WELCOME TO VOICE OF EDAPPARAMBA Log On: www.edapparamba.in

ഞായറാഴ്‌ച, ജൂലൈ 31, 2011

എടപ്പറമ്പ് മുസ്ലിം ലീഗ് യോഗം ചേര്‍ന്നു


എടപ്പറമ്പ് :മുസ്ലിം ലീഗ് ഓഫീസുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തുന്നതിനും ഷിഹാബ് തങ്ങള്‍ റിലീഫ് സെല്ലിന്‍റ്റെ റിലീഫ് പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കുന്നതിനുമായി മുസ്ലിം ലീഗ് യോഗം ചേര്‍ന്നു. പുതിയ ഓഫീസ് ഉടന്‍ തന്നെ പണി ആരംഭിക്കണമെന്നും,റിലീഫ് പ്രവര്‍ത്തനത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് ആശ്വാസം ലഭിത്തക്ക രീതിയിലുള്ളത് ആവണമെന്നും യോഗം ആവശ്യപ്പെട്ടു, മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്‍റ് ബീരാന്‍കുട്ടി ഹാജ്ജി,ബ്ലോക്ക് മെംബര്‍ സുലൈമാന്‍,ചേക്കുരായീന്‍ ഹാജ്ജി,മെയ്തീന്‍കുട്ടി കുടുംബിക്കല്‍ തുടങ്ങിയവര്‍ ചര്‍ച്ചക്ക് നേത്രത്വം നല്‍കി.
Read more

വിലക്ക് ലംഘിച്ച് വീണ്ടും വി.എസ്; ലക്ഷ്യം പാര്‍ട്ടി സമ്മേളനങ്ങള്‍


വിലക്ക് ലംഘിച്ച് വീണ്ടും വി.എസ്; ലക്ഷ്യം പാര്‍ട്ടി സമ്മേളനങ്ങള്‍
posted- muhammed chittangadan


തിരുവനന്തപുരം: ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരെ സന്ദര്‍ശിക്കുകയും പാര്‍ട്ടി നേതൃത്വത്തിന്റെ അച്ചടക്ക നടപടികളെ തള്ളിപ്പറയുകയും ചെയ്ത പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്റെ നടപടി സി.പി.എമ്മില്‍ കാറും കോളും നിറയ്ക്കുന്നു. ഏറെക്കാലത്തെ നിശബ്ദതയ്ക്കുശേഷമാണ് സി.പി.എം. സംസ്ഥാന നേതൃത്വത്തിന്റെ മുഖം നഷ്ടമാകുന്ന രീതിയിലുള്ള വി.എസിന്റെ പ്രതികരണം പുറത്തുവന്നിരിക്കുന്നത്.

പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് സപ്തംബറില്‍ തുടക്കം കുറിക്കാനിരിക്കെയുള്ള വി.എസിന്റെ നീക്കങ്ങള്‍ക്കുപിന്നില്‍ പതിയിരിക്കുന്ന അപകടം സി.പി. എം. നേതൃത്വം തിരിച്ചറിഞ്ഞിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ വി.എസിന് സീറ്റ് നിഷേധിക്കപ്പെട്ടപ്പോള്‍ നടന്ന പാര്‍ട്ടി വിരുദ്ധ പ്രകടനങ്ങള്‍ ആയുധമാക്കി തിരിച്ചടിക്ക് പാര്‍ട്ടി നേതൃത്വം തുടക്കമിട്ടുകഴിഞ്ഞു. പ്രകടനങ്ങളില്‍ പങ്കെടുത്തവര്‍ക്കും പ്രേരണ നല്‍കിയവര്‍ക്കുമെതിരെ അച്ചടക്ക നടപടി പാര്‍ട്ടി സ്വീകരിച്ചു കഴിഞ്ഞു.

അതേസമയം പാര്‍ട്ടി വിലക്ക് ലംഘിക്കുകയും പാര്‍ട്ടി നേതൃത്വത്തെ പരസ്യമായി പരിഹസിക്കുകയും ചെയ്ത വി.എസ്. അച്യുതാനന്ദനെതിരെ പ്രത്യക്ഷത്തിലുള്ള നീക്കങ്ങള്‍ക്ക് മുതിരേണ്ടെന്ന നിലപാടിലാണ് പാര്‍ട്ടി നേതൃത്വമെന്നും സൂചനയുണ്ട്. എന്നാല്‍ വി.എസിന്റെ അച്ചടക്ക ലംഘനങ്ങള്‍ കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തും. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തില്‍ ഇന്ന് നിലനില്‍ക്കുന്ന രീതിയിലുള്ള ഗ്രൂപ്പ് ചേരിതിരിവുകള്‍ക്ക് തുടക്കമിട്ട മലപ്പുറം സംസ്ഥാന സമ്മേളന കാലഘട്ടത്തിലേതിന് സമാനമായ അവസ്ഥയാണ് പുതിയ സംഭവങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ സൃഷ്ടിച്ചിരിക്കുന്നത്.

പാര്‍ട്ടി നേതൃത്വത്തിന്റെ വിലക്കുകള്‍ പൊട്ടിച്ചെറിയാനുള്ള കരുത്ത് തനിക്ക് ഇപ്പോഴുമുണ്ടെന്ന് പ്രഖ്യാപിക്കാന്‍ സംസ്ഥാന നേതൃത്വത്തിന്റെ കോട്ടയായ കണ്ണൂര്‍തന്നെ വി.എസ്. തിരഞ്ഞെടുത്തതില്‍ വി.എസ്.പക്ഷത്തെ നേതാക്കള്‍ ആഹ്ലാദഭരിതരാണ്. അതേസമയം മലപ്പുറം സമ്മേളന കാലഘട്ടത്തില്‍ നാലാം ലോകവാദത്തിനെതിരായ നിലപാട് ആയുധമാക്കി വി.എസ്. തുടക്കം കുറിച്ച പ്രത്യയശാസ്ത്ര പോരാട്ടം പിന്നീട് ദുര്‍ബലപ്പെട്ടുവെന്നത് വി.എസ്. അച്യുതാനന്ദനും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.

എങ്കിലും പാര്‍ട്ടിയുടെ അടിസ്ഥാന ഘടകമായ ബ്രാഞ്ച്- ലോക്കല്‍ തലങ്ങളില്‍ പുതിയ ആശയ സമരത്തിന് തുടക്കം കുറിക്കാനാണ് വി.എസിന്റെ നീക്കം. ഭൂവിനിയോഗം, വികസനം തുടങ്ങിയ വിഷയങ്ങളില്‍ താന്‍ ഉയര്‍ത്തിയ നിലപാടുകള്‍ പാര്‍ട്ടി നേതൃത്വത്തിന് ഇനി തള്ളിക്കളയാനാകില്ലെന്ന കണക്കുകൂട്ടലിലാണ് വി. എസിന്റെ നീക്കങ്ങള്‍.

പശ്ചിമ ബംഗാളിലെ തിരിച്ചടി പാര്‍ട്ടിയുടെ കേന്ദ്രനേതാക്കളെ അപ്പാടെ ദുര്‍ബലരാക്കിയ സാഹചര്യത്തില്‍ കേരളത്തിലെ പ്രശ്‌നങ്ങളില്‍ സംസ്ഥാന നേതൃത്വത്തിന് അനുകൂലമായ നിലപാട് എപ്പോഴും കൈക്കൊള്ളാന്‍ കേന്ദ്ര നേതൃത്വത്തിനാകില്ല. തനിക്ക് സീറ്റ് നിഷേധിക്കപ്പെട്ടപ്പോള്‍ നടന്ന പ്രകടനങ്ങളുടെ പേരിലുള്ള അച്ചടക്ക നടപടി പ്രധാന പ്രശ്‌നമായി വി.എസ്. ഉന്നയിച്ചുകഴിഞ്ഞു. പാര്‍ട്ടി സമ്മേളനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞാല്‍ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനുള്ള അവകാശം പാര്‍ട്ടി സമ്മേളനങ്ങള്‍ക്കാണെന്ന വാദമാണ് വി.എസ്. ഉയര്‍ത്തിയത്.

ശരിയായ കാര്യത്തിനാണ് പ്രകടനങ്ങള്‍ നടന്നതെന്ന വി.എസിന്റെ വാദം, പാര്‍ട്ടി നേതൃത്വമാണ് തെറ്റുചെയ്തതെന്നും പാര്‍ട്ടിയുടെ തെറ്റുതിരുത്തിക്കുന്നതിനുവേണ്ടിയായിരുന്നു പ്രകടനങ്ങളെന്നതിന്റെ പരോക്ഷ പ്രഖ്യാപനമാണ്. പി. ശശിക്കെതിരെ ഗുരുതരമായ ആരോപണം വന്നിട്ടും അവസാനംവരെ സംരക്ഷിച്ച നേതൃത്വം പാര്‍ട്ടി അണികളെ വിവേചനരഹിതമായി പുറത്താക്കുകയാണെന്ന വാദമാണ് അദ്ദേഹം തുടര്‍ന്ന് ഉന്നയിക്കുക.

പാര്‍ട്ടി വിഭാഗീയതയില്‍ തന്റെ പക്ഷത്ത് നിന്നതിന്റെ പേരില്‍ മാത്രം പുറത്തായവരെ തിരിച്ച് പാര്‍ട്ടിയില്‍ എത്തിക്കണമെന്ന വാദവും ഇനി അദ്ദേഹം ഉന്നയിക്കും. ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ ഭവന സന്ദര്‍ശനം വഴി തനിക്കൊപ്പം നില്‍ക്കുന്നവരെ താന്‍ സംരക്ഷിക്കില്ലെന്ന മുന്‍കാല വിമര്‍ശനത്തെ മറികടക്കാനാകുമെന്നും വി.എസ്. കണക്കുകൂട്ടുന്നു.

എന്നാല്‍ പാര്‍ട്ടി സമ്മേളനങ്ങളില്‍ ഒരു അത്ഭുതവും കാട്ടാന്‍ വി.എസിന് കഴിയില്ലെന്ന വിശ്വാസത്തിലാണ് ഔദ്യോഗികപക്ഷം. പ്രത്യയശാസ്ത്ര പ്രശ്‌നങ്ങളില്‍ പ്രൊഫ.എം.എന്‍. വിജയന്റെ നിലപാടുകള്‍ പിന്‍പറ്റി നിന്നതല്ലാതെ ഒരു ബദല്‍ രാഷ്ട്രീയ ലൈന്‍ പാര്‍ട്ടിക്കുള്ളില്‍ വി.എസ്. മുന്നോട്ടുവെച്ചിട്ടില്ല. മുഖ്യമന്ത്രി സ്ഥാനത്ത് 
ഇരുന്നിട്ടും കഴിഞ്ഞ കോട്ടയം സമ്മേളനത്തില്‍ ചലനമുണ്ടാക്കാന്‍ വി.എസിനായിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു
(കടപ്പാട്;മാത്രുഭൂമി)

Read more

ശനിയാഴ്‌ച, ജൂലൈ 30, 2011

റമസാന്‍: നന്മയുടെ വസന്തോത്സവം സമാഗതമാകുന്നു


റമസാന്‍: നന്മയുടെ വസന്തോത്സവം സമാഗതമാകുന്നു
posted- muhammed chittangadan 
അനുഗ്രഹത്തിന്റെയും പാപമോചനത്തിന്റെയും മാസമായ വിശുദ്ധ റമസാന്റെ പടിവാതില്‍ക്കലാണ് നാമിപ്പോള്‍. പകല്‍ നോമ്പനുഷ്ഠിച്ചും രാത്രി നമസ്കരിച്ചും ദാനധര്‍മങ്ങള്‍ നല്‍കിയും സുകൃതങ്ങള്‍ വര്‍ധിപ്പിച്ചും ഈ മാസത്തില്‍ വിജയം വരിക്കാന്‍ വിശ്വാസികള്‍ സന്നദ്ധരാകുന്ന സന്ദര്‍ഭമാണിത്. ഈ മാസത്തെ വരവേല്‍ക്കാന്‍ വിശ്വാസികള്‍ സജ്ജമാകണമെന്ന് റസൂല്‍ (സ) പ്രത്യേകം ഉപദേശിച്ചിട്ടുണ്ട്. അവിടുന്ന് ഇങ്ങനെ പ്രസ്താവിച്ചു: ""റമസാന്‍ മാസത്തിലെ ആദ്യ രാത്രി സമാഗതമായാല്‍ പിശാചുക്കളും ധിക്കാരികളായ ജിന്നുകളും തടവിലാക്കപ്പെടും. നരക കവാടങ്ങള്‍ അടക്കപ്പെടും. അതില്‍ നിന്നൊരു കവാടവും പിന്നെ തുറക്കപ്പെടുകയില്ല. അപ്രകാരം സ്വര്‍ഗ കവാടങ്ങള്‍ തുറക്കപ്പെടും. പിന്നീടതില്‍ നിന്ന് ഒരു കവാടവും അടക്കപ്പെടുകയില്ല. അനന്തരം, നന്‍മ തേടുന്നവനേ മുന്നോട്ടു വരൂ, തിന്‍മ കാംക്ഷിക്കുന്നവരേ പിന്‍മാറൂ എന്ന വിളംബരമുണ്ടാകും. അല്ലാഹു നിരവധിയാളുകളെ നരകത്തില്‍ നിന്ന് മോചിപ്പിക്കും. എല്ലാ രാത്രികളിലും ഇതാവര്‍ത്തിക്കും''.
ഈ പരിപാവന മാസത്തിന്റെ പവിത്രതക്ക് കോട്ടം തട്ടുന്ന ഏഷണി, പരദൂഷണം തുടങ്ങി അല്ലാഹുവിന് ഇഷ്ടമില്ലാത്ത തിന്‍മകളില്‍ നിന്നെല്ലാം മാറി നില്‍ക്കാന്‍ നോമ്പുകാരന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. റസൂല്‍ (സ) അരുള്‍ ചെയ്തു: "അസത്യ ഭാഷണവും അനാശാസ്യ പ്രവര്‍ത്തനങ്ങളും കൈവെടിയുന്നില്ലങ്കില്‍ അവന്‍ തന്റെ ഭക്ഷണ പാനീയങ്ങള്‍ ഉപേക്ഷിക്കുന്നതില്‍ അല്ലാഹുവിന് താല്‍പര്യമില്ല (ബുഖാരി''.
വിശ്വാസികളില്‍ സൂക്ഷ്മതാ ബോധം വളര്‍ത്താനാണ് വ്രതം നിര്‍ബന്ധമാക്കിയതെന്ന് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നു. അല്ലാഹുവിന്റെ ശാസനകള്‍ അംഗീകരിക്കുക, അല്ലാഹു വിരോധിച്ച കാര്യങ്ങള്‍ വെടിയുക.
നിയ്യത്ത് നന്നാക്കിയും പശ്ചാത്തപിച്ചും സല്‍കര്‍മങ്ങള്‍ ചെയ്തും വേണം നാം വിശുദ്ധ റമസാനെ വരവേല്‍ക്കാന്‍. പൂര്‍വ പാപങ്ങളെല്ലാം പൊറുക്കപ്പെടാന്‍ നോമ്പ് പര്യാപ്തമാണെന്ന് റസൂല്‍ (സ) നമ്മെ പഠിപ്പിച്ചിട്ടുണ്ട്.
അതിനാല്‍ റമസാനില്‍ വ്രതമെടുക്കുന്ന വിശ്വാസികള്‍ അതിന്റെ വിധിവിലക്കുകള്‍ വിവരമുള്ളവരില്‍ നിന്ന് പഠിച്ചറിയേണ്ടതുണ്ട്. നോമ്പിന്റെ രാപകലുകള്‍ ഖുര്‍ആന്‍ പാരായണം, ദൈവ സ്മരണ, പഠനം, പരസഹായം, കുടുംബ ബന്ധം ചേര്‍ക്കല്‍ തുടങ്ങിയ സല്‍കര്‍മ്മങ്ങള്‍ക്കായി നീക്കി വെക്കണം. അനാവശ്യ വൃത്തികളില്‍ നിന്നും അവന്‍ പൂര്‍ണമായും മാറിനില്‍ക്കുകയും വേണം. നബി (സ) പഠിപ്പിച്ചു: ""നിങ്ങളുടെ വ്രതനാളുകള്‍ സമാഗതമായാല്‍ സഭ്യേതര സംസാരങ്ങളോ അനാവശ്യ വൃത്തികളോ അവിവേകമോ പാടില്ല. ഇനി ആരെങ്കിലും ഇങ്ങോട്ട് അവിവേകം കാണിച്ചാല്‍ തന്നെ അവന്‍ "ഞാന്‍ നോമ്പുകാരനാണ്' എന്ന് മറുപടി പറയട്ടെ''.
നോമ്പുകാരെ സ്വീകരിക്കാന്‍ റയ്യാന്‍ എന്ന സ്വര്‍ഗ കവാടമാണ് തയാറായി നില്‍ക്കുന്നത്. ""സ്വര്‍ഗത്തിന് റയ്യാന്‍ എന്ന പ്രത്യേക കവാടമുണ്ട്. അതിലൂടെ നോമ്പുകാര്‍ വിളിക്കപ്പെടും. അങ്ങനെ നോമ്പുകാര്‍ അതില്‍ പ്രവേശിക്കും. അതിലൂടെ പ്രവേശിച്ചവര്‍ക്ക് പിന്നീടൊരിക്കലും ദാഹിക്കുകയില്ല''.
ആ വിധം പാപമോചനവും സ്വര്‍ഗ പ്രവേശവും ലഭിക്കുന്നതിനായി നാം പ്രയത്നിക്കുക. അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ, ആമീന്‍.
Read more

എടപ്പറമ്പ് ലീഗോഫീസിനു സ്വന്തം സ്ഥലമായി


എടപ്പറമ്പ്: ഒടുവില്‍ എടപ്പറമ്പില്‍ ലീഗുകാരുടെ ചിരകാല സ്വപ്നത്തിനു അറുതിയായി, 'സ്വന്തം സ്ഥലത്ത് ഓഫീസ്'എന്ന ആഗ്രഹവുമായി വര്‍ഷങ്ങളായി ശ്രമം നടത്തിയിരുന്നു, എന്നാല്‍ പലതരം പ്രധിസന്ധികള്‍ കൊണ്ട് ആഗ്രഹം സഫലമാക്കാന്‍ കഴിഞിരുന്നില്ല.പലസ്ഥലങ്ങളിലായി ഇതിനകം പ്രവര്‍ത്തിച്ച ലീഗോഫീസ് സ്വന്തം സ്ഥലം ലഭിച്ചതോടെ കൂടുതല്‍ സജീവമാകുമെന്ന് കമ്മറ്റി അംഗങ്ങള്‍ അറിയിച്ചു.എടപ്പറമ്പിന്‍റ ഹൃദയഭാഗത്ത് ബങ്കാളന്‍ മുഹമ്മദിന്‍റ പാരമ്പര്യ സ്വത്ത് വകയിലുള്ള ഒന്നര സെന്‍റ് കണ്ണായ സ്ഥലമാണ്‌ ലീഗ് കമ്മറ്റിക്ക് കൈമാറിയത്.
കുടുംബിക്കല്‍ മൂസ്സ,ബ്ലോക്ക് മെംബര്‍ സുലി,പൂക്കോടന്‍ റൗഫ്,ചേക്കുരായീന്‍ ഹാജ്ജി,മെയ്തീന്‍കുട്ടി കുടുംബിക്കല്‍,വി.കെ.ബാപ്പു,അന്‍വര്‍ സാദത്ത് പാലീരി,മുഹമ്മദ് ചിറ്റങ്ങാടന്‍,നിസാര്‍.പി തുടങ്ങിയവര്‍ നേത്രത്വം നല്‍കി.
Read more

വെള്ളിയാഴ്‌ച, ജൂലൈ 29, 2011

എടപ്പറമ്പ് യൂണിറ്റ് യാത്രയപ്പ് നല്‍കി


എടപ്പറമ്പ്:എസ്.കെ.എസ്.എസ്.എഫ് സജീവ പ്രവര്‍ത്തകനും എടപ്പറമ്പ് യൂണിറ്റ് പ്രസിഡന്‍റ്ഉം ആയിരുന്ന കാഞ്ഞീരങ്ങാടന്‍ സാദിഖ് അലി റഹ്മാനിക്ക് എസ്.കെ.എസ്.എസ്.എഫ് എടപ്പറമ്പ് യൂണിറ്റ് യാത്രയപ്പ് നല്‍കി. ജോലി ആവശ്യാര്‍ത്ഥം ഗള്‍ഫിലേക്ക് പോകുകയായിരുന്നു,ദുബൈയിലുള്ള ജേഷ്ടന്‍ ഷറഫുദ്ദീന്‍റ് അരികിലേക്കാണു യാത്ര. യാത്രയപ്പ് സമ്മേളനത്തില്‍ കരുത്തനായ നേത്രത്വത്തെ പിരിയുന്നതിലുള്ള ദുഃഖം പ്രവര്‍ത്തകരില്‍ പ്രകടമായിരുന്നു, ഗള്‍ഫില്‍ ആണെങ്കിലും സംഘടനാപ്രവര്‍ത്തനങ്ങള്‍ വീക്ഷിച്ച് ആവഷ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുമെന്ന് റഹ്മാനി പ്രവര്‍ത്തകര്‍ക്ക് ഉറപ്പുനല്‍കി.ഒരിക്കലും പകരക്കാരനാവില്ലെങ്കിലും പുതിയ നേത്രത്വത്തെ ഉടന്‍ തിരഞ്ഞെടുക്കുമെന്ന് സംഘടനാ വൃത്തങ്ങള്‍ അറിയിച്ചു.
Read more

മാര്‍ച്ചോടെ എല്ലാവര്‍ക്കും 'നമ്പര്‍'; 'ആധാര്‍' ദ്രുതഗതിയില്‍

മാര്‍ച്ചോടെ എല്ലാവര്‍ക്കും 'നമ്പര്‍'; 'ആധാര്‍' ദ്രുതഗതിയില്‍



തിരുവനന്തപുരം: ഇന്ത്യയിലെ ഓരോ പൗരനും ഓരോ സവിശേഷനമ്പര്‍ നല്‍കുക എന്ന ബൃഹത് പദ്ധതി, 'ആധാര്‍' കേരളത്തില്‍ രണ്ടാംഘട്ടത്തിലേക്ക്. മാര്‍ച്ചോടെ സംസ്ഥാനത്ത് എല്ലാവര്‍ക്കും നമ്പര്‍ നല്‍കാന്‍ കഴിയുംവിധമാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. 

ഇന്ത്യയിലെ 120 കോടി ജനങ്ങള്‍ക്കും ഓരോ തിരിച്ചറിയല്‍ നമ്പര്‍ കൊടുക്കുന്ന വന്‍ പദ്ധതിയാണ് ആധാര്‍. പന്ത്രണ്ടക്ക നമ്പറാണ് ഒരാള്‍ക്ക് നല്‍കുക. ഒരു നമ്പറിലൂടെ ഒരു വ്യക്തിയെ തിരിച്ചറിയാനുള്ള ഈ പദ്ധതി നടപ്പാക്കുന്നത് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കിയ യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റിയാണ്. സംസ്ഥാനത്ത് രണ്ട് തരത്തിലാണ് നമ്പര്‍ സമാഹരണം നടക്കുന്നത്. അക്ഷയ, കെല്‍ട്രോണ്‍, ഐ.ടി.അറ്റ് സ്‌കൂള്‍ എന്നീ സംസ്ഥാന ഏജന്‍സികള്‍ക്കും പോസ്റ്റല്‍ വകുപ്പ്, ബാങ്കുകള്‍, നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്റ് ലിമിറ്റഡ് എന്നിവയ്ക്കുമാണ് നമ്പര്‍ സമാഹരണത്തിന്റെ ചുമതലയുള്ളത്. ഇതില്‍ പല ഏജന്‍സികളും സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് കരാര്‍ നല്‍കിയിട്ടുണ്ട്. 

തിരുവനന്തപുരം, ആലപ്പുഴ എന്നീ ജില്ലകളില്‍ ഒരു ലക്ഷത്തോളംപേര്‍ക്ക് നിലവില്‍ ആധാര്‍ നമ്പര്‍ നല്‍കിക്കഴിഞ്ഞു. പത്തനംതിട്ട, മലപ്പുറം ജില്ലകളില്‍ പദ്ധതി തുടങ്ങിയിട്ടുണ്ട്. മറ്റ് ജില്ലകളില്‍ ഉടന്‍തന്നെ വിവരശേഖരണം നടക്കുമെന്ന് പദ്ധതിയുടെ മേല്‍നോട്ടച്ചുമതലയുള്ള ഐ.ടി.മിഷന്‍ അധികൃതര്‍ പറഞ്ഞു. തദ്ദേശസ്ഥാപനങ്ങള്‍ ഇതിനുവേണ്ട അറിയിപ്പനുസരിച്ച് പ്രാദേശിക കേന്ദ്രങ്ങളില്‍ ജനങ്ങളെ വിളിച്ചുവരുത്തിയാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. വിവരം നല്‍കുന്ന ബി.പി.എല്‍. കുടുംബത്തിന് 150 രൂപ നല്‍കുന്നുണ്ട്. 

ഒരു വ്യക്തിയുടെ പേര്, ജനനത്തിയ്യതി, മേല്‍വിലാസം എന്നിങ്ങനെയുള്ള എട്ട് അടിസ്ഥാന വിവരങ്ങളാണ് ആധാറിന്റെ കേന്ദ്ര ഡാറ്റാ ബാങ്കിലേക്ക് നല്‍കുന്നത്. ഇതുകൂടാതെ വിദ്യാഭ്യാസ യോഗ്യത, പാസ്‌പോര്‍ട്ട് നമ്പര്‍, ഗ്യാസ് കണക്ഷന്‍ നമ്പര്‍ എന്നിങ്ങനെ 15 അധിക വിവരങ്ങള്‍ കൂടി ഓരോരുത്തരില്‍ നിന്നും സംസ്ഥാനം ശേഖരിക്കുന്നുണ്ട്. ഓരോരുത്തരുടെയും പത്ത് ഫിംഗര്‍ പ്രിന്റുകള്‍, കൃഷ്ണമണിയുടെ പ്രതിബിംബം എന്നിവയും ശേഖരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഒരു കാരണവശാലും ഒന്നിലേറെപ്പേര്‍ക്ക് ഒരു ആധാര്‍ നമ്പര്‍ ഉണ്ടാകില്ല. ഒരാള്‍ക്ക് രണ്ട് ആധാര്‍ നമ്പറും ഉണ്ടാകില്ല. 

ആധാര്‍ എന്ത്? എന്തിന്?


ഓരോ വ്യക്തിയെയും ഓരോ നമ്പറിലൂടെ തിരിച്ചറിയുകയാണ് ആധാര്‍ പദ്ധതിയുടെ ലക്ഷ്യം. ഈ പന്ത്രണ്ടക്ക നമ്പര്‍ ഇന്ത്യയില്‍ ഒരാള്‍ക്കേ ഉണ്ടാകൂ. അത് ഒരിക്കലും മാറ്റം ചെയ്യപ്പെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്യില്ല. സര്‍ക്കാറിന്റെ സഹായം ആര്‍ക്കൊക്കെ നല്‍കണം എന്ന് ഏറ്റവും എളുപ്പത്തില്‍ തിരിച്ചറിയാനാണ് ഈ നമ്പര്‍ ആദ്യഘട്ടത്തില്‍ ഉപയോഗിക്കുക. നിലവില്‍ ഓരോ വ്യക്തിയില്‍ നിന്നും എട്ട് അടിസ്ഥാന വിവരങ്ങളാണ് ശേഖരിക്കുന്നത്. ക്രമേണ ബാങ്ക് അക്കൗണ്ട് നമ്പര്‍ മുതല്‍ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ വരെ ഈ നമ്പര്‍ ഉപയോഗിച്ച് കേന്ദ്ര ഡാറ്റാ ബാങ്കില്‍ ചേര്‍ക്കാം. ഭാവിയില്‍ ഒരാള്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ ആവശ്യമായ സമസ്ത രേഖകളെയും പ്രതിനിധാനം ചെയ്യുന്ന നമ്പരായി ആധാര്‍ മാറും. ആധാര്‍ പൂര്‍ണ നിലയില്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടെ വിരലടയാളം യന്ത്രത്തില്‍ കാണിച്ച് പണം കൈമാറ്റം ചെയ്യാന്‍ പോലുമാകും. ക്രമേണ സര്‍ക്കാറുമായും സര്‍ക്കാര്‍ ഏജന്‍സികളുമായും നടത്തുന്ന ഏത് ഇടപാടുകള്‍ക്കും ആധാര്‍ നമ്പര്‍ നിര്‍ബന്ധിതമാകും
Read more

ബുധനാഴ്‌ച, ജൂലൈ 27, 2011

റിലീഫ് സെല്ലിന്‍റ റമളാന്‍ പ്രവര്‍ത്തനത്തിനു തുടക്കമായി


മൊറയൂര്‍: അഭയത്തിന്‍ടെയും ആശ്രയത്തിന്‍‍റെയും സാന്ത്വനത്തിന്റെയും നേര്‍രൂപമായിരുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണ പ്രാവര്‍ത്തികമാക്കുന്നതിനായി വിവിധ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ലക്ഷയം വെച്ച് മൊറയൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി രൂപം നല്‍കിയ 'ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലിന്‍റ ആഭിമുഖ്യത്തില്‍ ഈ വര്‍ഷം പഞ്ചായത്തിലെ നിര്‍ധനരായ ആയിരം കുടുംബങ്ങള്‍ക്ക് പത്ത് കിലോഗ്രാം പച്ചരി വിതരണവും ഷിഹാബ് തങ്ങള്‍ അനുസ്മരണവും നടത്തി റമളാന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. മുനവ്വറലി ഷിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു ദുരിതമനുഭവിക്കുന്നവരെ സാന്ത്വനപെടുത്തുകയാണ് സാമൂഹ്യ പ്രവര്‍ത്തകരുടെ ധര്‍മം, കാരുണ്യ മേഖലയില്‍ മുസ്ലിം ലീഗ് കാഴ്ച്ച വെക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഈ രംഗത്ത് മാതൃകാപരമാണെന്നും തങ്ങള്‍ ഉല്‍ഘാടന പ്രഭാഷണത്തില്‍ പറഞ്ഞു.

റിലീഫ് സെല്‍ കണ്‍വ്വീനര്‍ നബീല്‍.പി.മോങ്ങം സ്വാഗതം പറഞ്ഞു, പഞ്ചായത്ത് യൂത്ത് ലീഗ് ജോ.സെക്കറട്ടറി കെ.സി.സകീര്‍മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു , റിലീഫ് സെല്ലിന്‍റ വിവിധ പ്രവര്‍ത്തനങ്ങള്‍ മണ്ടലം യൂത്ത് ലീഗ് ജനറല്‍.സെക്കറട്ടറി വി.ട്ടി.ശിഹാബ് അവതരിപ്പിച്ചു.

ഷിഹാബ് തങ്ങള്‍ അനുസ്മരണ പ്രഭാഷണം മലപ്പുറം എം.എല്‍.എ പി.ഉബൈദുള്ള സാഹിബ് നിര്‍വ്വഹിച്ചു , ചന്ദ്രിക അസോസിയേറ്റ് എഡിറ്റര്‍ സി.പി.സൈതലവി മുഖ്യ പ്രഭാഷണം നടത്തി, കെ.മുഹമ്മദ് ഹാജി .എം.എല്‍.എ,പി അബ്ദുല്‍മജീദ്,ടി.വി.ഇബ്രാഹീം,പി.എ.സലാം,കാടേരി മുജീബ്,വി.പി.അബൂബക്കര്‍ തുടങ്ങിയ നേതാക്കള്‍ പ്രസംഗിച്ചു.
ആശംസകള്‍ :നാണി മോങ്ങം,കെ.പി.അബൂബക്കര്‍ ഹാജ്ജി,ട്ടി.മൂസ്സഹാജ്ജി,എം.എസ്.സാഹുഹാജ്ജി,എം.കമ്മദ്,മുഹമ്മദ് പെരുംബിലായി,മുഹമ്മദലി,ഷഫീഖ് മോങ്ങം
നന്ദി :മന്‍സൂര്‍ ബാബു
ചിത്രങ്ങള്‍ താഴെ

































































































Read more

തിങ്കളാഴ്‌ച, ജൂലൈ 25, 2011

യുവാവിനെ തട്ടിക്കൊണ്ടുപോയ ക്വട്ടേഷന്‍ സംഘത്തിലെ 11 പേര്‍ പിടിയില്‍


തിരൂരങ്ങാടി: കക്കാട് പെട്രോള്‍പമ്പില്‍ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ ക്വട്ടേഷന്‍ സംഘത്തിലെ 11 പേരെ പോലീസ് പിടികൂടി. മേപ്പാടിയിലെ പച്ചക്കാട് മുത്തുമലയില്‍ എസ്റ്റേറ്റിലെ ഏറ്റവും മുകളിലുള്ള ഷെഡ്ഡില്‍ താമസിച്ചിരുന്ന പ്രതികളെയാണ് അവിടെയെത്തി സാഹസികമായി പിടിച്ചത്.
കൊയിലാണ്ടി ഖാദര്‍ എന്നറിയപ്പെടുന്ന വേങ്ങരയിലെ വി.യു. ഖാദര്‍ (54), മഞ്ചേരി മേലാക്കം കെ.പി. ജംഷീര്‍ (28), കൊഴിഞ്ഞി തോട്ടത്തില്‍ ശിഹാബുദ്ദീന്‍ (25), കുന്നതൊടി വേങ്ങര ഉവൈസ്, താമരശ്ശേരി പരപ്പന്‍പൊയില്‍ മേടോത്ത് നിസ്സാര്‍ (30) എസ്റ്റേറ്റ് ഉടമ എം. ഉണ്ണി എന്ന ഉണ്ണികൃഷ്ണന്‍ (40), മേപ്പാടിയിലെ ബോസ് എന്ന് വിളിക്കുന്ന അബാസ് (45), മേപ്പാടിയിലെ കെ.സി. സുനില്‍ (34), കൊന്നലത്ത് മുജീബ് (24), ഷാജി എന്ന ഷാജഹാന്‍ മമ്പാട് (26), എ .അഷ്‌റഫ് മാനന്തവാടി എന്നിവരെയാണ് പോലീസ് പിടികൂടിയത്.
വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. ദേശീയപാതയില്‍ കക്കാട് പെട്രോള്‍പമ്പിന് സമീപത്താണ് സംഭവം. പമ്പിലെത്തിയ തിരൂരങ്ങാടി സ്വദേശി തടത്തില്‍ അബ്ദുള്‍കരീമിനെ (40) യാണ് പച്ചനിറത്തിലുള്ള കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി.
വി.യു. ഖാദറിന്റെ കുഴല്‍പ്പണം നഷ്ടപ്പെടുവാന്‍ കാരണക്കാരന്‍ അബ്ദുള്‍കരീമാണെന്ന നിഗമനത്തിലാണ് ഖാദര്‍ തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തത്. കരീമിനെ താമരശ്ശേരി വരെ എത്തിക്കുന്നതിന് മൂന്നരലക്ഷം രൂപ നല്‍കി ക്വട്ടേഷന്‍ സംഘത്തെ ഇയാള്‍ ഏര്‍പ്പാടാക്കി.
ക്വട്ടേഷന്‍സംഘം കരീമിനെ താമരശ്ശേരിയിലെത്തിച്ച് ഖാദറിന് കൈമാറി. തട്ടിക്കൊണ്ടുപോകാനുപയോഗിച്ച വാടക കാറിന്റെ ഡ്രൈവറുടെയും സൈബര്‍ സെല്ലിന്റെയും സഹായത്തോടെയാണ് പ്രതികളെ കുടുക്കിയത്. തിരൂരങ്ങാടി സി.ഐ എ. ഉമേഷിന്റെ നേതൃത്വത്തിലുള്ള പോലീസ്‌സംഘമാണ് പ്രതികളെ പിടിച്ചത്.
വയനാട് മേപ്പാടി പച്ചക്കാട് മുത്തുമല എസ്റ്റേറ്റില്‍ ഏലക്കാട്ടില്‍ ഏറ്റവും മുകളിലുള്ള ഷെഡിലായിരുന്നു യുവാവിനെ തട്ടിക്കൊണ്ടുപോയി പാര്‍പ്പിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ മലയുടെ ഒരുകിലോമീറ്റര്‍ താഴെ വാഹനത്തിലെത്തിയ പോലീസ് സംഘം ചെങ്കുത്തായമല കയറിയാണ് മേപ്പാടി പോലീസിന്റെ സഹായത്തോടെ പ്രതികളെ പിടിച്ചത്. നെപ്പോളിയനെന്ന പോലീസുകാരന് ഇതിനിടയില്‍ പരിക്കേറ്റു. ഇയാള്‍ ചികിത്സതേടി. മലപ്പുറം എസ്.പി. സേതുരാമന്റെ നിര്‍ദേശത്തിലായിരുന്നു പോലീസ് നടപടികള്‍. സംഘത്തില്‍ എസ്.ഐ കെ. ശ്രീകുമാര്‍, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണന്‍ മാരാത്ത് തുടങ്ങിയവരുമുണ്ടായിരുന്നു. പ്രതികളെ കോടതി മുമ്പാകെ ഹാജരാക്കി.
Read more

വെള്ളിയാഴ്‌ച, ജൂലൈ 22, 2011

കൊണ്ടോട്ടിക്കടുത്ത് വാഹനാപകടം: അഞ്ചു പേര്‍ മരിച്ചു

കൊണ്ടോട്ടി: വിദേശത്ത് നിന്നെത്തിയ യുവാവിനൊപ്പം വിമാനത്താവളത്തില്‍നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച ഓട്ടോറിക്ഷയില്‍ കാറിടിച്ച് പിതാവും രണ്ട് ആണ്‍മക്കളുമടക്കം അഞ്ചുപേര്‍ മരിച്ചു.
ചേലേമ്പ്ര പനയപ്പുറം കിളിയങ്ങാട് കുറ്റിയില്‍ അരു സെയ്താലി (70), മക്കളായ അബൂബക്കര്‍ (34), മുഹമ്മദ് ബഷീര്‍ (30), സെയ്താലിയുടെ മകളുടെ മകളുടെ ഭര്‍ത്താവ് പനയപ്പറമ്പ് അമ്പായത്തിങ്ങല്‍ നൗഫല്‍ (25), മുഹമ്മദ്ബഷീറിന്റെ മകന്‍ സാദിഖ് (ഒമ്പത്) എന്നിവരാണ് മരിച്ചത്. ഓട്ടോറിക്ഷയിലും കാറിലുമുണ്ടായിരുന്ന എട്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
വെള്ളിയാഴ്ച വൈകീട്ട് മൂന്നുമണിയോടെ കൊട്ടപ്പുറം കാക്കഞ്ചേരി റോഡില്‍ പാണ്ടിയാട്ടുപുറത്താണ് അപകടം നടന്നത്. ജിദ്ദയില്‍നിന്ന് അവധിക്ക് നാട്ടിലെത്തിയ ബഷീറിനേയുംകൂട്ടി വിമാനത്താവളത്തില്‍നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു കുടുംബം. നൗഫല്‍ ആണ് ഓട്ടോ ഓടിച്ചിരുന്നത്. കാക്കഞ്ചേരി ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയില്‍ എതിരെവന്ന കാര്‍ ഇടിക്കുകയായിരുന്നു. ഓട്ടോറിക്ഷയുടെ വലതുഭാഗത്താണ് കാര്‍ ഇടിച്ചത്. ഒന്നിലേറെ തവണ ഓട്ടോറിക്ഷ തലകീഴായ് മറിഞ്ഞതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.
വാഹനങ്ങള്‍ വെട്ടിപ്പൊളിച്ചാണ് ഉള്ളിലുണ്ടായിരുന്നവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലെത്തിച്ചത്.
ബഷീറിന്റെ ഭാര്യ മൈമൂന (30), മക്കളായ സാബിദ് (6), മുബഷിര്‍ (5), നൗഫലിന്റെ ഭാര്യ ആയിഷാബി (20), കാറില്‍ സഞ്ചരിച്ച പള്ളിക്കല്‍ബസാര്‍ പറമ്പില്‍ ജുനൈദ് (21), രതീഷ് (22), ഹക്കീം (24), ജാബിര്‍ (21) എന്നിവരാണ് പരിക്കുകളോടെ മെഡിക്കല്‍ കോളേജാസ്പത്രിയിലുള്ളത്.
ഖദീജയാണ് സൈതലവിയുടെ ഭാര്യ. ബീഫാത്തിമ, സൈനബ, നഫീസ എന്നിവരാണ് മറ്റുമക്കള്‍. സൗദയാണ് അബൂബക്കറിന്റെ ഭാര്യ. മക്കള്‍: അസ്‌ലം, മുഹമ്മദ് അസ്‌ലഹ്, അഫ്‌സല്‍, അസ്‌ല. മൈമൂനയാണ് മുഹമ്മദ് ബഷീറിന്റെ ഭാര്യ. മക്കള്‍: സാദിഖ്, സാബിത്, മുബശിര്‍.
ബീഫാത്തിമയുടെ മകള്‍ ആയിഷാബിയുടെ ഭര്‍ത്താവാണ് നൗഫല്‍. അഞ്ചുമാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. ചേലേമ്പ്ര ചേലൂപാടത്ത് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന നൗഫല്‍ കക്കോവ് സ്വദേശിയാണ്. മുഹമ്മദാണ് നൗഫലിന്റെ പിതാവ്.
അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് ഒരുലക്ഷം രൂപവീതം മുഖ്യമന്ത്രി ധനസഹായം അനുവദിച്ചതായി കെ.എന്‍.എ ഖാദര്‍ എം.എല്‍.എ അറിയിച്ചു. പരിക്കേറ്റവരുടെ ചികിത്സാചെലവ് സംസ്ഥാനസര്‍ക്കാര്‍ വഹിക്കും.
Read more

ചൊവ്വാഴ്ച, ജൂലൈ 19, 2011

ശസ്ത്രക്രിയയ്ക്ക് ഡോക്ടര്‍ പണം ചോദിച്ചെന്ന് ആരോപണം; ജന.ആസ്‌പത്രി സംഘര്‍ഷഭരിതം


മഞ്ചേരി: രോഗിക്ക് വേണ്ട ശസ്ത്രക്രിയാ ഉപകരണത്തിന് സ്വകാര്യ കമ്പനിയോടൊത്ത് ഡോക്ടര്‍ വില പേശിയെന്ന് ആരോപണം. ഇതില്‍ പ്രതിഷേധിച്ച് ജനറല്‍ ആസ്​പത്രിയിലേക്ക് വിവിധ രാഷ്ട്രീയപ്പാര്‍ട്ടികള്‍ നടത്തിയ പ്രകടനം ആസ്​പത്രി പരിസരം സംഘര്‍ഷഭരിതമാക്കി.
ആരോഗ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ആരോപണ വിധേയനായ ഡോ.മുഹമ്മദ് ബഷീറിനെ സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ.കുമാരി പ്രേമജ സസ്‌പെന്‍ഡ് ചെയ്തു.

തിങ്കളാഴ്ച രാവിലെ 11ഓടെയാണ് സംഭവങ്ങളുടെ തുടക്കം.കരുവാരകുണ്ട് സ്വദേശി വെളുത്തേടത്ത് മുഹമ്മദിന്റെ കാലില്‍ കമ്പിയിടുന്നതിനായി ഓര്‍ത്തോവിഭാഗം ഡോക്ടര്‍ ഏജന്റുവഴി 7000 രൂപ ചോദിച്ചെന്ന് ആരോപിച്ചാണ് യൂത്ത്‌ലീഗ്, യൂത്ത്‌കോണ്‍ഗ്രസ്, ഡി.വൈ.എഫ്.ഐ, സോളിഡാരിറ്റി പ്രവര്‍ത്തകര്‍ ആസ്​പത്രിയില്‍ ഉപരോധം സംഘടിപ്പിച്ചത്. ശസ്ത്രക്രിയയ്ക്ക് ചില ഡോക്ടര്‍മാര്‍ക്ക് കൈക്കൂലി നല്‍കണമെന്ന അലിഖിത നിയമത്തെക്കുറിച്ച് മുമ്പ് മാധ്യമങ്ങള്‍ പലതവണ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത് കഴിഞ്ഞദിവസം സ്വകാര്യ ചാനല്‍ പ്രക്ഷേപണംചെയ്തതോടെയാണ് പ്രതിഷേധവുമായി യുവജനസംഘടനകള്‍ എത്തിയത്.

തുടക്കത്തില്‍ അമ്പതോളം യൂത്ത്‌ലീഗ്, യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് രംഗത്തെത്തിയത്. പിന്തുണയുമായി മുതിര്‍ന്ന പാര്‍ട്ടി നേതാക്കളും പിന്നീടെത്തി. ഇവര്‍ മുദ്രാവാക്യംമുഴക്കി ആസ്​പത്രിയുടെ പ്രവേശന വാതില്‍ ഉപരോധിച്ചു. പിന്നീട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും പ്രകടനമായി എത്തി. ഇവര്‍ ആസ്​പത്രിക്കുള്ളില്‍ ഓഫീസിലേക്കുള്ള ഇടനാഴിയില്‍ പ്രതിഷേധവുമായി ഇരുന്നു. ഇവരെ പുറത്തിറക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് യുവജനസംഘടനകള്‍ അകത്തേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. പ്രധാന കവാടത്തിലെ ഷട്ടര്‍ ബലമായി തള്ളിത്തുറന്ന് അമ്പതോളം പ്രവര്‍ത്തകര്‍ പോലീസിനെ തട്ടിമാറ്റി അകത്തേക്ക് കുതിച്ചു. ഒ.പി ടിക്കറ്റിനായി കാത്തുനിന്ന നൂറുകണക്കിന് രോഗികള്‍ പരിഭ്രാന്തരായി ചിതറി ഓടി. ഓഫീസിനു മുന്നിലെ ഷട്ടര്‍ അടച്ച് പോലീസ് പ്രവര്‍ത്തകരെ പ്രതിരോധിച്ചു. പിന്നീട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ പോലീസ് ആസ്​പത്രിയുടെ ഉള്ളില്‍നിന്ന് പുറത്തിറക്കി.

എ.ഡി.എം. ടി. വാസുദേവന്‍, തഹസില്‍ദാര്‍ സക്കറിയ, ഡെപ്യൂട്ടി ഡി.എം.ഒ സി. സക്കീന തുടങ്ങിയവര്‍ സ്ഥലത്തെത്തി രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളുമായി ചര്‍ച്ചനടത്തി. ചര്‍ച്ച നടക്കുമ്പോള്‍ സോളിഡാരിറ്റി പ്രവര്‍ത്തകരും പ്രകടനമായെത്തി. പ്രകോപനപരമായി മുദ്രാവാക്യവും മുഴക്കി. കൂടുതല്‍ പാര്‍ട്ടി പ്രവര്‍ത്തകരെത്തിയതോടെ ആസ്​പത്രി പരിസരം സംഘര്‍ഷമുഖരിതമായി. മലപ്പുറത്തുനിന്ന് കൂടുതല്‍ പോലീസ് രംഗത്തെത്തി. ഇതിനിടെ ചര്‍ച്ചയ്ക്കിടയില്‍ ഓര്‍ത്തോ വിഭാഗത്തിലെ ഡോക്ടര്‍മാര്‍ മര്യാദയില്ലാതെ സംസാരിച്ചുവെന്നാരോപിച്ച് ഒരുസംഘം അവരെ കൈയേറ്റംചെയ്യാനൊരുങ്ങി. ഡോക്ടര്‍മാര്‍ക്ക് പിന്നാലെ പാഞ്ഞ ഇവരെ നേതാക്കളും പോലീസും ഇടപെട്ട് ഒരുവിധം ശാന്തരാക്കി.

എ.ഡി.എം ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്യുമെന്നറിയിച്ചതിനെത്തുടര്‍ന്നാണ് രാഷ്ട്രീയപ്പാര്‍ട്ടി പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയത്. നാലുമണിക്കൂറോളം നീണ്ട സംഘര്‍ഷത്തിന്റെ നിമിഷങ്ങള്‍ക്ക് അതോടെ അയവുവന്നു.

ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. പ്രദീപ്കുമാര്‍, ഡി.സി.സി സെക്രട്ടറി പറമ്പന്‍ റഷീദ്, മുസ്‌ലിംലീഗ് നേതാക്കളായ വല്ലാഞ്ചിറ മുഹമ്മദലി, അബ്ദുള്‍മജീദ്, നാസര്‍ മുള്ളമ്പാറ, ഡി.വൈ.എഫ്.ഐ ജില്ലാസെക്രട്ടറി വി.പി. അനില്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Read more

ശനിയാഴ്‌ച, ജൂലൈ 16, 2011

എടപ്പറമ്പില്‍ മഴ കോരിച്ചൊഴിയുന്നു



കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ എടപ്പറമ്പ് -കരിമ്പനക്കല്‍ റോഡ് വെള്ളത്തിനടിയിലായപ്പോള്‍. ..പലയിടങ്ങളിലും വെള്ളത്താല്‍ മൂടപ്പെട്ടു ,എന്നാല്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചൈതിട്ടില്ല .ഒട്ടുമിക്ക റോഡുകളുടെയും നാശത്തിനുകാരണം മഴവെള്ളപ്പാചിലാണ്. .പുതുതായി ഓവുചാലുകള്‍ നിര്‍മിച്ചിട്ടുറട്ടെങ്കിലും കനത്ത മഴയില്‍ അതെല്ലാം നിറഞ്ഞൊഴിയുകയാണു പതിവ്.. നിര്‍മ്മിക്കുന്ന ഓവുചാലുകള്‍ക്ക് വെണ്ടത്ര വീതി ഇല്ലാത്തതും റോഡുകളുടെ നാശത്തിനുകാരണമാവുന്നു.
Read more

ഓര്‍മകളില്‍ ബനാത്ത് വാല posted by anwar

ഓര്‍മകളില്‍ ബനാത്ത് വാല
ഗുലാം മഹമൂദ് ബനാത്ത് വാല അന്തരിച്ചിട്ട് മൂന്ന് വര്‍ഷം തികയുന്നു. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന് അഭിമാനകരമായി നേതൃത്വം നല്‍കിയ പ്രഗല്‍ഭ പാര്‍ലമെന്റേറിയനായിരുന്ന അദ്ദേഹത്തിന്റെ അസാന്നിധ്യം വല്ലാതെ അനുഭവപ്പെടുന്ന ദശാസന്ധിയിലാണ് നാം. മുസ്ലിംലീഗ് പ്രസ്ഥാനത്തിന് ദേശീയ തലത്തില്‍ അംഗീകാരം നേടാന്‍ അനവരതം പ്രവര്‍ത്തിച്ച ഊര്‍ജ്വസ്വലനായ നേതാവിനെയാണ് നമുക്ക് നഷ്ടപ്പെട്ടത്.
ഉജ്വലവാഗ്മിയായ അദ്ദേഹം ബോംബെ നഗരത്തിലെ സാമൂഹിക രാഷ്ട്രീയ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച് കൊണ്ടാണ് മുസ്ലിംലീഗിന്റെ നേതൃനിരയിലേക്ക് വന്നത്. മഹാരാഷ്ട്രയിലെ ഉമര്‍ഖാദി മണ്ഡലത്തില്‍ നിന്ന് രണ്ട് തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം വളരെ പെട്ടെന്ന് ശ്രദ്ധേയനായ നിയമസഭാ സാമാജികനായി മാറി. ഭീവണ്ടി, താന, കല്യാണ്‍ എന്നിവിടങ്ങളില്‍ അറുപതുകളുടെ തുടക്കത്തില്‍ നടന്ന വര്‍ഗീയ കലാപങ്ങളില്‍ ദുരിതം നേരിട്ടവര്‍ക്ക് വേണ്ടി അദ്ദേഹം നിര്‍ഭയം രംഗത്ത് വന്നു. ഭീവണ്ടിയിലും മറ്റ് കലാപബാധിത പ്രദേശങ്ങളിലും അദ്ദേഹത്തിനും ഇബ്രാഹിം സുലൈമാന്‍ സേട്ടിനുമൊപ്പം സഞ്ചരിച്ചത് ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നു. മഹാരാഷ്ട്ര അക്കാലത്ത് ഭരിച്ചവര്‍ക്ക് ബനാത്ത് വാലക്കൊപ്പം പോയി നിവേദനം സമര്‍പ്പിച്ചതും മറക്കാനാവില്ല. മലയാണ്‍ വേട്ട നിരന്തരം പരിപാടിയാക്കിയ ശിവസേനക്കെതിരെ മുംബൈ നഗരത്തില്‍ നിലയുറപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.
മുസ്ലിം വ്യക്തിനിയമ സംരക്ഷണത്തിനു നല്‍കിയ സംഭാവനയായിരിക്കും ചരിത്രത്തില്‍ അദ്ദേഹത്തെ അടയാളപ്പെടുത്തുക. നിര്‍ബന്ധ വന്ധ്യംകരണം നിയമമാക്കാന്‍ മഹാരാഷ്ട്രാ നിയമ സഭയിലെ മൃഗീയ ഭൂരിപക്ഷം ശ്രമിച്ചപ്പോള്‍ അതിനെതിരെ തെരുവിലിറങ്ങി ഒപ്പു ശേഖരണം നടത്തി ബില്ലിന് അനുമതി നല്‍കരുതെന്ന് രാഷ്ട്രപതിയോട് അഭ്യര്‍ത്ഥിച്ച് സംസ്ഥാന സര്‍ക്കാറിന്റെ ശ്രമം തകര്‍ത്ത ബനാത്ത് വാല ജനാധിപത്യത്തിന്റെ ശക്തി തെളിയിച്ച നേതാവായിരുന്നു.
അതുപോലെ മുസ്ലിംവനിതാ സംരക്ഷണ നിയമത്തിന്റെ മുഴുവന്‍ ക്രെഡിറ്റും ബനാത്ത് വാലക്ക് അവകാശപ്പെടാം. ശാബാനു കേസിലെ സുപ്രീം കോടതി വിധിയെ തുടര്‍ന്ന് മുസ്ലിം വ്യക്തി നിയമത്തിലെ ചില വ്യവസ്ഥകള്‍ ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ ശരീഅത്ത് വിരുദ്ധരെ മുഴുവന്‍ തറപറ്റിച്ച നിയമനിര്‍മാണമായിരുന്നു രാജീവ് ഗാന്ധി സര്‍ക്കാര്‍ കൊണ്ടു വന്നത്. ബനാത്ത് വാല ലോക്സഭയില്‍ അവതരിപ്പിച്ച സ്വകാര്യ ബില്ലിന്റെ സുദീര്‍ഘമായ ചര്‍ച്ചകള്‍ക്കൊടുവില്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ ഔദ്യോഗിക ബില്‍ കൊണ്ടു വരികയായിരുന്നു. ലോക് സഭയിലെ ചെറിയ കക്ഷികളില്‍ ഒന്നായ മുസ്ലിംലീഗിന് ഇങ്ങനെ ഒരു നേട്ടം കൈവരിക്കാന്‍ കഴിഞ്ഞത് പാര്‍ലമെന്റിലെ നടപടി ചട്ടങ്ങളിലും നിയമത്തിലും അവഗാഹമുണ്ടായിരുന്ന ബനാത്ത് വാലയുടെ ധീരമായ നിലപാടിന് ലഭിച്ച അംഗീകാരമാണ്. വനിതാ സംരക്ഷണ ബില്‍ വഴി കോണ്‍ഗ്രസ് സര്‍ക്കാര്‍ ശരീഅത്ത് അനുകൂലികള്‍ക്ക് കീഴടങ്ങിയെന്ന് പ്രചരിപ്പിച്ചവര്‍തന്നെ ഈ നിയമം മുസ്ലിം സ്ത്രീകള്‍ക്ക് ഏറ്റവും കൂടുതല്‍ സംരക്ഷണം നല്‍കുന്ന ഒന്നാണെന്ന് ഇന്ന് മാറ്റി പറയുന്നു.
ലോക്സഭയില്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനാകാന്‍ കഴിഞ്ഞ കാലം ഞാന്‍ ഓര്‍ക്കുന്നു. പാര്‍ലിമെന്റിലെ എല്ലാ അംഗങ്ങളും കക്ഷി ഭേദമന്യേ ആദരിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. അദ്ദേഹം ചര്‍ച്ചയില്‍ പങ്കെടുക്കുമ്പോള്‍ എല്ലാവരും ശ്രദ്ധയോടെ കേട്ടിരുന്ന ഒട്ടേറെ അനുഭവങ്ങളുണ്ട്. മഹാരാഷ്ട്രാ നിയമസഭയിലെ അദ്ദേഹത്തിന്റെ മികച്ച പ്രവര്‍ത്തനമാണ് കേരളത്തില്‍ നിന്ന് പാര്‍ലമെന്റിലേക്ക് അയക്കാന്‍ മുസ്ലിംലീഗ് നേതൃത്വം തീരുമാനിച്ചതിന് കാരണമായത്. ആ തീരുമാനം ഒരിക്കലും തെറ്റായില്ല. പൊന്നാനിയില്‍ നിന്ന് ഏഴ് തവണ തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം കേരളത്തില്‍ നിന്ന് ഒരേ മണ്ഡലത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ തവണ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തി എന്ന റിക്കാര്‍ഡിന് അര്‍ഹനായി.
സംഘടനാ രംഗത്ത് അദ്ദേഹത്തിന്റെ പ്രവര്‍ത്തനം മാതൃകാപരമാണ്. മതവും രാഷ്ട്രീയവും ഇന്ത്യയില്‍ എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥം ഈ വിഷയത്തില്‍ ഒരു റഫറന്‍സാണ്. മതേതര ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്കൊപ്പം മുസ്ലിംലീഗിനെ മുന്‍ നിരയിലേക്ക് നയിക്കാന്‍ അദ്ദേഹം കഠിനാധ്വാനം ചെയ്തു. മതേതര ജനാധിപത്യത്തിനും മുസ്ലിംകള്‍ ഉള്‍പ്പെടെയുള്ള പിന്നാക്ക ജനവിഭാഗങ്ങളുടെ രാഷ്ട്രീയ മുന്നേറ്റത്തിനും ധിഷണാപരമായ നേതൃത്വം നല്‍കിയ പണ്ഡിതനായ നേതാവായിരുന്നു ബാനാത്ത് വാല. അദ്ദേഹത്തിന്റെ ഓര്‍മകള്‍ ആവേശദായകമാണ്. അല്ലാഹു അദ്ദേഹത്തിന് മഗ്ഫിറത്തും മര്‍ഹമത്തും നല്‍കുമാറാകട്ടെ.

Read more

വെള്ളിയാഴ്‌ച, ജൂലൈ 15, 2011

IMPORTANT TELEPHONE NUMBERS IN MALAPPURAM Dist

Malappuram Important Telephone Numbers

Important Numbers

Office NameTelephone Number
District Panchayath President0483 - 2734564
District Collector0483 - 2734355,0483 - 2734225
Mob: 98470 29017
Collectorate (Enquiry)0483 - 2734922
A D M0483 - 2734421
R D O Perinthalmanna04933 - 227214
R D O Tirur0494 - 2421200
Educational Deputy Director0483 - 2734308
PSC Officer0483 - 2734308
District Information Office0483 - 2734387
Police and Fire Station
Office NameTelephone Number
Plolice100
Fire Station101
Crime Stopper1090
Highway Emergency9846 100 100
Railway Alert9846 200 200
Read more

വ്യാഴാഴ്‌ച, ജൂലൈ 14, 2011

MUHAMMED CHITTANGADAN shared an album with you.
View album
The Google+ project is currently working out all the kinks with a small group of testers. If you're not able to access Google+, please check again soon. Learn more.
You have received this message because MUHAMMED CHITTANGADAN shared it with just4yaseer.673642@blogger.com. Unsubscribe from these emails.
Read more

ശനിയാഴ്‌ച, ജൂലൈ 09, 2011

മലപ്പുറത്ത് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്

മലപ്പുറത്ത് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്
posted by MUHAMMED CHITTANGADAN
ജില്ലയുടെ ചിരകാല മോഹത്തിന് യു.ഡി.എഫ്. സര്‍ക്കാറിലൂടെ സാഫല്യം. ജനസംഖ്യയിലും രോഗികളുടെ എണ്ണത്തിലും മുന്നിലുള്ള മലപ്പുറത്തിന് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് വേണമെന്ന ചന്ദ്രികയുടെ കൂടി ശ്രമങ്ങള്‍ക്കാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്.
ആരോഗ്യരംഗത്ത് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞാണ് സര്‍ക്കാര്‍ മലപ്പുറത്തും കാസര്‍കോട്, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളിലും മെഡിക്കല്‍ കോളജുകള്‍ അനുവദിച്ചത്. മലപ്പുറത്തിന്റെ ആവശ്യത്തില്‍ തുടങ്ങിയ ചര്‍ച്ചകള്‍ നാലു ജില്ലകള്‍ക്ക് കൂടി പ്രയോജനപ്പെട്ടു. അഞ്ചുകോടി രൂപ ഇതിനായി ബജറ്റില്‍ നീക്കിവെച്ചു. സംസ്ഥാനത്ത് 29വര്‍ഷത്തിനുശേഷമാണ് സര്‍ക്കാര്‍ തലത്തില്‍ മെഡിക്കല്‍ കോളജ് വരുന്നത്. 1982ല്‍ സ്ഥാപിച്ച തൃശൂര്‍ മെഡിക്കല്‍ കോളജാണ് അവസാനത്തേത്. 1954ല്‍ തിരുവനന്തപുരത്തും 1957 ല്‍ കോഴിക്കോട്ടും 1962ല്‍ ആലപ്പുഴയിലും 1970ല്‍ കോട്ടയത്തും മെഡിക്കല്‍ കോളജ് തുടങ്ങി. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് മാത്രമാണ് ഉണ്ടായിരുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ചികില്‍സ തേടുന്നവരില്‍ മലപ്പുറം ജില്ലയില്‍നിന്നുള്ളവരാണ് അധികവും. കോഴിക്കോടിന്റെ തിരക്ക് ഒഴിവാക്കാനും പാലക്കാട്, നീലഗിരി ജില്ലകള്‍ക്ക് കൂടി പ്രയോജനപ്പെടുന്നതിനും മലപ്പുത്ത് മെഡിക്കല്‍ കോളജ് അനുവദിക്കണമെന്നാണ് ജനകീയ അഭിപ്രായ സമന്വയത്തിലൂടെ ചന്ദ്രിക ദിനപത്രം മുന്നോട്ടുവെച്ചത്. രാഷ്ട്രീയ, മത, സാംസ്കാരിക മേഖലയിലുള്ളവര്‍ ഇതിന് പിന്തുണയുമായി വന്നു.
സൗഹൃദ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പാണക്കാടെത്തിപ്പപ്പോള്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ മെഡിക്കല്‍ കോളജിന്റെയും മലയാളം സര്‍വ്വകലാശാലയുടെയും കാര്യം ശ്രദ്ധയില്‍പ്പെടുത്തി. ഇക്കാര്യത്തില്‍ അനുകൂല നിലപാട് ഉണ്ടാവുമെന്ന് ഉമ്മന്‍ചാണ്ടി പിന്നീട് ഉറപ്പുനല്‍കി. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഇക്കാര്യത്തില്‍ മുന്നണിയിലും മന്ത്രിസഭയിലും പ്രധാനമായ ഇടപെടലുകള്‍ നടത്തി. മഞ്ചേരി എം.എല്‍.എ. അഡ്വ. എം. ഉമ്മര്‍ മെഡിക്കല്‍ കോളജ് ആസ്പത്രിയുടെ പ്രധാന്യവും ആവശ്യവും ധനകാര്യ, ആരോഗ്യമന്ത്രിമാരുടെ ശ്രദ്ധയില്‍കൊണ്ടുവന്നു. മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് മലപ്പുറം ജില്ലക്കുണ്ടായ മുന്നേറ്റവും മെഡിക്കല്‍ കോളജ് അനുവദിക്കുന്നതില്‍ പങ്കുവഹിച്ചു. ജില്ലയിലെയും സമീപ ജില്ലകളിലെയും രോഗികള്‍ക്ക് വിദഗ്ധ ചികില്‍സ ലഭിക്കുന്നതോടൊപ്പം വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ പഠന സൗകര്യങ്ങളും ലഭ്യമാവും. കോഴിക്കോട് മെഡിക്കല്‍ കോളജിലെ തിരക്ക് കുറക്കുന്നതിനായി മലപ്പുറത്ത് മെഡിക്കല്‍ കോളജ് ആസ്പത്രിയുടെ ഒ.പി. തുടങ്ങുന്നതിന് 1980കളില്‍ ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും ഇത് യാഥാര്‍ത്ഥ്യമായില്ല. 41.12 ലക്ഷം ജനസംഖ്യയുള്ള മലപ്പുറത്തിന് മൂന്നുപതിറ്റാണ്ടിന്റെ മോഹമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായത്. എല്ലാ ജില്ലകളിലും ഡയാലിസിസ് കേന്ദ്രങ്ങള്‍ തുടങ്ങാനുള്ള തീരുമാനവും ജില്ലയുടെ ആവശ്യത്തിനുള്ള അംഗീകാരമായി. ആരോഗ്യരംഗത്ത് പെയിന്‍ ആന്റ് പാലിയേറ്റീവ്, കിഡ്നി പേഷ്യന്റ്സ് വെല്‍ഫയര്‍ സൊസൈറ്റി തുടങ്ങി മലപ്പുറം ജില്ലയുടെ ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ ഉറപ്പാക്കുകകൂടിയാണ് ധനമന്ത്രി കെ.എം. മാണി ബജറ്റിലൂടെ ചെയ്തിരിക്കുന്നത്.
Read more

വ്യാഴാഴ്‌ച, ജൂലൈ 07, 2011

മുഖ്യമന്ത്രിയെ കാണാം ലൈവായി......(posted by muhammed chittangadan)

കേരളത്തിന്റ ഉറങ്ങാത്ത മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഓഫീസ് തൽസമയം കാണാൻ മുകളിലത്തേ ലിങ്കിൽ click ചെയ്യുക
Read more