ഒഴുകൂര്‍ : ജി .എം.യു.പി സ്കൂളില്‍ മാത്റ് ഭൂമിയുടെ 'സീഡ് ' പദ്ദതിയുടെ ഭാഗമായി നടന്ന നവരനെല്ല് കൊയ്ത്ത് ഉത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ കുഞ്ഞു ഉദ്ഘാടനം ചെയ്തു. കുറുവാളില്‍ പ്രദേശത്ത് അബ്ദു റഹ്മാന്‍ ഹാജ്ജി സൗജന്യമായി നല്‍കിയ ഒന്നര ഏക്കര്‍ പ്രദേശത്താണ് വിദ്യാര്‍ത്ഥികള്‍ കൈ കോര്‍ത്ത് കരനെല്‍ ക്റ്ഷിയിറക്കിയത്. വിദ്യാര്‍ത്ഥികളുടെ നേത്രത്വത്തില്‍ നടന്ന കൊയ്ത്തുത്സവത്തില്‍ ശേഖരിച്ച നെല്ല് അടുത്ത വര്‍ഷം കര്‍കിടക കഞ്ഞിക്കായി ഉപയോഗിക്കും. പൊതു പ്രവര്‍ത്തന രംഗത്ത് ഒട്ടേറെ മാത്രകാ പ്രവര്‍ത്തനങ്ങള്‍ നടത്തിയ നെരവത്ത് ജി.എം.യു.പി സ്കൂള്‍ വലിയ പ്രതീക്ഷയാണ് നാട്ടുകാര്‍ക്ക് നല്‍കുന്നത് . കൊയ്ത്തുത്സവത്തില്‍ ഗ്രാമ പഞ്ചായത്തംഗം ഹസീന,ക്റ്ഷി ആഫീസര്‍ ജൈസല്‍ ബാബു ,പ്രധാനാധ്യാപക മുത്തുലക്ഷ്മി മോള്‍, സീഡ് കൊ-ഓര്‍ഡിനേറ്റര്‍ ആര്‍.കെ ദാസ്, അഷ്റഫ് , കെ. മൊയ്തീന്‍ കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു. |
1 comments:
Very good initiative .....Thanks for the people behind this....
A Family from U A E
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക