മൊറയൂര്‍;മൊറയൂര്‍ ശ്രീ മഹാ ശിവക്ഷേത്രം തീ വെച്ച് നശിപ്പിക്കാന്‍ ശ്രമം.ഇന്നലെ പുലര്‍ച്ചെ ക്ഷേത്രത്തോടനുബന്ധിച്ചുള്ള ഭഗവതി ക്ഷേത്രത്തിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്തെ മേല്‍കൂരക്കാണ് തീപിടുത്തമുണ്ടായത്.മേല്‍ശാന്തിയാണ്‍`സംഭവം ആദ്യം കണ്ടത്.ഭക്തരും നാട്ടികാരും മോട്ടോര്‍ ഉപയോഗിച്ച് തീ അണച്ചു.നാട്ടിലെ സൗഹാര്‍ദ്ദാന്തരീക്ഷം തകര്‍ത്ത് വര്‍ഗ്ഗീയ വിഭജനത്തിനുള്ള സാമൂഹ്യവിരുദ്ദരുടെ ശ്രമത്തില്‍ പ്രതിഷേധം ആളിക്കത്തി.എം എല്‍ എ മാരായ പി ഉബൈദുള്ള, കെ മുഹമ്മദുണ്ണി ഹാജി ,പഞ്ചായത്ത് പ്രസിഡന്റ് ബി സക്കീന,വൈസ് പ്രസി;വി പി അബൂബക്കര്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സ്തലം സന്ദര്‍ശിച്ചു.മലപ്പുറം എസ്.പി കെ സേതുരാമന്റെ നേത്ര്ത്ത്വത്തില്‍ പോലീസും ഡ്വാഗ് സ്ക്വാര്‍ഡും പരിശോധന നടത്തി. സംഭവത്തില്‍ സര്‍വ്വകക്ഷിയോഗം അപലപിച്ചു.പഞ്ചായത്ത് വൈസ് പ്രസി;വി പി അബൂബക്കര്‍യോഗം ഉദ്ഘാടനം ചെയ്തു. വിവിധ കക്ഷി നേതാക്കളായ തയ്യില്‍ അബൂബക്കര്‍ ,ആനസ്സാന്‍ അബൂബക്കര്‍ ,സി കെ മുഹമ്മദ്,പി പി ഹംസ, കമ്മദ് മൊറയൂര്‍, പി സി രാജന്‍ ,കോമു മാസ്റ്റര്‍ ,പി വീരാന്‍ കുട്ടി ഹാജി, എന്‍.എസ്.എസ്.കരയോഗം പ്രധിനിതികളായ മണിലാല്‍, ആര്‍ കെ ദാസ്,ക്ഷേത്രം പ്രസിഡന്റ് പരമേശ്വരന്‍,സെക്രട്ടറി ദേവദാസ്, തുടങ്ങിയ പ്രമുഖര്‍ സര്‍വ്വകക്ഷി യോഗത്തില്‍ സംബന്ധിച്ചു..പ്രതികളെ എത്രയും പെട്ടെന്ന് നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരണമെന്ന് സര്‍വ്വ്കക്ഷി യോഗം ആവശ്യപ്പെട്ടു.
വൈകുന്നേരം മൊറയൂര്‍ അങ്ങാടിയില്‍ സര്‍വ്വകക്ഷി പ്രതിശേധ പ്രകടനം നടത്തി.വി ടി ശിഹാബ് മാസ്റ്റര്‍ , സുര്‍ജിത്ത്, ഹംസ , കെ സി സക്കീര്‍ മാസ്റ്റര്‍ , പ്രസാദ് , ആര്‍.രാജഗോപാല്‍ ,മറ്റു യുവജന പ്രധിനിതികള്‍പഞ്ചായത്ത് മെമ്പര്‍മാര്‍തുടങ്ങിയവര്‍ പ്രകടനത്തിന് നേത്രത്ത്വം നല്‍കി.രാത്രി ഹിന്ദു ഐക്യവേദി ടൗണില്‍ പ്രകടനം നടത്തി.ഇന്ന് മുതല്‍ ക്ഷേത്രത്തില്‍ അഘണ്ഡനാമം നടക്കാനിരിക്കെയാണ് സാമൂഹ്യവിരുദ്ദരുടെ ഈ വിളയാട്ടം.പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.







1 comments:
നാട്ടിലെ മതസൌഹാര്‍ദം തകര്‍ക്കാന്‍ ശ്രമിക്കുന്ന എല്ലാ ശ്രമങ്ങളെയും എന്ത് വില കൊടുത്തും തടയണം,അതിനു പടച്ചവന്‍ അനുഗ്രഹിക്കട്ടെ, ജിദ്ദയില്‍ നിന്നും, ഒരു മോരയൂര്കാരന്‍.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക