WELCOME TO VOICE OF EDAPPARAMBA Log On: www.edapparamba.in

വെള്ളിയാഴ്‌ച, സെപ്റ്റംബർ 09, 2011

വിപുലമായ ഓണാഘോഷപരിപാടികളുമായി  ബാലസംഘം

എടപ്പറമ്പ്:ബാലസംഘം എടപ്പറമ്പ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വർഷം തോറും നടത്തിവരാറുള്ള ഓണാഘോഷപരിപാടി ഈ വർഷം വിപുലമായ രീതിയിൽ നടന്നു. കെ.പി. കൃഷ്ണകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. കുട്ടികളിലെ കലാപരമായ കഴിവുകൾ പുറത്ത്കൊണ്ട് വരുന്നതിനും വളർത്തുന്നതിനും വേണ്ടി നടത്തുന്ന വിവിധ തരത്തിലുള്ള പരിപാടികളിൽ അച്ഛനമ്മമാർകായി പ്രത്യേകം കളികളും ഉൾപെടുത്തി.മൊറയൂർ പഞ്ചായത്തിലെ വിവിധ തുറകളിൽനിന്നുള്ള 150ൽ പരം കുട്ടികളും അവരുടെ രക്ഷിതാക്കളുമാണ് ആഘോഷ പരിപാടിയെ ധന്യമാക്കിയത് . രസകരമായ വിവിധ കലാ-വിനോദ പരിപാടികളുമായി ഓണാഘോഷം ശ്രദ്ദേയമായി. ഓരോ യൂണിറ്റിൽനിന്നും 3 പേർ വീതം എന്ന നിലയിൽ 5 യൂണിറ്റിൽ നിന്നായി തിരഞ്ഞെടുത്തവരെ ഉൾകൊള്ളിച്ച് ഇന്ത്യ,കേരളം എന്നീ വിഷയങ്ങളെ ആസ്പദമാക്കി നടത്തിയ ക്വിസ് മത്സരം വിജ്ഞാനപ്രദമായി. കൂടാതെ പൂക്കള മത്സരം, ഓണപ്പാട്ട്, നാടൻ പാട്ട്, ബലൂൺ പൊട്ടിക്കൽ മത്സരം, കലം പൊട്ടിക്കൽ തുടങ്ങീ 15ഓളം പരിപാടികൾ നടന്നു. നിറഞ്ഞ മനസ്സുമായി കൂട്ടായ്മയുടെ കെട്ടുറപ്പ് വിളിച്ചോതിയ ആഘോഷ പരിപാടികൾകൊടുവിൽ പഞ്ചായത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള 250ഓളം പേർക്ക് ഓണസദ്യയുമൊരുക്കി,ഓണാഘോഷം വേറിട്ട അനുഭവമായി. ഇത്ര വിപുലമായ രീതിയിൽ ഇതാദ്യമായാണ് നടക്കുന്നതെന്ന് കമ്മറ്റി അംഗങ്ങൾ അറിയിച്ചു. ഏതായാലും വരും വർഷങ്ങളിലും ഇതിൽ കൂടുതൽ പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ കഴിയും എന്ന പ്രതീക്ഷയിലാണ് ബാല സംഘം പ്രവർത്തകരും നാട്ടുകാരും.

ഓണാഘോഷപരിപാടിയിൽനിന്ന്

2 comments:

അജ്ഞാതന്‍ പറഞ്ഞു...

Onaasahamsakal

അജ്ഞാതന്‍ പറഞ്ഞു...

ഈ ഓണഗോഷം മത സഹോതര്യതെന്റെ മറക്കാത്ത ഓര്‍മ്മകള്‍ നല്‍കട്ടെ, എല്ലവിത ആശംസകളും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക