WELCOME TO VOICE OF EDAPPARAMBA Log On: www.edapparamba.in

വ്യാഴാഴ്‌ച, ഡിസംബർ 08, 2011

ഹൈജമ്പില്‍ സവാദ് ജില്ലാ ചാമ്പ്യന്‍

എടപ്പറമ്പ് : സവാദിന്റെ ചാട്ടം പിഴച്ചില്ല.ജില്ലാ കേരളോത്സവത്തില്‍ സവാദ് ഒന്നാം സ്ഥാനം ചാടിപ്പിടിച്ചു.തിരൂര്‍ രാജീവ് ഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിറ്റത്തില്‍ നടക്കുന്ന കായിക മാമാങ്കത്തില്‍ അത്ലറ്റിക്സ് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ മൊറ്യൂര്‍ പ്ഞ്ചായത്തിന്റെ മികവില്‍ മലപ്പുറം ബ്ളോക്ക് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനം നേടി.സീനിയയര്‍ വിഭാഗത്തില്‍ മലപ്പുറമാണ്‌ ചാമ്പ്യന്മാര്‍ . മലപ്പുറം ബ്ളോക്കിന്‌ ആകെ ലഭിച്ച 38 പോയിന്റില്‍ 28 പോയിന്റ് നേടിക്കൊടുത്തത് സവാദിന്റെ നേത്രത്വത്തിലൂള്ള മൊറയൂരിന്റെ യുവ പ്രതിഭകളാണ്‌. മൊറയൂരിന്റെ 5 താരങ്ങള്‍ സംസ്ഥാന കേരളോത്സവത്തിന് യോഗ്യത നേടി. മൊറയൂര്‍ സ്കൂള്‍ പടി പി. സലീം മലപ്പുറത്തിനു വേണ്ടി 11 പോയിന്റ് നേടി.നേരത്തെ സവാദിന്റെ മികവില്‍ മൊറയൂര്‍ പഞ്ചായത്ത് ബ്ളോക്ക് കേരളോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. ഇതിനു മുമ്പ് സ്കൂള്‍ കായിക മേളയിലും പൈക കായിക മേളയിലും സവാദ് ജില്ലാതലത്തില്‍ ഹൈജമ്പില്‍ ചാമ്പ്യനായിരുന്നു. മൊറയൂരിന്റെ സ്വപ്ന തുല്ല്യമായ നേട്ടങ്ങള്‍ക്ക് പിറകില്‍ പഞ്ചായത്ത് യൂത്ത് കോര്‍ഡിനേറ്റര്‍ കെ.സി. മുജീബ് റഹ്മാന്‍ എന്ന സലീമിന്റെ കഠിനാധ്വാനമാണ്‌.താരങ്ങളെ മേളയില്‍ പങ്കെടുപ്പിക്കുന്നതിനും അവര്‍ക്ക് വേണ്ട പ്രോത്സാഹനങ്ങള്‍ നല്‍കുന്നതിലും വൈസ് പ്രസിഡന്റ് വി.പി.അബൂബക്കര്‍ മാസ്റ്ററൂം മെമ്പര്‍ കെ.എ റഷീദും കാണിച്ച് ശ്രദ്ദയും എടുത്തു പറയേണ്ടതാണ്‌.എടപ്പറമ്പിന്റെ അഭിമാനം ഉയര്‍ത്തിയ സവാദിനെ 'വോയ്സ് ഓഫ് എടപ്പറമ്പ് ' അനുമോദിച്ചു.

പഞ്ചായത്ത് യൂത്ത് കോര്‍ഡിനേറ്റര്‍ മുജീബ് റഹ്മാന്‍

2 comments:

mujeeb പറഞ്ഞു...

May Allah Bless Him For Great Success

NP. ABDUL AZEEZ പറഞ്ഞു...

congratulation...my prey always with you.....go ahead...best of luck

BY
NP. ABDUL AZEEZ
JUNIOR RESEARCH FELLOW
ALIGARH MUSLIM UNIVERSITY

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക