WELCOME TO VOICE OF EDAPPARAMBA Log On: www.edapparamba.in

വ്യാഴാഴ്‌ച, സെപ്റ്റംബർ 15, 2011

ഇനി ഡോക്‌ടര്‍മാര്‍ ഒരു മൗസ് ക്ലിക്കകലെ; എന്റെ കേരളാ ഡോട്ട് കോം ഹെല്‍ത്ത് ലോഞ്ച് ചെയ്തു

ദുബൈ: ദൈനം ദിന ജീവിതത്തില്‍ ഉപയോഗപ്രദമായ വിവിധ വെബ് സേവനങ്ങളിലധിഷ്ഠിതമായ മലയാളത്തിലെ ഏറ്റവും വലിയ വെബ് പോ‌ര്‍ട്ടലായി ഒരുങ്ങുന്ന എന്റെ കേരളാ ഡോട്ട് കോമിന്റെ ഹെല്‍ത്ത് സെക്‌ഷന്‍ ആരോഗ്യ മന്ത്രി അടൂര്‍ പ്രകാശ് ലോഞ്ച് ചെയ്തു. ദുബൈ ഗ്രാന്റ് ഹയാത്ത് ഹോട്ടലിലാണ്‌ ഉദ്‌ഘാടനച്ചടങ്ങ് സംഘടിക്കപ്പെട്ടത്

ദുബൈയിലെ പ്രഗല്‍ഭരായ ആയു‌ര്‍‌വേദ ഹോമിയോപ്പതി അലോപ്പതി ഡോക്‌ടര്‍മാര്‍ ഒരു കുടക്കീഴില്‍ ഒരുമിക്കുന്നു എന്നതാണ്‌ എന്റെ കേരളാ ഡോട്ട് കോം ഹെല്‍ത്ത് സെക്‌ഷന്റെ പ്രത്യേകത. സൗജന്യമായി ആര്‍ക്കും ഡോക്‌ടര്‍മാരോട് സംശയങ്ങള്‍ ചോദിക്കുവാനും ഡോക്ടര്‍മാര്‍ വിവിധ വിഷയങ്ങളില്‍ നല്‍കിയ മറുപടികളും ലേഖനങ്ങളും വായിക്കുവാനും വെബ് സൈറ്റിലൂടെ സാധിക്കുന്നു. മികച്ച പ്രതികരണമാണ്‌ സൈറ്റിന്റെ ബീറ്റ വേര്‍ഷനു ലഭിച്ചത്

എന്റെ കേരളാ ഡോട്ട് കോമിന് ഇവിടെ ക്ലിക്ക് ചെയ്യുക

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക