനുഷ്യരുടെ അവസാനത്തെ പിടിവള്ളിയും കൈവിടാന്‍ അവരോട് പറഞ്ഞുകൂടല്ലോ. എല്ലാം എന്നേക്കുമായി നിശ്ചലമാക്കുന്ന ഒരു മഹാ ഹര്‍ത്താല്‍ വരാനുണ്ടെന്ന് മറക്കണ്ട. നാശത്തിലേക്കുള്ള ലോകത്തിന്റെ ഈ ഘോഷയാത്രയെ ഉപേക്ഷിച്ച് കൂട്ടംകൂട്ടമായി നമുക്ക് മടങ്ങാനാവില്ല. ആരും മറ്റേയാളെ മടങ്ങാന്‍ അനുവദിക്കില്ല. നരകവാതിലുകള്‍ വരെ നമ്മെ എത്തിക്കുവാന്‍ പ്രത്യേകം സംഘങ്ങളെ നാംതന്നെ ഏര്‍പ്പാടു ചെയ്തിട്ടുണ്ട്. നമ്മുടെ ചങ്ങലകള്‍ അവരുടെ കരങ്ങളിലാണ്. നാം ബന്ധനസ്ഥരാണ്. അതിനാല്‍ ബോദ്ധ്യമായവര്‍ ചങ്ങലകള്‍ പൊട്ടിച്ച് ഒറ്റക്കു തിരിഞ്ഞു നടക്കട്ടെ! |
തിങ്കളാഴ്‌ച, ഡിസംബർ 12, 2011
സമാധാന സന്ദേശ റാലി.
Read more
ഷാഫി വിവാഹിതനായി.
Read more
ഞായറാഴ്‌ച, ഡിസംബർ 11, 2011
മുഅല്ലിം ഡേ സമുചിതമായി ആഘോഷിച്ചു.
Read more
വെള്ളിയാഴ്ച, ഡിസംബർ 09, 2011
ക്ഷേത്രത്തില്‍ തീവെച്ച സംഭവം -എടപ്പറമ്പ് ഖാളി അപലപിച്ചു
Read more