മൊറയൂര്‍: അഭയത്തിന്‍ടെയും ആശ്രയത്തിന്‍റെയും സാന്ത്വനത്തിന്റെയും നേര്‍രൂപമായിരുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണ പ്രാവര്‍ത്തികമാക്കുന്നതിനായി വിവിധ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ലക്ഷയം വെച്ച് മൊറയൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി രൂപം നല്‍കിയ 'ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലിന്‍റ ആഭിമുഖ്യത്തില്‍ ഈ വര്‍ഷം പഞ്ചായത്തിലെ നിര്‍ധനരായ ആയിരം കുടുംബങ്ങള്‍ക്ക് പത്ത് കിലോഗ്രാം പച്ചരി വിതരണവും ഷിഹാബ് തങ്ങള്‍ അനുസ്മരണവും നടത്തി റമളാന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. മുനവ്വറലി ഷിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു ദുരിതമനുഭവിക്കുന്നവരെ സാന്ത്വനപെടുത്തുകയാണ് സാമൂഹ്യ പ്രവര്‍ത്തകരുടെ ധര്‍മം, കാരുണ്യ മേഖലയില്‍ മുസ്ലിം ലീഗ് കാഴ്ച്ച വെക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഈ രംഗത്ത് മാതൃകാപരമാണെന്നും തങ്ങള്‍ ഉല്‍ഘാടന പ്രഭാഷണത്തില്‍ പറഞ്ഞു.
റിലീഫ് സെല്‍ കണ്‍വ്വീനര്‍ നബീല്‍.പി.മോങ്ങം സ്വാഗതം പറഞ്ഞു, പഞ്ചായത്ത് യൂത്ത് ലീഗ് ജോ.സെക്കറട്ടറി കെ.സി.സകീര്‍മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു , റിലീഫ് സെല്ലിന്‍റ വിവിധ പ്രവര്‍ത്തനങ്ങള്‍ മണ്ടലം യൂത്ത് ലീഗ് ജനറല്‍.സെക്കറട്ടറി വി.ട്ടി.ശിഹാബ് അവതരിപ്പിച്ചു.
ഷിഹാബ് തങ്ങള്‍ അനുസ്മരണ പ്രഭാഷണം മലപ്പുറം എം.എല്‍.എ പി.ഉബൈദുള്ള സാഹിബ് നിര്‍വ്വഹിച്ചു , ചന്ദ്രിക അസോസിയേറ്റ് എഡിറ്റര്‍ സി.പി.സൈതലവി മുഖ്യ പ്രഭാഷണം നടത്തി, കെ.മുഹമ്മദ് ഹാജി .എം.എല്‍.എ,പി അബ്ദുല്‍മജീദ്,ടി.വി.ഇബ്രാഹീം,പി.എ.സലാം,കാടേരി മുജീബ്,വി.പി.അബൂബക്കര്‍ തുടങ്ങിയ നേതാക്കള്‍ പ്രസംഗിച്ചു.
ആശംസകള്‍ :നാണി മോങ്ങം,കെ.പി.അബൂബക്കര്‍ ഹാജ്ജി,ട്ടി.മൂസ്സഹാജ്ജി,എം.എസ്.സാഹുഹാജ്ജി,എം.കമ്മദ്,മുഹമ്മദ് പെരുംബിലായി,മുഹമ്മദലി,ഷഫീഖ് മോങ്ങം
നന്ദി :മന്‍സൂര്‍ ബാബു
ചിത്രങ്ങള്‍ താഴെ
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക