WELCOME TO VOICE OF EDAPPARAMBA Log On: www.edapparamba.in

വ്യാഴാഴ്‌ച, സെപ്റ്റംബർ 22, 2011

എടപ്പറമ്പ് ലീഗ് ഓഫീസിനു കുറ്റിയടിച്ചു

എടപ്പറമ്പ് : യൂണിറ്റ് മുസ്ലിം ലീഗ് ഓഫീസ് നിര്‍മ്മാണത്തിന്‌ തുടക്കമായി. 22-09-2011 വ്യാഴം വൈകുന്നേരം 4.30ന്‌ അരിമ്പ്ര ബപ്പു സാഹിബ് കുറ്റിയടിക്കല്‍ കര്‍മ്മം നിര്‍വ്വഹിച്ചു. പൂന്തല മമ്മദിശ്ശകുട്ടി ഹാജ്ജി പ്രാര്‍ത്ഥനക്ക് നേത്രത്വം നല്‍കി. ഓഫീസ് നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ സൈകോ മൂസ്സ അധ്യക്ഷനായിരുന്നു, മലപ്പുറം മണ്ടലം മുസ്ലിം ലീഗ് പ്രസിഡന്റ് പി. വീരാന്‍കുട്ടിഹാജ്ജി, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസി. കെ.പി അബൂബക്കര്‍ ഹാജ്ജി,ജനറല്‍ സെക്രട്ടറി ടി. മൂസ്സ ഹാജ്ജി, ട്രഷറര്‍ എം .സി. ഷാഹു ഹാജ്ജി, യൂത്ത്ലീഗ് മലപ്പുറം മണ്ഡലം ജനറല്‍ സെക്രട്ടറി വി. ടി ഷിഹാബ് മാസ്റ്റര്‍,ബ്ലോക്ക് മെമ്പര്‍ പൂന്തല സുലൈമാന്‍,കെ.എം . സി. സി പ്രധിനിധികളായ റൌഫ് പൂകോടന്‍, ഷറഫുദ്ദീന്‍, മൂസ്സക്കുട്ടി തുടങിയവര്‍ സംബന്ധിച്ചു. നിര്‍മ്മാണ കമ്മിറ്റി ട്രഷറര്‍ വി.കെ ബാപ്പു സ്വാഗതവും നിര്‍മ്മാണ കമ്മിറ്റി കണ്‍വ്വീനര്‍ പൂന്തല മൊയ്തീന്‍കുട്ടി നന്ദിയും പറഞ്ഞു.
ചടങ്ങിനു ശേഷം നടന്ന ട്ടീ പാര്‍ട്ടിക്ക് ബഷീര്‍ പൂകോടന്‍, പൂകോടന്‍ ജാഫര്‍ , നിസാര്‍ പൂകോടന്‍ , ഇല്‍യാസ്, മുഹമ്മദിഷ, മുഹമ്മദ് ബങ്കാളന്‍ , നമീര്‍ , അബു കീരിയാടന്‍ , മുജീബ്, ശംസു തുടങിയവര്‍ നേത്രത്വം നല്‍കി.
സ്പേസ് എഞ്ചിനിയറിങ് കോണ്ട്രാക്റ്റിങ് കണ്‍സള്‍ട്ടന്‍സി ഉടമ പൂകോടന്‍ സുലൈമാന്‍ ആണ്‌ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.








































4 comments:

അജ്ഞാതന്‍ പറഞ്ഞു...

porattayanu tharam

swafvan പറഞ്ഞു...

Porattayanu tharam

അജ്ഞാതന്‍ പറഞ്ഞു...

Poratta Thinnolu!!! janangalkku Adengilum Kittunnundallo Alhamdulillah

അജ്ഞാതന്‍ പറഞ്ഞു...

ee porotta thinnunna aloke vote cheytha leegoke enne jayichene

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക